ADVERTISEMENT

നല്ല ചൂടോടെ, മൊരുമൊരാന്നുള്ള പഫ്സ് കയ്യിലെടുത്ത് ഏറ്റവും നല്ല വശം നോക്കി പതുക്കെയൊന്ന് കടിക്കണം. മസാലയും മൈദയും ചേർന്ന രുചിയിൽ ഒരു ഇറക്ക് നാരങ്ങാ വെള്ളം കൂടിയായാൽ ‘ആഹാ... അന്തസ്’ എന്ന് പറയാത്ത ആരെങ്കിലുമുണ്ടോ? അങ്ങനെയൊരു ‘പഫ്സോർമ’യിലാണ് അജു വർഗീസും.

‘‘പാലക്കാട് നാലാം ക്ലാസിൽ പഠിക്കുമ്പോൾ സ്കൂളിന്റെ അടുത്തുള്ള ബേക്കറിയിൽ നിന്നാണ് ആദ്യമായി പഫ്സിന്റെ രുചിയറിയുന്നത്. എന്താ രുചി. വീട്ടിലൊന്നും െപട്ടെന്നുണ്ടാക്കാന്‍ പറ്റാത്തത്; അപൂര്‍വ പലഹാരം. അങ്ങനെ അതങ്ങിഷ്ടമായി. ഇന്നും പഫ്സ് നൊസ്റ്റാൾജിയയാണ്.’’

ADVERTISEMENT

ഇപ്പോളെന്തിനാണീ പഫ്സിന്റെ നൊസ്റ്റു പറയുന്നത് എന്നാണങ്കിൽ, സിനിമയിൽ പത്തു വർഷങ്ങൾ തികയുമ്പോൾ ഏറ്റവും പുതിയ ചിത്രമായ ‘സാജൻ ബേക്കറി’യിൽ പേര് പോലെ തന്നെ ബേക്കറിക്കാരനായിട്ടാണ് അജു പ്രത്യക്ഷപ്പെടുന്നത്.

‘മലർവാടി’യിൽ നിന്നും ‘സാജൻ ബേക്കറി സിൻസ് 1962’ വിലേക്കുള്ള പത്ത് വർഷങ്ങൾ...

ADVERTISEMENT

അത് ഒരൊറ്റ ഒാട്ടമായിരുന്നു എന്നാണ് എനിക്കു തോന്നുന്നത്. ഒരു മിനിറ്റ് പോലും നിൽക്കാതെ ഒാടിയ ഒാട്ടം. സംവിധാനം  സ്വപ്നം കണ്ടു നടന്ന ഞാൻ അഭിനയത്തിലേക്ക് എത്തുക, അതിൽ തന്നെ തുടരുക, പതുക്കെ നിർമാണത്തിൽ ഒരു കൈ വയ്ക്കുക... സത്യം പറഞ്ഞാൽ‌ സന്തോഷം.

ആദ്യത്തെ സിനിമ ഒരു മാജിക് പോലെ കഴിഞ്ഞു പോയി. പിന്നെയാണ് പോരാട്ടം തുടങ്ങിയത്. അവസരങ്ങൾ ചോദിച്ച് നടന്നിട്ടുണ്ട്. നിവിന്റെ വിവാഹം വിളിക്കാൻ ജോഷി സാറിനെ കാണാൻ പോയപ്പോൾ ഞാനും കൂടെപ്പോയി. അങ്ങനെയാണ് ‘സെവൻസി’ൽ ചാൻസ് കിട്ടിയത്.

ADVERTISEMENT

അതു കഴിഞ്ഞപ്പോൾ വിനീത് ‘തട്ടത്തിൻ മറയത്ത്’ പ്ലാൻ ചെയ്തു. എനിക്കെപ്പോഴും ‘ഉന്തിന്റെ കൂടെയൊരു തള്ള്’ എന്ന പോലെയാണ് വിനീത് സി നിമകൾ. കൃത്യമായ ഇടവേളകളിൽ വിനീത് പടങ്ങൾ തരും. ‘തട്ടം’ കഴിഞ്ഞപ്പോൾ മുതലാണ് ആളുകൾ വി ളിച്ചു തുടങ്ങിയത്. സ്വന്തം നിർമാണമായ സാജൻ ബേ ക്കറിയിൽ എത്തി നിൽക്കുമ്പോഴും വിനീതിന്റെ ‘ഹൃദയം’ എന്ന ചിത്രത്തിലഭിനയിക്കുന്നുണ്ട്.  മ റ്റൊരു താരത്തെ വച്ചുള്ള സിനിമയായിട്ടാണ് ‘േബക്കറി’ ആദ്യം പ്ലാന്‍ െചയ്തത്. അതു നടന്നില്ല. പിന്നെ, സ്വാഭാവികമായും ചെലവൊന്നും ഇല്ലാതെ കിട്ടുന്ന നടനായ ഞാൻ ചിത്രത്തിലെ നായകനായി.   

ആദ്യമായാണ് ഡബിൾ റോൾ ?

അതെ. അഭിനയത്തിെന്‍റ പത്താംവര്‍ഷം അങ്ങനെയൊരു സാഹസം കൂടി ചെയ്തു. അച്ഛനും മകനുമായിട്ടാണ് സിനിമയിൽ. സാജനും  മകൻ‌ ബോബിനും ഞാനാണ്. പല വീടുകളിലും കാണും ഇത്തരം അപ്പനും മകനും. അപ്പൻ തുടങ്ങി വച്ച ബിസിനസ് താൽപര്യമില്ലാതെ ഏറ്റെടുക്കേണ്ടി വരുന്ന മക്കൾ. ബോബിനും ചേച്ചിയും. ബോബിന്റെ ജീവിതത്തിലേക്ക് ഒരു പെണ്‍കുട്ടി കൂടി കടന്നു വരുന്നു. ഈ രണ്ടു കഥാപാത്രങ്ങളും ബോബിന്റെ ജീവിത്തിൽ വഴിത്തിരിവായി മാറുന്നു. ചുരുക്കത്തിൽ നല്ലൊരു കുടുംബചിത്രം  

ആഹാര പ്രിയനാണോ ?

കണ്ടാൽ അങ്ങനെ തോന്നുമല്ലേ... പക്ഷേ, ഞാനൊരു ഹാർഡ്കോർ ഫൂഡിയല്ല. ചോറും ഒരു ചാറുകറിയും ഒരു തോരനും ഉണ്ടെങ്കിൽ ഞാൻ ഹാപ്പിയായി. അതല്ലാതെ പത്തുകൂട്ടം കറി വേണമെന്നോ ചിക്കനും മീനും വേണമെന്നോ ഒരു നിർബന്ധവുമില്ല. ആകെയുള്ള ആഗ്രഹം കിട്ടുന്ന ഭക്ഷണം നല്ല ഫ്രഷ് ആയിരിക്കണം. സത്യം പറഞ്ഞാൽ എനിക്ക് ഏറ്റവും സ ന്തോഷം ഉണ്ടാക്കുന്നതും ഏറ്റവും ദേഷ്യം ഉണ്ടാക്കുന്നതും ഭക്ഷണമാണ്. ഭക്ഷണത്തിൽ ‘ഉടായിപ്പ്’ തോന്നിയാൽ എനിക്ക് ദേഷ്യം വരും. കാരണം, നമ്മുടെയൊക്കെ ജീവിതത്തിൽ ഏറ്റവും അമൂല്യമായ കാര്യമാണ് ഭക്ഷണം. എല്ലാവരും എല്ലുമുറിയെ പണിയെടുക്കുന്നത് ആ ഒരു പൊതി ഭക്ഷണത്തിന് വേണ്ടിയല്ലേ...

വിനീതുമായി സൗഹൃദത്തിനപ്പുറമുള്ള ബന്ധമാണല്ലോ ?

വിനീത് എന്നും എന്റെ ഗുരുവാണ്. ആദ്യദിവസം ഒന്നാം ക്ലാസ്സിൽ നമ്മളെ കൈ പിടിച്ചു കയറ്റുന്ന അധ്യാപകരില്ലേ. അ വർ നമുക്കെന്നും വിലപ്പെട്ടതാണ്. വിനീതിനോട് സ്നേഹത്തേക്കാളുപരി എനിക്ക് ബഹുമാനമാണ്. ഞാൻ ആഗ്രഹിച്ച ഓരോ സമയത്തും വിനീതിന്റെ അദൃശ്യമായ സ്പർശങ്ങൾ എ നിക്കു വിജയം തന്നിട്ടുണ്ട്. ഇപ്പോഴും വിനീതിന്റെ പടത്തിൽ അഭിനയിക്കുമ്പോള്‍ എനിക്ക് ടെൻഷനാണ്. ഓരോ ഷോട്ടും  എടുത്തു കഴിയുമ്പോൾ ശരിയായോ എന്നൊരു പേടി. കട്ട് പറയേണ്ട താമസം ഞാൻ വേഗം സ്ഥലം വിടും. മാറി നിന്ന് വിനീതിനെ ശ്രദ്ധിക്കും. സീൻ പ്ലേ ചെയ്യുമ്പോൾ വിനീതിന്റെ മുഖത്തുണ്ടാകും ‘ഓക്കെ’ ആണോ അല്ലയോ എന്ന്.

വീട്ടിൽ പാചകം ചെയ്യാറുണ്ടോ ?

ഇല്ലേയില്ല. ആദ്യമായി ഏറെ നേരം അടുക്കളയിൽ ചെലവഴിച്ചതു പോലും സിനിമയുെട ഷൂട്ടിങ് സമയത്താണ്. ഫ്രീ ടൈമിൽ കുക്കിങ് ചെയ്തേക്കാം എന്നൊന്നും പ്ലാൻ ചെയ്യുന്ന ഒരാളല്ല ഞാൻ. പിന്നെ, വേറൊരു കാര്യമുണ്ട്. കുക്കിങ്ങിൽ ഒന്ന് കൈ വച്ചു നോക്കാം എന്നൊക്കെ കരുതി ബെഡ്റൂമിൽ നിന്നുമിറങ്ങി അടുക്കളയിലെത്തുമ്പോഴേക്കും എന്റെ മൂഡ് പോകും. എ ങ്കിൽ പിന്നെ ചെയ്യാമെന്ന് കരുതി തിരിച്ച് പോരും. ഇതാണ് സ്ഥിരം സംഭവിക്കുന്ന കാര്യം.

എന്റെ അമ്മയും ഭാര്യ അഗസ്റ്റീനയുമെല്ലാം ഭക്ഷണം ഉണ്ടാക്കാൻ ഇഷ്ടമുള്ളവരാണ്. അവരെന്തുണ്ടാക്കിയാലും ഞാൻ കഴിക്കും. നല്ല നാടൻ രുചിയാണെങ്കില്‍ ഒന്നു കൂടി പ്രിയമേറും. ഭക്ഷണമുണ്ടാക്കാനുള്ള കഴിവിനെ ഏറ്റവും അധി കം ബഹുമാനിക്കുന്നയാളാണ് ഞാന്‍.

ലൗ ആക്ഷൻ, ഹെലൻ, സാജൻ ബേക്കറി... നിർമിച്ച സിനിമകളെല്ലാം നായികയ്ക്ക് പ്രാധാന്യമുള്ളതാണല്ലോ ?

മനഃപൂർവം തിരഞ്ഞെടുക്കുന്നതല്ല. പക്ഷേ, എന്റെ സിനിമയി ൽ സ്ത്രീകൾക്കും പ്രാധാന്യം വേണം എന്ന് ആഗ്രഹമുണ്ട്.  ഏതു മേഖലയിലും സ്ത്രീയും പുരുഷനും തുല്യരാണ് എന്ന അഭിപ്രായം തന്നെയാണ് എനിക്കും. ഞാൻ സിനിമയിൽ അ ഭിനയിക്കുന്നതു പോലെ തന്നെ എന്റെ ഭാര്യ സ്വന്തമായി ബിസിനസ് നടത്തുന്ന സംരംഭകയാണ്.  സ്ത്രീകൾ പ്രധാനവേഷത്തിലഭിനയിക്കുന്ന സിനിമകളും നിർമിക്കാൻ ഞങ്ങൾ തയാറാണ്.

_BAP0836

വീട്ടിൽ ഒരു കൂട്ടം ബേക്കേഴ്സ് വളരുന്നുണ്ടല്ലോ ?

അതു വലിയ സംഭവമായിരുന്നു. എന്റെ പിറന്നാളിന് മക്കൾ നാലു പേരും ചേർന്ന് ഒരു കേക്കുണ്ടാക്കി. അഗസ്റ്റീന നിർദ്ദേശങ്ങൾ നൽകുക മാത്രമേ ചെയ്തുള്ളൂ. ബാക്കി എല്ലാ പരിപാടിയും അവർ തന്നെയായിരുന്നു.

പിറന്നാളിന് കുറേ പൈസ പൊട്ടിക്കുന്ന രീതിയോട് പൊതുവേ എനിക്ക് വിയോജിപ്പാണ്. ഇത്തവണ ഞാൻ ആദ്യമേ പറഞ്ഞു, കോവിഡൊക്കെയാണ് അപ്പയുടെ കയ്യിൽ പൈസയൊന്നും ഇല്ല എന്നൊക്കെ. അതുകൊണ്ട് അമ്മയും മക്കളും ചേർന്ന് ഒരുക്കിയതാണ് പരിപാടി. അവർ ഇത്രയും മനോഹരമായി കേക്ക് ഉണ്ടാക്കുമെന്നൊന്നും ഞാൻ പ്രതീക്ഷിച്ചതേയില്ല. ഇതുവരെ കഴിഞ്ഞ പിറന്നാളുകളിലെ ഏറ്റവും മധുരമുള്ള സമ്മാനം.  

ഭാവിയിൽ ഒരു ബിസിനസ് തുടങ്ങുമ്പോൾ ‘അജു ബേക്കറി’ തുടങ്ങാൻ സാധ്യതയുണ്ടോ ?

ബേക്കറി തുടങ്ങാൻ ചാൻസ് കുറവാണ്. പിന്നെയും ചാൻസുള്ളത് ഒരു ഹോട്ടലിനാണ്. പക്ഷേ, നമ്മൾ ഏതു ബിസിനസ് തുടങ്ങുമ്പോഴും അതിന്റെ എല്ലാ കാര്യങ്ങളിലും നമ്മുടെ തന്നെ മേൽനോട്ടം വേണമെന്ന് എനിക്ക് നിർബന്ധമുണ്ട്. പ്രത്യേകിച്ചും ഭക്ഷണ കാര്യത്തിൽ. തുടങ്ങുകയാണെങ്കിൽ ഏറ്റവും ബെസ്റ്റ് എന്നതു മാത്രമാണ് ഓപ്ഷൻ. ഈ തിരക്കൊക്കെ ഒന്ന് മാറിയിട്ട്...

പത്തു വർഷങ്ങൾ സിനിമ പഠിപ്പിച്ച വലിയ പാഠം ?

അവസരങ്ങൾ ചോദിക്കാൻ മടിക്കരുത്. നല്ല സിനിമകളുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ആരോടും എപ്പോഴും ചാൻസ് ചോദിക്കണം.

സഹനടനിൽ തുടങ്ങി. നായകനായി, നിർമാതാവായി, പ്രൊഡക്ഷൻ ഹൗസ് ഉടമയായി?

വിനീതിന്റെ സ്കൂളിൽ നിന്നു വന്നതു കൊണ്ടു തന്നെയാണ് ഇതെല്ലാം സംഭവിച്ചത്. മലർവാടിയുടെ ഇടവേളകളിൽ ഞങ്ങളെപ്പോഴും സിനിമയാണ് ചർച്ച ചെയ്തത്. കുറേ സ്വപ്നങ്ങൾ കണ്ടിരുന്നു. ഇന്ന് എല്ലാവരും സന്തോഷത്തോടെയാണുള്ളത്.

പത്താം വർഷത്തിൽ ഒരു ഗെറ്റ് ടുഗെതർ പ്ലാൻ ചെയ്തിരുന്നു. പക്ഷേ, അപ്പോഴേക്കും കൊറോണയെത്തി. എങ്കിലും ഗൂഗിൾ മീറ്റ് വഴി എല്ലാവരും ഒന്ന് ഒത്തുചേർന്നു. ജീവിതത്തിലെല്ലാം അവിചാരിതമായി സംഭവിക്കുന്നതാണ്. ഒന്നും പ്രീപ്ലാൻ ചെയ്യുന്നതല്ല. ഇനിയും അവിചാരിതമായ പലതും സിനിമാ ജീവിതത്തില്‍ ഉണ്ടാകാം.

ADVERTISEMENT