Tuesday 02 November 2021 12:19 PM IST

‘രോഹിതും ഞാനും വേർപിരിഞ്ഞെങ്കിലും ഖുശിക്ക് എല്ലാവരും ഉണ്ടാകണം, അതിലെനിക്കു നിർബന്ധമുണ്ട്’: ആര്യ പറയുന്നു

Rakhy Raz

Sub Editor

arya-roya

മകള്‍ ഖുശിയുടെ എട്ടാം പിറന്നാള്‍. തന്റെ കരിയറിലെ മികച്ച എപ്പിസോഡ് എന്നു വിശേഷിപ്പിക്കാവുന്ന റിയാലിറ്റി ഷോയുെട തിരക്കിലാണ് ആര്യ. അപ്പോഴും തന്റെ അഭാവം മകൾക്ക് ഒരു വിഷമവും ഉണ്ടാക്കില്ല എന്ന് ആര്യക്ക് ഉറപ്പായിരുന്നു. കാരണം മകള്‍ ആ പിറന്നാള്‍ ആടിത്തിമിര്‍ത്ത് ആഘോഷിക്കുന്നത് അവളുെട അച്ഛന്‍ രോഹിതിനൊപ്പമാണ്.

വേർപിരിഞ്ഞവർ പരസ്പരം ചെളിവാരിയെറിയുന്നതാണ് പൊതുവേ കാണാറുള്ളതെങ്കിലും ആര്യയും രോഹിതും വ്യത്യസ്തരാണ്. മകളുടെ കാര്യത്തിൽ ഇരുവരും ഏറ്റവും ഉത്തരവാദിത്തവും ശ്രദ്ധയും നൽകുന്നു. ‘‘മകളെ ഒറ്റയ്ക്കു വളർത്തുന്ന ഓരോ അമ്മയും മനസ്സിലാക്കേണ്ട കാര്യമാണ് അച്ഛൻ എന്ന അവളുടെ അവകാശത്തെപ്പറ്റി. എനിക്ക് ആ ബോധ്യം നല്ലതുപോലെ ഉണ്ട്. ഞാനും രോഹിതും വേർപിരിഞ്ഞെങ്കിലും ഖുശിക്ക് എല്ലാവരും ഉണ്ടാ കണം, അവളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം, അതിലെനിക്കു നിർബന്ധമുണ്ട്.’’

മകളുമായി ആദ്യ ഫോട്ടോ ഷൂട്ട്

‘‘മകൾ‌ക്കൊപ്പം ഞാനിതുവരെ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. പക്ഷേ, ഇത്തവണ കൂടെക്കൂട്ടി. ഈ അവസരത്തിൽ എനിക്ക് ഇവളുണ്ട് എന്നുറക്കെ പറയാൻ തോന്നുന്നു.’’ ആര്യ, ഖുശിയെ ഒന്നൂടെ േചര്‍ത്തുപിടിച്ചു. ഖുശി എ ന്നാണ് എല്ലാവരും വിളിക്കുന്നതെങ്കിലും േറായ എന്നാണ് മകളുെട ശരിയായ പേര്. സ്േനഹം നിറഞ്ഞ ഈ നാലക്ഷരങ്ങള്‍ ആര്യയുെട കയ്യില്‍ പച്ചകുത്തിയിട്ടുമുണ്ട്.

‘‘ഇപ്പോൾ ക്ലാസുകൾ ഓൺലൈനായതു കൊണ്ട് അ വളും ഫ്രീയാണ്. ഒരുമിച്ചിരിക്കാൻ കിട്ടുന്ന ഒരവസരവും പാഴാക്കാറില്ല. വെറുതേ മടിപിടിച്ചിരിക്കുന്ന എന്നെക്കൊ ണ്ട് ഇൻസ്റ്റഗ്രാം റീലുകൾ ചെയ്യിക്കുന്നത് ഇവളാണ്. അ വളുടെ സന്തോഷമാണ് എന്റെയും സന്തോഷം. മോളുമായി വളരെ അടുക്കുകയും അവളോട് ഇണങ്ങുകയും ചെയ്തതുകൊണ്ടു മാത്രമാണ് ആദ്യവിവാഹം വേർപിരിഞ്ഞതിനു ശേഷം മറ്റൊരു പ്രണയത്തെ ഞാൻ മനസ്സിലേക്ക് എടുത്തതു പോലും.

അഭിമുഖത്തിന്റെ പൂർണരൂപം വനിത പുതിയലക്കത്തിൽ (ഒക്ടോബർ–നവംബർ)

ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ