Saturday 21 November 2020 04:42 PM IST

എട്ട് സംസ്ഥാനങ്ങൾ, 5000 കിലോമീറ്റർ! ലിഫ്റ്റ് ‘ചോയിച്ച് ചോയിച്ച്’ ഉമയുടെ മഹായാത്ര; വിഡിയോ

V N Rakhi

Sub Editor

uma

ട്രിപ്പ് പ്ലാൻ ചെയ്യുമ്പോഴേ കീശയിലേക്കായിരിക്കും പലരും നോക്കുന്നത്. കാശിന്റെ പെരുക്കം പോക്കറ്റിന് ഇല്ലെന്ന് ഉറപ്പിക്കുമ്പോഴേ ആ ഐഡിയ ഉപേക്ഷിക്കും. പാളിപ്പോയ ട്രിപ് പ്ലാനുകളും ടൂറുകളും ഓർത്ത് നെടുവീർപ്പിടുന്നവർക്ക് മുന്നിലേക്കാണ് ഉമയെന്ന പെൺകുട്ടി എത്തുന്നത്. മനസാഗ്രഹിച്ച സ്വപ്ന ഭൂമികളിലേക്ക് ലിഫ്റ്റ് ചോദിച്ച് പോയി ആണ് ഈ പെണ്ണ് വരവറിയിക്കുന്നത്. പത്തരമാസം നീണ്ട ആ മഹായാത്രയിൽ 8 സംസ്ഥാനങ്ങളിലൂടെയും ഒരു കേന്ദ്രഭരണ പ്രദേശത്തിലൂടെയും ഉമ കടന്നു പോയി എന്ന് പറഞ്ഞാൽ ചിലപ്പോൾ‌ യാത്രാ പ്രേമികളുടെ കണ്ണുതള്ളും. കഥ ‘വനിത ഓൺലൈൻ ബോൺ വോയേജിലാണ്’ ഉമ ആ യാത്രയുടെ കഥ പങ്കുവച്ചത്.

വിഡിയോ കാണാം;