പേവിഷബാധ മരണങ്ങൾ കൂടുന്നു... നേരത്തെ കുഞ്ഞുങ്ങളെ സുരക്ഷിതരാക്കാൻ നേരത്തെ വാക്സീനേഷൻ നൽകണോ?
‘ഡോക്ടറെ വാർത്തകളൊക്കെ കേട്ടിട്ട് പേടിയാവുന്നു. 2 കുഞ്ഞു ജീവനുകളാണ് പേവിഷ ബാധയിൽ അടുത്തടുത്തു പൊലിഞ്ഞത്. കുഞ്ഞുങ്ങൾ ഒറ്റയ്ക്ക് പുറത്ത് വിടാൻ പേടിയാണ്. ഞങ്ങളുടെ സ്ഥലത്തു നായ ശല്യം രൂക്ഷമാണ്. Rabies vaccine കുഞ്ഞിന് നേരത്തെ നൽകാമോ? സുരക്ഷ ലഭിക്കുമോ? പാർശ്വഫലങ്ങൾ ഉണ്ടോ?’– ഒരു കുഞ്ഞിന്റെ അമ്മയുടെ ആധിയാണ്.
‘ഞങ്ങളുടെ വീട്ടിലെ പട്ടിയെ .പുറത്തു വിടാറേയില്ല. വാക്സീനേഷൻ നിർബന്ധമാണോ? എന്ന ചോദ്യവും മറുവശത്തുണ്ട്.’– ശിശുരോഗ വിദഗ്ധ ഡോ. വിദ്യ വിമല്‍ നൽകുന്ന മറുപടി.
പേവിഷ ബാധ മൂലമുള്ള മരണങ്ങൾ കൂടുമ്പോ ഇതു തടയാൻ ഒരേ ഒരു പ്രതിവിധി വാക്സിനേഷൻ എത്രയും പെട്ടെന്ന് എടുക്കുക എന്നുള്ളതാണ്.
എന്തുകൊണ്ട് കുട്ടികൾക്ക് പേവിഷബാധ ഗുരുതരമാകുന്നു? കുട്ടികളിലെ മരണനിരക്ക് കൂടുന്നു? എന്നുള്ളത് ആദ്യം പരിശോധിക്കാം...
കഴിഞ്ഞവർഷം 20ലധികം മരണങ്ങളും ഈ വർഷം പത്തിൽ അധികം മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പേവിഷബാധയിലേക്് നയിക്കുന്നത് ഇനി പറയുന്ന സാഹചര്യങ്ങളാണ്. കുട്ടികൾക്ക് മൃഗത്തിന്റെ പോറലോ മാന്തോ കിട്ടിയാൽ വീട്ടിൽ പറയാൻ മടിക്കുക അതുമല്ലെങ്കിൽ വാക്സീനേഷൻ നൽകാൻ വൈകുക. ഒന്നിലധികം മുറിവുകൾ ഏൽക്കുകയോ പോറലോ സംഭവിക്കുകയോ ചെയ്യുന്ന കാറ്റഗറി 3 സാഹചര്യത്തിൽ പ്രതിരോധ കുത്തിവയ്പായ ഇമ്മ്യൂണോ ഗ്ലോബിൻ നൽകാൻ വൈകുകയോ എടുക്കാതിരിക്കുകയോ ചെയ്യുക,
കുട്ടികൾ മുതിർന്നവരെ അപേക്ഷിച്ച് ഉയരം കുറവായതിനാൽ അവരുടെ മുറിവുകൾ മുഖത്തും കഴുത്തിലും കൈയിലും തലയിലും ആണ് കൂടുതൽ കിട്ടാൻ സാധ്യത. ഈ മുറിവുകൾ തലച്ചോറിന് വളരെ അടുത്ത ആയതിനാൽ കാലിലെ മുറിവിനേക്കാൾ വേഗത്തിൽ തലച്ചോറിൽ ബാധിക്കുകയും ചെയ്യും. മാത്രവമല്ല ഒന്നിലധികം മുറിവുകൾ വൈറസുകളുടെ എണ്ണം കൂട്ടുമെന്ന് ഓർക്കു. അതിനാൽ വാക്സീനേഷനും ഇമ്മ്യൂണോ ഗ്ലോബലിനും മുറിവുകൾക്ക് എത്രയും പെട്ടെന്ന് നൽകണം. ആന്റിബോഡി എത്രയും പെട്ടെന്ന് കൂട്ടി വൈറസ് ബാധയെ ചെറുക്കാൻ ഇതെല്ലാം അത്യന്താപേക്ഷിതമാണ്.
പെട്ടെന്ന് വൈറസ് ബാധ ചെറുക്കണമെങ്കിൽ ഇമ്മ്യൂണോ ഗ്ലോബലിൻ അല്ലെങ്കിൽ മോണോ ക്ലോണൽ അന്റിബോഡി ബോഡി നൽകണം. വാക്സീൻ നൽകി കഴിഞ്ഞാൽ ആന്റി ബോഡി ഉണ്ടാകുവാൻ2 മുതൽ ഏഴു ദിവസം വരെ എടുക്കാം. അതിനാൽ ഇമ്മ്യൂണോ ഗ്ലോബലിൻ എടുക്കാൻ വൈകിയാൽ മരണ സാധ്യതയേറും.ഗവൺമെന്റ് ആശുപത്രികളിൽ നിന്നും ഇമ്മ്യൂണോ ഗ്ലോബലിനും, സ്വകാര്യ ആശുപത്രികളിൽ നിന്നും മോണോ ക്ലോണൽ ആന്റിബോഡിയുമാണ് നൽകുന്നത്.
മൃഗത്തിന്റെ കടി ഏൽക്കുന്നതിന് മുമ്പ് തന്നെ കുട്ടികൾക്ക് വാക്‌സീൻ നൽകുന്നത് ഗുണകരമോ?
Preexposure Prophylaxis എന്നത് മൃഗങ്ങളിൽ നിന്ന് മുറിവുകൾ ഉണ്ടാകുന്നതിനു മുന്നേ മുന്നേ നൽകുന്ന മൂന്ന് ഡോസ് മരുന്നാണ് മൂന്ന് ഡോസ് മരുന്ന് ഇങ്ങനെ നൽകുന്നത് വഴി കുട്ടികളുടെ ശരീരത്തിൽ ആന്റിബോഡി ലെവൽ ഉയർന്നിരിക്കുകയും അപകടം ഉണ്ടായി കഴിഞ്ഞാൽ കൂടുതൽ സുരക്ഷ ലഭിക്കുകയും, മരണ സാധ്യത തീർത്തും ഇല്ലാതാക്കുകയും ചെയ്യും. വാക്‌സീനേഷൻ എടുത്ത ശേഷം ആന്റി ബോഡിശരീരത്തിൽ ഉയരാൻ 2 ദിവസത്തിൽ അധികം സമയം എടുക്കും.അതിനാൽ ഇമ്മ്യൂണോ ഗ്ലോബലിൻ അല്ലെങ്കിൽ മോണോക്ലോണൽ മുറിവിന് ചുറ്റും നൽകണം, ഒപ്പം ഇൻജക്ഷനും വേണം.അങ്ങനെ ശരീരത്തിൽ പെട്ടെന്ന് ആന്റിബോഡി ഉയർന്നു വൈറസ് ചെയ്യാൻ സാധിച്ചില്ലെങ്കിൽ മരണം സംഭവിക്കാം.
നേരത്തെ വാക്സീനേഷൻ എടുത്ത കുട്ടിക്ക് ശരീരത്തിൽ ആവശ്യത്തിന് ആന്റിബോഡി ഉണ്ടാകും. പിന്നീട് മൃഗത്തിൽ നിന്ന് മുറിവ് ഏൽക്കുമ്പോൾ ഒരു വാക്സീൻ എടുക്കുമ്പോൾ തന്നെ ആന്റിബോഡിയുടെ അളവിൽ വർധനവ് ഉണ്ടാകുകയും വൈറസിനെ പ്രതിരോധിക്കുകയും ചെയ്യും.
മുന്നേ എടുക്കുന്ന പ്രീഎക്പോഷർ പ്രൊഫൈൽ ആക്സിസ് വാക്സീൻ (reexposure Prophylaxis) എടുത്തവർക്ക് ഇമ്മ്യൂണോ ഗ്ലോബിൻ നിർബന്ധമല്ല. ഇന്ത്യയിൽ മൃഗഡോക്ടർമാർ, ലാബോറട്ടറി വിദഗ്ധർ, നായ പിടുത്തക്കാർ, മൃഗശാല സൂക്ഷിപ്പുകാർ, ഫോറസ്റ്റ് ഉദ്യോഗസ്ഥർ തുടങ്ങി മൃഗങ്ങളെ കൈകാര്യം ചെയ്യുന്നവരെല്ലാം Preexposure Prophylaxis മെഡിസിൻ എചുക്ുന്നുണ്ട്. കുട്ടികൾക്ക് Prexposure Prophylaxis എടുക്കാൻ മാതാപിതാക്കൾ അവരുടെ ശിശുരോഗ വിദഗ്ധരുമായി ആലോചിച്ചിട്ട് എടുക്കാവുന്നതാണ്.
വീട്ടിലെ നായകൾക്ക് വാക്സീനേഷൻ പരിരക്ഷ ഉണ്ടെങ്കിലും നമ്മൾ ശ്രദ്ധിക്കണം. ചുരുക്കത്തിൽ വീട്ടീലുള്ളവരും മുറിവുണ്ടായാൽ വാക്സീനേഷൻ എടുക്കുന്നതാണ് ഏറ്റവും സുരക്ഷ.
പേവിഷബാധ തടയാൻ ഉടനെ ചെയ്യേണ്ടത് എന്തൊക്കെ?
മൃഗത്തിന്റെ പോറൽ മാന്ത്,കടി അങ്ങനെ എന്ത് മുറിവ് തന്നെ ഉണ്ടായാലും ആദ്യം നല്ലവണ്ണം സോപ്പിട്ട് വെള്ളമൊഴിച്ചു കഴുകണം,ഒരു 15 മിനിറ്റ് എങ്കിലും നല്ലവണ്ണം വെള്ളമൊഴിച്ച് സോപ്പിട്ട് കഴുകണം. അതിനുശേഷം വീട്ടിൽ ബെറ്റാഡിൻ ഓയിൻമെന്റ് ഉണ്ടെങ്കിൽ പുരട്ടാവുന്നതാണ്. ഇത് അയോഡിൻ വൈറസ് ശരീരത്തിൽ പ്രവേശിച്ച് നാഡിയിലേക്ക് പകരുന്നത് കുറയ്ക്കും. മുറിവുകളെ കാറ്റഗറി അനുസരിച്ച് തരം തിരിച്ചിട്ടുണ്ട്. മൂന്നുതരം ആണ് ഉള്ളത്. കാറ്റഗറി 3 മുറിവുകൾക്ക് വാക്സീന് ഒപ്പം ഇമ്മ്യൂണോഗ്ലോബിൻ അല്ലെങ്കിൽ മോണോക്ലോണൽ അന്റിബോഡി നൽകണം.

വിവരങ്ങൾക്ക് കടപ്പാട്:
DrVidyaVimal
Senior Consultant Pediatician