നാട് മൊത്തം ലോക് ഡൗൺ അല്ലേ, പുറത്തിറങ്ങാൻ വയ്യ! വീട്ടിനുള്ളിലെ കളിപ്പാട്ടങ്ങളൊക്കെ കളിച്ചു മടുത്തു. ഇനിയിപ്പോ എന്താ ചെയ്യുക എന്ന് ചോദിക്കുന്ന കുട്ടി തലമുറയ്ക്ക് വേണ്ടി ഇതാ നന്മയുള്ള കുറച്ചു കുട്ടിപ്പാട്ടുകൾ. ടെലിവിഷൻ കോമഡി സീരിയലുകളിലൂടെയും സ്കിറ്റുകളിലൂടെയും പ്രേക്ഷകർക്ക് പ്രിയപ്പെട്ടയാളായി മാറിയ വിനോദ് കോവൂരാണ് തന്റെ കുട്ടിക്കാലത്തു സുലഭമായി കേട്ടിരുന്ന പാട്ടുകൾ പുതുതലമുറയിലെ കുഞ്ഞുങ്ങൾക്കായി പാടുന്നത്. "ഇന്നത്തെ കുഞ്ഞുങ്ങളൊന്നും ഈ പാട്ടുകൾ കേട്ടിട്ടുണ്ടാവില്ല. പക്ഷെ, അവരുടെ രക്ഷിതാക്കൾക്ക് അത് സുപരിചിതമായിരിക്കും. കാരണം ഇന്നത്തെ പോലെ നേരം പോക്കുകളൊന്നും ഇല്ലാതിരുന്ന കാലത്ത് ഈ പാട്ടുകളായിരുന്നു ആഘോഷം. ഇന്ന് കുഞ്ഞു മനസ്സുകളിലേക്ക് വളരെ എളുപ്പത്തിൽ നന്മ വളർത്താൻ കഴിയും. ലോകം ഭീതിയിലാണ്ട ഈ നാളുകളിൽ നമുക്ക് ഇങ്ങനെയെങ്കിലും പോസിറ്റീവായി ചിന്തിക്കാം. അതിനു വേണ്ടിയാണ് ഞാൻ ഈ പാട്ടുകൾ പാടുന്നത്."- വിനോദ് കോവൂർ പറയുന്നു.

വിഡിയോ കാണാം...