ഡയറ്റിങ്ങിലൂടെ മാത്രം നടി വിദ്യാബാലൻ വണ്ണം കുറച്ചല്ലോ. എനിക്കും പറ്റുമോ അതുപോലെ? ഇങ്ങനെ ചിന്തിക്കുന്നവർ ആരോഗ്യകരമായി വണ്ണം കുറയ്ക്കാൻ അറിയേണ്ടത്.
ഡയറ്റ് ഏതു വേണം ? എനിക്ക് ഏതു ഡയറ്റാകും ഇണങ്ങുക? കീറ്റോ? ഇന്റർമിറ്റന്റ് ഫാസ്റ്റിങ്? ആന്റി ഇൻഫ്ലമേറ്ററി?
എല്ലാ ഡയറ്റ് പ്ലാനും എല്ലാവർക്കും ഇണങ്ങില്ല. ഇതു മനസ്സിലാക്കാത്തതാണു പ്രധാനപ്രശ്നം. ഉദാഹരണമായി കീറ്റോ ഡയറ്റ് തന്നെയെടുക്കാം. കാർബോഹൈഡ്രറ്റിന്റെ അളവു വളരെ കുറച്ചു പ്രോട്ടീനും കൊ ഴുപ്പും കഴിക്കുന്ന ഡയറ്റ് രീതിയാണിത്. മധുരം ഒഴിവാക്കേണ്ടതിനാൽ മധുരമേറിയ പഴങ്ങൾ പോലും കഴിക്കരുത്. ബ്രോക്‌ലി, ഇലക്കറികൾ, കൂൺ, തക്കാളി എന്നിങ്ങനെ ചില പച്ചക്കറികള്‍ കഴിക്കാം. രക്തത്തിൽ യൂറിക് ആസിഡ് കൂടുതലുള്ള ഒരാൾ പ്രോട്ടീൻ അമിതമായടങ്ങിയ കീറ്റോ ഡയറ്റ് പിന്തുടർന്നാൽ ആരോഗ്യം താറുമാറാകും.
പതിവായി ഗ്രീൻ സ്മൂത്തി കുടിക്കുന്നതു നല്ലതാണെന്നു പല റീലുകളും കാണാറില്ലേ? യൂറിക് ആസിഡ് ഉള്ള വ്യക്തി ഒരാഴ്ച തുടർച്ചയായി ഗ്രീൻ സ്മൂത്തി കുടിച്ചാൽ അതു ദോഷകരമാകും.
ഇന്റർമിറ്റന്റ് ഫാസ്റ്റിങ് രീതി മെച്ചമാണ് എന്നു പറയാം. 16 മണിക്കൂർ ഭക്ഷണം കഴിക്കാതിരിക്കുകയും എട്ടു മണിക്കൂർ മാത്രം ഭക്ഷണം കഴിക്കുകയും ചെയ്യുന്ന രീതിക്കാണു പൊതുവേ പ്രചാരം. ഭക്ഷണം കഴിക്കുന്ന എട്ടു മണിക്കൂറിൽ എന്തു കഴിക്കുന്നു എന്നതു പ്രധാനമാണ്. ആരോഗ്യകരമായവ വേണം കഴിക്കാൻ.
ആന്റി ഇൻഫ്ലമേറ്ററി ഡയറ്റ് എന്ന പേരു പുതിയതാണെന്നേയുള്ളൂ. ആശയം പതിവായുള്ളതു തന്നെ. എന്താണോ ശരീരത്തിനു മോശം എന്ന് ഇത്രയും നാൾ പറഞ്ഞുകൊണ്ടിരുന്നത് അവ തന്നെയാണ് ഇൻഫ്ലമേഷൻ ഉണ്ടാക്കുന്ന ആഹാരവും.
ആന്റി ഇൻഫ്ലമേറ്ററി ഡയറ്റ് നല്ലത്
അപ്പോ, ആന്റി ഇൻഫ്ലമേറ്ററി ഡയറ്റ് എല്ലാവർക്കും ഇണങ്ങേണ്ടതല്ലേ?
ഈ ഡയറ്റിനെ കുറിച്ചു വിവരിച്ചപ്പോൾ വിദ്യാ ബാലൻ പറഞ്ഞ മറ്റൊന്നുണ്ട്. അവർക്കു പാലക്കും ചുരയ്ക്കയും യോജിക്കില്ലായിരുന്നു എന്ന്...
ദോഷകാരിയായ ഘടകങ്ങൾ എത്തുമ്പോഴുള്ള ശരീരത്തിന്റെ പ്രതികരണമാണ് ഇൻഫ്ലമേഷൻ. ചില ആഹാരം ശരീരത്തിൽ നീർവീക്കം ഉണ്ടാക്കിയേക്കാം.
സോസേജ് പോലുള്ള പ്രോസസ്ഡ് ഫൂഡ്, നിറവും പ്രിസർവേറ്റീവ്സും ചേർത്ത ആഹാരങ്ങൾ, ബേക്കറി പലഹാരങ്ങൾ, മധുരം അമിതമായി അടങ്ങിയവ, വ റുത്തുതും പൊരിച്ചതുമായവ, മൈദ ചേരുന്നവ, കാർബണേറ്റഡ് ഡ്രിങ്ക്സ്, അമിതമായ റെഡ് മീറ്റ്... ഇവയെല്ലാമാണു ശരീരത്തിന് ഇൻഫ്ലമേഷൻ ഉണ്ടാക്കുന്ന ഭക്ഷണം.
നീര് ഉണ്ടാക്കാത്തവയാണ് ആന്റി ഓക്സിഡന്റ് സമ്പുഷ്ടമായ ഇലക്കറികളും പഴങ്ങളും പച്ചക്കറികളും ഒമേഗ ത്രീ ഫാറ്റി ആസിഡ് അടങ്ങിയ ചെറുമീനുകളും നട്സുമെല്ലാം. മഞ്ഞൾ, ഇഞ്ചി, വെളുത്തുള്ളി എന്നിവയിലും ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്.
ധാന്യങ്ങൾ കഴിക്കുമ്പോൾ തവിടുള്ളവയാണു കഴിക്കേണ്ടത്. കാരണം, ഇവയിൽ ഗ്ലൈസീമിക് ഇൻഡെക്സ് കുറവാണ്. രക്തത്തിലെ ഷുഗർനില പെട്ടെന്ന് ഉയർത്തില്ല. പെട്ടെന്ന് ഉയരുന്ന ഗ്ലൈസീമിക് ഇൻഡെക്സ് ഉള്ള ആ ഹാരവും നീർക്കെട്ട് ഉണ്ടാക്കിയേക്കാം.
ചുരയ്ക്കയും ഇലക്കറിയായ പാലക്കും നല്ലതാണ്. പ ക്ഷേ, വിദ്യാ ബാലന്റെ ശരീരത്തിനു യോജിക്കുന്നുണ്ടായിരുന്നില്ല. അതാണ് പറഞ്ഞത് ഓരോരുത്തരുടെയും ശരീരം വ്യത്യസ്തമാണ്. അരിയും ഉഴുന്നും വരെ ശരീരത്തിന് ഇണങ്ങാത്തരും അലർജിയുണ്ടാകുന്നവരും ഉണ്ട് എന്നു മനസ്സിലാക്കുക. ശരീരത്തിന്റെ പ്രതികരണങ്ങൾ നമുക്കു വിലയിരുത്താവുന്നതേുള്ളൂ.
പതിവായി കഴിക്കുന്നവയും ട്രിഗറിങ് ഫൂഡ്സ് എന്നു തോന്നുന്നവയും എഴുതിയിടാം. ഇതിൽ ഓരോന്നു വീതം രണ്ടാഴ്ച കഴിക്കാതിരുന്നശേഷം വീണ്ടും കഴിക്കാം. അ പ്പോഴറിയാം അവ ശരീരത്തിന് ഇണങ്ങുന്നുണ്ടോ ഇല്ലയോ എന്ന്.
കടപ്പാട് : ലക്ഷ്മി മനീഷ്, സെലിബ്രിറ്റി, ന്യൂട്രീഷനിസ്റ്റ്, തിരുവനന്തപുരം