പ്രണയിച്ചു വിവാഹം കഴിച്ചവർ പോലും പരാതി പറയാറുണ്ട്, ദാമ്പത്യത്തിനിപ്പോൾ പഴയ റൊമാൻസ് തോന്നുന്നില്ലെന്ന്. പതിവു വീട്ടു ചുമതലകൾക്കിടയിൽ പെട്ട് ജീവിതം റുട്ടീൻ ആയി മാറിപ്പോകുന്നതാണ് കാരണം. ദാമ്പത്യത്തിലെ പ്രണയം നിലനിർത്താൻ ബോധ പൂർവ്വം തന്നെ ശ്രമിക്കണം. ദാമ്പത്യത്തിലെ റൊമാൻസ് വീണ്ടെടുക്കാൻ ഭാര്യയും ഭർത്താവും ഈ വഴികൾ ഒന്ന് പരീക്ഷിച്ചു നോക്കൂ.   

1. ഒരു റൊമാന്റിക് ഡേറ്റ് പ്ലാൻ ചെയ്യാം. വിവാഹജീവിതത്തിന്റെ ആദ്യ കാലത്ത് ചെലവഴിച്ചിരുന്നതു പോലെ  ഒരു റൊമാന്റിക് ഈവനിങ് ഒരുമിച്ചു ചെലവിട്ടു നോക്കൂ. അൽപം ദൂരെയുള്ള സ്ഥലം തെരഞ്ഞെടുക്കാം.   പ്രണയ കാലത്ത് ചെയ്തിരുന്നതു ഇത്തിരി പരസ്യമായി തന്നെ പങ്കാളിയോടുള്ള പ്രണയം പ്രകടിപ്പിക്കാം.  ഒരുമിച്ചു കൈ കോർത്തു പിടിച്ച് നടക്കാം.

2. പ്രഭാതത്തിൽ ഒരുമിച്ച് കുറച്ചു സമയം.

പ്രഭാതങ്ങളിൽ തിരക്കിട്ട് ജോലികളിലേക്കു കടക്കാതെ ഒന്നിച്ചു കുറച്ച് സമയം ചെലവഴിക്കാം. ഒന്നിച്ചുണരാം. കിടക്കയിൽ വർത്തമാനം പറഞ്ഞ് കുറച്ച് നേരം ചെലവഴിക്കുക. ഇതിനായി നിങ്ങൾക്ക് എഴുന്നൽക്കേണ്ട സമയത്തെക്കാൾ 10– 15 മിനിറ്റ്നേരത്തേ എണീക്കുന്നതു ശീലമാക്കുക. ദിവസവും 5. 45–നാണ് എണീക്കേണ്ടതെങ്കിൽ 5.30–ന് എണീക്കുന്നത് പതിവാക്കുക. പതിവായി ഭാര്യയാണ് കോഫി ഉണ്ടാക്കുന്നതെങ്കിൽ ഭർത്താവ് ഇടയ്ക്കു കോഫിയുണ്ടാക്കി ഭാര്യയ്ക്കു െകാടുക്കുക. ഒന്നിച്ച് കോഫി കുടിക്കാം. ഈ സമയത്ത് റിലാക്സ് ചെയ്യണം.

3. സർപ്രൈസ് കിസ്സുകൾ നൽകാം.

ശാരീരികമായ അടുപ്പം കിടപ്പറയിൽ മാത്രം എന്ന് വിചാരിക്കരുത്. നിങ്ങൾ രണ്ടു േപരും മാത്രമുള്ള പ്രണയം നിറഞ്ഞ സമയത്ത് സർപ്രൈസ് കിസ്സുകളിലൂടെ പങ്കാളിയെ വിസ്മയിപ്പിക്കാം.

4. റൊമാന്റിക് വെക്കേഷൻ. വർഷത്തിലൊരിക്കൽ ഒരു റൊ മാന്റിക് വേക്കേഷൻ ഒന്നിച്ചു ചെലവഴിക്കണം

5. എക്സൈറ്റിങ് ആയ ഒരു കാര്യം ചെയ്യാം. രണ്ടു പേർക്കും എക്സൈറ്റിങ്ങായ പുതുമയുള്ള കാര്യങ്ങൾ ചെയ്യാം. ഉദാ. വീട്ടിലൊരു കാൻഡിൽ ലൈറ്റ് ഡിന്നർ ഒരുക്കാം. ഒരുമിച്ച് പാചകം ചെയ്യാം. കിടിലൻ ബർത്ത് ഡേ കേക്ക് ഉണ്ടാക്കി പങ്കാളിയെ വിസ്മയിപ്പിക്കാം.

6. ഫൺ നില നിർത്തുക

ഒന്നിച്ച് പോപ് കോൺ കഴിച്ച് സിനിമ കാണുക ഇങ്ങനെ ഫൺ അനുഭവപ്പെടുന്ന കാര്യങ്ങൾ ഇടയ്ക്ക് ചെയ്യാം.  

7. രണ്ടു േപരും ജോലി കഴിഞ്ഞു വൈകിട്ടെത്തി. പിന്നെ വീട്ടു ജോലികളുെടയും കുട്ടികളെ ഹോം വർക്ക് ചെയ്യിക്കുന്നതിന്റെയും തിരക്കിൽ. അത്താഴം പാത്രം കഴുകൽ. ഇതെല്ലാം കഴിഞ്ഞ് കിടന്നുറങ്ങുന്നു. ഈ ദിനചര്യയ്ക്കിടെ പങ്കാളിക്കായി കുറച്ച് നേരം നീക്കി വയ്ക്കാം. ഇന്നത്തെ ദിവസം എങ്ങനെയുണ്ടായിരുന്നുവെന്ന് ചോദിക്കാം. തളർന്നാണ് പങ്കാളി വന്നിരിക്കുന്നതെങ്കിൽ എൻകറേജിങ്ങായ വാക്കുകൾ പറയുക. സംസാരിക്കാൻ നേരം കണ്ടെത്തുക.

8. കോംപ്ലിെമന്റ് നൽകാം.

പ്രണയകാലത്ത് പങ്കാളിയെ ആകർഷിക്കാനായി വസ്ത്രം ധരിച്ചിരുന്നില്ലേ? പിന്നീട് അതിലൊക്കെ ശ്രദ്ധ പോയെന്നിരിക്കും. പങ്കാളിക്ക് ഏറ്റവും ഇഷ്ടമുള്ളതു പോലെ ആകർഷകമായി വസ്ത്രം ധരിച്ച് ഒരുങ്ങാം. നല്ല ഡ്രസിന്, നല്ല ഹെയർ സ്റ്റെലിന് ഒക്കെ പുകഴ്ത്തുന്ന വാക്കുകൾ പറയുക.

9. െഎ ലവ് യൂ എന്ന് കാതിൽ മന്ത്രിക്കാം. സ്നേഹം എപ്പോഴും വാക്കുകളിലൂടെയുള്ള ഉറപ്പ് ആഗ്രഹിക്കുന്നു. നിങ്ങൾ പങ്കാളിയെ എത്ര സ്േനഹിക്കുന്നുവെന്ന് പറയാം.  

10. ഗിഫ്റ്റുകൾ സമ്മാനിക്കാം. ബർത്ത് ഡേ വരാൻ കാത്തു നിൽക്കേണ്ട യാത്രകൾ പോയിവരുമ്പോഴും മറ്റും പങ്കാളിക്കായി െകാച്ചു കൊച്ചു സമ്മാനങ്ങൾ നൽകാം, അമിതമായി പണം ചെലവഴിക്കണമെന്നില്ല. ക്യൂട്ട് ആയ പങ്കാളിയിഷ്ടപ്പെടുന്ന െചറിയ സമ്മാനങ്ങളായാലും മതി. ഈ സമ്മാനങ്ങൾ നാളത്തേക്കുള്ള ഒാർമകളാണ്.

11. ഗ്രാറ്റിറ്റ്യ‍ൂഡ് പ്രകടിപ്പിക്കുക. പങ്കാളി നിങ്ങൾക്കായി ചെറിയ കാര്യങ്ങൾക്ക് ഗ്രാറ്റിറ്റ്യൂഡ് പ്രകടിപ്പിക്കുക. ഡ്രസ് േതച്ചു തന്നതിനും മുറി ഒരുക്കിയതിനും അങ്ങനെ ചെറിയ ചെറിയ കാര്യങ്ങൾക്കു പോലും.

12. സ്വകാര്യത നൽകാനും മറക്കേണ്ട. പങ്കാളിക്ക് ആവശ്യമുള്ളപ്പോൾ സ്വകാര്യത നൽകാൻ മറക്കരുത്. ഒാരോരുത്തർക്കും അവരവരുടെ വ്യക്തിപരമായ സ്വകാര്യ സ്പേസ് ആവശ്യമാണ്. ദാമ്പത്യം സുന്ദരമാക്കാൻ ഈ കാര്യം കൂടി ഒാർക്കുന്നതു നല്ലതാണ്.