മകള്‍ ഖുശിയുടെ എട്ടാം പിറന്നാള്‍.
തന്റെ കരിയറിലെ മികച്ച എപ്പിസോഡ് എന്നു വിശേഷിപ്പിക്കാവുന്ന റിയാലിറ്റി ഷോയുെട തിരക്കിലാണ് ആര്യ. അപ്പോഴും തന്റെ അഭാവം മകൾക്ക് ഒരു വിഷമവും ഉണ്ടാക്കില്ല എന്ന് ആര്യക്ക് ഉറപ്പായിരുന്നു. കാരണം മകള്‍ ആ പിറന്നാള്‍ ആടിത്തിമിര്‍ത്ത് ആഘോഷിക്കുന്നത് അവളുെട അച്ഛന്‍ രോഹിതിനൊപ്പമാണ്.
വേർപിരിഞ്ഞവർ പരസ്പരം ചെളിവാരിയെറിയുന്നതാണ് പൊതുവേ കാണാറുള്ളതെങ്കിലും ആര്യയും രോഹിതും വ്യത്യസ്തരാണ്. മകളുടെ കാര്യത്തിൽ ഇരുവരും ഏറ്റവും ഉത്തരവാദിത്തവും ശ്രദ്ധയും നൽകുന്നു. ‘‘മകളെ ഒറ്റയ്ക്കു വളർത്തുന്ന ഓരോ അമ്മയും മനസ്സിലാക്കേണ്ട കാര്യമാണ് അച്ഛൻ എന്ന അവളുടെ അവകാശത്തെപ്പറ്റി. എനിക്ക് ആ ബോധ്യം നല്ലതുപോലെ ഉണ്ട്. ഞാനും രോഹിതും വേർപിരിഞ്ഞെങ്കിലും ഖുശിക്ക് എല്ലാവരും ഉണ്ടാ കണം, അവളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം, അതിലെനിക്കു നിർബന്ധമുണ്ട്.’’
മകളുമായി ആദ്യ ഫോട്ടോ ഷൂട്ട്
‘‘മകൾക്കൊപ്പം ഞാനിതുവരെ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. പക്ഷേ, ഇത്തവണ കൂടെക്കൂട്ടി. ഈ അവസരത്തിൽ എനിക്ക് ഇവളുണ്ട് എന്നുറക്കെ പറയാൻ തോന്നുന്നു.’’ ആര്യ, ഖുശിയെ ഒന്നൂടെ േചര്‍ത്തുപിടിച്ചു. ഖുശി എ ന്നാണ് എല്ലാവരും വിളിക്കുന്നതെങ്കിലും േറായ എന്നാണ് മകളുെട ശരിയായ പേര്. സ്േനഹം നിറഞ്ഞ ഈ നാലക്ഷരങ്ങള്‍ ആര്യയുെട കയ്യില്‍ പച്ചകുത്തിയിട്ടുമുണ്ട്.
‘‘ഇപ്പോൾ ക്ലാസുകൾ ഓൺലൈനായതു കൊണ്ട് അ വളും ഫ്രീയാണ്. ഒരുമിച്ചിരിക്കാൻ കിട്ടുന്ന ഒരവസരവും പാഴാക്കാറില്ല. വെറുതേ മടിപിടിച്ചിരിക്കുന്ന എന്നെക്കൊ ണ്ട് ഇൻസ്റ്റഗ്രാം റീലുകൾ ചെയ്യിക്കുന്നത് ഇവളാണ്. അ വളുടെ സന്തോഷമാണ് എന്റെയും സന്തോഷം. മോളുമായി വളരെ അടുക്കുകയും അവളോട് ഇണങ്ങുകയും ചെയ്തതുകൊണ്ടു മാത്രമാണ് ആദ്യവിവാഹം വേർപിരിഞ്ഞതിനു ശേഷം മറ്റൊരു പ്രണയത്തെ ഞാൻ മനസ്സിലേക്ക് എടുത്തതു പോലും.
പണ്ട് ഷൂട്ടിനും പ്രോഗ്രാമുകൾക്കും പോകുമ്പോൾ മോ ളെ എന്റെ അമ്മയുടെ അടുത്താക്കും. എന്റെ തിരക്കൊക്കെ അവള്‍ക്കു കുട്ടിക്കാലത്തേ അറിയാം. എല്ലാ സാഹചര്യങ്ങളുമായും അവള്‍ പെട്ടെന്നു െപാരുത്തപ്പെടും. എന്നെ ബുദ്ധിമുട്ടിക്കുന്ന ഒരു ചോദ്യം പോലും ഇന്നുവരെ ചോദിച്ചിട്ടില്ല. ഇപ്പോൾ ഒന്‍പതു വയസ്സായി. നാലാംക്ലാസിൽ പഠിക്കുന്നു. അവളുടെ വളർച്ചയുടെ പ്രധാന ഘട്ടമാണ്. അതിനാൽ കഴിവതും ഞാൻ കൂടെ വേണം.
ഖുശിക്ക് എല്ലാ ആഘോഷവും
അമ്മയുെടയും അച്ഛന്‍റെയും വീട്ടിലെ ആ ഘോഷങ്ങളാണ് അവളുെട സന്തോഷം. ദീപാവലിക്കാലം തുടങ്ങുമ്പോഴേ മോൾ രോഹിതിന്റെ വീട്ടിലായിരിക്കും. അവധിക്കാലത്ത് രോഹിതിനൊപ്പവും എന്റെയൊപ്പവും മാറിമാറി നിൽക്കും.

രോഹിതുമായി ഇപ്പോഴും നല്ല സൗഹൃദം ഉണ്ടെനിക്ക്. ‘ഏതു പാതിരാത്രിയിലും എന്താവശ്യമുണ്ടെങ്കിലും എന്നെ വിളിക്കാം’ എന്നൊരു ഉറപ്പും തന്നിട്ടുണ്ട്.
എെന്‍റ ജീവിതത്തിലേക്ക് ഒരാള്‍ കടന്നു വരുന്നു എന്നു െവളിപ്പെടുത്തുകയും പിന്നീടതു നഷ്ടപ്പെടുകയും െചയ്തപ്പോള്‍ ഉണ്ടായ മാനസികസംഘര്‍ഷം വളരെ വലുതാണ്. കുറേ വിവാദങ്ങളും കത്തിപ്പടര്‍ന്നു. േവദനിപ്പിക്കുന്ന പ്രതികരണങ്ങളും ഉണ്ടായി.
ഞാൻ മൂഡ് ഓഫ് ആയ ആ സമയത്ത് രോഹിത് ആണ് നല്ല സപ്പോർട്ട് തന്നത്. ഞങ്ങൾ ഫോണിൽ ഒന്നൊന്നര മണിക്കൂറോളം ആ ദിവസങ്ങളില്‍ സംസാരിച്ചു. എങ്കിലും വീണ്ടും ഒന്നിച്ചു ജീവിക്കുക പ്രയാസമാണ്. ഞങ്ങൾ രണ്ടുപേരും ഞങ്ങളുടേതായ വഴിയിൽ മുന്നേറിക്കഴിഞ്ഞു. ജീവിതത്തിൽ മറ്റൊരാളെ കണ്ടെത്താനുള്ള സ്വാതന്ത്ര്യം ഞങ്ങൾ രണ്ടുപേരും പരസ്പരം കൊടുത്തിട്ടുണ്ട്. പരസ്പരം പിന്തുണ വാഗ്ദാനം ചെയ്തുകൊണ്ടുള്ള നല്ല ഒരു ബന്ധമാണ് ഇന്ന് അത്.
അഭിമുഖത്തിന്റെ പൂർണരൂപം വനിത നവംബർ ആദ്യ ലക്കത്തിൽ
രാഖി റാസ്
ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ