Saturday 01 September 2018 03:46 PM IST

പറയൂ, ട്രെൻഡിങ് സ്റ്റാറിന് എന്താ പറയാനുള്ളത്? കൂട്ടുകാരുടെ ചോദ്യത്തിന് പ്രിയ മറുപടി പറയുന്നു

Unni Balachandran

Sub Editor

priya-warrier-vanitha ഫോട്ടോ: ശ്യാം ബാബു

രാഹുൽഗാന്ധി പാർലമെന്റിലിരുന്ന് കണ്ണിറുക്കിയാലും നസ്റിയ അഭിനയത്തിലേക്കു തിരിച്ചുവന്നാലും എന്നുവേണ്ട നാട്ടിൽ എന്തു സംഭവമുണ്ടായാലും തലവേദനയാകുന്നത് ഇപ്പോൾ ഈ പെൺകുട്ടിക്കാണ്. ഒറ്റക്കണ്ണിറുക്കൽ കൊണ്ട് കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ പ്രിയങ്കരിയായ പ്രിയാ വാരിയർ. ആയിരം ഫോളോവേഴ്സ് മാത്രമുണ്ടായിരുന്ന അക്കൗണ്ടിലേക്ക് ആറു ലക്ഷം ആരാധകർ പറന്നെത്തിയപ്പോഴും ഒരു ദിവസംകൊണ്ട് ഏറ്റവുമധികം ഫോളോവേഴ്സിനെ നേടിയ ലോകത്തിലെ മൂന്നാമത്തെ സെലിബ്രറ്റി എന്ന നേട്ടം സ്വന്തമാക്കിയപ്പോഴുമൊന്നും പാവം പ്രിയ വിചാരിച്ചില്ല ഇത്ര വേഗം ഇങ്ങനെയെല്ലാം സംഭവിക്കുമെന്ന്.

തൊട്ടതെന്തും ട്രെൻഡാക്കാനുള്ള എന്തെങ്കിലും മന്ത്രം പഠിച്ചിട്ടുണ്ടോ?

"എല്ലാവരും ഇതുതന്നെയാ എന്നോടിപ്പോ ചോദിക്കുന്നെ.... എന്തെങ്കിലും വേണമെങ്കിൽ നിനക്കൊന്നു കണ്ണടച്ചു തുറന്നാല്‍ പോരെയെന്ന്. ‘ഐ ആം പ്രിയാ പ്രകാശ് വാരിയർ, ഗിവ് മീ മാർക് ഐ വിൽ ഗീവ് യൂ എ സെൽഫി’ എന്നെഴുതിയാൽ എക്സാമിന് ഫുൾ മാർക്കു കിട്ടൂല്ലെയെന്നാണ് കോളജിലെ ഫ്രണ്ട്സിന്റെ ഡയലോഗ്.

കൂട്ടുകാരുമായി സംസാരിക്കുന്നതിനിടയിൽ ഞാനെന്തെങ്കിലും പറയാൻ പോയാൽ, പെട്ടെന്നെല്ലാവരും സൈലന്റാകും. എന്നിട്ട് ബുക്കൊക്കെ ചുരുട്ടി മൈക്ക് പോലെയാക്കിയിട്ട്  ചോദിക്കും, ‘‘പറയൂ, ട്രെൻഡിങ് സ്റ്റാറിന് എന്താ പറയാനുള്ളത്’’. അത് കാണുമ്പോ തന്നെ ഞാനേതെങ്കിലും ഒഴിഞ്ഞ മൂലയിൽ പോയി ഒളിച്ചിരിക്കും. ട്രെൻഡാകാൻ എനിക്കൊരു മന്ത്രവും അറിയില്ല, ഇതൊക്കെ എങ്ങനെ ഹിറ്റായന്നു ചോദിച്ചാൽ പോലും നോ ഐഡിയ."
- പ്രിയ പറയുന്നു.

അഭിമുഖം പൂർണ്ണമായും പുതിയ ലക്കം വനിതയിൽ വായിക്കാം...