പത്തൊമ്പതുകാരനു വധുവായി 56 വയസുകാരി. വടക്കു കിഴക്കൻ തായ്‌ലൻഡിലെ സഖോൺ നഖോൺ പ്രവിശ്യയിലാണ് പ്രണയിച്ച രണ്ടു മനസുകള്‍ തമ്മില്‍ ഒന്നിക്കാന്‍ പോകുന്നത്. അമ്മയും മുത്തശ്ശിയുയായ ജാൻല നമുവാങ്ഗ്രാക്കിയാണ് തന്നെക്കാള്‍ 37 വയസ്സിനു ഇളയതായ വുത്തിച്ചായ് ചന്തരാജിനെ ഭര്‍ത്താവാക്കുന്നത്. അമ്മയുടെ പ്രണയത്തെക്കുറിച്ച് അറിഞ്ഞപ്പോൾ ആദ്യം മക്കൾക്ക് വിശ്വസിക്കാനായില്ല. 

marriaggbnj

10 വയസ്സുള്ളപ്പോഴാണ് ചന്തരാജ് സമീപവാസിയായ ജാൻലയെ കണ്ടുമുട്ടത്. വീടുവൃത്തിയാക്കാനും മറ്റു സഹായങ്ങൾക്കുമായി ചന്തരാജ് ഇവരുടെ വീട്ടിലേക്ക് സ്ഥിരമായി പോകുമായിരുന്നു. ഈ പരിചയമാണ് രണ്ടു വർഷം മുന്‍പ് പ്രണയത്തിലെത്തിയത്. ജാൻല വിവാഹമോചിതയാണ്. ആദ്യകാലത്ത് പ്രണയം ബന്ധുക്കളും സുഹൃത്തുക്കളും അറിയാതെ സൂക്ഷിച്ചു. എന്നാൽ പിന്നീട് ബന്ധം പരസ്യമാക്കി. ഇപ്പോൾ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കാറുണ്ട്. 

marriageolhhh

‘‘37 വയസ്സിന്റെ പ്രായവ്യത്യാസം ഒരിക്കലും ഞങ്ങളുടെ പ്രണയത്തെ ബാധിച്ചിട്ടില്ല. അതുകൊണ്ട് സമൂഹം എന്തു ചിന്തിക്കുമെന്ന ഭയവുമില്ല. ജാൻല സത്യസന്ധയും കഠിനാധ്വാനിയുമാണ്. ജീവിതത്തില്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് അവർക്കൊപ്പം നിൽക്കാൻ ഞാൻ ആഗ്രഹിക്കുന്നു.’’– വുത്തിച്ചായ് മാധ്യമങ്ങളോട് പറഞ്ഞു. താൻ സന്തുഷ്ടയാണെന്നും, ഇപ്പോൾ ചെറുപ്പമായതു പോലെ തോന്നുന്നു. വൈകാതെ വിവാഹമുണ്ടാകുമെന്നും ജാന്‍ല പ്രതികരിച്ചു.