അഗതികൾക്കായി സുഗതകുമാരിയുടെ നേതൃത്വത്തില്‍ ആരംഭിച്ച രക്ഷാകേന്ദ്രമായ ‘അഭയ’ 30 വർഷം പൂർത്തിയാക്കിയ വേളയിൽ വനിത മാഗസിന് അനുവദിച്ച അഭിമുഖം... വനിത 2015 ഡിസംബർ ആദ്യ ലക്കത്തിൽ പ്രസിദ്ധീകരിച്ച അഭിമുഖം ചുവടെ വായിക്കാം.
പുറത്ത് നഗരത്തിന്റെ കത്തുന്ന വെയിലായിരു ന്നു. പക്ഷേ, 'അഭയ'യുടെ മുറ്റത്ത് തണലും തണുപ്പുമുണ്ടായിരുന്നു. മേലാപ്പ് പോലെ പടർന്ന വള്ളികളും മരച്ചില്ലകളും തീർത്ത ഇത്തിരി പച്ചപ്പ്.. അഗതികൾക്ക് സാന്ത്വനമായി ഒരു തണൽവീട് പോല സുഗതകുമാരി ടീച്ചറുടെ നേതൃത്വത്തിൽ 'അഭയ' ആരംഭിച്ചിട്ട് 30 വർഷം തികയുന്നു. കവിതയ്ക്കും പ്രകൃതിസംരക്ഷ ണത്തിനും പിന്നാലെ ടീച്ചർ തേടിപ്പോയ കനിവിൻ മറ്റൊരു സ്വപ്നം. പോരാട്ടങ്ങളും അലച്ചിലും ഹൃദയവേദന കളും നിറഞ്ഞ നീണ്ട യാത്രയിൽ ഒരിക്കലും കൈവിടാതെ ആ സ്വപ്നത്തെ ചേർത്തു പിടിച്ചു കവയിതി. പ്രകൃതിയോട് തോന്നിയ ആർദ്രത പോലെ, അഗതികളോടും അനാഥ രോടും തോന്നിയ അലിവിന്റെ ഉൾക്കരുത്തോടെ...
30 വർഷം മുമ്പ് ഒരു വൈകുന്നേരത്തെ, ഒരു കൊച്ചു മുറിയി ൽ തുടങ്ങിയ 'അഭയ'യെന്ന തണൽ ഇന്നത പടർന്നു പ ന്തലിച്ചു ഇപ്പോൾ 'അഭയ'യുടെ അകത്തളങ്ങളേകുന്ന സം രക്ഷണത്തിലുണ്ട്, ബലാൽക്കാരത്തിനിരയായ പെൺകുട്ടികൾ, ഭർത്താക്കന്മാർ മണ്ണണ്ണയാഴിച്ച് കത്തിച്ചിട്ടും ജീവനും സ്വപ്നങ്ങളുമവശേഷിച്ച സ്ത്രീകൾ. മനസ്സിന്റെ താളം തെറ്റിപ്പോയപ്പോൾ വീട്ടുകാരുപേക്ഷിച്ച് തെരുവിലായിപ്പോയവർ, സമൂഹം ഒരിക്കലും ഓർക്കാൻ ശ്രമിക്കാത്ത കുറേ പാവം മാനവഹൃദയങ്ങൾ. അവരെല്ലാമിന്ന് ജീവിതമേൽപ്പിച്ച കൊടിയ സങ്കടങ്ങൾ മറന്ന് 'അഭയ'യെന്ന കൂടാരത്തിൽ ആശ്വാസം കണ്ടെത്തുന്നു.
എന്റെ ജീവിതത്തിൻറ രണ്ടാം വഴിത്തിരിവ്
ഒരു പോരാട്ടത്തിനും കൂടി കഥയാണ് അഭയയുടെ കഥ... ആ കഥ ഓർത്തെടുക്കുകയാണ് സുഗതകുമാരി ടീച്ചർ.
"തിരിഞ്ഞു നോക്കുമ്പോൾ ഒരു കടൽ പോലെയാണന്റെ പ്രവർത്തന മേഖല. അതിലെ ഒരധ്യായം മാത്രമാണ് അഭയ. 30 വർഷം മുമ്പായിരുന്നു. 1985-ൽ. കേരളത്തിലെ വനങ്ങളുടെ സംരക്ഷണത്തിനായി ആരംഭിച്ച പ്രകൃതി സം രക്ഷണസമിതിയുടെ പ്രവർത്തനവും കവിതയുടെ ലോക വുമായി ഞാൻ കഴിയുന്ന കാലം. അതു തന്നെ യുദ്ധക്കളത്തിൽ നിൽക്കുംപോലെയായിരുന്നു. ആ വേളയിലാണ് എൻറ അനുജത്തി സുജാത, സുന്ദർ എന്ന ചെറുപ്പക്കാരൻ ഇവർ പറഞ്ഞ് അന്നത്തെ ഊളമ്പാറ ഭ്രാന്താശുപത്രിയെ (ഇന്നത്തെ തിരുവനന്തപുരം മാനസികാരോഗ്യകേന്ദ്രം) സംബ ന്ധിച്ച വേദനപ്പിക്കുന്ന ചില വസ്തുതകൾ ഞാനറിയുന്നത്. വളരെ വളരെ കഠിനമായ കാര്യങ്ങളാണ് കേട്ടത്. ഭ്രാന്താശുപത്രിയിലെ ചെറുപ്പക്കാരികളായ രോഗിണികളെ ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ചും വെളിയിൽ വിൽപന നടത്തുന്നതിനെ കുറിച്ചും വരെ കേട്ടു. എനിക്കന്നുറക്കം വന്നില്ല. ഞാൻ ഒരു സുഹൃത്തിനെയും കൂട്ടി അവിടെ പോയി. പുറമേ നിന്നാർക്കും അന്ന് അതിനകത്തു പ്രവേശനമില്ലായിരുന്നു. അതൊരു തരം അസൈലം - ജയിൽ പോലെയായിരുന്നു ബ്രിട്ടീഷുകാരുടെ കാലത്ത്, മഹാരാജാക്കന്മാരുടെ കാലത്ത് തുടങ്ങിയതാണ്. അന്നത്തേക്ക് 150 വർഷമായിട്ട് അതങ്ങനെ തുടരുകയായിരുന്നു പ്രത്യേക അനുമതി വാങ്ങി ഞാനാഞ്ഞു ചെന്നു. അന്നു ഞാനവിടെ വച്ചു കണ്ട കാഴ്ചകളാണ് എന്റെ ജീവിതത്തിലെ രണ്ടാമത്തെ വഴിത്തിരിവ്, ഒന്നാമത്തെ വഴിത്തിരിവ് സൈലന്റ് വാലി ആയിരുന്നു.
സ്ത്രീകളുടെ വാർഡുകൾ സന്ദർശിക്കാൻ മാത്രമായിരു എനിക്കനുവാദം. ഓരോ സെല്ലുകളിലായിട്ടാണ് രോഗികളെ പാർപ്പിച്ചിരുന്നത്. സെല്ലുകളുടെ മുറ്റത്തെത്തിയപ്പോഴേ അസഹീനയമായ ദുർഗന്ധം. സെല്ലുകളുടെ തറയിൽ പാഴ്കടലാസും തുണികളും ഭക്ഷണാവശിഷ്ടങ്ങളും ചിതറിക്കിടക്കുന്നു. മലമൂത്രങ്ങൾ കെട്ടിക്കിടക്കുന്ന, നനഞ്ഞ, എച്ചിൽ ചിതറിയ, ഈച്ചയും ഉറുമ്പും അരിക്കുന്ന, ചുവരു മുഴുവൻ മൂട്ടപ്പാടുകളു ദുർഗന്ധം വമിക്കുന്ന അന്തരീക്ഷത്തിൽ കഴിയുന്ന നൂറുകണക്കിനു സ്ത്രീകളെ ഞാൻ കണ്ടു. അവരിൽ തൊണ്ണൂറു ശതമാനം പേരും പൂർണനഗ്നരാണ്. ചൊറിപിടിച്ച ശരീരവും ജട പിടിച്ച മുടിയുമായി അഴികളിൽ പിടിച്ച് കുലുക്കിയും കരഞ്ഞും പുലമ്പിയും നിൽക്കുന്ന ഒരുപാടൊരുപട് മുഖങ്ങൾ.
ഡാന്റയുടെ നരക ദൃശ്യം പോലെ
ഞാൻ ആ വരാന്തയിൽ നിന്ന് കരയുകയാണ്. എനിക്ക് താങ്ങാനാവുന്നില്ല. മൂന്നാമത്തെ സെല്ലിൽ തലമുടി മുഴുവനും വെളുത്ത, ദേഹത്ത് ഒരു തോർത്തുമുണ്ടുപോലുമില്ലാത്ത നഗ്നയായ വൃദ്ധയുടെ രൂപം കിടക്കുന്നു (ഞാൻ കരുതി അത് ശവമാണെന്ന്)
അവർ ഒന്നനങ്ങി തല പൊക്കി നോക്കിയിട്ട് 'മക്കളെ വിശക്കുന്നേ' എന്നു വിളിച്ചു. ആ വിളി എന്നെ വിറങ്ങലിപ്പിച്ചു. ആ ആ അമ്മയ്ക്ക് ചോറു കൊടുക്കണം- ഞാൻ വിചാരിച്ചു. പക്ഷേ, എങ്ങനെ എത്ര പേർക്ക് ചോറു കൊടുക്കാൻ പറ്റും എനിക്ക്? ഞാൻ തളർന്ന് നിൽക്കു യാണ്. അപ്പോൾ അടുത്ത സെല്ലിലെ സ്ത്രീകളും എന്നെ നോക്കി 'വിശക്കുന്നേ ചോറ് തായോ' എന്ന് ഉറക്കെ വിളിക്കാ തുടങ്ങി. അതു കേട്ട് അടുത്ത സെല്ലും അടുത്ത സെല്ലും. അങ്ങനെ മൂന്നുറോളം സ്ത്രീകൾ ഒന്നിച്ച് ഹൊറർ സിനിമകളിലൊക്കെ കാണുംപോലെ, നരകത്തിൽ നിന്നു വരുന്ന ഇരമ്പം പോലെ. വിശക്കുന്ന എന്നു വിളിച്ചു. ശാപവാക്കുകളും അലമുറയിട്ട വിളികളും. ഞാനെന്റെ ചെവി പൊത്തി വെളിയിലേക്കിറങ്ങി , വെളിയിൽ ഞാൻ കണ്ടു. ആ ആശുപ്രതിയുടെ അധികൃതരെ. പിന്നെ ഉണ്ടായത് ഞാനും അവരുമായൊരു വാക്ക് തർക്കമാണ്. ഞാൻ പാരിച്ചു. “എന്താ ഈ കാണുന്നത്. ഇവർ മനുഷ്യരല്ലേ?"
അവരിലൊരാൾ പുച്ഛഭാവത്തിൽ പറഞ്ഞു: “ദിസീസ് നോട്ട് എ സെൻട്രൽ സ്കൂൾ. ദിസ് ഈസ് എ മെൻറൽ ഹോ സ്പിറ്റൽ. നത്തിങ് കാൻ ബീ ഡൺ. ''
കുറേ നേരം ആ തർക്കം തുടർന്നു. “ഒരു മാറ്റവും വരുത്താനൊക്കില്ല.''- അവർ പറഞ്ഞു. “മാറ്റം വരുത്തിയേ ഒക്കു'എന്നു ഞാനും. “ഈസ് ഇറ്റ് എ ചലഞ്ച്?'' ഒരു ഡോക്ടറുടെ ചോദ്യം.
വെല്ലുവിളി ഏറ്റെടുക്കാൻ ഞാനാര് എന്നായിരുന്നു ആ ചോദ്യം കേട്ടപ്പോൾ ഞാൻ ചിന്തിച്ചത്. പക്ഷേ, നാവിൽ വന്നത് “അതെ' എന്നാണ്. ഒരു സീനിയർ ഡോക്ടർ എന്നോട് അ പ്പോൾ പറഞ്ഞു: 'ഡോണ്ട് ബൈക്ക് യുവർ ഹെഡ് ഓൺ എ റ്റോൺ വാൾ'. "അതാണൻ വിധിയെങ്കിൽ അങ്ങനെയാ വട്ടെ.' അങ്ങനെ പറഞ്ഞ് ഞാനിറങ്ങിപ്പോന്നു.
ആ സായാഹ്നത്തിൽ അഭയം ജനിച്ചു
അന്നു വൈകുന്നേരമാണ് അഭയ സ്ഥാപിച്ചത്. പ്രകൃതി സംരക്ഷണസമിതി പ്രവർത്തകരിൽ ചിലരെ വിളിച്ചു കൂട്ടി ഞാൻ പറഞ്ഞു. "ഇതു കണ്ടുപോയി.' ഡാൻറയുടെ നരകദൃശ്യം 3 പോലെ, ഒരിക്കലിതു കണ്ടുപോയാൽ പിന്നെ ഇതിൽ നിന്നു മോചനമില്ല. '
ഒരു വെല്ലുവിളി പോലെ ഏറ്റെടുത്ത് ആവുന്നതൊക്കെ ചെ യ്യാൻ തീരുമാനിച്ചു. ഒരു കമ്മിറ്റിയുണ്ടാക്കി. ഞങ്ങൾ ആശാൻ എന്നു വിളിക്കുന്ന കെ.വി. സുരേന്ദ്രനാഥ് അധ്യക്ഷനായി. ഞാ ൻ സെക്രട്ടറിയും. കെ. നാരായണൻ ജോയിൻറ് സെക്രട്ടറി യും. ആശാൻ അന്ന് എംഎൽഎ ആണ്. പത്രക്കാരെ വിളിച്ചു. മു ഖ്യമന്ത്രി, ആരോഗ്യമന്ത്രി, കേന്ദ്ര ആരോഗ്യമന്ത്രി, പ്രധാനമ ന്ത്രി ഇവർക്ക് കമ്പിയടിച്ചു. കൃഷ്ണമൂർത്തി ഐഎഎസ് ആ ണ് അന്ന് ഹെൽത്ത് സെക്രട്ടറി. അദ്ദേഹത്തെ വിളിച്ചപ്പോൾ ഇതായിരുന്നു മറുപടി: “ഞാൻ വളരെ ശ്രമിച്ചതാണ്. ഒരു കമ്മി ഷൻ റിപ്പോർട്ട് വരെ നൽകി. ഒന്നും നടന്നില്ല. നിങ്ങൾ ശ്രമിച്ചു നോക്കു.' കോഴിക്കോടും തൃശൂരുമുള്ള മെൻറൽ ഹോസ്പി റ്റലുകളിൽ കൂടി പോയന്വേഷിക്കാൻ കൃഷ്ണമൂർത്തി പറ ഞ്ഞു. അദ്ദേഹം തന്ന അനുമതിപത്രവുമായി ഞങ്ങൾ അവിടെ യും പോയി. എല്ലായിടത്തെയും സ്ഥിതി ഇതിലും കഷ്ടമാണെന്നു കണ്ടറിഞ്ഞു. ഇതിനു മാറ്റം വരുത്തണം- ഞങ്ങൾ തീരുമാനിച്ചിറങ്ങി. ഒ രുപാട് ചെറുപ്പക്കാർ ഞങ്ങളുടെ കൂടെയിറങ്ങി. മീറ്റിങ്ങുകളും ജാഥകളും നടത്തി. ഒരു രാഷ്ട്രീയ പാർട്ടിയും പിന്തുണച്ചില്ല. ഈ രോഗികൾക്ക് വോട്ടില്ലാത്തതിനാൽ ഒരു രാഷ്ട്രീയക ക്ഷിക്കും താൽപര്യം വരില്ലല്ലോ. പിന്തുണച്ചത് രണ്ടു ഗ്രൂപ്പാണ്. ഗാന്ധിയൻ ഗ്രൂപ്പും, നക്സലൈറ്റ് അജിതയും കൂട്ടരും.
കോഴിക്കോട് മെഡിക്കൽ കോളജിലെ ഡോ. ഇക്ബാലി നെ കണ്ടു വിവരം പറഞ്ഞു. കുട്ടികളെ അദ്ദേഹം വിളിച്ചു കൂട്ടി. ഞാൻ പറഞ്ഞു. 'കവിത ചൊല്ലാനല്ല ഞാൻവന്നത്. വൈകുേന്നരം ജാഥ നടത്തുന്നുണ്ട്. വരാമോ?' മഴയുള്ള ആ വൈകുന്നേരം ഞാനോർക്കുന്നു. പത്തിരുന്നു കുട്ടികൾ പ്ലാക്കാർഡ് പിടിച്ച് ജാഥയായി ഞങ്ങളുടെ കൂടെ വന്നു. മഴ നനഞ്ഞ് കോഴിക്കോട്ടെ തെരുവുകൾ ചുറ്റി ഞങ്ങൾ മെൻറൽ ഹോസ്പ്പിറ്റലിന്നു മുന്നിലെത്തി. ഹെൽമെറ്റ് വച്ച് പൊലീസ് തടഞ്ഞു. ഇങ്ങനെയല്ല ആശുപത്രി നടത്തേണ്ടതെന്ന് സർക്കാരിനെ ഓർമിപ്പിക്കുന്നു." ശക്തമായി സംസാരിച്ച് ഞങ്ങൾ മടങ്ങി.
അന്നു രാത്രി ഞങ്ങൾ കോഴിക്കോട് ഒരു സുഹൃത്തിന്റെ വീട്ടിലിരിക്കുമ്പോൾ അന്നത്തെ കോഴിക്കോട് കലക്ടർ കെ. ജയ കുമാർ വന്നു. അദ്ദേഹം പറഞ്ഞു. "സർക്കാരിനെ അനക്കണ മെങ്കിൽ ഇതൊന്നും പോരാ. ഹൈക്കോടതിയിൽ പൊതുതാൽ പര്യഹർജി കൊടുക്കണം.” ഞങ്ങൾ അതനുസരിച്ചു.
ഒരുപാട് ചെറുപ്പക്കാർ- വിദ്യാർഥികളും പത്രക്കാരുമെല്ലാം ഞങ്ങളെ പിന്തുണച്ചിരുന്നു അന്ന്. തൃശൂരിൽ ഒരു യോഗത്തി ൽ ഞങ്ങൾക്കെതിരെ കർശനമായിട്ടാണ് ഡോക്ടർമാരുടെ സംഘം പ്രതികരിച്ചത്. സാധാരണക്കാർക്ക് ഇതിൽ എന്തുകാ ര്യമെന്നായിരുന്നു അവരുടെ ചോദ്യം. ഞങ്ങൾ മറുപടിയേകി. "ഇന്ന മരുന്നുകൊടുക്കണം എന്ന രീതിയിൽ ചികിത്സിക്കണം എന്നൊന്നും ഞങ്ങൾ പറയുന്നില്ലല്ലോ. മലമൂത്രങ്ങളിൽ കിട ത്തരുത്, വസ്ത്രമുടുപ്പിക്കണം, ആഹാരം കൊടുക്കണം, സ് ത്രീകളെ വിൽക്കരുത്. ഇതാണ് ഞങ്ങൾക്കു പറയാനുള്ളത്.'
തോൽക്കാതെ പിടിച്ചു നിന്ന ഒരു പോരാട്ടം
ഞങ്ങളുടെ ചെറിയ ഗ്രൂപ്പ് ആവുന്നതിലധികം പ്രയത്നിച്ചു. കേ സ് കൊടുത്തു. കോടതി പെട്ടെന്നാണ് പ്രതികരിച്ചത്. സിറ്റിങ് ജഡ്ജിനെ അധ്യക്ഷനാക്കി ഉടനെ ജസ്റ്റിസ് നരേന്ദ്രൻ കമ്മീഷൻ രൂപീകരിച്ചു. കേരളത്തിലെ മൂന്ന് മെൻറൽ ഹോസ്പിറ്റലുകളും പരിശോധിച്ച്, വേണ്ട മാറ്റങ്ങൾ ഉടനെ അറിയിക്കണ മെന്നായിരുന്നു കൽപ്പന.
വളരെ പെട്ടെന്നായിരുന്നു പിന്നെ മാറ്റങ്ങൾ. കമ്മിഷൻ വ ന്നു. പുതിയ ഓർഡറുകൾ വന്നു. 150 വർഷമായി അടഞ്ഞു കിടന്നിരുന്ന മെൻറൽ ഹോസ്പിറ്റൽ കവാടങ്ങൾ തുറന്നു. ബ ന്ധുക്കൾക്ക് അകത്തു വരാം. കാണാം, ആഹാരം കൊടുക്കാം. പത്രക്കാർ അകത്തു വന്നു തുടങ്ങി. ഞങ്ങൾക്ക് തിരുവനന്തപു രത്ത് പ്രവർത്തിക്കാൻ അനുവാദം കിട്ടി. കോഴിക്കോടും തൃ ശൂരും പ്രവർത്തിക്കാൻ സന്നദ്ധസംഘടനകൾ മുന്നോട്ടുവന്നു. അഞ്ചു വർഷം ഞങ്ങൾ തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിനകത്ത് രാപ്പകൽ പണിയെടുത്തു. അഭയ അംഗങ്ങൾ ക്കൊപ്പം, കാനറാ ബാങ്കിലെ കുറച്ച് അംഗങ്ങൾ, വിദ്യാർഥിക ൾ, ഏജീസ് ഓഫിസിലെ ചില സ്ത്രീകൾ... പലരും വന്നു.
പുതിയ സൂപ്രണ്ട് വന്നു. സിംഗിൾ സെൽ സിം അവസാ നിപ്പിച്ചു. ഡോർമെടികളാക്കി. അറ്റാച്ച്ഡ് ബാത്ത്റൂമുകളുണ്ടാ യി. രോഗികൾക്ക് വസ്ത്രം ശേഖരിക്കാൻ ഞങ്ങളിറങ്ങി. വിമ ൻസ് കോളജിൽ ചെന്ന്, “ഒരു പെൺകുട്ടി ഒരു നൈറ്റി ദാനം ചെയ്യുമോ' എന്നു ഞങ്ങൾ ചോദിച്ചപ്പോൾ ആയിരക്കണക്കിനു നൈറ്റികളാണ് കിട്ടിയത്. രോഗികളെ ശുചിയാക്കിത്തുടങ്ങി. ആശുപ്രതിയിൽ തന്നെ പുതിയ കന്റീൻ പ്രവർത്തനമാരംഭി ച്ചു. ഗവൺമെന്ററിൽ നിന്നും ഇഷ്ടം പോലെ റേഷൻ ഉണ്ടാ യിരുന്നു. അതെല്ലാം പുറത്ത് വിൽക്കുകയായിരുന്നു. പുതിയ സൂപ്രണ്ട് ഉത്സാഹത്തോടെ ജോലിയാരംഭിച്ചു. കമ്മിഷൻ നിർ ദേശങ്ങൾ അനുസരിക്കപ്പെട്ടു.
രോഗികളെ വെളിയിലിറക്കി ജോലികൾ ചെയ്യിപ്പിച്ചു. വെളിയിൽ കലാപരിപാടികൾ നടത്താൻ സ്റ്റേജ് ഒരുക്കി. റേഡി യോ വന്നു. വനംവകുപ്പിന്റെ വൃക്ഷത്തെകൾ തയാറാക്കു ന്ന ഒരു പ്രോജക്ട് രോഗികളെക്കൊണ്ട് ഞങ്ങൾ ചെയ്യിച്ചു. അതിന്റെ വരുമാനത്തിലെ വിഹിതം കൊണ്ട് രോഗികൾക്ക് പാത്രങ്ങൾ വാങ്ങി. ഫാനുകൾ ഇട്ടു. ലൈബ്രറിയും തയ്യൽ ക്ലാ സും തുടങ്ങി. മന്ത്രി ടി.എം. ജേക്കബിന്റെ ഭാര്യ ഡെയ്സി അ ന്നു തൊട്ടിന്നു വരെ അഭയയുടെ പ്രധാന അംഗങ്ങളിലൊരാ ളാണ്. ടി.എം. ജേക്കബ് അവിടം സന്ദർശിക്കാൻ വന്നതും അ ദ്ദേഹത്തിൻറെ കണ്ണു നിറഞ്ഞതും ഓർക്കുന്നു. പോയ ഉടനെ അദ്ദേഹം ഒരു ലക്ഷം രൂപ അനുവദിച്ചു.അതുകൊണ്ട് മുഴുവ നും സ്ത്രീരോഗികൾക്ക് കിടക്കാൻ കട്ടിലുകൾ ഉണ്ടാക്കിച്ചു.
500 പേരെ ഇടാനുള്ള സ്ഥലത്ത് അന്ന് 1500 രോഗികളാ ണുണ്ടായിരുന്നത്. നിരവധി പേരെ വിട്ടയച്ചു. രോഗികളുടെ എണ്ണം കുറഞ്ഞപ്പോൾ അകത്ത് വെളിച്ചം വന്നു. അന്നു വന്ന മാറ്റങ്ങൾ ഇന്നും തുടരുന്നു അതിലും ഭംഗിയായി ഇപ്പോഴും നട ക്കുന്നു കാര്യങ്ങൾ. മൂന്ന് ആശുപത്രികളിലും ഇപ്പോൾ ജില്ലാ ജഡ്ജിയുടെ ചുമതലയിൽ മോണിറ്ററിങ് കമ്മിറ്റിയുണ്ട്. ഇന്നി വിടെ വിശപ്പിന്റെ നിലവിളിയില്ല. പെണ്ണുങ്ങളെ വിൽക്കുന്നി ല്ല. ഭ്രാന്താശുപ്രതികൾ സാധാരണ ആശുപ്രതികളായിക്കഴി ഞ്ഞു.” ഓർമകളിലൂടെ ഒരിക്കൽ കൂടി സഞ്ചരിക്കുമ്പോൾ വ ർഷങ്ങൾ നീണ്ട പോരാട്ടത്തിന്റെ വീര്യത്തിനൊപ്പം ചാരിതാ ർഥ്യവും തെളിയുന്നു ടീച്ചറുടെ വാക്കുകളിൽ.
അത്താണി- ആരോരുമില്ലാത്തവർക്ക്
അന്ന് അടുപ്പമുണ്ടായിരുന്ന ഒരുപാട് മനോരോഗികളുടെ മുഖ ങ്ങൾ ഇന്നും ടീച്ചറുടെ ഓർമയിലുണ്ട്. “ലക്ഷ്മി , അന്നമ്മ..മേഴ്സിക്കുട്ടി... വീടുകളിലേക്ക് പോയവരുണ്ട്. ബന്ധുക്കൾ വ ന് കൂട്ടിക്കൊണ്ടു പോയവരുണ്ട്. കുറേ സ്ത്രീകൾ സാധാര ണനിലയായിട്ടും പോകാനിടമില്ലാതെയുണ്ടായിരുന്നു. അപ്പോ ഴാണ് ഞങ്ങൾ 'അത്താണി' തുടങ്ങിയത്.
ഇതിനു മുമ്പ് ആശുപത്രിക്കകത്ത് ടീച്ചറുടെയും കൂട്ടരുടെ യും ശ്രമഫലമായി പകൽ വീട് തുടങ്ങിയിരുന്നു. കേരളത്തിലെ ആദ്യത്തെ പകൽ വീട്. വീട്ടിൽ വിട്ടു കഴിഞ്ഞ രോഗികൾക്ക് പകൽ ഒന്നും ചെയ്യാനില്ല. അവരിവിടെ പകൽ വന്നിരിക്കും.
മാനസിക രോഗികൾക്കായാണ് "അത്താണി' ആദ്യം തുട ങ്ങിയതെങ്കിലും വൈകാതെ മറ്റു സ്ത്രീകളും വരാൻ തുടങ്ങി അവിടേക്ക്. ഗർഭിണികൾ, ചതിക്കപ്പെട്ട പെൺകുട്ടികൾ, മ ദ്യപാനികളുടെ ഭാര്യമാർ. അപ്പോൾ മാനസിക രോഗികൾക്കാ യി വേറെ സ്ഥാപനം ആരംഭിച്ചു. അങ്ങനെ അഭയ പടർന്നുപി ന്തലിക്കുകയായിരുന്നു. ഇപ്പോൾ അഭയയുടെ കീഴിൽ ഏഴെ ട്ടു യൂണിറ്റുകളുണ്ട്. പ്രശ്നങ്ങളിൽപ്പെട്ടുഴലുന്ന സ്ത്രീകൾക്ക് താൽക്കാലികതാമസം നൽകുന്നതാണ് വഞ്ചിയൂരിലുള്ള "അ ത്താണി'. ഇവിടെയാണ് അഭയയുടെ ഓഫിസൂം. ഇവിടെ പൊ ലീസ് കൊണ്ടുവരുന്നവരും കോടതി അയയ്ക്കുന്നവരും രാത്രി യിൽ അഭയം തേടി വരുന്നവരുമൊക്കെയുണ്ട്. സ്ത്രീകൾക്ക് ചികിത്സയും കൗൺസലിങ്ങും നിയമസഹായവും തൊഴിൽ പ രിശീലനവുമെല്ലാം ഇവിടെ നൽകുന്നു. അഭിമാനം വീണ്ടെടു ക്കാൻ അവരെ പ്രാപ്തരാക്കുന്നു. കൂടാതെ, ജില്ലാ ലീഗൽ സർ വീസസ് അതോറിറ്റിയുമായി ബന്ധപ്പെട്ട് സ്ത്രീകൾക്കു വേ ണ്ടി അദാലത്തുകളും നടത്തുന്നു.
നഗരത്തിനു വെളിയിൽ, തച്ചോട്ടുകാവിൽ, ഇന്ത്യാ ഗവ ൺമെൻറ് നൽകിയ പത്തരയേക്കർ ഭൂമിയിലാണ് "അഭയഗ്രാമം'. പെൺകുഞ്ഞുങ്ങൾക്കുള്ള വീടായ "അഭയബാല'. മനോരോ ഗികൾക്ക് ചികിത്സയും താമസവും തൊഴിൽ പരിശീലനവും ന ൽകുന്ന 'കർമ', മാനസിക രോഗത്തിനും മദ്യാസക്തിക്കുമു ള്ള ആശുപതിയായ മിത്ര, മനോരോഗികളായ സ്ത്രീകൾക്കു ള്ള "ശ്രദ്ധാഭവനം'. മദ്യപാനികൾക്ക് ചികിത്സ നൽകുന്ന 'ബോധി'... ഇവയെല്ലാമാണ് അഭയയുടെ കേന്ദ്രങ്ങൾ.
അഭയയുടെ എട്ടു യൂണിറ്റുകളിൽ ഏഴെണ്ണത്തിലും ഭക്ഷ ണമുൾപ്പെടെ സൗജന്യമാണ്. "മിത'യിൽ മാത്രമാണ് ചികിത്സ യ്ക്കും താമസത്തിനും ഫീസ് ഈടാക്കുന്നത്. സാമ്പത്തിക സൗകര്യമുള്ള ലഹരിരോഗികൾക്കും മനോരോഗികൾക്കും ഇ വിടെ ചികിത്സയും കൗൺസലിങ്ങും ലഭ്യമാണ്. വിദഗ്ധരായ ഡോക്ടർമാരും സൈക്കോളജിസ്റ്റുകളും നഴ്സുമാരും അഭ യയുടെ ചികിത്സാ കേന്ദ്രങ്ങളിലെല്ലാം സേവനനിരതരാണ്. "മിത്ര'യിൽ നിന്നു കിട്ടുന്ന ആദായം സൗജന്യ കേന്ദ്രങ്ങൾക്കു വിദേശ ഏജൻസികളുമായിട്ടോ വലിയ കമ്പനികളുമായി ട്ടോ ഒന്നും അഭയയ്ക്ക് ബന്ധമില്ല. സർക്കാരിൽ നിന്നു കിട്ടു ന്ന ഗ്രാൻറുകളും അഭയയോട് സ്നേഹവും വിശ്വാസവുമുള്ള ചിലർ നൽകുന്ന സാമ്പത്തിക സഹായങ്ങളും കൊണ്ടാണ് ഈ സ്ഥാനം മുന്നോട്ട് പോകുന്നത്. അഭയയുടെ പരാധീന തയിൽ പ്രധാനം സാമ്പത്തികം തന്നെയാണെന്ന കാര്യം കൂ ടി ഓർമിപ്പിക്കുന്നു ടിച്ചർ. “അഭയയിലെ ജോലിക്കാർക്കുള്ള ശമ്പളം വളരെ പരിമിതമാണ്. അഭയായാടുള്ള സ്നേഹം കൊ ണ്ടാണ് അവരിലധികവുമീ സ്ഥാപനത്തിൽ നിൽക്കുന്നത്.”
"ശ്രദ്ധാഭവന'ത്തിലെ മുഖങ്ങൾ ടീച്ചറെ ഏറെ വേദനിപ്പി ക്കുന്നു: “ആർക്കും വേണ്ടാത്ത മാനസിക രോഗിണികൾ. വട ക്കേയിന്ത്യയിൽ നിന്നുള്ളവരുണ്ട്. തീർഥയാത്രയ്ക്കെന്നു പ റഞ്ഞ് ഭർത്താവോ മകനോ ഒക്കെ ദീർഘദൂര ട്രെയിൻ കയറ്റി വിട്ട്, ഉപേക്ഷിച്ചു പോകുന്നവർ. അവരോട് എവിടെ നിന്നു വ രുന്നെന്നു ചോദിച്ചാൽ പറയും- ദുർ ദൂരെ ഹൈ ഗാംവ് മേം... ദൂരെ ദൂരെ ഗ്രാമത്തിൽ നിന്ന്. ഏതു നാട്, ഏതു ഗ്രാമം? ആ ർക്കറിയാം. വീടിനടുത്ത് ഒരമ്പലമൂണ്ടെന്നും ആൽമരമുണ്ട് ന്നും കിണറുണ്ടെന്നും മാത്രം പറയാനറിയാം. വീട്ടിൽ കൊണ്ടു ചെന്നാക്കണേ എന്നു കാലുപിടിച്ചപേക്ഷിക്കും. എത്ര ക്രൂര മാണി ലോകം.
വേദനിപ്പിക്കുന്ന പെൺമുഖങ്ങൾ
അഭയയിൽ ചെലവിട്ട നീണ്ട വർഷങ്ങളിലെ അനുഭവങ്ങൾ നൽകിയ പല തിരിച്ചറിവുകളും ടീച്ചർക്ക് ഹൃദയനൊമ്പരങ്ങളാ കുന്നു. “സ്ത്രീപീഡനക്കേസിലെ ഇരകളായ പല പെൺകുട്ടി കൾക്കും ഇവിടെ അഭയം നൽകിയിരുന്നു. നമ്മുടെ നാട്ടിലെ കോടതിയുടെ സംവിധാനവും കേസുകളുടെ നടത്തിപ്പിൻ കാലതാമസവുമൊക്കെ വേദനയുണ്ടാക്കുന്നു. എത്രയോ വ ർഷങ്ങളായി അവർ തന്നെ സംഭവങ്ങൾ മറന്നുപോയ റേപ് വിക്ടിംസ് ഇവിടെയുണ്ട്. പണ്ടെന്നോ പൊലീസ് കേസെടു ത്തിട്ടുണ്ടെന്നു പറയുന്നു. പിന്നെ മുന്നോട്ട് പോയിട്ടില്ല. അ റിയാമല്ലോ. വിതുര, സൂര്യനെല്ലി... കേസുകളിലെ കാലതാമ സവും മറ്റും ഇന്ന് നേരിടുന്ന ഒരു ഭയാനകമായ പ്രശ്നത്തെക്കുറിച്ചു. കൂടി ഓർമിപ്പിക്കുന്നു ടീച്ചർ - മൊബൈൽ ഇൻറർനെറ്റ് പ്രണ യം. “പതിനഞ്ചും പതിനാറും വയസ്സുള്ള പെൺകുട്ടികൾ വീട്ടു കാരെയും വീടിന്റെ സുരക്ഷിതത്വവും വിട്ട് തികച്ചും അപ രിചിതരുടെ കൂടെ ഇറങ്ങിപ്പുറപ്പെടുന്നു. ചോദിച്ചാൽ പറയുന്ന ത് മിസ്ഡ് കോളിലൂടെ, ചാറ്റിങ്ങിലൂടെ പരിചയപ്പെട്ടെന്നാണ്. പൊലീസ് പിടിക്കുന്നു. കേസെടുക്കുന്നു. 18 വയസ്സു വരെ ഇ വിടെ താമസിപ്പിക്കാനാണ് കോടതി ഞങ്ങളോട് പറയുന്നത്.
പ്രായപൂർത്തിയായാൽ അവരുടെ ഇഷ്ടം പോലെ വിടണം. ഈ സമയത്ത് കൗൺസലിങ് കൊടുക്കും ഇവർക്ക്. ചിലർ മാത്രമേയുള്ളു അച്ഛനമ്മമാരുടെ കൂടെ പോകുന്നത്. പലരും കാമുകൻറയും കൂട്ടരുടെയും കൂടെ ഇറങ്ങിത്തിരിക്കുന്നു.
അങ്ങനെ ഞങ്ങളുടെ കൈകൾക്ക് രക്ഷിക്കാനാവാതെ പോയ ഒരുപാട് പെൺകുട്ടികളുടെ മുഖങ്ങളുണ്ട് ഓർമയിൽ... ഞങ്ങളുടെ കൈയിൽ നിന്ന് വഴുതി പോയവർ. "വേണ്ട മോള അരുത് എന്നു നൂറുവട്ടം പറഞ്ഞിട്ടും, എത്രയോ ക്രിമിനൽ കേ സുകളിൽ പ്രതിയാണ് ആ കാമുകനെന്ന് പൊലീസ് പറഞ്ഞി ട്ടും കൂട്ടാക്കാതെ... സ്നേഹം നിറഞ്ഞ അച്ഛനമ്മമാരുടെ മുഖങ്ങൾ മറന്ന്, ഗുണ്ടാ സംഘങ്ങളുടെ കൂടെ ഇറങ്ങിപ്പോയ പെൺകുട്ടികൾ... ഇവരൊക്കെ ഏതു ചുവന്ന തെരുവിൽ ചെ ന്ന് അവസാനിക്കുന്നുവെന്നറിയുന്നില്ല.
കുഞ്ഞുങ്ങളേയും ഭർത്താവിനേയും ഉപേക്ഷിച്ച് ചാറ്റിങ്ങി ലൂടെ പരിചയപ്പെട്ടവന്റെ കൂടെ ഇറങ്ങിത്തിരിക്കുന്ന വീട്ടമ്മ മാരുണ്ട്. വിചിത്രമായ എത്രയെത്ര കഥകൾ... ഇതൊക്കെ യാണ് സ്ത്രീസ്വാതന്ത്യം എന്നു ഞാൻ കരുതുന്നില്ല.'' ചിരി ക്കാൻ മറന്നു പോയ മുഖത്തോടെ ടീച്ചർ ഓർക്കുന്നു.
തിരിഞ്ഞു നോക്കുമ്പോൾ...
തകർന്ന മനസ്സും ശരീരവവും ആയി ഇവിടെ വന്നിട്ട് അഭയയു ടെ തണലിൽ എല്ലാം അതിജീവിച്ച് കരകയറി പോയ ഒരുപാ ട് പെൺകുട്ടികളുടെ കഥകൾ പറയാനുണ്ട് ടീച്ചർക്കും കൂട്ടർ ക്കും. ആ പെൺകുട്ടികളിൽ പലരും ഇന്ന് ജോലി ചെയ്തു ജീ വിക്കുന്നു. കല്യാണം കഴിച്ചുപോയവരുണ്ട്. കല്യാണം കഴി ക്കാൻ വരുന്നവരോട് കഴിഞ്ഞ കാലത്തെ എല്ലാ കഥകളും പറ ഞ്ഞിട്ടേ അയയ്ക്കാറുള്ളു. പക്ഷേ, ഓർമയിലേക്ക് കണ്ണാടി ക്കുമ്പോൾ ടീച്ചറുടെ കൺകോണിൽ ഒരു കൊച്ചു നൊമ്പരത്തി ന്റെ നനവും ഊറിക്കൂടുന്നു.
“ഇവിടെ നിന്നു വളർന്നു വലുതായി പോയവരിൽ ഭൂരിഭാ ാണ്. ഗവും ഒരു കര പറ്റി കഴിയുമ്പോൾ "ഞങ്ങൾ അഗതികളുടെ ഒരു സ്ഥാപനത്തിലാണ് വളർന്നതെ'ന്ന് പറയാൻ മടിക്കുന്നു.
നിവൃത്തിയുണ്ടെങ്കിൽ അവരത് പറയില്ല. ആറു വയസ്സു തൊ ട്ട് 23 വയസ്സു വരെ ഇവിടെ നിന്ന് വളർന്ന, പഠിച്ച ഒരു പെൺ കുട്ടി ജോലികിട്ടി പോയിക്കഴിഞ്ഞ് പറഞ്ഞത് "ഹോസ്തലിൽ നിന്ന് വളർന്നു'വെന്നാണ്. അങ്ങനെ എത്രയെത്ര കഥകൾ തിരിച്ചു വരണമെന്നാ സഹായിക്കണമെന്നാ കാണാൻ വ രണമെന്നോ ഒന്നും പ്രതീക്ഷിക്കുന്നില്ല. പക്ഷേ, വല്ലപ്പോഴും ഒ രു ഫോൺ കോൾ. കല്യാണം കഴിച്ച് സുഖമായി കുഞ്ഞുങ്ങളു മായിട്ടിരിക്കുന്നുവെന്ന് കേൾക്കുമ്പോൾ- 'ഓ അവൾ പ്രസ വിച്ചാ.. ഇവിടെ വളർന്നവളായിരുന്നില്ല, കുഞ്ഞുമായി ഒന്നു കാണിക്കാൻ വന്നില്ലല്ലോ' എന്നു തോന്നിപ്പോകും. ഒരു കൊ ച്ചു നൊമ്പരം.
തിരിഞ്ഞു നിന്നവരെക്കാൾ മറന്നകന്നവരാണധികം. എ ന്നാലും സാരമില്ല. ഒരു വൃക്ഷം അതിന്റെ തണലിൽ വന്ന് ആശ്വസിച്ചവരോ പഴവും തേനും കാറ്റും നുകർന്നവരോ ഒന്നും തിരിഞ്ഞു നോക്കണമെന്ന് ആശിക്കുന്നില്ലല്ലോ. അഭയയും അ തിൻ വൃക്ഷധർമ്മം നിർവ്വഹിക്കുന്നുവെന്ന് മാത്രം.
കഴിഞ്ഞ 30 വർഷം ഒട്ടും സുഗമമായിരുന്നില്ല. ക ഷ്ടപ്പാടിന്റെ, കഠിനപ്രയത്നത്തിന്റെ മനക്ലേശ ങ്ങളുടെ, ആകുലതകളുടെ കാലം- കനൽ വഴികൾ ഏറെ ചവിട്ടി ശ്രതുതകളും കല്ലേറുകളും സ്നേഹി ച്ചു വിശ്വസിച്ചിരുന്നവരുടെ ചതികളും കോടതി ക്കേസുകളുമെല്ലാം നേരിട്ടു. എങ്കിലും ഒരാശ്വാസം മാത്രം. ഈ കൈകളിൽ കറ പുരണ്ടിട്ടില്ല. കുറേ പേരുടെ കണ്ണീരു തുടയ്ക്കാൻ സാധിച്ചു. അത മാത്രം. '
ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ