Friday 24 August 2018 04:46 PM IST

ശ്രീ പത്മനാഭസ്വാമിക്ക് പ്രിയം; മഴവില്ലു പോലെ മനോഹരമായ ഓണവില്ലുകളുടെ അണിയറക്കഥകൾ

V R Jyothish

Chief Sub Editor

onavillu1 ഫോട്ടോ: സുനിൽ കുമാർ

തലമുറകളായി ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ശിൽപികളുടെ പാരമ്പര്യത്തിൽപ്പെട്ട തിരുവനന്തപുരം കരമന വാണിയംമൂല മേലാറന്നൂർ, വിളയിൽ വീട് മൂത്താശാരി കുടുംബക്കാർക്കാണ് പള്ളിവില്ല് നിർമിച്ച് മൂലമന്ത്രം ചൊല്ലി വരച്ച് ഭഗവാന് സമർപ്പിക്കാനുള്ള അവകാശമുള്ളത്. അവ പാരമ്പര്യം കാത്തുസൂക്ഷിച്ച് ചെയ്യേണ്ടതാണ്.- (തിരുവിതാംകൂർ കൊട്ടാരം രേഖകൾ)

തിരുവനന്തപുരം കരമന വാണിയംമൂല മേലാറന്നൂർ, വിളയിൽ വീട്ടിൽ മൂത്താശാരി ബ്രാഹ്മമുഹൂർത്തത്തിൽ ഉണർന്നു! കുളിച്ച് ഈറനണിഞ്ഞ് കുടുംബപരദേവതകളു ടെ ആസ്ഥാനമായ തെക്കതിൽ വിളക്കു കത്തിച്ച് പ്രാർഥിച്ചു. മൂലമന്ത്രം ജപിച്ച് തയാറാക്കിയ  നിറക്കൂട്ട് കുടുംബത്തിലെ മറ്റു കലാകാരന്മാർക്ക്  കൈമാറി.  പിന്നീട് പ്രത്യേകം തയാറാക്കിയ അറയിൽ ശ്രീപത്മനാഭനെയും കുടുംബപരദേവതകളെയും പൂർവികരെയും ധ്യാനിച്ച് മന്ത്രജപവുമായി വഞ്ചിയുടെ ആകൃതിയിലുള്ള ആ പലക കയ്യിലെടുത്തു. പഞ്ചവർണങ്ങൾ ചാലിച്ച് വരഞ്ഞുതുടങ്ങി ... മഴവില്ലു പോലെ മനോഹരമായ ഓണവില്ലു പിറക്കുകയാണ്...

ഏകദേശം അഞ്ഞൂറിലേറെ വർഷങ്ങളായി വിളയിൽ വീട്ടിൽ ഈ ആചാരം നടന്നു വരുന്നു. നൂറുവർഷത്തിലേറെ പഴക്കമുണ്ട് നിലവിലുള്ള ഈ വീടിന്റെ മുറ്റത്താണ് ശിവപാർവതിമാർ കുടികൊള്ളുന്ന കുടുംബക്ഷേത്രം. ഓണവില്ലു വ രയ്ക്കുന്ന അറയും വീടിനോടു ചേർന്നു തന്നെയാണ്. ‘‘ചിങ്ങ മാസത്തിലെ തിരുവോണദിവസം പുലർച്ചെ ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങാണ് ഓണവില്ല് സമർപ്പണം. എഡി. 1502–ൽ പത്മനാഭസ്വാമിക്ഷേത്രം പുതുക്കിപ്പണിതപ്പോൾ ഓണവില്ല് സമർപ്പണവും പുനരാരംഭിച്ചു എന്നും അത് ഒരു വിശ്വകർമ കുടുംബത്തിന് നൽകിയെന്നും മതിലകം രേഖകൾ പറയുന്നു. തിരുവിതാംകൂറിന്റെ പൂർവകാലം രേഖപ്പെടുത്തിയതാണ് മതിലകം രേഖകൾ.’’ ഓണവില്ലു കുടുംബത്തിലെ ഇപ്പോഴത്തെ മൂത്താശാരിയായ ഭദ്രാരത്നം ആർ. ബിൻകുമാർ പറഞ്ഞുതുടങ്ങി.

ഓണവില്ലു വരയ്ക്കുന്ന കുടുംബക്കാരെ ഭദ്രാരത്നം എന്ന ബഹുമതി നൽകി കൊട്ടാരം ആദരിച്ചിട്ടുണ്ട്. അതുകൊണ്ട് ഭദ്രാരത്നം എന്ന വിശേഷണത്തോടെയാണ് ഇവർ അറിയപ്പെടുന്നത്. ഭദ്രാരത്നം ബിൻകുമാറാണ് പത്മനാഭസ്വാമിക്ഷേത്രത്തിൽ ഇപ്പോൾ വില്ലു സമർപ്പിക്കുന്നത്. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ സമർപ്പിക്കാനുള്ളതാണെങ്കിലും ഭക്തർക്ക് വഴിപാടായി  ഓണക്കാലത്ത് ഓണവില്ല് കിട്ടുന്നുണ്ട്. നൂറ്റാണ്ടുകളിലൂടെ കടന്നുവന്ന ആ ചിത്രകലാശിൽപത്തിന്റെ ഉള്ളറകളിലേക്കു ക്ഷണിക്കുകയാണ് മൂത്താശാരിയും കുടുംബവും.

‘കാഞ്ചീപുരം, തഞ്ചാവൂർ മധുര ഭാഗങ്ങളിൽ നിന്നുള്ള ശിൽപികളും കലാകാരന്മാരുമാണ് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ നിർമാണത്തിന് എത്തിയത്. ശിൽപ്പികളും പണിക്കാരും ക്ഷേത്രനിർമാണത്തിനു ശേഷം ഇവിടെ സ്ഥിര താമസമാക്കി. തിരുവിതാംകൂർ കൊട്ടാരത്തിൽ നിന്ന് അതിനുവേണ്ട ഏർപ്പാടുകൾ ചെയ്തുകൊടുത്തു. അങ്ങനെയാണ് ഞങ്ങളുടെ കുടുംബം ഇവിടെയെത്തിയത്.’ ഓണവില്ലു കുടുംബാംഗവും ക്ഷേത്രശിൽപിയുമായ സുദർശനന്റെ വാക്കുകൾ.

ഓണവില്ലിൽ തംബുരു മീട്ടും

ഓണവില്ല് തിരുവനന്തപുരത്തിന്റെ മാത്രം പ്രത്യേകതയാണെ ങ്കിലും ഓണവില്ലുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങൾ കേരളത്തിൽ എല്ലായിടത്തും ഒരുപോലെയുണ്ട്. വാമനാവതാരം പൂണ്ട മഹാവിഷ്ണുവിനോട് പാതാളത്തിലേക്കുള്ള യാത്രയ്ക്കു മുൻപ് വിശ്വരൂപദർശനം തരണമെന്ന് മഹാബലി ചക്രവർത്തി അപേക്ഷിക്കുന്നു. മഹാവിഷ്ണു വിശ്വരൂപ ദർശനം നൽകിയപ്പോൾ സന്തുഷ്ടനായ മഹാബലി ഭഗവാനോട് ഒ രാഗ്രഹം കൂടി പ്രകടിപ്പിച്ചു. തന്നെ പരീക്ഷിക്കാനെടുത്ത അ വതാരം പോലെ കാലാകാലങ്ങളിലുള്ള മഹാവിഷ്ണുവിന്റെ അവതാരങ്ങളെക്കുറിച്ചും അറിയണമെന്ന്.

മഹാബലിയുടെ ആഗ്രഹം സാധിച്ചുനൽകാൻ മഹാവിഷ്ണു പ്രപഞ്ചശിൽപിയായ വിശ്വകർമാവിനോട് അപേക്ഷിക്കുന്നു. അങ്ങനെ ദശാവതാരം ആദ്യം വരച്ചു കാണിക്കുന്നു. തുടർന്ന് വിശ്വകർമാവ് തന്റെ അനുചരന്മാരെക്കൊണ്ട് കാലാകാലങ്ങളിൽ മഹാവിഷ്ണു സന്നിധിയിൽ ഈ ചിത്രങ്ങൾ സ മർപ്പിക്കാമെന്നും അവിടെ നിന്ന് മഹാബലി ചക്രവർത്തിക്ക് ദ ർശിക്കാമെന്നും വാഗ്ദാനം നൽകുന്നു. അങ്ങനെ മഹാബലിക്കു വേണ്ടിയാണ് അനന്തപത്മനാഭ സ്വാമിയുടെ തിരുനടയിൽ ഓണവില്ല് സമർപ്പിച്ച് മൂന്നു ദിവസം കാത്തിരിക്കുന്നത്.
തെക്കൻ കേരളത്തിൽ ഓണവില്ലുമായി ബന്ധപ്പെട്ട ആചാര ങ്ങൾ ഉള്ളത് പത്മനാഭ സ്വാമി ക്ഷേത്രത്തിൽ മാത്രമാണ്. എന്നാൽ വടക്കൻ കേരളത്തിലും ഓണവില്ല് വളരെ പ്രശസ്തമാണ്.

തെക്കൻ കേരളത്തിൽ ഓണവില്ല് ഒരു ചിത്രരചനാ ശിൽപമായി കണക്കാക്കുമ്പോൾ വടക്കൻ കേരളത്തിൽ അതൊരു വാദ്യോപകരണമാണ്. രണ്ട് വില്ലുകൾക്കും ഒരേ ആകൃതിയാണ്. വടക്കൻ കേരളത്തിൽ വില്ലിൽ ഞാണു കെട്ടിയാണ് മീട്ടുന്നത്. മധുരമായ നാദമാണ് അതിന്. അത്തം തുടങ്ങി പത്തുദിവസം മുൻപേ ഈ ഓണവില്ലിന്റെ സംഗീതം നാടെങ്ങും മുഴങ്ങിത്തുടങ്ങും. ഓണത്തപ്പന്റെ വരവ് അറിയിപ്പാണ് അത്. ഓണവുമായി ബന്ധപ്പെട്ട ആചാരങ്ങളിൽ ഓണവില്ല് മീട്ടുക എന്നത് വടക്കൻ കേരളത്തിൽ ഇപ്പോഴും നിലനിൽക്കുന്ന ആചാരം. തിരുവിതാംകൂറിൽ ഓണവില്ലിനെ പള്ളിവില്ല് എന്നാണ് പറയുന്നത്.

‘‘വടക്ക് വാദ്യോപകരണമായ ഓണവില്ലിന് തെക്ക് തി രുവിതാംകൂറിൽ  ൈദവികമായൊരു പരിവേഷമാണ്. ശിൽപ മായി മാത്രമല്ല ദൈവബിംബമായി പൂജാമുറികളിൽ പൂജിക്ക പ്പെടുന്നുണ്ട് ഓണവില്ല്. മാത്രമല്ല ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നു മാത്രം കിട്ടുന്ന ശിൽപമാണ് അത്. അതുകൊ ണ്ടാണ് ഓണവില്ലിന്റെ രചനയ്ക്ക് ഞങ്ങൾ ഇത്രയും വ്രതശുദ്ധി സ്വീകരിക്കുന്നത്.’’ കുടുംബാംഗങ്ങളിൽ ഒരാളായ  ഉമേഷ് കുമാർ പറയുന്നു.

പൂർണ്ണമായും വായിക്കാൻ ലോഗിൻ ചെയ്യൂ