സ്വന്തമായി ഒരു ബിസിനസ് തുടങ്ങാമെന്ന് വച്ചാൽ അതിനൊക്കെ വലിയ മുടക്കു മുതൽ വേണ്ടേ?... അല്ലെങ്കിലും അതൊക്കെ വല്യ റിസ്കാ... ഒരു സേഫ് സോൺ നോക്കാതെ അങ്ങനെ ചാടിയിറങ്ങാൻ പറ്റുമോ? ഇങ്ങനെയിങ്ങനെ ചിന്തിച്ച് കാടു കയറുന്നതിനു മുൻപേ കൊച്ചി സ്വദേശി സുനിതയെ പരിചയപ്പെട്ടോളൂ. 

ആദ്യം വ്ലോഗിങ് പിന്നെ, ഇൻസ്റ്റാ...

ഭംഗിയായി വസ്ത്രം ധരിച്ചാൽ അതു കോൺഫിഡൻസ് ഇരട്ടിപ്പിച്ച് മനസ്സിനെ പവർഫുൾ ആക്കുമെന്ന് തിരിച്ചറിഞ്ഞത് എന്റെ ഇരുപത്തിയൊന്നാമത്തെ വയസ്സിലാണ്. അന്നു മുതലാണ് സാധാരണ ഗതിയിൽ പോയിരുന്ന ജീവിതത്തിൽ മാറ്റങ്ങൾ തുടങ്ങുന്നതും. പാലക്കാടാണ് എന്റെ നാട്. എന്‍ജിനീയറിങ് പഠനം  കഴിഞ്ഞ് മൈസൂരുവിലും പിന്നീട്  ചെന്നൈയിലും ഇൻഫോസിസില്‍ ജോലി ചെയ്തു. 

സോഷ്യൽ മീഡിയയിൽ സ്റ്റൈലിസ്‌റ്റ്സിനെ കാണുമ്പോൾ കൗതുകം തോന്നുമായിരുന്നു. പിന്നീട് എന്തുകൊണ്ട് എനിക്കും പരീക്ഷിച്ചു കൂടാ എന്നു ചിന്തിച്ചു തുടങ്ങി. സ്വന്തം സ്‌റ്റൈലിങ് രീതികളിലാണ് ആദ്യം പരീക്ഷണങ്ങൾ നടത്തിയത്. 

രണ്ടു കൊല്ലം കഴിഞ്ഞപ്പോൾ മനസ്സിലായി ഫാഷൻ റിലേറ്റഡ് ജോലിയിലാണ് ഞാൻ കൂടുതൽ ശോഭിക്കുക എന്ന്. അങ്ങനെ റീട്ടെയിൽ മാർക്കറ്റിങ്ങിൽ എംബിഎ എടുത്തു. ബെംഗളൂരുവിൽ പഠിച്ച ആ രണ്ടു കൊല്ലവും ട്രെൻഡ് സെറ്റര്‍ കൺസപ്റ്റിന്റെ പിന്നാലെയായിരുന്നു ഞാൻ. 

അതിനുശേഷം ഒരു ഫാഷൻ വ്ലോഗ് ആരംഭിച്ചു. കൂടുതൽ പഠിക്കാനും അപ്ഡേറ്റ് ചെയ്യാനും തുടങ്ങി. കൂടെ പഠിക്കുന്നവർ തന്നെ ഫോട്ടോയെടുത്തു തരും. പതിയെ സ്‌റ്റൈലിങ് പബ്ലിക് പ്ലാറ്റ്ഫോമിലേക്ക് കൂടി ഷെയർ ചെയാൻ തുടങ്ങി. ജോലിയും ഫാഷനും സ്‌റ്റൈലിങും തകൃതിയായി നടക്കുന്നതിനിടയിലാണ് വിവാഹം. 

ഭർത്താവ് എന്നെ ഇൻഫ്ലുവൻസറാക്കി

ഫാഷൻ ഫീൽഡിൽ എന്റേതായി എന്തെങ്കിലും ചെയ്യണം എന്ന് പറഞ്ഞപ്പോൾ ഭർത്താവ് നിഖിൽ ബാബു തോമസാണ് ‘ഓൺ സ്‌റ്റൈലിങ് വ്ലോഗ് കം ഇൻഫ്ലുവൻസർ’ ഐഡിയ തന്നത്. ആ ധൈര്യത്തിൽ ഞാൻ ജോലി രാജിവച്ച് കോസ്റ്റ്യൂം സ്‌റ്റൈലിങ്ങിലേക്ക് ഇറങ്ങി. എന്റെ സ്‌റ്റൈലിങ് രീതികൾ ആളുകൾക്ക്  ഇഷ്ടപ്പെടുന്നുണ്ടെന്ന് മനസ്സിലാക്കി. 

പതുക്കെ പല പ്രമുഖ ബ്രാൻഡുകളും സ്‌റ്റൈലിങ് ചെയ്തു കൊടുക്കാമോ എന്നു ചോദിച്ച് വിളിച്ചു. ഒരാൾക്ക് വേണ്ടി ചെയ്ത് ഹിറ്റാകുമ്പോൾ അതറിഞ്ഞ് കൂടുതൽ പേർ വരും. അതോടെ ഇൻസ്റ്റഗ്രാം ഫോളോവേഴ്സിന്റെ എണ്ണവും വർധിച്ചു. 

പ്രമുഖ ബ്രാൻഡുകൾ വരുമ്പോൾ കൃത്യമായി പ്ലാൻ ചെയ്ത് പ്രഫഷനൽ ഫൊട്ടോഗ്രഫർ തന്നെയാണ് ഷൂട്ട് ചെയ്യുന്നത്. ഡെയ്‌ലി സ്‌റ്റൈലിങ്ങിന് ഭർത്താവ് തന്നെയാണ് ഫോട്ടോ എടുക്കുന്നത്. പത്തും പതിനഞ്ചും ചിത്രങ്ങൾ എടുത്താലാണ് ഒന്നോ രണ്ടോ ആഗ്രഹിക്കുംപോലെ നന്നായി വരൂ. ഇൻഫ്ലുവൻസിങ് ഐഡിയ തന്നപ്പോൾ അദ്ദേഹം സ്വപ്നത്തിൽ പ്രതീക്ഷിച്ചു കാണില്ല, ഫൊട്ടോഗ്രഫി പാരയായി വരുമെന്ന്...