Wednesday 19 August 2020 03:20 PM IST

സിനിമ വിട്ടപ്പോൾ ‘ദാ ഞാൻ പോവാണ് ട്ടോ, തിരിച്ചുവരുമ്പോൾ അറിയിക്കാം’ എന്നൊന്നും ആരോടും പറഞ്ഞിട്ടില്ല: മനസ്സ് തുറന്ന് ദിവ്യ ഉണ്ണി

Lakshmi Premkumar

Sub Editor

divya-unnigyvhbjb

ഐ ലൗ യൂ മോർ ദാൻ ഐ കാൻ എക്സ്

പ്രസ്. ഹാവിങ് യൂ ബൈ മൈ സൈ ഡ് മേക്സ് ദിസ് ലൈഫ് ദ് ഹാപ്പിയസ്റ്റ്, ഫോർച്ചുനേറ്റ്, ആന്‍ഡ് മോസ്റ്റ് ഗ്രേറ്റ്ഫുൾ.

ഭർത്താവ് അരുണിന്‍റെ പിറന്നാൾ ദിനത്തിൽ ദിവ്യാ ഉണ്ണി ഇൻസ്റ്റഗ്രാമിൽ കുറിച്ച വരികളാണ്. വീണ്ടും അ മ്മയായതിന്‍റെ സന്തോഷത്തിലാണു ദിവ്യ.

അമേരിക്കയിലെ ടെക്സസിലെ വീട്ടിൽ കുഞ്ഞിച്ചിരികളുടെയും താലോലങ്ങളുടേയും ബഹളം. ‘വെണ്ണിലാ കൊമ്പിലെ രാപ്പാടി... എന്നുമീ ഏട്ടന്റെ ചിങ്കാരി...’ ഒരാൾ പാടി നിർത്തുന്നിടത്തു നിന്നു മറ്റെയാൾ തുടങ്ങുകയായി... ‘മഞ്ഞുനീര്‍ തുള്ളി േപാല്‍ നിന്നോമല്‍...’

തിരക്കുകൾക്കും കുഞ്ഞു കൊഞ്ചലുകൾക്കും, കോവിഡിന്റെ ഭീതിക്കുമിടയിൽ ദിവ്യാ ഉണ്ണി വനിതയോട് മനസ്സ് തുറക്കുകയാണ്.

ഏറ്റവും പുതിയ വിശേഷങ്ങളെ കുറിച്ച് ?

മൂന്നാമതും അമ്മയായി എന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ വിശേഷം. ജനുവരി 14 ന്. ഇവിടെ അമേരിക്കയിൽ തന്നെയായിരുന്നു പ്രസവം. മോളാണ്. ഐശ്വര്യ ഉണ്ണി അ രുൺ കുമാർ എന്നു േപരിട്ടു. മീനാക്ഷിയും അർജുനുമാണ് എന്റെ മൂത്ത കുട്ടികൾ. അവർക്കാണ് കുഞ്ഞനുജത്തി വന്നതിന്റെ ഏറ്റവും വലിയ സന്തോഷം

ഒൻപതു വർഷത്തിന് ശേഷം അമ്മയായ അനുഭവം?

എല്ലാവരുടേയും ജീവിതത്തിൽ നല്ല കാലവും ചീത്ത കാല വും ഉണ്ടാകില്ലേ. ഇപ്പോൾ എന്റെ ജീവിതം ഹാപ്പിയാണ്.    ആദ്യ രണ്ടു മക്കളും തമ്മിൽ വലിയ വയസ്സ് വ്യത്യാസം ഇല്ല. പക്ഷേ, മൂന്നാമത്തെയാൾ നല്ല വ്യത്യാസത്തിലാണ് ഉണ്ടായത്. വളരെ എക്സൈറ്റഡായിരുന്നു ഞങ്ങള്‍. ഒരു ജൂൺ മാസത്തിലാണ് കുഞ്ഞുവാവ ഉള്ളിലുണ്ടെന്ന് അറിഞ്ഞത്. എനിക്കാണെങ്കിൽ നിരവധി ഡാൻസ് പ്രോഗ്രാമുകൾ നേരത്തെ ബുക്ക് ചെയ്തിട്ടുമുണ്ട്. അരുൺ പറഞ്ഞു, നൃത്തം ജനിച്ച നാൾ മുതൽ ഉള്ളതല്ലേ, ഇതൊര്‍ത്ത് ഒന്നും മാറ്റി വയ്ക്കണ്ട എന്ന്. ഡോക്ടറോടു ചോദിച്ചപ്പോഴും മറ്റു പ്രശ്നമൊന്നുമില്ല എന്നും സ്വന്തമായി ധൈര്യമുണ്ടെങ്കിൽ ചെയ്തോളാനും ഉപദേശിച്ചു. രണ്ടാം മാസം മുതൽ തന്നെ ഡാൻസ് ചെയ്തു. അത് അവസാന എട്ട് മാസത്തോളം നീണ്ടു എന്നതാണ് ഏറ്റവും വലിയ കാര്യം.

മുപ്പത്തിയേഴാം വയസ്സിൽ മൂന്നാമത്തെ ഡെലിവറി?

അതോര്‍ത്തു ചില ഉത്കണ്ഠകളുണ്ടായിരുന്നെങ്കിലും സാ ധാരണ പ്രസവം തന്നെയായിരുന്നു. തലേദിവസം വരെ നല്ല തിരക്കായിരുന്നു. പ്രസവത്തിനു ശേഷം ഡോക്ടർ നിർദേശിച്ച സമയമത്രയും പൂർണമായും വിശ്രമിച്ചു. പിന്നെ, പ്രസവാനന്തര ശുശ്രൂഷകളും. പതുക്കെയാണ് തിരികെ നൃത്തപരിശീലനങ്ങളിലേക്കു വന്നത്. ഓരോ സ്‌റ്റെപ്പായി വച്ച് പ്രാക്ടീസ് തുടങ്ങി.  വീട്ടിൽ കുഞ്ഞുങ്ങൾ ഉണ്ടാകുമ്പോൾ നമ്മളും കുഞ്ഞാകില്ലേ. നമുക്കും പ്രായം കുറയും. മനസ്സ് ചെറുപ്പമാകും. മോൾക്കിപ്പോൾ അഞ്ചു മാസമായി. താളവും കൊട്ടുമൊക്കെ അവളും ശ്രദ്ധിക്കാൻ തുടങ്ങി. ആൾക്കും ഡാൻസ് ഇഷ്ടമാണെന്ന് തോന്നുന്നു.

ഗർഭകാലത്തെ മറക്കാൻ കഴിയാത്ത ഒരനുഭവം ?

ആദ്യ കാലത്തുണ്ടാകുന്ന മോണിങ് സിക്ക്നസും മറ്റും എനിക്കുമുണ്ടായിരുന്നു. അതോര്‍ത്ത് ഒരു കാര്യവും മാറ്റി വയ്ക്കേണ്ടി വന്നിട്ടില്ല. ഒരിക്കൽ എറണാകുളത്തു നിന്നു തിരുവനന്തപുരത്തേക്കു പോകും വഴി മണ്ണാറശാല അമ്പലത്തിൽ കയറി. ഞാൻ ഇതുവരെ നൃത്ത പരിപാടി അവതരിപ്പിക്കാത്ത അമ്പലമാണത്. നടയിൽ തൊഴുതു നില്‍ക്കുമ്പോൾ മനസ്സിൽ കരുതി ഇവിടെ ഒരു നൃത്തം അവതരിപ്പിക്കാൻ പറ്റിയിരുന്നെങ്കിലെന്ന്. തിരിച്ചു പോരും മുന്‍പ് ക്ഷേത്രഭാരവാഹികളോട് അതേക്കുറിച്ച് സൂചിപ്പിക്കുകയും ചെയ്തു. എന്റെയൊപ്പം അച്ഛനും അരുണും ഉണ്ടായിരുന്നു. അച്ഛൻ ചോദിച്ചു, ‘ഇപ്പോ വയ്യാണ്ടിരിക്കുകയല്ലേ, ഈയടുത്ത് അവർ വിളിച്ചാൽ എങ്ങനാ ചെയ്യുക.’ അപ്പോൾ ഞാൻ പറഞ്ഞു ‘അവർ ഇനി അടുത്ത കൊല്ലത്തേക്കേ വിളിക്കൂ അച്ഛാ’.

വീട്ടിലെത്തി ഒരാഴ്ച കഴിഞ്ഞപ്പോൾ മണ്ണാറശാലയിൽ നിന്നു വിളിയെത്തി. ഈ വർഷം തന്നെ ഡാൻസ് അവതരിപ്പിക്കാമോ എന്നു ചോദിച്ച്. അതും മനോഹരമായി ചെയ്യാനായി എന്നതാണ് ഏറ്റവും വലിയ അനുഗ്രഹം. ആ സമയമായപ്പോഴേക്കും അത്യാവശ്യം വയറൊക്കെയായി. വാദ്യമേളക്കാരൊക്കെ റിഹേഴ്സലിന് എത്തിയപ്പോഴാണ് ഞാൻ ഗര്‍ഭിണിയാണെന്ന വിവരം അറിയുന്നത്. എല്ലാവർക്കും വലിയ അതിശയമായിരുന്നു.

dibhygvybjb88654

ഗുരുവായൂർ നടയിൽ ചുവടുവച്ച അനുഭവം ?

അന്ന് എട്ടാം മാസത്തിന്റെ ആരംഭമാണ്. ഞാൻ ഗർഭിണിയാണെന്ന് അറിഞ്ഞിട്ട് എന്നെ നോക്കുന്നവർക്കേ എനിക്കു വയറുണ്ടെന്ന് തോന്നുകയുള്ളൂ. അല്ലാതെ ആര്‍ക്കും മനസ്സിലായിട്ടില്ല. സൂര്യ ഫെസ്റ്റിവലിന്‍റെ ഭാഗമായി ഗുരുവായൂരിലേക്ക് എന്‍റെ ഡാന്‍സ് നേരത്തെ ബുക്ക് ചെയ്തതാണ്. പറ്റുമെങ്കിൽ നൃത്തം െചയ്യാം എന്നായിരുന്നു മനസ്സിൽ. ഞാൻ വളരെ കോൺഫിഡന്റായിരുന്നു. അച്ഛനും അമ്മയും അരുണും പൂർണ സപ്പോർട്ടോടെ കൂടെ നിന്നു.

ഹിരണ്യകശിപുവിന്റെയും കയാഥുവിന്റെയും മകനായി   പ്രഹ്ലാദൻ ജനിക്കുന്ന കഥയാണ് അവതരിപ്പിച്ചത്. വയറ്റിൽ കിടക്കുമ്പോൾ തന്നെ വിഷ്ണു നാമം ജപിച്ച് വിഷ്ണു ഭക്തനായി മാറുന്ന പ്രഹ്ലാദൻ. ഓരോ ചുവടുകൾ വയ്ക്കുമ്പോഴും എന്റെ വയറ്റിൽ കിടന്ന് മോൾ കൈകാലുകൾ ഇളക്കുന്നത് എനിക്ക് അറിയാൻ പറ്റുന്നുണ്ടായിരുന്നു.

അമേരിക്കയിലാണ്, ചുറ്റും കോവിഡാണ്. ഈ കാലം നിത്യജീവിതത്തെ ബാധിച്ചോ?

കോവിഡ് സത്യത്തിൽ വലിയ മാറ്റങ്ങൾ തന്നെയാണ് ജീവിതത്തിൽ കൊണ്ടു വന്നിട്ടുള്ളത്.

വീട്ടില്‍ കുഞ്ഞുവാവ വന്ന് വലിയ താമസമൊന്നുമില്ലാതെയാണ് കോവിഡിന്റെ ഭീഷണി വ്യാപകമാകുന്നത്. മോള്   വന്നപ്പോൾ തന്നെ സ്ഥിരമായി ചെയ്യുന്ന കാര്യങ്ങളിൽ നിന്നു നിരവധി മാറ്റങ്ങൾ ജീവിതത്തിൽ ഉണ്ടായി. സ്വാഭാവികമായും അതുണ്ടാകുമല്ലോ. ഇപ്പോൾ അവളുടെ സൗകര്യത്തിന് അനുസരിച്ചാണ് എല്ലാം.

പതുക്കെ ഞാനെന്റെ തിരക്കുകളിലേക്ക് തിരിയുമ്പോഴാണ് കോവിഡ് രൂക്ഷമാകുന്നത്. ഇവിടുത്തെ രോഗികളുടെ എ ണ്ണം വർധിക്കുന്നു. ആകെ ഭീതികരമായ അവസ്ഥയിലേക്ക് രാജ്യം മാറി. കുട്ടികളുടെ പഠനം വീട്ടിലായി. അതിനോടൊക്കെ പൊരുത്തപ്പെടേണ്ടി വന്നു. കുട്ടികൾക്ക് മാനസികസമ്മർദം വരാതെ നോക്കണം. അവരുടെ എല്ലാ കാര്യങ്ങളും ചെയ്തു കൊടുത്തിട്ടാണ് ഇപ്പോൾ എന്റെ ക്ലാസുകളൊക്കെ. അതും ഓൺലൈൻ വഴിയാതു കൊണ്ട് അതിലും നല്ല ശ്രദ്ധ വേണം.

വീണ്ടും പഴയ പോലെ സുന്ദരി, ആ രഹസ്യമെന്താണ് ?

സുന്ദരിയാണെന്നു കേൾക്കാൻ തന്നെ സന്തോഷം. പക്ഷേ, അങ്ങനെ ഒരു രഹസ്യവും ഇല്ല. ഞാൻ ഡാൻസ് പ്രാക്ടീസ് ചെയ്യാറുണ്ട്. ജീവിതത്തിൽ ഇതുവരെ സസ്യാഹാരം മാത്രമേ കഴിച്ചിട്ടുള്ളൂ. അേമരിക്കയില്‍ സ്ഥിരവാസമായിട്ടു േപാലും ജങ്ക് ഫൂഡ് കഴിച്ചിട്ടേയില്ല. ഇവയില്‍ ഏതെങ്കിലും ഒരു കാരണമായിരിക്കും.

വീട്ടിലെ വിശേഷങ്ങൾ എന്തൊക്കെയാണ് ?

ഭർത്താവ് അരുൺ കുമാർ മണികണ്ഠൻ എന്‍ജിനീയറാണ്. അമേരിക്കയിലെ ഹൂസ്റ്റണിലുള്ള ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ വച്ച് രണ്ടു വര്‍ഷം മുൻപായിരുന്നു വിവാഹം. മുംബൈ സെറ്റിൽഡ് മലയാളി ഫാമിലിയാണ് അദ്ദേഹത്തിന്റേത്. നാട്ടിൽ തിരുവനന്തപുരമാണ് സ്വദേശം. എന്റെ ജീവിതത്തിൽ എനിക്ക് ലഭിച്ച ഏറ്റവും പ്രഷ്യസ് തിങ്സിൽ ഒന്നാണ് അദ്ദേഹം.

മോന്‍ അർജുന് പതിനൊന്ന് വയസ്സായി. രണ്ടാമത്തെ മോ ൾ മീനാക്ഷിക്ക് ഒൻപതും. ഫുൾടൈം വാവയെ ചുറ്റിപറ്റി നടക്കലാണ് ഇപ്പോൾ ഇരുവരുെടയും പണി.

നാടിനെ മിസ്സ് ചെയ്യാറുണ്ടോ ?

എല്ലാ വർഷവും ഞങ്ങൾ കുട്ടികളുമായി നാട്ടിൽ വരാറുണ്ട്. നാടുമായിട്ടുള്ള കണക്‌ഷൻ മക്കൾക്ക് ഉണ്ടാകണമെന്നത് വലിയ നിർബന്ധമാണ്. ഡാന്‍സ് പ്രോഗ്രാമിന്‍റെ ഭാഗമായി ചിലപ്പോ ൾ നാലും അഞ്ചും ദിവസത്തേക്കൊക്കെ വന്നു പോരാറുണ്ട്. നാട്ടിലെത്തിയാല്‍ പ്രധാന സന്ദര്‍ശനം അമ്പലങ്ങളാണ്. പിന്നെ, സാരിയും ഡാൻസിന് ആവശ്യമുള്ള ആഭരണങ്ങളും വാങ്ങാൻ ഷോപ്പിങ്. ഗുരുക്കൻമാരെ കാണാനും േപാകും.

ഏറ്റവും പ്രണയം അമ്പലങ്ങളോടാണെന്ന് കേട്ടിട്ടുണ്ട്...

ഒരു കൂട്ടം ക്ഷേത്രങ്ങളുണ്ട്. എനിക്കെപ്പോഴും പോകാൻ ആഗ്രഹമുള്ളവ. അമേരിക്കയിലെ ഒട്ടുമിക്ക അമ്പലങ്ങളിലും പോയിട്ടുണ്ട്. മധുരമീനാക്ഷിയുടെ വലിയ ഭക്തയാണ് ഞാൻ. അതാണ് മോളുടെ പേരുപോലും അങ്ങനെയിട്ടത്.  ഇങ്ങ് അമേരിക്കയിൽ ഇരിക്കുമ്പോഴും മനസ്സുകൊണ്ട് ഞാനെപ്പോഴും നാട്ടിലെ അമ്പലനടകളിൽ പോകും, പ്രാർഥിക്കും. അപ്പോൾ നാട്ടിൽ എ ത്തി കഴിഞ്ഞുള്ള കാര്യം പ്രത്യേകം പറയണ്ടല്ലോ. മക്കളെയും കൂട്ടി അവിടെയൊക്കെ പോകും. അതൊരു അനുഭൂതിയാണ്. കൊച്ചിയിൽ  ഞങ്ങളുടെ വീടിനോട് ചേർന്നുള്ള പൊന്നേത്ത് ഭഗവതി ക്ഷേത്രം മുതൽ എന്റെ എല്ലാ പ്രിയപ്പെട്ട അമ്പലങ്ങളുടേയും ബലമാണ് ഈ ജീവിതം.

A31I5924

നൃത്തവും അഭിനയവും മാറ്റി വച്ചാൽ, വീട്ടിലെ ദിവ്യാ ഉണ്ണി എങ്ങനെയാണ് ?

ഞാൻ പൊതുവേ ഒരു ബഹളക്കാരിയല്ല, പണ്ടും ഇന്നും. മൂന്നു മക്കളുടെ അമ്മ എന്ന നിലയിൽ നോക്കിയാലും ഒരുപാട് ദേഷ്യപ്പെടുന്ന, ചീത്ത പറയുന്ന ഒരാളല്ല ഞാൻ. പറഞ്ഞു കൊടുക്കാനുള്ള കാര്യങ്ങൾ പറഞ്ഞു കൊടുക്കും. എന്നെ സംബന്ധിച്ച് കുട്ടികൾ സ്വന്തം നാടിന്റെ വില അറിയണമെന്ന് നിർബന്ധമാണ്. സാധാരണ ഗതിയിൽ നാട്ടിൽ വളരുന്ന കുട്ടികൾക്ക് അത് സ്വാഭാവികമായി വന്നു ചേരും. പക്ഷേ, ഇവിടെ ജനിച്ചു വളരുന്ന മക്കൾക്ക് നമ്മൾ പ്രത്യേക ശ്രമങ്ങളിലൂെട അതു പഠിപ്പിച്ചു കൊടുക്കണം.

നമ്മുടെ സംസ്കാരം കുട്ടികൾക്ക് പറഞ്ഞു കൊടുക്കുമ്പോ ൾ ചെറിയ തർക്കങ്ങൾ ഉണ്ടാകാറുമുണ്ട്. ഉദാഹരണത്തിന് ഭ ക്ഷണത്തിന്റെ കാര്യം എടുത്താൽ ഞാനെപ്പോഴും പറയും ഇന്ത്യൻ ഭക്ഷണം വേണം കഴിക്കാൻ. അമേരിക്കൻ ഫൂഡിന് അഡിക്ടാകല്ലേ എന്ന്. നമ്മുടെ ഭക്ഷണത്തിന്റെ പേരുകളൊക്കെ അറിഞ്ഞിരിക്കണം എന്നും എനിക്കു നിർബന്ധമാണ്. അ വര്‍ ‘ദാറ്റ് യെല്ലോ തിങ്, ദിസ് ഗ്രീൻ സ്റ്റഫ്’ എന്നൊക്കെയാണ് പ്രയോഗിക്കുക. ഞാൻ അതൊക്കെ മാറ്റി സാമ്പാർ, മെഴുക്കുപുരട്ടി, തോരൻ, തുടങ്ങിയവയെല്ലാം പഠിപ്പിക്കും.

ഇന്നത്തെ മലയാള സിനിമ ഒരുപാട് മാറിയെന്ന് തോന്നിയിട്ടുണ്ടോ ?

അഭിനയത്തിൽ എനിക്ക് അന്നും ഇന്നും മാറ്റങ്ങൾ അങ്ങനെ ഫീൽ ചെയ്തിട്ടില്ല. ഞങ്ങളുടെ കാലത്തും അഭിനയം റിയലിസ്റ്റിക് തന്നെയായിരുന്നു. ഞാനൊക്കെ വീട്ടിൽ എങ്ങനെയാണോ അതു തന്നെയാണ് ‘ഫ്രണ്ട്സി’ലേയും, ‘ഉസ്താദി’ലേയുമൊക്കെ കഥാപാത്രം. ഇന്നത്തെ കാലത്ത് കുറച്ചു കൂടി ബോൾഡായ വിഷയങ്ങളും സമകാലികമായിട്ടുള്ള തിരക്കഥകളും വന്നത് വലിയൊരു മാറ്റമാണ്. ‘ഇന്നത്തെ ചുറ്റുപാടിൽ ഇങ്ങനെയാണെങ്കിൽ  ഇതൊക്കെ സംഭവിക്കാം’ എന്നു നമ്മളെ പഠിപ്പിക്കുന്ന സിനിമകൾ വന്നിട്ടുണ്ട്. തിരക്കഥകളിലെ സ്വാഭാവികത വർധിച്ചിട്ടുമുണ്ട്.

വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിലും പങ്കുവയ്ക്കാറുണ്ടല്ലോ?

ഉവ്വ്, ഇൻസ്റ്റഗ്രാമിൽ ആക്ടീവാണ്. പ്രഗ്‌നൻസി കാലത്തെ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. അ തുപോലെ അനിയത്തി വിദ്യയുടെ വിവാഹചിത്രങ്ങളും. കുഞ്ഞുണ്ടായതു ലോകത്തെ അറിയിച്ചതും ഇൻസ്റ്റഗ്രാം വഴിയാണ്. ഓരോ ചിത്രങ്ങൾ ഇടുമ്പോഴും നല്ല പ്രതികരണമാണ്.  ഇപ്പോഴും ആളുകള്‍ പഴയതു പോലെ സ്നേഹിക്കുന്നതു കാണുമ്പോൾ ഒരുപാട് സന്തോഷം. സത്യത്തിൽ ഇന്നത്തെ കാലത്ത് ഇത്തരം പ്ലാറ്റ്ഫോമുകൾ നല്ലതാണ്. ആരെയും ആരും മറന്നു പോകില്ലല്ലോ.

അദ്ഭുതങ്ങളിൽ വിശ്വസിക്കുന്നുണ്ടോ ?

എന്റെ കലാജീവിതത്തിൽ എല്ലാം അവിചാരിതമായി സംഭവിച്ചിട്ടുള്ളതാണ്. ചെറുപ്പം മുതലേ കല എന്നെ തേടി വരികയാണ് ചെയ്തത്. അതല്ലാതെ ഞാൻ അങ്ങോട്ട് പോയതല്ല. അച്ഛന്റേയും അമ്മയുടേയും കഷ്ടപ്പാടിന്റെ ഫലമായിട്ടാണ് നൃത്തം എന്റെ ജീവിതത്തിൽ വന്നുചേരുന്നതും എന്റെ ജീവിതമായി മാറുന്നതും. അതുപോലെ തന്നെ സിനിമയും  സീരിയലുമൊന്നും പ്ലാൻ ചെയ്തതല്ല. ഒന്നു കഴിഞ്ഞ് ഒന്നായി  ജീവിതത്തിൽ സംഭവിക്കുകയായിരുന്നു. ആ ഗൈഡൻസ് എന്റെ ജീവിതത്തിൽ മുഴുവനുണ്ട്.

ഇടയ്ക്കിടെ കേൾക്കാറുണ്ട്, തിരികെ വരുന്നെന്ന്...  

ഞാൻ പറഞ്ഞില്ലേ, എന്റെ ജീവിതത്തിൽ എല്ലാം സംഭവിക്കുന്നത് അപ്രതീക്ഷിതമായാണ്. സിനിമയിൽ സജീവമായി നിൽക്കുന്ന കാലത്ത് എനിക്ക് അമേരിക്കയിലേക്ക് വരേണ്ടി വന്നു. അതും വന്നു ചേർന്നതല്ലേ. സിനിമയിൽ നിന്നു മാറിയപ്പോൾ ‘ദാ ഞാൻ പോവാണ് ട്ടോ, തിരിച്ചു വരുമ്പോൾ അറിയിക്കാം’ എന്നൊന്നും ഞാനാരോടും പറഞ്ഞിട്ടില്ല.

അമേരിക്കയിൽ എത്തി. ഇവിടെ ഡാൻസ് സ്കൂൾ തുടങ്ങി. അതിനിടയിൽ പെർഫോമെൻസുകൾ ചെയ്തു. ഇടയിൽ പ്രൊജക്റ്റുകൾ വന്നപ്പോഴെല്ലാം ഡേറ്റുകളുടെ പ്രശ്നം കൊണ്ടും മറ്റു കാരണങ്ങള്‍ െകാണ്ടും മാറി പോയി. അങ്ങനെയാണ് ഗ്യാപ് വന്നത്. അതല്ലാതെ ഞാൻ മനഃപൂർവം ഫീൽഡിൽ നിന്നു മാറി നിന്നതല്ല, ഇനി മുന്നോട്ടാണെങ്കിലും ഞാനെന്റെ കലാ ജീവിതം അൃദശ്യമായ ആ ഗൈഡൻസിന് വിട്ടു കൊടുത്തിരിക്കുകയാണ്.

divyrfyvhb886
Tags:
  • Celebrity Interview
  • Movies