ഇടതൂര്‍ന്ന മുടിയ്ക്കും ചര്‍മ സൗന്ദര്യത്തിനും ഏറ്റവും മികച്ച ഒന്നാണ് വിറ്റാമിന്‍ ഇ ഗുളികകള്‍. കാപ്സ്യൂൾ രൂപത്തില്‍ ലഭിക്കുന്ന വിറ്റാമിന്‍ ഇ ഓയിൽ മുടിയിലും ചര്‍മത്തിലും നേരിട്ട് പുരട്ടാം. വിറ്റാമിൻ ഇ ഓയിൽ കൊണ്ടുള്ള സിമ്പിള്‍ ബ്യൂട്ടി ടിപ്സ് ഇതാ..
മുഖക്കുരുവും പാടുകളും മാറും
വിറ്റാമിൻ ഇ കാപ്സ്യൂൾ മുറിച്ച് അതിന്റെ എണ്ണ മുഖത്ത് നേരിട്ടു പുരട്ടാം. കറ്റാർവാഴ ജെല്ലിനൊപ്പം കലർത്തി രാത്രിയിൽ പുരട്ടാം. ഒറ്റ ദിവസം കൊണ്ട് ചര്‍മത്തിലുണ്ടാകുന്ന വ്യത്യാസം തിരിച്ചറിയാം. പാടുകളില്ലാത്ത തിളങ്ങുന്ന ചർമത്തിന് ഈ കൂട്ട് വളരെ നല്ലതാണ്.
മുടിയ്ക്ക് നല്ല തിളക്കം
വിറ്റാമിൻ ഇ മുടിയുടെ പല പ്രശ്നങ്ങളും ഇല്ലാതാക്കുന്നു. വൈറ്റമിൻ ഇ ഓയിൽ വെളിച്ചെണ്ണയോ ബദാം എണ്ണയോ ചേർത്തു പുരട്ടുന്നത് മുടിക്ക് തിളക്കം നൽകും. വിറ്റാമിൻ ഇ ഓയിൽ ഉപയോഗിക്കുന്നതിലൂടെ മുടി പിളരുക, മുടി പൊട്ടുക, മുടി കൊഴിയുക എന്നിവയെല്ലാം ഇല്ലാതാക്കുന്നു.
എണ്ണമയമുള്ള ചർമത്തിന്
എണ്ണമയമുള്ള ചർമമുള്ളവർക്ക് വിറ്റാമിന്‍ ഇ വളരെ നല്ലതാണ്. മുഖക്കുരു പ്രശ്നങ്ങൾ ഉള്ളവർക്ക് വിറ്റാമിൻ ഇ ഓയിൽ ചർമത്തിൽ നേരിട്ട് ഉപയോഗിക്കാം.