Saturday 15 September 2018 04:03 PM IST

പ്രളയം മുറിവേൽപ്പിച്ചോ? മനസ്സ് ശാന്തമാക്കാന്‍ ഈ സൈക്കോളജിസ്റ്റുകൾ സഹായിക്കും! തിങ്കളാഴ്‌ച മുതൽ വനിത ഹെൽപ് ലൈന്‍

Santhosh Sisupal

Senior Sub Editor

flood-vanitha-helpline-doctors

ദുരന്തങ്ങൾ അങ്ങനെയൊന്നും നമ്മളെ വിഴുങ്ങില്ലെന്നും ഭൂമിയിലെ ഏറ്റവും സുന്ദരമായ, സുരക്ഷിതമായ െെദവത്തിന്‍റെ സ്വന്തം തീരത്താണ് നമ്മൾ ജീവിക്കുന്നതെന്നും വിശ്വസിച്ചിരുന്നവരാണ് മലയാളികൾ. ഒാർക്കാപ്പുറത്ത് ആർത്തലച്ചെത്തിയ പ്രളയദുരന്തം അതുകൊണ്ടു തന്നെയാണ് കാണാത്ത, അറിയാത്ത ഒരുപാട് മുറിവുകൾ മനസ്സിൽ ബാക്കിയാക്കുന്നതും.

പ്രളയം നേരിട്ടു ബാധിച്ചവരുടെ മനസ്സുകൾ മാത്രമല്ല വിഷാദച്ചുഴികളിൽ വീണുപോകുക. ടിവിയിലും മറ്റു മാധ്യമങ്ങളിലും കൂടി ദുരന്തത്തിന്റെ നേർക്കാഴ്ചകൾ കണ്ട് വേദനിച്ചവരാണ് ഒാരോ മലയാളിയും. മുങ്ങിപ്പോയ വീടുകളിൽ നിന്നും ജീവനുവേണ്ടിയുള്ള നിലവിളികൾ കണ്ടും കേട്ടും ഭയക്കുകയും സങ്കടപ്പെടുകയും ചെയ്തവർ. നാട്ടിലുള്ള പ്രിയപ്പെട്ടവർക്ക് എന്തു സംഭവിച്ചുവെന്നറിയാതെ, നാട്ടിലേക്കു നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്ന പ്രവാസികൾ മുതൽ ദുരന്തമുഖത്തേക്ക് ആശ്വാസവുമായി എത്തിയ ദുരിതാശ്വാസ പ്രവർത്തകരുടെ വരെ ഉള്ളുലഞ്ഞുപോയിട്ടുണ്ട്.

ചുരുക്കിപ്പറഞ്ഞാൽ പ്രളയം ബാധിച്ചത് കേരളത്തിന്റെ മുഴുവൻ മനസ്സുകളെയുമാണ്. ക്യാംപിൽ നിന്നും വീട്ടിലേക്കു മടങ്ങിയെത്തുമ്പോൾ തകർന്നടിഞ്ഞു കിടക്കുന്ന തന്റെ സ്വപ്നഭവനം കണ്ട് മനസ്സു തകർന്ന കുഴഞ്ഞുവീണു മരിച്ചവർ മുതൽ ടിവിയിലെ ദൃശ്യങ്ങൾ കണ്ട് ഉത്കണ്ഠയ്ക്കും വിഷാദത്തിനും മരുന്നു തേടിയവർ വരെ സൂചിപ്പിക്കുന്നത് ഇതാണ്.

പ്രളയക്കെടുതികളിൽ നിന്നു കരകയറുമ്പോഴും മനസ്സിനേറ്റ ആഘാതം മാഞ്ഞുപോകണമെന്നില്ല. പ്രളയം േനരിട്ടനുഭവിക്കാത്തവര്‍ക്കും ഉണ്ടാകും ആധികള്‍. മനസ്സു തളര്‍ന്നവര്‍ക്ക്  സാന്ത്വനവുമായി വനിത എത്തുന്നു. കൈപിടിക്കാൻ കൂടെയുണ്ട് വനിത... തിങ്കളാഴ്‌ച മുതൽ വിളിക്കൂ, വനിത ഹെൽപ് ലൈന്‍ നമ്പരുകളിലേക്ക്. ∙ 98953 99205,  ∙ 73566 09852

ആർക്കൊക്കെ വിളിക്കാം

∙     പ്രളയശേഷം വിഷാദം ഉൾപ്പെടെയുള്ള മാനസികവിഷമങ്ങൾ അനുഭവിക്കുന്നവര്‍ക്കും അങ്ങനെ സംശയം തോന്നുന്നവര്‍ക്കും.

∙    പ്രളയത്തിനിരയായ കുട്ടികളുെട രക്ഷകർത്താക്കൾക്ക്

∙     പ്രളയത്തിൽ സജീവമായി പ്രവർത്തിച്ച് മനസ്സുലഞ്ഞുപോയ സന്നദ്ധപ്രവർത്തകർക്ക്

∙    ഉത്കണ്ഠ പോലുള്ള പ്രശ്നങ്ങൾ അനുഭവിക്കുന്ന പ്രവാസികൾക്ക്

∙    ആത്മഹത്യയെക്കുറിച്ച് പറയുന്നവർക്കോ അവരുടെ ബന്ധുക്കൾക്കോ

∙    പ്രളയശേഷം സ്വഭാവത്തിൽ അസാധാരണമാറ്റം ഉണ്ടായവർക്കോ അവരുെട ബന്ധുക്കൾക്കോ

∙   തനിച്ചാണ് എന്ന തോന്നലുള്ളവർ‌ക്ക്

വിളിക്കേണ്ട ദിവസങ്ങൾ:

∙  സെപ്റ്റംബർ 17 മുതൽ സെപ്റ്റംബർ 21 വരെ

വിളിക്കേണ്ട സമയം:

∙  ഉച്ചകഴിഞ്ഞ് 2 മുതൽ 4 വരെ

വിളിക്കേണ്ട നമ്പർ:

∙    98953 99205,  ∙‌ 73566 09852

(NOTE: വനിതയുടെയും മലയാള മനോരമയുടെയും മറ്റു നമ്പറുകളിൽ ഈ സേവനം ലഭ്യമല്ല.)