ADVERTISEMENT

സ്കൂൾ വിട്ടുവരുന്ന കുട്ടികൾക്ക് നാലുമണി പലഹാരമായി നൽകേണ്ടത് എനർജി നിറഞ്ഞ സ്നാക്ക് ആണ്. ക്ഷീണം മാറാനും ഉന്മേഷത്തോടെ പഠിക്കാനും സഹായിക്കുന്ന വിഭവം. ഈ വിഭവം അവരുടെ വളർച്ചയ്ക്കും ഗുണകരമായാൽ ‘ഐഡിയൽ സ്നാക്ക്’ എന്നു വിളിക്കാം. അത്തരം ഒരു പലഹാരമാണ് പ്രോട്ടീൻ ലഡ്ഡു. എണ്ണയോ പഞ്ചസാരയോ ഒന്നും ചേരാത്തതിനാൽ വീട്ടിലെ പ്രായമായവർക്കും ശരീരഭാരം കുറയ്ക്കാനായി ഡയറ്റ് പിന്തുടരുന്നവർക്കും ഇത് ആരോഗ്യകരമാണ്. 

പ്രോട്ടീൻ ലഡ്ഡു

ADVERTISEMENT

നിലക്കടല– അരക്കപ്പ്, വെളുത്ത എള്ള് – അരക്കപ്പ്, ബദാം, ഫ്ലാക്സ് സീഡ് – രണ്ടു വലിയ സ്പൂൺ വീതം, ഉണങ്ങിയ തേങ്ങ ചുരണ്ടിയത് – നാലു വലിയ സ്പൂൺ, ഈന്തപ്പഴം നുറുക്കിയത്, ഉണക്കമുന്തിരി നുറുക്കിയത് – ഒരു വലിയ സ്പൂൺ വീതം, ഏലയ്ക്ക പൊടിച്ചത്– പാകത്തിന്, ശർക്കര – കാൽകപ്പ്, വെള്ളം – കാൽകപ്പ്

പാകം ചെയ്യുന്ന വിധം

ADVERTISEMENT

∙ നിലക്കടലയും എള്ളും ബദാമും ഫ്ലാക്സ് സീ‍ഡും വെവ്വേറെ വറുത്തു പൊടിച്ചു വയ്ക്കുക.

∙ ഇതിലേക്ക് ഈന്തപ്പഴവും ഉണക്കമുന്തിരിയും തേങ്ങയും ഏലയ്ക്ക പൊടിച്ചതും ചേർത്തു യോജിപ്പിക്കുക.

ADVERTISEMENT

∙ ചുവടുകട്ടിയുള്ള പാത്രത്തിൽ ശർക്കരയും വെള്ളവും ചൂടാക്കി ഒരു നൂൽ പരുവമാകുമ്പോൾ തയാറാക്കിയ മിശ്രിതം ചേർത്തു യോജിപ്പിച്ചു അടുപ്പി ൽ നിന്നു വാങ്ങാം.

∙ ചെറിയ ഉരുളകളാക്കി വിളമ്പാം.

കടപ്പാട്: ഡോ. അനിത മോഹൻ, ഫോർമർ സ്റ്റേറ്റ് നൂട്രീഷൻ, പ്രോഗ്രാം ഓഫിസർ, ഡയറക്റ്ററേറ്റ് ഓഫ് ഹെൽത് സർവീസസ് 

 

ADVERTISEMENT