ADVERTISEMENT

പെൺകുട്ടികളിൽ എട്ടു – 13 വയസ്സു വരെയുള്ള കാലത്താണ് ബാല്യത്തിൽ നിന്നു കൗമാരത്തിലേക്കുള്ള ശാരീരികവും മാനസികവുമായുള്ള പരിണാമങ്ങള്‍ സംഭവിക്കുക. ഇതാണ് പ്യുബേർട്ടി പിരിയഡ്. ഈ മാറ്റങ്ങൾ‌ സങ്കീർണമായ പ്രക്രിയയിലൂടെയാണു നടക്കുന്നത്. തലച്ചോറിലുള്ള ഹൈപോതലാമസ്, പിറ്റ്യൂറ്ററി ഗ്രന്ഥികളും അവ ഉൽപാദിപ്പിക്കുന്ന GnRH, FSH, LH ഹോർമോണുകളും അണ്ഡാശയങ്ങൾ ഉൽപാദിപ്പിക്കുന്ന ഈസ്ട്രജൻ ഹോർമോണുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇവയുടെയെല്ലാം പ്രവർത്തനഫലമായി ഗർഭപാത്രത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളുടെ ഫലമാണ് മാസമുറ (menstruation).

 ആദ്യമായി മാസമുറ ഉണ്ടാകുന്നതിനെ menarche എന്നാണ് പറയുന്നത്. 10–12 വയസ്സിലാണ് ഇപ്പോൾ മിക്ക പെൺകുട്ടികളിലും ആർത്തവം തുടങ്ങുന്നത്. ഗർഭപാത്രം ഗർഭധാരണത്തിനു സജ്ജമായി എന്നു മാത്രമാണ് Menarche സൂചിപ്പിക്കുന്നത്. നേരത്തേ പറഞ്ഞ Hypothalamo – Pituitary, Ovarian Axis (HPO Axis) ഇപ്പോഴും പൂർണമായും പ്രവർത്തനക്ഷമമായിട്ടില്ല. ഇതിന് ആറു മാസം മുതൽ രണ്ടു വർഷം വരെ സമയമെടുത്തേക്കാം. അതിനു ശേഷമേ മാസമുറ കൃത്യമായി വരൂ, അണ്ഡോൽപാദനവും (Ovulation) കൃത്യമാകൂ. അതിനാൽ ആദ്യ മാസമുറയ്ക്കു ശേഷം രണ്ടു വർഷം വരെ ആർത്തവം ക്രമം തെറ്റി വരുന്നതു കൊണ്ട് ഉൽക്കണ്ഠപ്പെടേണ്ട കാര്യമില്ല.

ADVERTISEMENT

PCOD, തൈറോയ്ഡ് പ്രശ്നങ്ങൾ, ശരീരഭാരം വളരെയധികം കുറയുക, അമിത കായികാഭ്യാസം, സ്ട്രെസ് തുടങ്ങിയ കാരണങ്ങളാലും ആർത്തവ വ്യതിയാനം വരാം. ഇതൊന്നുമില്ലെങ്കിൽ, 90 ശതമാനത്തിലധികം പേരിലും ഇങ്ങനെ ക്രമം തെറ്റി വരുന്ന ആർത്തവം സാധാരണമാണ്. 

ഡോ. റിങ്കു ജി., പ്രഫസർ, ഒബ്സ്റ്റട്രിക്സ് & ഗൈനക്കോളജി, ഗവ.മെഡിക്കൽ കോളജ്, കൊല്ലം

ADVERTISEMENT
ADVERTISEMENT
ADVERTISEMENT