പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക രഹ്നയുടെ ഭർത്താവ് കല്ലുപറമ്പിൽ നവാസ് അന്തരിച്ചു. 49 വയസായിരുന്നു. പാലക്കാട് ചിറ്റൂരിൽ പരേതനായ മുഹമ്മദ് ഖാസിമിന്റേയും സൈഫുന്നിസയുടേയും മകനാണ്. ഏകമകൻ, ഷാനു നവാസ്. ഖബറടക്കം ഇന്ന് വൈകുന്നേരം നാല് മണിക്ക് നിലമ്പൂർ ചന്തക്കുന്ന് ജുമുഅ മസ്ജിദിൽ. സഹോദരങ്ങൾ; ഫിറോസ്, മുംതാസ്, അസീസ്.