എല്ലാം തുറന്നു പറയാന്‍ പലരും മടിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇഷ്ടവും സ്വപ്നവും െപട്ടിക്കുള്ളില്‍ പൂട്ടി വച്ച് മുതിര്‍ന്നവര്‍ക്കു വേണ്ടി വിവാഹത്തിനു സമ്മതം മൂളിയിരുന്ന കാലം. പുത്തന്‍ തലമുറ സിംപിളായി പറയുന്നു.‘െതറ്റായ ഒരു തീരുമാനം മതി, ജീവിതം േകാണ്‍ട്രയാകാന്‍. കല്യാണം തീരുമാനിക്കുമ്പോള്‍ ഞങ്ങളുെട ഇഷ്ടം തന്നെ പ്രധാനം.’ കേരളത്തിലെ യൂത്തിന്റെ വിവാഹ സങ്കൽപങ്ങളിലുമുണ്ട് അടിമുടി മാറ്റം. വിവാഹത്തിൽ രണ്ടു വ്യക്തികൾ തമ്മിലുള്ള പൊരുത്തത്തിനാണ് യുവസമൂഹം പ്രധാന്യം നൽകുന്നത്. ജാതിയും മതവുമൊന്നും പ്രധാനമല്ലെന്ന അഭിപ്രായം പങ്കുവച്ചവർ 50 ശതമാനം. ജാതക പൊരുത്തത്തിൽ വിശ്വാസമില്ലെന്ന് പറഞ്ഞവർ 59 ശതമാനം.

വധുവിന് വരനേക്കാൾ പ്രായം കൂടിയാലും ഒരു തെറ്റുമില്ല എന്ന് ഉറപ്പിച്ച് പറഞ്ഞവർ 16 ശതമാനം. പ്രായവ്യത്യാസത്തിലൊക്കെ എന്തു കാര്യം മനഃപൊരുത്തമല്ലേ എന്ന് ചോദിച്ചവർ 49.7 ശതമാനം. പ്രായപൂർത്തി ആയ എല്ലാവരും വിവാഹം കഴിച്ചേ മതിയാകൂ എന്ന നിർബന്ധവും പലർക്കുമില്ല. അവിവാഹിതരായി ജീവിതം തുടരാൻ ആഗ്രഹിക്കുന്നവർ 36.7 ശതമാനം. രണ്ടുപേർ ഒരുമിച്ച് ജീവിക്കാൻ എന്തിന് വിവാഹം എന്ന ഏർപ്പാട്, ലിവിങ് ടുഗെദർ പോരെ എന്ന ചോദ്യവുമായി 14.9 ശതമാനം. വനിത സർവേയില്‍ തെളിഞ്ഞ പുത്തന്‍ കാലത്തിന്‍റെ പുത്തന്‍ സങ്കൽപങ്ങൾ.

അപരിചിതര്‍ വേണ്ടേ, വേണ്ട

‘ഒരു കപ്പ് ചായയും രണ്ടു ലഡ്ഡുവും അകത്താക്കാൻ അ‍ഞ്ചു മിനിറ്റ് മതി. ജീവിതകാലം മുഴുവൻ ഒരുമിച്ച് ജീവിക്കേണ്ട ആളെ കണ്ടെത്താൻ അത്രയും സമയംകൊണ്ട് പറ്റുമോ? എന്താണ് ചേട്ടന്റെ അഭിപ്രായം?’

പെണ്ണു കാണാൻ വന്ന ചെറുക്കനോട് ശ്രീലക്ഷ്മി ചോദിച്ചതിങ്ങനെ? തൊട്ടുമുൻപേ കഴിച്ച ലഡ്ഡുവും മിക്സ്ചറുമെല്ലാം തൽക്ഷണം ദഹിച്ച അവസ്ഥയിലാണ് പാവം പയ്യൻ പടിയിറങ്ങിയത്. ശ്രീലക്ഷ്മിയുടെ ചോദ്യം വളരെ സീരിയസ് ആയിരുന്നു. കേരളത്തിലെ യുവാക്കളിൽ ഭൂരിഭാഗത്തിന്റെയും അ ഭിപ്രായം ഇതാണ്. ഒരൊറ്റ പെണ്ണുകാണൽ കൊണ്ടൊന്നും വിവാഹം കഴിക്കാൻ പോകുന്ന ആളെ മനസ്സിലാക്കാൻ പറ്റില്ല.

v1

പെണ്ണുകാണലിനെയും അറേജ്ഡ് മാര്യേജിനെയും അനുകൂലിക്കുന്നവർക്കും പറയാൻ കാരണങ്ങളുണ്ട്. ‘പ്രണയിക്കുന്ന സമയത്ത് നമ്മുടെ നല്ല സ്വഭാവങ്ങൾ മാത്രമെ പങ്കാളിക്കു മുന്നിൽ പ്രകടിപ്പിക്കൂ. അവരെ ഇംപ്രസ് ചെയ്യാനുള്ള ഒ രു അവസരവും കളയില്ല. കുറവുകളെല്ലാം മറച്ചുവച്ച് നല്ലപിള്ള ചമഞ്ഞാലും വിവാഹത്തിനു ശേഷം ഒളിച്ചുകളി നടക്കില്ല. അപ്പോൾ യഥാർഥ സ്വഭാവമേ പുറത്തു വരൂ. ഇതിലേതാണ് ഒറിജിനലെന്ന് സംശയം തോന്നും. പക്ഷേ, അറേജ്ഡ് മാര്യേജ് ആണെങ്കിൽ വിവാഹത്തിനു ശേഷമാണ് പരസ്പരം മനസ്സിലാക്കാൻ തുടങ്ങുന്നത്. അതുകൊണ്ട് രണ്ടു പേർക്കും പരസ്പരം പൊരുത്തപ്പെട്ടു ജീവിക്കാൻ എളുപ്പമാണ്.’

കുറച്ചു കാലം പ്രണയിച്ച ശേഷമേ വിവാഹം കഴിക്കൂ എ ന്നാണ് സർവേയിൽ പ്രതികരിച്ച 39.1 ശതമാനമാളുകളും അഭിപ്രായപ്പെട്ടത്. വിവാഹം കഴിക്കാൻ പോകുന്ന ആളുമായി ആ റു മാസത്തെ സൗഹൃദമെങ്കിലും വേണമെന്ന് 47.9 ശതമാനം പേർ വിശ്വസിക്കുമ്പോൾ 13 ശതമാനം പേർക്ക് വീട്ടുകാരുടെ സാന്നിധ്യത്തിലുള്ള പെണ്ണുകാണൽ മാത്രം മതി.

എന്നാൽ വിവാഹിതരാകാതെ സ്ത്രീയും പുരുഷനും ഒരുമിച്ച് താമസിക്കുന്ന ലിവിങ് ടുഗെദർ ലൈഫിനോട് പൂർണമായും വിയോജിപ്പുള്ളവരാണ് 61.3 ശതമാനം ആളുകളും. കുറച്ച് കാലം ഒരുമിച്ച് ജീവിച്ചതിനു ശേഷം വിവാഹിതരാകുന്നതാണ് നല്ലതെന്ന് വിശ്വസിക്കുന്നവർ 23.8 ശതമാനം. 14.9 ശതമാനം കാലഘട്ടത്തിനനുസൃതമായ മാറ്റമായി ലിവിങ് ടുഗെദറിനെ കാണുന്നു.

ലിവിങ് ടുഗെദറിനോട് ഭൂരിപക്ഷം മലയാളികളും എന്തുകൊണ്ട് മുഖം തിരിക്കുന്നുവെന്ന് ചോദിച്ചാൽ അങ്കമാലിക്കാരൻ നോയൽ പറയുന്ന മറുപടി ഇങ്ങനെ. ‘വിവാഹമെന്നാൽ ഒരു ഉടമ്പടിയാണ്, പരസ്പരം മാത്രമല്ല, കുടുംബത്തോടും സമൂഹത്തോടുമുള്ള ഉടമ്പടി. ലിവിങ് ടുഗെദർ അങ്ങനെയല്ല. കുറെക്കാലം ഒരുമിച്ച് ജീവിച്ചിട്ട് മടുക്കുമ്പോൾ രണ്ടു വഴിക്കു പിരിയുന്നത് അംഗീകരിക്കാൻ കഴിയില്ല. ഒരാൾക്കു പിരിയാൻ തോന്നുമ്പോൾ മറ്റേ ആൾക്ക് അതിനു സമ്മതമല്ലെങ്കിലോ? വിവാഹം നൽകുന്ന സുരക്ഷിതത്വം ലിവിങ് ടുഗെദറിൽ ഒരിക്കലും കിട്ടില്ല.’

നോയലിന്റെ മറുപടിയോട് പൂർണമായും യോജിക്കാൻ കഴിയില്ലെന്നാണ് സുഹൃത്ത് കാർത്തികയുടെ പക്ഷം. ‘വിവാഹമായാലും ലിവിങ് ടുഗെദർ ആയാലും രണ്ടു വ്യക്തികൾ ത മ്മിലുള്ള ബന്ധമാണ്. അതില്‍ നാട്ടുകാർക്കും വീട്ടുകാർക്കുമെല്ലാം എന്ത് റോൾ? സമൂഹത്തെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണോ നമ്മൾ ജീവിക്കേണ്ടത്?’