കുരുമുളകും, വെളുത്തുള്ളിയും ചതച്ചിട്ട്, തക്കാളി ചേർത്ത്, വറ്റൽ മുളകും കറിവേപ്പിലയും ഇട്ടു കടുക് വറുത്ത രസം നുണഞ്ഞ് പെരുമഴക്കാലത്തെ മഴ കണ്ടിരിക്കുന്നതിനെക്കാൾ രസകരമായി എന്തുണ്ട് ഈ ഭൂമിയിൽ. ചായയും കാപ്പിയും നാണിച്ചു തല താഴ്ത്തും നമ്മുടെ രസത്തിന് മുന്നിൽ. രസം, രുചിയായും മരുന്നായും മാറുന്ന, ഊണിലെ ഏറ്റവും വിനയാന്വിതനായ നമ്മുടെ കറി. അതു കൊണ്ടു തന്നെയാകും ചാലക്കുടിപ്പുഴയുടെ തീരത്ത് കേരളത്തിന്റെ സകല തനിമകളെയും തിരിച്ചു വിളിച്ചു വരുത്തുന്ന ഗ്രാമത്തിന് ‘രസ ഗുരുകുൽ’ എന്ന് അതിന്റെ സാരഥി ദാസ് ശ്രീധരൻ പേരിട്ടത്.
പുഴത്തീരത്ത് പരന്നു കിടക്കുന്ന 25 ഏക്കറിൽ മെനഞ്ഞെടുത്തൊരു പുരാതന കേരളീയ ഗ്രാമം. അവിെട െപാടി പറത്തുന്ന ചെമ്മൺ പാതകള്‍, നാടന്‍ ചായക്കട, ഓട്ടുരുളി വാർത്ത് തയാറാക്കുന്ന മൂശാരിയുടെ ആല, പണിയായുധങ്ങൾ ഉണ്ടാക്കി മൂർച്ചകൂട്ടിത്തരുന്ന കൊല്ലന്റെ ഉല, ചെളി കുഴച്ച് അഴകുള്ള പാത്രം മെനയുന്ന കുംഭാരന്റെ ചക്രം, കണ്ണെത്താ ദൂരത്ത് പരന്ന് കിടക്കുന്ന പുഞ്ചപ്പാടം, കുടമണി കിലുക്കുന്ന പശുക്കൾ നിറയുന്ന തൊഴുത്ത്, തോടിന് മുകളിൽ തടിയും കയറും ചേർത്തു കെട്ടിത്തയാറാക്കിയ പാലം, കുംഭാരനും കൊല്ലനും ഉച്ചമയക്കത്തിനായി െകട്ടിയ തട്ടികകൾ, അവരുടെ പണിക്കോപ്പുകൾ സൂക്ഷിക്കാനുള്ള ഓലപ്പുരകൾ, ചക്കയും മാങ്ങയും തേങ്ങയും പേരക്കയും, ഇലിമ്പൻ പുളിയും ആഞ്ഞിലിച്ചക്കയും വിളഞ്ഞ് നിൽക്കുന്ന പ റമ്പുകൾ, കുളിക്കടവുകൾ, കാറ്റേറ്റ് ഇരിക്കാൻ കെട്ടിയിട്ട ചായ്പ്പുകൾ... ഇതിനെല്ലാം പുറമെ നാടന്‍ രുചികള്‍.... ഇങ്ങനെ മണ്‍മറഞ്ഞതും മ റഞ്ഞു െകാണ്ടിരിക്കുന്നതുമായ ഒട്ടേെറ അപൂര്‍ വസുന്ദര കേ രളീയ ഗ്രാമഭംഗികളുെട മേളമാണ് ഈ ഗുരുകുലം.
ചാലക്കുടിക്കടുത്ത് പൂലാനിയിലാണ് ഈ ‘ഗ്രാമം.’ സ്വാഗതം െചയ്യുന്നത് ഈട്ടിത്തടിയിൽ തീർത്ത ആനവാതിൽ. അകത്ത് ചെമ്മൺ പാതയോടു ചേര്‍ന്ന് ഒരു ചായക്കട.
കടുപ്പത്തിലൊരു ചായ അങ്ങട്...
ചൂടു ചായ ഒാര്‍ഡര്‍ ചെയ്തു കഴിഞ്ഞ് അരത്തിണ്ണയിലിരുന്നു കുറച്ചു െസാറ പറയാം. അെല്ലങ്കില്‍ ബഞ്ചിലിരുന്ന് പത്രങ്ങളൊന്ന് ഒാടിച്ചു േനാക്കാം. അപ്പോഴേക്കും ചായയെത്തും. ഒ പ്പം, പരിപ്പുവട, പഴംപൊരി, ഉഴുന്നു വട, ബോണ്ട, സുഖിയന്‍, അട, ബോളി...
‘‘വിശക്കുമ്പോൾ രുചികരമായ ഭക്ഷണം കിട്ടുന്നിടത്തോളം സംതൃപ്തി മറ്റൊരു കാര്യത്തിലും ഇല്ല. പനിയോ ചുമയോ വന്നാൽ അതിനുള്ള പ്രതിവിധി നമ്മുടെ അടുക്കളകളിലുണ്ടായിരുന്നു. സ്നേഹവും കരുതലും സംതൃപ്തിയുമാണ് ഒരു വ്യക്തിക്ക് സന്തോഷം സമ്മാനിക്കുന്നത്. അതിന്റെ പ്രതിഫലനമായിരിക്കും ബാക്കിയുള്ള ജീവിതം.’’ ഗുരുകുലയുടെ എല്ലാ മെല്ലാമായ ദാസ് പറയുന്നു
‘‘ഭാരതീയ മാതൃത്വത്തിന്റെ സവിശേഷമായ ശക്തി പുതിയ തലമുറയുടെ ഗുണത്തിനായി എങ്ങനെ ഉപയോഗിക്കാം എന്ന ചിന്തയാണ് ഇത്തരം ഒരു പ്രോജക്റ്റിന്റെ തുടക്കം. മൂപ്പതു വർഷത്തെ ലണ്ടൻ ജീവിതത്തിൽ എന്റെ ശക്തിയായത് അമ്മയിലൂടെ പകർന്ന് കിട്ടിയ ആത്മവിശ്വാസമാണ്. അങ്ങനെയാണ് അടുക്കളയുടെ നഷ്ടം ആണ് പുതിയ പല പ്രശ്നങ്ങൾക്കും കാരണം എന്നു തോന്നിത്തുടങ്ങിയത്. ഒരു ഉച്ചയുറക്കത്തിനിടെ ഞാനൊരു വയലിന്റെ നടുവിൽ കുടിലിൽ നിൽക്കുന്നതായി സ്വപ്നം കണ്ടു. അതോടെ നാട്ടിൽ സ്ഥലം വാങ്ങണമെന്നും സ്വപ്നം നടപ്പിലാക്കണം എന്നും തോന്നിത്തുടങ്ങി. അങ്ങനെ അതുവരെയുള്ള സമ്പാദ്യമെല്ലാം തൂത്തുെപറുക്കി ഈ സ്ഥലം വാങ്ങി, ഒരോന്നായി ഒരുക്കിത്തുടങ്ങി...’
കുടമണി കിലുക്കി കിലുക്കി
പാതയോരത്ത് കുടമണിക്കിലുക്കവുമായി ഒരു കാളവണ്ടി. ഉ ഗ്രൻ മസിലുകളുമായി രണ്ട് അസല് മൂരിക്കുട്ടന്മാർ, മണിയനും നീലനും. പാലക്കാട്ടു നിന്നു െകാണ്ടുവന്ന മത്സരയോട്ടക്കാളകളാണ്. ശരവേഗത്തിൽ കിലോമീറ്ററുകൾ ഓടിത്തള്ളിയ ചുണക്കുട്ടികള്‍.
യാത്രക്കാരുടെ സൗകര്യാർഥം കാളവണ്ടിയിൽ കസേര പിടിപ്പിച്ചിട്ടുണ്ട് ഇവിെട. ഇനി മണിത്താളത്തിെനാത്തു കുലുങ്ങി കുലുങ്ങി ഗ്രാമയാത്ര. ഇരുവശവും നിറയുന്ന ‘പച്ചപ്പും ഹ രിതാഭയും’. പയ്യെെയാരു പാട്ടു മൂളാം. ‘കറുത്ത പെണ്ണേ...നിന്നെ കാണാഞ്ഞിട്ടൊരുനാളുണ്ടേ.. വരുത്തപ്പെട്ടേ.. ഞാനൊരു വണ്ടായ് ചമഞ്ഞേനെടീ...’
പാട്ടും പാടി പോകവേ കാറ്റിലൂറി വരുന്ന നറുമണം. ആ വോളം ആ സുഗന്ധം വലിച്ചു കയറ്റുമ്പോഴേക്കും ‘ചക്ക്’ കണ്ടു തുടങ്ങും. പുതിയ തലമുറയോട് ഇനി ചക്ക് എന്താണെന്നു പ റഞ്ഞു െകാടുക്കണം.
മരം കൊണ്ടു നിർമിച്ച വലിയ കുഴിയിൽ മരം കൊണ്ടു ത ന്നെയുള്ള ഒരു കുഴ. അതില്‍ ഉറപ്പിച്ചിരിക്കുന്ന വലിയ തണ്ട് കാളകളുടെ നുകവുമായി ഘടിപ്പിച്ചിട്ടുണ്ട്. കാളകള്‍ നടക്കുമ്പോള്‍ മരക്കുഴിയില്‍ കിടന്നു മരക്കുഴ തിരിയും. വെയിലത്തുണങ്ങിയ േതങ്ങ ചക്കിലിട്ട് മരക്കുഴ െകാണ്ട് അരയ്ക്കുമ്പോള്‍ ശുദ്ധമായ എണ്ണ ഊറിവരും. കുഴലും എണ്ണ ശേഖരിക്കാനുള്ള പാത്രവും ഒക്കെ ചക്കിേനാടു േചര്‍ന്നുണ്ട്. ചക്കാട്ടുന്നവര്‍ക്കുള്ള ഇരിപ്പിടവും മഴയും വെയിലും ഏല്‍ക്കാതിരിക്കാനുള്ള പു രയും (ആലത്തട്ടി) ഒക്കെ ഇവിടെ പുനർനിർമിച്ചിരിക്കുന്നു.
ആട്ടുകല്ലിൽ അരച്ചെടുത്ത മാവു െകാണ്ടുള്ള ചൂടുദോശ, അതിനു മുകളില്‍ തൂവിയിരിക്കുന്നത് ചക്കാട്ടിയെടുത്ത എണ്ണ, ഒപ്പം കൂട്ടാന്‍ തൊടിയിലെ തേങ്ങയും രാസവളം േചര്‍ക്കാത്ത പച്ചമുളകും, കുഞ്ഞു ചുവന്നുള്ളിയും അയഡിൻ ചേരാത്ത ഇ ന്തുപ്പും ഇഞ്ചിയും ചേർത്തരച്ച ചമ്മന്തി. ആഹാ... ആ രുചി ആലോചിച്ചാല്‍ തന്നെ കിളി പോകും, ഉറപ്പ്.
ചക്കിനടുത്ത് കാളവണ്ടിപ്പുര. അൽപം മുന്നോട്ടു നടന്നാല്‍ ‘ഗോശാല’ എന്ന പശുത്തൊഴുത്ത്. ചുമർ ചിത്രങ്ങള്‍ വരച്ച് അലങ്കരിച്ച്, സദാ പാട്ടും വച്ചിരിക്കുന്ന ഈ േഗാശാലയിലെ പശുക്കളില്‍ നിന്നു കറന്നെടുക്കുന്ന പാലാണ് ഇവിടെ ചായക്കും കാപ്പിക്കും പാൽപായസത്തിനും രുചിയേറ്റുന്നത്.
വേരുകളുെട ഒാര്‍മകള്‍
കോതമംഗലത്ത് തൃക്കാരിയൂരാണ് ദാസ് ശ്രീധറിന്‍റെ വീ ട്. അച്ഛൻ ശ്രീധരൻ നായർ, അമ്മ സരോജിനി. ബിരു ദാനന്തരബിരുദം കഴിഞ്ഞ് ജോലി തേടി ഡൽഹിയിലെത്തി. അവിടെ നിന്ന് ഒരുപാട് കടമ്പകൾ കടന്ന് ലണ്ടനിലും. ‘‘കുട്ടിക്കാലത്ത് അമ്പലത്തിൽ അമ്മയുടെ കൂടെ പോകുന്നത് മുത്തച്ഛന്റെ ചായക്കടയിലെ ചൂട് ദോശയും ചട്നിയും കഴിക്കാനുള്ള കൊതികൊണ്ടു കൂടിയായിരുന്നു. അതു കഴിഞ്ഞാൽ ഉള്ളി ഒരുക്കുക, ഇഞ്ചി അരിയുക തുടങ്ങിയ കൊച്ചു കൊച്ചു പണികൾ ചെയ്യിക്കുമായിരുന്നു. അതായിരുന്നു എന്റെ പഠനക്കളരി.’’ ദാസ് ശ്രീധരൻ ഒാര്‍ക്കുന്നു.
ലണ്ടൻ ജീവിതത്തിന്റെ തുടക്കം ഒരുപാട് കഷ്ടപ്പാടുകളുടേതായിരുന്നു. നാടൻ ഭക്ഷണത്തോടുള്ള ഇഷ്ടം കൂടിയപ്പോള്‍ ലണ്ടനിലെ ഒരു തെന്നിന്ത്യൻ റസ്റ്ററന്റ് വാങ്ങി. ഒരു ദോശക്കൊതിയന്റെ ആവേശം എന്ന് വേണമെങ്കിൽ പറയാം. റസ്റ്ററന്റിന് ‘രസ’എന്നാണ് പേരിട്ടത്.
ലണ്ടനിൽ ഒരു മലയാളി കുക്കിനെ കൂടി കിട്ടിയപ്പോൾ പഴയ പാഠങ്ങൾ ഓർമിച്ച് ഞാനും അടുക്കളയിൽ കയറി. പാചകം മനസ്സ് കൂടി ഇട്ടു ചെയ്യേണ്ട കലയാണ്. എന്നാലേ കഴിക്കുന്നവരുടേയും മനസ്സ് നിറയൂ. അതുകൊണ്ടാകാം രസ ഇന്ത്യാക്കാരെപ്പോലെ തന്നെ വിദേശികളുടേയും പ്രിയപ്പെട്ട ഇടമായി മാറിയത്. ഇത്രയുമൊക്കെ എനിക്ക് പകർന്നു തന്ന നാടിന് തിരിച്ച് എന്തെങ്കിലും നൽകേണ്ടേ എന്ന തോന്നലിൽ വളർന്നതാണ് ‘രസ ഗുരുകുൽ.’ പണം മാത്രമല്ലല്ലോ ജീവിതം, വേരുകളെ കുറിച്ചുള്ള ഓർമ കൂടി വേണ്ടേ.’’ ഹൃദയം തൊട്ട വാക്കുകളിൽ ദാസ് ചോദി ക്കുന്നു.
വീട്ടു രുചികൾ വിളമ്പും രസ കിച്ചൻ
രസയുടെ ഹൃദയമായ അടുക്കളയാണ് ഇനി. െെഗ്രന്‍ഡറും മിക്സിയുമൊന്നും ശബ്ദകോലാഹലങ്ങള്‍ ഉണ്ടാക്കുന്നില്ല. േചരുവകള്‍ ഒരുക്കാന്‍ അരകല്ലും അമ്മിക്കല്ലും ഒക്കെ. വിറകടുപ്പിനു മേൽ ഓട്ടുരുളിയിൽ പാകമാകുന്ന അവിയലും തോരനും സാമ്പാറും, പരിപ്പും.
‘‘പണ്ടൊക്കെ അമ്മയിൽ നിന്നുള്ള അനുവാദങ്ങൾക്കായി നമ്മൾ കാത്തു നിന്നത് അടുക്കള വാതിൽക്കലായിരുന്നു.’’ ദാസ് പറയുന്നു. ‘‘മനസ്സു തകരുമ്പോഴൊക്കെ മധുരമുള്ള കൊഴുക്കട്ടയും ഇലയടയും ഒപ്പം ഒരു തലോടലും തന്ന് ഒരു സൈക്യാട്രിസ്റ്റിന്റെ മികവോടെ അമ്മ നമ്മളെ സാന്ത്വനിപ്പിച്ച ഒരു കാലമുണ്ടായിരുന്നു. വീടിന്റെ വരവു ചെലവുകൾ ബികോമും ഇക്കണോമിക്സും പഠിക്കാത്ത അമ്മമാരുടെ കയ്യിൽ ഭദ്രമായിരുന്നു. വീട്ടിലുള്ളവരുടെ വളർച്ചയും ആത്മവിശ്വാസവും കരുത്തും എല്ലാം നിയന്ത്രിക്കപ്പെട്ടിരുന്നത് നമ്മുടെ അടുക്കളകളിലായിരുന്നു.’’
നാടന്‍ രുചികള്‍ ഉണ്ടാക്കാന്‍ പഠിപ്പിക്കുന്ന സ്കൂളും ഇവിടെയുണ്ട്. ഒരു വര്‍ഷം ഇവിെട നിന്ന് ഗുരുകുല രീതിയില്‍ പഠനം. ഫീസും ഇല്ല.
പാചക പഠനത്തിനു വരുന്ന കുട്ടികൾ കൃഷിയിലും പങ്കാ ളികളാണ്. നെൽവയലും പച്ചക്കറി തോട്ടവും ഫലവൃക്ഷത്തോട്ടവും ഇതിനായി സജ്ജീകരിച്ചിരിക്കുന്നു. ‘‘ആഹാരത്തിനായുള്ള വസ്തുക്കൾ ഉണ്ടാക്കിയെടുക്കുന്നത് എത്രമാത്രം ബുദ്ധിമുട്ടിയാണ് എന്നു കുട്ടികൾ അറിയണം. അപ്പോൾ ആഹാരവും അതുണ്ടാക്കാനുള്ള വിഭവങ്ങളും കളയാതിരിക്കാൻ അവർ പഠിക്കും.’’ ദാസ് പറഞ്ഞു.
ഫലവൃക്ഷത്തോട്ടവും പച്ചക്കറിത്തോട്ടവും പാടവും കടന്നു പോകുന്നതിനിടയില്‍ മൂശാരിയുെട ആല. കനല്‍ച്ചൂടില്‍ ഉരുകിത്തിളയ്ക്കുന്ന േലാഹം ഭംഗിയുള്ള ഉരുളിയും പാത്ര ങ്ങളുമായി മാറുന്ന അപൂര്‍ വകാഴ്ച.
ഒരു രൂപവുമില്ലാത്ത െചളിക്കട്ട മനോഹരമായ മണ്‍പാത്രങ്ങളാക്കുന്ന വിരലുകളുെട ഇന്ദ്രജാലവും അടുത്തുതന്നെയുണ്ട്. കറങ്ങുന്ന ചക്രത്തിനു നടുവില്‍ കുഴച്ചുവച്ച െചളിയിലേക്കു ചേര്‍ത്തു പിടിക്കുന്ന വിരലുകള്‍. അവയുെട ചലനത്തിലൂെട മനസ്സില്‍ കണ്ട രൂപത്തിേലക്കു െചളിക്കട്ട മാറുകയാണ്. അമൂര്‍ത്തമായ െചളി, തൊട്ടുതലോടലിലൂെട മനോഹരമായ ഒരു മണ്‍പാത്രമായി മാറുന്നു. അതെ, സ്േനഹത്തോെട െതാട്ടാല്‍ ഏതു െചളിയും ചന്ദനമാകുമെന്നുറപ്പ്.
സന്ധ്യയ്ക്ക് ഈ പച്ചപ്പിേനാടു വിട പറയുമ്പോഴും മനസ്സ് നിറയെയുണ്ട്, ഗ്രാമത്തിന്‍റെ വിശുദ്ധി, മണം, മമത...