Tuesday 07 April 2020 11:00 AM IST

നമ്മൾ ആ പഴയ താളത്തിലേക്ക് തിരിച്ചുവരും! ‘സോങ് ഓഫ് ഹോപ്പു’മായി അമൃത സുരേഷ്

Lakshmi Premkumar

Sub Editor

Screen-Shot-2020-04-07-at-10.42.26-AM

പാട്ടുകാർ അവരുടെ മനസിനെ പാട്ടുകളിലൂടെയാണ് ആളുകളിലേക്ക് എത്തിക്കുന്നത്.ലോകം കൊറോണ ഭീതിയിലാഴ്ന്ന ഈ സമയത്ത് ആളുകൾക്ക് പോസിറ്റീവ് വൈബുമായി എത്തിയിരിക്കുകയാണ് ഗായിക അമൃത സുരേഷ്. "കുറച്ചു നാളായി മനസ്സിൽ കൊണ്ടു നടക്കുന്ന സ്വപ്ന സംരംഭം ആണിത്. ലെജന്റ്സ് ലൈവ് എന്ന സീരീസിലെ എന്റെ ആദ്യത്തെ ഗാനം. സത്യം പറഞ്ഞാൽ ഈ പാട്ട് ക്വാറന്റീൻ സമയത്തു ചെയ്തതല്ല. കുറച്ചു നാളായി ഇതിന്റെ വർക്കിൽ ആയിരുന്നു. ഞാൻ അടുത്തിടെ പങ്കെടുത്ത റിയാലിറ്റി ഷോയ്ക്ക് മുന്നേ എല്ലാം സെറ്റ് ആകിയതാണ്. പക്ഷെ ഇപ്പോഴാണ് ഇറങ്ങാനുള്ള നിമിത്തം എന്ന് തോന്നുന്നു. ഇന്നത്തെ നമ്മുടെ അവസ്ഥയിൽ ഏറ്റവും ഉചിതമായ പേര് തന്നെയാണ് ടൈറ്റലിൽ നൽകിയിരിക്കുന്നത്. ദി സോങ് ഓഫ് ഹോപ്പ്... " അമൃത വനിത ഓൺലൈനോട്‌ പറഞ്ഞു.

ഇങ്ങനേ ഒരു സിറ്റുവേഷനിൽ ഒരു മ്യൂസിഷ്യന് പാട്ടുകൾ മാത്രമേ നൽകാൻ കഴിയൂ... ആ ആശ്വാസമാണ് ഈ പാട്ടിലൂടെ ഞാനും നൽകുന്നത്. താളം തെറ്റിക്കിടക്കുന്ന നമ്മുടെ ഇപ്പോഴത്തെ ജീവിതം പഴയ താളത്തിലേക്ക് തിരിച്ചു വരും. എന്റെ സമർപ്പണമാണിത്. ഇന്ത്യയിലെ തന്നെ വീണ മാസ്റ്റർ ആയ രാജേഷ് സാർ, ഡ്രംസ് വായിച്ച സിദ്ധാർഥ് ഏറ്റവും വേഗതയിൽ ഡ്രംസ് വായിക്കുന്നതിനു ഗിന്നസ് റെക്കോർഡ് നേടിയ ആളാണ്‌. കീബോർഡ് വായിക്കുന്നത് അനൂപാണ്. അദ്ദേഹവും വളരെ സീനിയർ മ്യൂസിഷ്യൻ ആണ്.ഇരുവരും അമൃതം ഗാമയയിലെ പ്രിയപ്പെട്ടവരുമാണ്. ഇത്രയൊക്കെ ആളുകളെ ഒന്നിച്ചു കിട്ടിയത് കൂടിയാണ് എന്റെ ഏറ്റവും വലിയ അനുഗ്രഹമായി തോന്നുന്നത്.

Tags:
  • Spotlight