ADVERTISEMENT

കാൻസർ വന്നത് വില്ലനായാണ്. അതിനെ നേരിട്ട് വിജയിച്ചപ്പോൾ നടൻ സുധീർ നേടിയ പുതിയ ജീവിതസന്തോഷങ്ങൾ...

‘‘ആ വലിയ ഉറക്കം കഴിഞ്ഞ് ഞാൻ കണ്ണുതുറന്നത് പുതിയൊരു ലോകത്തേക്കായിരുന്നു. എല്ലാവരേയും കൂടുതൽ സ്നേഹിക്കാൻ കൊതിക്കുന്ന മനസ്സോടെ, ഈ ലോകത്തിലെ നമ്മുടെ ജീവിതം എത്ര നിസാരമാണെന്ന തിരിച്ചറിവോടെ ഐസിയുവിന്റെ തണുത്തുറഞ്ഞ മുറിയിൽ...’’ -കാൻസറിനെ അതിജീവിച്ച് ജീവിതത്തിലേക്ക് തിരിച്ച് നടന്ന നടന്‍ സുധീർ പറഞ്ഞുതുടങ്ങി. 

ADVERTISEMENT

‘‘എനിക്ക് കാൻസറോ? അതെങ്ങനെ? ഞാൻ ശരീരം നന്നായി നോക്കുന്നുണ്ടല്ലോ? പിന്നെയെങ്ങനെ കാൻസർ വരും? മനസ്സിൽ ആഴത്തിൽ ഞാൻ തന്നെ പഠിപ്പിച്ചു വച്ച ഈ വാക്കുകളാണ് കൃത്യസമയത്ത് വൈദ്യസഹായം തേടാൻ വൈകിയതിനു കാരണം. എല്ലാവരോടും എനിക്കൊന്നേ പറയാനുള്ളൂ. പതിവിൽ നിന്ന് മാറ്റം ശരീരത്തിനുണ്ടായാൽ ഡോക്ടറെ കാണാൻ ഒരു നിമിഷം പോലും വൈകരുത്. മുളയിലെ നുള്ളിയാൽ തീരാവുന്നതേയുള്ളൂ, നമ്മൾ നേരിടുന്ന പാതി പ്രശ്നങ്ങളും. 

ജീവിതത്തിലേക്ക് പിച്ചവച്ച് 

ADVERTISEMENT

ആ സമയമാകുമ്പോഴേക്കും തുന്നലെടുക്കും. എനിക്ക് വേദന കുറയും. പതുക്കെ ഡയലോഗുകൾ പറയാം. ഞാൻ മനസ്സു കൊണ്ട് ദൈവത്തിന് നന്ദി പറഞ്ഞു. പത്തു കീമോകൾ കൂടെയുണ്ടായിരുന്നു. അതു കുഴപ്പമില്ല എവിടെ നിന്നു വേണമെങ്കിലും കീമോ ചെയ്യാം. പിന്നെയൊരു കൺഫ്യൂഷനുണ്ടായിരുന്നത് മുടിയുടെ കാര്യത്തിലായിരുന്നു. മുടി പോയിത്തുടങ്ങിയാൽ മൊട്ടയടിക്കും. ഇതുവരെ ചെയ്തതിൽ കൂടുതലും മൊട്ടയടിച്ചിട്ടു തന്നെയാണ്. അങ്ങനെ അതും സെറ്റ്.  

അങ്ങനെ ഓപ്പറേഷൻ കഴിഞ്ഞ് 15ാം ദിവസം ഞാൻ ജിമ്മിൽ പോയി. പതുക്കെ എല്ലാം ഒന്നിൽ നിന്നു തുടങ്ങി. എന്റെ ശരീരം മെലി‍ഞ്ഞ് തൂവൽ പോലെയായിരുന്നു. എന്നെ സിംപതിയുടെ കണ്ണുകൾ കൊണ്ട് നോക്കരുത് എന്ന് മാത്രമേ ഞാനെല്ലാവരോടും പറഞ്ഞുള്ളൂ. ഇതിനിടയിൽ എന്റെ കഥ തീർന്നു എന്ന വാർത്തയും പ്രചരിച്ചു. 

ADVERTISEMENT

ഞാൻ കാത്തിരുന്ന സിനിമയുടെ അണിയറ പ്രവർത്തകർക്കിടയിലും ആ വാർത്ത എത്തി. സംവിധായകന്‍ മനു എന്നെ വിളിച്ച് ആ സമയത്ത് വിഡിയോ കോളിൽ വരാമോയെന്ന് ചോദിച്ചു. ഞാനപ്പോൾ തന്നെ അദ്ദേഹത്തെ വിഡിയോ കോൾ വിളിച്ചു. ഞാൻ ഓകെയാണെന്ന് മനുവിനെ ബോധ്യപ്പെടുത്തുകയായിരുന്നു ലക്ഷ്യം. ഫെബ്രുവരി 4 ാം തീയതി  ഞാനും ഭാര്യ പ്രിയയും കൂടി ഹൈദരാബാദിലേക്ക് പോയി. എന്റെ ഭക്ഷണ രീതികളെല്ലാം  മാറ്റി. കൂടുതൽ പച്ചക്കറികളും പഴങ്ങളും ഉൾപ്പെടുത്തി. എണ്ണയും എരിവും ഉപ്പും മധുരവുമെല്ലാം മിതമായി മാത്രം. അക്കാര്യങ്ങളെല്ലാം പ്രിയ ചിട്ടയായി നോക്കി. 

ഞാനൊന്ന് വീണപ്പോൾ അവളാകെ തകർന്നു പോയിരുന്നു. ഞാൻ ഓപ്പറേഷൻ കഴിഞ്ഞ് വീട്ടിൽ വന്നതിന്റെ അഞ്ചാം നാൾ ഉറക്കമില്ലായ്മയും ടെൻഷനും കാരണം പ്രിയ തലകറങ്ങി വീണു. ഞാൻ തന്നെയാണ് വണ്ടിയോടിച്ച് അവളെ ആശുപത്രിയിൽ എത്തിച്ചത്. 

ADVERTISEMENT