ശരീരഭാരം കുറച്ച് കൂൾ ലുക്കിലാണ് പ്രിയഗായിക റിമി ടോമി. റിമിയുടെ ഫിറ്റ്നസ് രഹസ്യങ്ങൾ, ഡയറ്റ് എന്നിവ വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തുന്നു. നവംബർ ലക്കം വനിതയിലാണ് റിമി മനസ്സ് തുറക്കുന്നത്. അടുത്ത സുഹൃത്തും നടിയുമായ ഭാവനയാണ് വണ്ണം കുറയ്ക്കാൻ തനിക്ക് പ്രചോദനമായതെന്ന് റിമി പറയുന്നു.

"ഒന്ന് മെലിഞ്ഞു നോക്ക് റിമി എന്ന് ഭാവന പറഞ്ഞു. അപ്പോൾ എനിക്കും തോന്നി ഇതുവരെ തടിയുള്ള അനുഭവം മാത്രമല്ലേ അറിയൂ. മെലിഞ്ഞു നോക്കാം എന്ന്. മാത്രമല്ല, പലവിധ ഡയറ്റുകളെ കുറിച്ചും  പറഞ്ഞുതരുന്നത് ഭാവനയാണ്."- റിമി പറയുന്നു. 

ഗോസിപ്പ് വാർത്തകളെ കുറിച്ചും റിമി പ്രതികരിച്ചു. "ഗോസിപ്പുകളെ കുറിച്ച് കേൾക്കുമ്പോൾ പ്രതികരിക്കണമെന്ന് തോന്നാറുണ്ട്. എങ്കിലും പിന്നീട് നിശബ്ദത പാലിക്കാറാണ് പതിവ്. സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്ന വ്യാജ വാർത്തകൾക്കെതിരെ ശക്തമായ നിയമനിർമ്മാണം ഉണ്ടാകണം എന്നാണ് ആഗ്രഹം. നിയമങ്ങൾ ശക്തമാകുന്നത് തന്നെയാണ് ആകെയുള്ള പരിഹാരം."- റിമി പറയുന്നു.

ആദ്യത്തെ വിവാഹവും അതിലെ സംഭവവികാസങ്ങളും ഒന്നും ആരുടെയും കുറ്റമല്ല എന്നും എന്തിനും ഒരു കാരണം ഉണ്ട് എന്ന് വിശ്വസിക്കാനാണ് തനിക്കിഷ്ടമെന്നും റിമി ടോമി പറയുന്നു. തൽക്കാലം മറ്റൊരു വിവാഹത്തെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്നും റിമി വ്യക്തമാക്കി.

അഭിമുഖം പൂർണ്ണമായും വായിക്കാൻ ലോഗിൻ ചെയ്യൂ...