ADVERTISEMENT

ഏതു പ്രായത്തിലും മുഖത്തെ കറുത്തപാടുകൾ ഏറ്റവും വലിയ സൗന്ദര്യപ്രശ്നമാണ്. മുഖക്കുരു പൊട്ടി ഉണ്ടാകുന്നതാണ് മിക്കവാറും പാടുകൾ. ചിലർക്ക് ബ്ലാക്ക് ഹെഡ്സും വൈറ്റ് ഹെഡ്സും അധികമായിരിക്കും. പാടുകൾ മായാൻ ഏറ്റവും നല്ല പ്രതിവിധിയാണ് മഞ്ഞൾ. മഞ്ഞൾ മാത്രം ഉപയോഗിച്ചാൽ പലരുടെയും സ്കിൻ ഡ്രൈ ആകും. അതുകൊണ്ട് മഞ്ഞളുമായി ചേരുന്ന ആയുർവേദ കൂട്ടുകൾ ചേര്‍ത്ത് ഉപയോഗിക്കാം. 

1. മഞ്ഞൾപ്പൊടി– അര ടീസ്പൂൺ 

ADVERTISEMENT

കടലമാവ്– ഒരു ടീസ്പൂൺ 

പാൽ– ഒരു ടീസ്പൂൺ 

ADVERTISEMENT

മഞ്ഞളും കടലമാവും ആവശ്യത്തിനു പാൽ ചേർത്തു കുഴച്ചു മുഖത്തു പുരട്ടി ഉണങ്ങുമ്പോൾ കഴുകുക. 

2. വെളിച്ചെണ്ണ – അര ടീസ്പൂൺ

ADVERTISEMENT

ബദാം ഓയിൽ– ഒരു ടീസ്പൂൺ 

വെളിച്ചെണ്ണയും ബദാം ഓയിലും ചെറുതായി ചൂടാക്കി മുഖത്തും കഴുത്തിലും തേച്ചു പിടിപ്പിക്കുക. പിന്നീട് ചൂടുവെള്ളത്തിൽ കുളിക്കുക. ചർമം മൃദുവാകും. 

3. നാരങ്ങാനീര്– ഒരു ടീസ്പൂൺ 

മഞ്ഞൾപ്പൊടി– കാൽ ടീസ്പൂൺ 

പേരയുടെ തളിരില അരച്ചത്– ഒരു ടീസ്പൂൺ 

മിശ്രിതം മുഖത്തു പുരട്ടി ഉണങ്ങിത്തുടങ്ങുമ്പോൾ കഴുകിക്കളയുക. 

4. വെള്ളരി ഗ്രേറ്റ് ചെയ്തത്– അരക്കപ്പ് 

തൈര്– കാൽ കപ്പ് 

മിശ്രിതം  മുഖത്തു പുരട്ടി അര മണിക്കൂറിനു ശേഷം കഴുകിക്കളയുക. 

5. ആൽമണ്ട് പൊടിച്ചത്– ഒരു ടീസ്പൂൺ

ഓട്മീൽ– കാൽകപ്പ് 

മഞ്ഞൾപ്പൊടി– കാൽ ടീസ്പൂൺ 

റോസ് വാട്ടർ– ഒരു ടീസ്പൂൺ 

മിശ്രിതം മുഖത്തു പുരട്ടി അര മണിക്കൂറിനു ശേഷം കഴുകിക്കളയുക. 

ADVERTISEMENT