ADVERTISEMENT

സൗന്ദര്യ സംരക്ഷണത്തിന് കറ്റാര്‍വാഴ പോലെ ഉപയോഗപ്രദമായ മറ്റൊന്നില്ല. ധാരാളം ആന്റി ഓക്സിഡന്റുകളടങ്ങിയ കറ്റാര്‍വാഴ ചര്‍മത്തെ വെയിലില്‍ നിന്ന് സംരക്ഷിക്കും. അള്‍ട്രാവയലറ്റ് വികിരണത്തില്‍ നിന്നും രക്ഷ നേടാനും കറ്റാർവാഴ ഉത്തമമാണ്.

1. അലോവേര ജെല്‍

ADVERTISEMENT

സൂര്യപ്രകാശം ഏല്‍ക്കുന്ന ശരീരഭാഗങ്ങളില്‍ അലോവേര ജെല്‍ പുരട്ടുന്നത് വെയിലേറ്റുണ്ടാകുന്ന പുകച്ചിലും മറ്റ് പ്രശ്‌നങ്ങളും മാറുന്നതിന് സഹായിക്കും.

2. കരുവാളിപ്പ് കുറയ്ക്കും

ADVERTISEMENT

അലോവേര ജെല്‍ ഒരു ചെറിയ അളവില്‍ വെള്ളത്തില്‍ കലര്‍ത്തുക. ഈ മിശ്രിതത്തില്‍ ഒരു കോട്ടണ്‍ തുണിയുപയോഗിച്ച് നനച്ച ശേഷം ഇത് സൂര്യപ്രകാശമേറ്റ ശരീരഭാഗങ്ങളില്‍ 15 മിനിറ്റ് വരെ വച്ച് തണുപ്പിക്കുക. ഇത് ചര്‍മ്മത്തിലുണ്ടായ വീക്കം, ചുവപ്പ്, കരുവാളിപ്പ് എന്നിവ കുറയ്ക്കാന്‍ സഹായിക്കും. 

3. കുളിക്കാം അലോവേരയില്‍

ADVERTISEMENT

കുളിക്കാനുള്ള വെള്ളത്തില്‍ അല്‍പം അലോവേര ജെല്‍ ചേര്‍ക്കുക. ശേഷം ഇരുപത് മിനുട്ട് നേരം വെക്കുക. അതിനു ശേഷം ഈ വെള്ളത്തില്‍ കുളിക്കാം. ഗർഭിണികൾക്ക് ചൂടും ക്ഷീണവും മാറ്റാന്‍ ഇതുപകരിക്കും. 

4. ചര്‍മം മിനുങ്ങാന്‍ ജ്യൂസ്

അലോവേര ജ്യൂസ് ദിവസവും കുടിക്കുന്നത് ചര്‍മം മിനുങ്ങാനും, ചുവപ്പും കരുവാളിപ്പും കുറയ്ക്കാനും സഹായിക്കും.

5. അലോവേര മാസ്‌ക്

അലോവേര ജെല്‍ രണ്ടോ മൂന്നോ തുള്ളി നാരങ്ങാനീരുമായി കലര്‍ത്തുക. ശേഷം ഈ മിശ്രിതം ശരീരത്തില്‍ ടാന്‍ ഉള്ള ഭാഗങ്ങളില്‍ പുരട്ടുക. 15 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകുക. ഇത് കരുവാളിപ്പകറ്റാനും ശരീരത്തിന് തണുപ്പ് നല്‍കാനും സഹായിക്കും. 

ADVERTISEMENT