ADVERTISEMENT

ചർമത്തിന്റെ സ്വഭാവത്തിനു അനുയോജ്യമായ ഫെയ്സ് മാസ്ക്കുകള്‍ മുഖക്കുരു കുറയ്ക്കാന്‍ എളുപ്പത്തില്‍ സഹായിക്കും. മുട്ടയുടെ വെള്ള കൊണ്ട് തയാറാക്കാവുന്ന സിമ്പിള്‍ ഫെയ്സ് മാസ്ക്കുകൾ പരിചയപ്പെടാം.

1. എണ്ണമയമുള്ള ചർമത്തിന് 

ADVERTISEMENT

ഒരു മുട്ടയുടെ വെള്ളയും പകുതി നാരങ്ങയുടെ നീരും എടുക്കുക. നന്നായി പതയുന്നതുവരെ ഈ മിശ്രിതം ഇളക്കുക. ഇളം ചൂടുവെള്ളത്തിൽ മുഖം കഴുകിയശേഷം ഒരു കോട്ടൺ പാഡ് ഉപയോഗിച്ച് ഈ മിശ്രിതം മുഖത്തു പുരട്ടാം. 10 മിനിറ്റ് കഴിഞ്ഞാൽ ഇളം ചൂടുവെള്ളത്തിൽ മുഖം കഴുകാം. ആഴ്ചയിൽ രണ്ടുതവണ ഈ മാസ്ക് ഉപയോഗിക്കാം. 

2. സാധാരണ ചർമത്തിന് 

ADVERTISEMENT

മുട്ടവെള്ള നന്നായി പതപ്പിച്ചശേഷം ഒരു സ്പൂൺ നാരങ്ങാനീര്, തേൻ എന്നിവ ചേർക്കുക. മുഖം ഇളം ചൂടുവെള്ളത്തിൽ കഴുകി ഒരു കോട്ടൺ പാഡ് ഉപയോഗിച്ച് ഈ മിശ്രിതം മുഖത്തുപുരട്ടുക. 15 മിനുട്ടിന് ശേഷം ഇളം ചൂടുവെള്ളത്തിൽ കഴുകിക്കളയാം. 

3. ചർമത്തിന് പോഷണം നൽകാൻ

ADVERTISEMENT

ഒരു മുട്ടയുടെ വെള്ളയിൽ അഞ്ചോ ആറോ മുന്തിരികൾ ചേർത്ത് മിക്സിയിൽ അടിച്ചെടുക്കുക. മുഖം ഇളം ചൂടുവെള്ളത്തിൽ കഴുകിയശേഷം ഇത് മുഖത്തുപുരട്ടാം. 15 മിനിറ്റിനു ശേഷം ഇളം ചൂടുവെള്ളത്തിൽ കഴുകിക്കളയാം. കുരുവുള്ള മുന്തിരി ഉപയോഗിക്കുന്നതാണ് നല്ലത്. സീഡ് ഓയിൽ ലഭിക്കാൻ ഇത് സഹായിക്കും. മാസ്ക് കഴുകിക്കളഞ്ഞശേഷം മോയിസ്ച്യുറൈസർ പുരട്ടുക.

ADVERTISEMENT