Saturday 01 June 2019 04:19 PM IST

‘എല്ലാ പൊരുത്തവും ഉത്തമമെങ്കിലും അരുണും മൃദുലയും തമ്മിൽ ഒരുകാര്യത്തിൽ തീരെ യോജിപ്പില്ല!’

Unni Balachandran

Sub Editor

arun-mridhu332 ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

എന്തിന്റെയൊക്കെ പേരിൽ ഉടക്കിയാലും, ഭക്ഷണത്തിലെത്തുമ്പോൾ ഒരേ സ്വരത്തിൽ കയ്യടിക്കുന്നവരാണ് മലയാളികൾ. എന്നാൽ മിനിസ്ക്രീനിൽ തിളങ്ങി നിൽക്കുന്ന രണ്ട് പ്രണയജോടികൾ തമ്മിലുള്ള പ്രധാന പൊരുത്തക്കേട് ഭക്ഷണമാണ്. ‘ഭാര്യ’ സീരിയലിൽ രോഹിണിയായി അഭിനയിക്കുന്ന മൃദുലയും ശരത്തായി അഭിനയിക്കുന്ന അരുണും തമ്മിലുള്ള ‘തീൻമേശ കലഹ’ത്തിന്റെയും സൗഹൃദത്തിന്റെയും കഥകൾ.

മൃദുല : ഭക്ഷണം കഴിക്കാൻ വേണ്ടി വേണം നമ്മൾ ജീവിക്കാൻ.

അരുൺ : എന്നു വച്ചാൽ?

മൃദുല : ജീവിക്കാൻ വേണ്ടിയാണ് കഴിക്കുന്നതെന്നു പറയുന്നതേ നമ്മൾ നിർത്തണമെന്ന്.

അരുൺ : അതെന്ത് പറച്ചിലാടോ?

മൃദുല : എന്താ, അതിനിപ്പോ കുഴപ്പം. ഇത്രയും വെറൈറ്റി ഭക്ഷണങ്ങൾ ഇവിടെ വളർന്നു നിൽക്കുന്നത് നമുക്ക് കഴിച്ച് ജീവിക്കാനല്ലേ...

അരുൺ : എന്നു വച്ചാൽ എന്തുവേണമെങ്കിൽ കഴിക്കണമെന്നാണോ?

മൃദുല : പിന്നെ, തിരിച്ചു കടിക്കാത്ത എന്ത് സാധനവും നമുക്ക് കഴിക്കാം.

അരുൺ: അങ്ങനെയാണെങ്കിൽ കൊള്ളാം. അങ്ങോട്ട് ചെന്ന് തോണ്ടിയാൽ തിരിച്ചു ഉപദ്രവിക്കുന്നതാണല്ലോ മൃഗങ്ങൾ മിക്കതും, അതുകൊണ്ട് മൃഗങ്ങളെ വെറുതേ വിടാം എന്ന തീരുമാനം വളരെ നല്ലതാണ്

മൃദുല : മനസ്സിലായില്ല...

അരുൺ : ചോദ്യത്തിന് ഉത്തരം പറയൂ. മൃഗങ്ങളെ വെറുതേ വിടുമോ? ഇല്ലയോ?

മൃദുല : എനിക്ക് അതൊരു ചോദ്യമായിട്ടൊന്നും തോന്നിയില്ല. പിന്നെ, എനിക്ക് നോൺവെജ് ഫൂഡ് ഇഷ്ടമാ... ഇത്തിരി ബീഫ് ഇല്ലാതെ ചോറുണ്ണുന്ന കാര്യം വല്യ പാടാ.

അരുൺ : ഛേ, എങ്ങനെ!!! നിങ്ങൾക്കിത് ചിന്തിക്കാൻ പറ്റുന്നു. പാവം മൃഗങ്ങളെ വെട്ടിയരിഞ്ഞു കൊന്ന് കഴിക്കാൻ... അയ്യേ...

മൃദുല : ഓഹോ, അപ്പോ നിങ്ങൾ ശരിക്കുമൊരു സൈക്കോ ആണല്ലേ?

അരുൺ : എന്ത് സൈക്കോ?

മൃദുല :  നോൺ വെജിറ്റേറിയൻസായുള്ള ആളുകളെ തിരഞ്ഞുപിടിച്ച് അവരുടെ ഇഷ്ടം മാറ്റി മറിക്കുന്ന സൈക്കോ ഭ്രാന്തൻ.

അരുൺ : ഞാൻ ചുമ്മാ കുശലം ചോദിച്ചതല്ലേ?

മൃദുല : ഓഹോ,എനിക്കങ്ങനെ തോന്നിയില്ല. സെറ്റിൽ ബിരിയാണി ഉണ്ടായിരുന്ന ദിവസം ഒപ്പിച്ച പണി ഞാൻ മറന്നിട്ടില്ല. ചിക്കൻ ബിരിയാണി ആസ്വദിച്ച് കഴിച്ചു കൊണ്ടിരുന്ന എന്റെയടുത്ത് വന്ന് കോഴിയെ കൊല്ലുന്ന വിഡിയോ കാണിച്ചില്ലേ.

അരുൺ :  അത് ഞാൻ നിങ്ങളുടെ ആരോഗ്യത്തെക്കരുതി ചെയ്തതല്ലേ. ബോധവൽക്കരണം നടത്താനുള്ള സ്വാതന്ത്ര്യം ഈ നാട്ടിലില്ലേ.

മൃദുല : അല്ല, എനിക്കിപ്പോ നിങ്ങൾടെ ഭ്രാന്ത്  മനസ്സിലാകുന്നുണ്ട്. എല്ലാവരെയും വെജിറ്റേറിയനാക്കി മാറ്റാൻ ശ്രമിക്കുന്ന സൈക്കോ ആണ് നിങ്ങൾ ?

അരുൺ : ഈ ഞാനോ?

മൃദുല : അതെ, പറ... നിങ്ങൾടെ ഭാര്യ വെജിറ്റേറിയനല്ലേ?

അരുൺ: അതെ... അവൾ എന്നെക്കാളും വലിയ വെജിറ്റേറിയനാ.

മൃദുല : അതോണ്ടല്ലേ നിങ്ങൾ അവരെ കല്യാണം കഴിച്ചത്.

അരുൺ : ഒരിക്കലുമല്ല... ഞങ്ങൾടെ ലവ് മാര്യേജ് ആയിരുന്നു.

മൃദുല : ഈശ്വരാ... മിക്കവാറും അത് ഒരു  വെജിറ്റേറിയൻ പ്രണയകഥയായിരിക്കും.

അരുൺ : അല്ല, ഫൊട്ടോഗ്രഫിയിൽ തുടങ്ങി വളർന്ന വെ        റൈറ്റി പ്രണയം.

മൃദുല : എനിക്കു മനസ്സിലായി, നിങ്ങൾ ചിൻ അപ്, ചിൻ ഡൗൺ പറഞ്ഞ് ഊള ഫോട്ടോ എടുത്ത് നടന്നപ്പോ ഒരു ദിവസം ഫോട്ടോയെടുക്കാനായി ചേച്ചി വന്നു. നിങ്ങളുടെ വളരെ മോശം ഫൊട്ടോഗ്രഫി കണ്ട് ചേച്ചി പറഞ്ഞു, ‘മഹേഷേ, ഫൊട്ടോഗ്രഫി പഠിക്കാനേ പറ്റൂ, പഠിപ്പിക്കാൻ പറ്റില്ല...‌’ അങ്ങനെയല്ലേ?

അരുൺ : ‘മഹേഷിന്റെ പ്രതികാരം’ ഇറങ്ങുന്നതിന് മുൻപേ പ്രേമിച്ചതുകൊണ്ട് ആ കഥയുമായി ഞങ്ങൾക്ക് ഒരു  പരിചയവുമില്ല...

മൃദുല : പിന്നെങ്ങനെ പ്രേമിച്ചു?

അരുൺ : എന്റെ അച്ഛൻ ഒരു ക്യാമറാമാനായിരുന്നു.

മൃദുല : എനിക്കറിയാം... ഭാവന സ്റ്റുഡിയോ!!!

അരുൺ : നിനക്കറിയാമെങ്കിൽ ഞാനിനി പറയണ്ടല്ലോ...

മൃദുല : അയാം ദ സോറി, ചേട്ടാ...

arin-mridu32

അരുൺ : ഞാൻ ബെംഗളൂരുവിൽ പഠിക്കുന്ന സമയത്ത്  അച്ഛന് ഒരു കല്യാണനിശ്ചയത്തിന്റെ വർക് വന്നു. ഞ ങ്ങൾടെ റിലേറ്റീവിന്റെ ഫങ്ഷൻ തന്നെയായിരുന്നു. അതുകൊണ്ട് അച്ഛനെ ഹെൽപ് ചെയ്യാനായി ഞാനും പോയി.

മൃദുല : അപ്പോ, പാർട് ടൈം ജോലി ഒക്കെ ഉണ്ടായിരുന്നല്ലേ?

അരുൺ : എനിക്കു ഫൊട്ടോഗ്രഫി ഒരുപാട് ഇഷ്മാണ്.
പിന്നെ, ഫാമിലി പരിപാടി ആകുമ്പോ അതിന്റെയൊരു വെയിറ്റും കിട്ടുമല്ലോ.

മൃദുല : എന്നിട്ട്, ചേച്ചിയെ കണ്ടതെപ്പോഴാ?

അരുൺ : ഷൂട്ടെല്ലാം കഴിഞ്ഞ് ഞങ്ങൾ തിരികെ ട്രെയിനിൽ പോവുകയാണ്, ആ കൂട്ടത്തിൽ അവളുമുണ്ടായിരുന്നു. ട്രെയിൻ യാത്രയാണല്ലോ, എല്ലാവരോടും സംസാരിച്ചു വന്നപ്പോഴേക്കും ഞാൻ ആവശ്യത്തിന് ഓളം വയ്ക്കാനൊക്കെ  

തുടങ്ങി. അവളിടയ്ക്ക്് എന്നെ നോക്കുന്നുണ്ടായിരുന്നു.

മൃദുല : ഹാവൂ, ഇപ്പോ കഥ ഇന്ററസ്റ്റിങ് ആകുന്നുണ്ട്.

അരുൺ: അതിനിടയിലാണ്  അവൾടെ  കയ്യിൽ ക്യാമറയുള്ളത് ഞാൻ ശ്രദ്ധിക്കുന്നത്. അതിലവൾ എന്റെയും അ ച്ഛന്റെയും ഫോട്ടോ എടുത്തിട്ടുണ്ടായിരുന്നു...

മൃദുല : സോ ബ്രില്യന്റ് ഗേൾ.

അരുൺ : അങ്ങനെ ബ്രില്യന്റ് കളിച്ചതൊന്നുമല്ല. അവൾടെ ക്യാമറയിൽ വെറുതേ ഷൂട്ട് ചെയ്ത കൂട്ടത്തിൽ ഞങ്ങളുടെ പടം കൂടെ എങ്ങനെയോ വന്നെന്നേയുള്ളൂ. ഞങ്ങൾ
പ്രഫഷനൽസ് ആയതുകൊണ്ട് ഞങ്ങൾടെ പടം ആരും എടുക്കൂല്ലല്ലോ. അതായിരുന്നു  ആ പടത്തിന് കിട്ടിയ ഹൈലൈറ്റ്...

മൃദുല : എനിക്കു മനസ്സിലായി. അപ്പോ കല്യാണത്തിന് നിങ്ങൾ വന്നിട്ടുണ്ടെന്ന് കാണിക്കാനുള്ള ഏക തെളിവ്  ഈ പടമാണെന്ന് ചുരുക്കം.

അരുൺ : അതെ.

മൃദുല : അതുകൊണ്ട് ആൽബത്തിൽ ഇടാനായി ഫോട്ടോ അയച്ചു തരാമോന്ന് നിങ്ങൾ ചോദിച്ചു.

അരുൺ : കറക്ട്. ഇതൊക്കെ അവളോട് പറഞ്ഞു,  അവൾ ക്കെന്റെ മെയിൽ ഐഡിയും കൊടുത്തു.

മൃദുല : മണ്ടാ, വാട്സ്‌ആപ്് നമ്പർ കൊടുക്കണ്ടേ?

അരുൺ: കാലഘട്ടം...

കാലഘട്ടം..

മൃദുല : ഓ, അങ്ങനെയൊരു ‘മെയിൽകാലത്ത്’...

അരുൺ : പക്ഷേ, അവൾ  എനിക്കു അയച്ചു തന്നില്ല...അടുത്ത കല്യാണത്തിന് കണ്ടപ്പോ ഞാൻ അവൾടെ മെയിൽ  ഐഡി വാങ്ങി

മൃദുല : അങ്ങനെ നിങ്ങൾ ചാറ്റിങ് തുടങ്ങി, രാവിലെ വരെ ചാറ്റ് ചെയ്യും, ഉറക്കം ക ളഞ്ഞും ചാറ്റ് ചെയ്യും

 അരുൺ : അതെ... കൊള്ളാല്ലോ നീ

മൃദുല : ഞാനത് പണ്ടേ മനസ്സിലാക്കിയതാ... ബാക്കി?

arun-family

അരുൺ : ഞങ്ങൾടെ രണ്ടാളുടെയും ബെർത്ഡേ ഒരേ ദിവസമായിരുന്നു. ആ സംഭവമായിരുന്നു മനസ്സിൽ വല്ലാതെ സ്ട്രൈക്ക് ചെയ്ത ഒരു കാര്യം. പതിയെ പ്രേമിച്ചു തുടങ്ങി. അവൾ  ഭീകര ഉത്തരവാദിത്തമുള്ള പെണ്ണായിരുന്നു. ഞാൻ പഠിക്കുന്ന സമയത്തൊക്കെ അവൾ റെയിൽവേസിൽ സ്ഥിര വരുമാനമുള്ള ജോലി ചെയ്തിരുന്നു. വീട്ടിൽ പറയേണ്ട സമയം വന്നപ്പോ ഞാൻ ധൈര്യം കാണിച്ചു . ഞങ്ങൾ പിഷാരടീസ് പൊതുവേ കുറവാണല്ലോ, സോ... വിവാഹം സ്മൂത്തായി നടന്നു...

മൃദുല : നിങ്ങൾ പിഷാരടിയാ? രമേഷ് പിഷാരടിയൊക്കെ ബന്ധുവാണോ ?

അരുൺ : അതേ, പക്ഷേ...

മൃദുല : അറിയാം... നിങ്ങൾ പിഷാരടീസൊക്കെ വളരെകുറച്ച് മാത്രം ഉള്ളതുകൊണ്ട് എല്ലാവരും തമ്മിൽ റിലേറ്റഡ് ആയി     രിക്കും. അതുകൊണ്ട് ബന്ധം പറയാൻ പാടാണ്, അല്ലേ?

അരുൺ : നീ കുറച്ചു നേരമായല്ലോ  സേതുരാമയ്യര്‍ കളിക്കുന്നു.

മൃദുല : അതറയില്ലേ, ഞാൻ  സൈക്കോളജി സ്റ്റുഡന്റാ. അതോണ്ട് ആളുകളുടെ കണ്ണിൽ നോക്കിയാൽ എല്ലാ കാര്യങ്ങളും പറയാൻ പറ്റും.

അരുൺ : ഓഹോ, എന്നാ ആദ്യം മുതൽ മുഴുവൻ കഥയും പ റഞ്ഞൂടാരുന്നോ?

മൃദുല : അത് പറ്റില്ല, മറ്റൊരാളുടെ ജീവിതത്തിലെ മുഴുവൻ  കഥയും പറയുന്നത് അത്ര ശരിയല്ലെന്ന് ഞങ്ങൾടെ സൈക്കോളജി എത്തിക്സിൽ പറഞ്ഞിട്ടുണ്ട്.

അരുൺ : എങ്കിൽ സൈക്കോളജിയല്ലാതെ എന്തിനെയെങ്കിലും പറ്റി പറയാനുണ്ടോ?

മൃദുല : വലിയൊരു സത്യക്കഥ പറയാം..

അരുൺ : മോള് ഭയങ്കര സുന്ദരിയാണെന്ന് ആരോ പറഞ്ഞ  കഥ അല്ലേ വിളമ്പാൻ പോകുന്നത്.

മൃദുല : അതെ , നിങ്ങൾ സൈക്കോളജി പഠിച്ചതാണോ?

അരുൺ : ഇല്ല, ഇതിന് കോമൺ സെൻസ് മതി.

മൃദുല : എന്നെ ആദ്യമായിട്ട് സീരിയിലിൽ കാസ്റ്റ് ചെയ്ത കഥയാ. സിനിമയിൽ അഭിനിയിക്കണം എന്ന വലിയ ആഗ്രഹവുമായി നടക്കുന്ന സമയം.

അരുൺ : ആ സമയത്താണ് വളരെ അവിചാരിതമായി അത് സംഭവിച്ചത്...

മൃദുല : അതെ. ഒരു നടൻ സെൽഫിയെടുത്തപ്പോൾ അതിന്റെ പിറകിൽ ഞാൻ എങ്ങനെയോ പെട്ടു പോയി. വളരെ ചെറിയ മുഖത്തിൽ.

അരുൺ: പക്ഷേ, ആ മുഖം കണ്ട് ഇഷ്ടപ്പെട്ട  ഡയറക്ടർക്ക്  മൃദുല തന്നെ നായികയാകണമെന്ന് ഒരേ വാശി.

മൃദുല : ഇതാണ് മോനെ, സത്യത്തിന്റെ ഒരു പവറ്. സത്യസന്ധമായ കഥ പകുതി പറഞ്ഞാൽ മതി. ബാക്കി ആർക്കും കംപ്ലീറ്റ് ചെയ്യാൻ പറ്റും.

അരുൺ : ഇതൊക്കെ ഊഹിക്കാവുന്നതല്ലേയുള്ളൂ. പ്രത്യേകിച്ച് സൈക്കോളജിയൊന്നും പഠിക്കേണ്ട കാര്യമില്ല. അല്ല, ഇയാൾക്കു സീരിയലിൽ വരാൻ വല്യ താൽപര്യമില്ലായിരുന്നോ?

മൃദുല : അങ്ങനെയും പറയാം. പലരെയും പോലെ സീരിയി       ൽ വളരെ ചെറിയൊരു സ്ഥലമാണെന്ന് ഞാനും വിചാരിച്ചു. തമിഴിൽ രണ്ട് സിനിമ ചെയ്ത സമയത്തു സീരിയലിൽ നിന്ന് നല്ല ഓഫറുകൾ വന്നു.  എന്നിട്ടും മടിയായിരുന്നു.

അരുൺ : മടി തുടരാമായിരുന്നു.

മൃദുല : അഭിനയ ലോകത്തൊരു നഷ്ടമാകുമോ എന്ന് ഓർത്തപ്പോൾ വേണ്ടെന്നു വച്ചു. ഇ ടയ്ക്ക് അച്ഛനും അമ്മയ്ക്കും ബൈക്ക് ആക്സിഡന്റായി, അവർക്കു ബെഡ് റസ്‌റ്റ് വേണ്ട സാഹചര്യം വന്നു. അപ്പോഴാണ് പഴയ സീരിയൽ വിളി പിന്നെയും വന്നത്.

അരുൺ : ഇത് സിനിമയിൽ സലിം കുമാർ പറയുന്ന പോലുണ്ടല്ലോ. വീട്ടിൽ നിന്നാൽ വീട്ടുകാരെ നോക്കേണ്ടി വരുമല്ലോ എന്നു പേടിച്ച്, നല്ലവളായ നീ സീരിയലിൽ അഭിനയിക്കാൻ പോയി.

മൃദുല: ഇങ്ങനെ ദുഷ്ടത്തരം മനസ്സിൽ വച്ചോണ്ട് സംസരിക്കാതിരുന്നൂടേ...

അരുൺ : നിനക്ക് കാണിക്കാം, ഞാൻ പറയുന്നതിലാണ് പ്രശ്നം. ബാക്കി കൂടെ പറയ്.

മൃദുല : സീരിയലിൽ അഭിനയിച്ചു തുടങ്ങിയപ്പോഴാണ് അത് നല്ലതാണെന്ന് മനസ്സിലായത്. എന്നെ ആളുകൾ തിരിച്ചറിയുന്നതിന്റെ വല്ലാത്തൊരു സന്തോഷവും തോന്നി. മനസ്സിലി   പ്പോഴും സിനിമയുണ്ട്. അതിനായി ശ്രമിക്കുന്നുമുണ്ട്.

അരുൺ : അങ്ങനെയാണെങ്കിൽ ഞാനൊരു സൂത്രം പറഞ്ഞു തരാം. വലിയ താരങ്ങളൊക്കെ ചെയ്യുന്നതാ...

മൃദുല : എന്താണ് ?

അരുൺ : വെജിറ്റേറിയൻ ഭക്ഷണം മാത്രം കഴിക്കുക. ‘വീഗൻ’ എന്ന് കേട്ടിട്ടില്ലെ?

മൃദുല : വല്ല പുതിയ സൂപ്പർ ഹീറോയുമാണോ? ബാറ്റ്മാൻ, അയൺമാൻ പോലെ.

അരുൺ: ഓഹ്... നമ്മൾ വെജിറ്റേറിയന്‍സിനെ പറയുന്ന പേരാ അത്. ‘വീഗൻസ്’ മുട്ടയും പാലും  ബ്രെഡും എന്തിന് പനീർ പോലും കഴിക്കില്ല.

മൃദുല : അങ്ങനെ കഴിക്കാതിരുന്നാൽ ?

അരുൺ : ശരീരത്തിന് ഭയങ്കര ശക്തിയും ബുദ്ധിയുമൊക്കെ വന്ന് നമ്മൾ കിടിലനാകും.

മൃദുല : ചുമ്മാ അതും ഇത് പറയരുതേ. ആരെങ്കിലും ഇത് സത്യമാണെന്ന് വിചാരിച്ചാൽ വല്യ കുഴപ്പമാകും. ഒരു കാര്യം ഇനിയെങ്കിലും സമ്മതിക്കാമോ?

അരുൺ : എന്താ?

മൃദുല : നിങ്ങൾ ഒരു സൈക്കോ അല്ലേ, വെജ് ഭക്ഷണത്തിലേക്ക് എല്ലാവരെയും കൊണ്ടുവരാൻ നോക്കുന്ന ‘ഭ്രാന്തൻ’. വെറുതെ മനുഷ്യനെ വെറുപ്പിക്കല്ലേ.

അരുൺ : ആ  സത്യം മനസ്സിലാക്കിയ സ്ഥിതിക്ക് നിന്നെ  ഞാ ൻ തട്ടിയാലോ?

മൃദുല : കൊല്ലാം, പക്ഷേ, തിന്നൂല്ല. നല്ല വെജിറ്റേറിയൻ ആറ്റിറ്റ്യൂഡ്. ഈ വെജ് പുരാണം കുറച്ചൊന്ന് കുറയ്ക്കാൻ ട്രൈ ചെയ്തൂടെ...

അരുൺ : തഥാസ്തു

mridula-family1