Friday 21 December 2018 01:17 PM IST

മൂകാംബികയിൽ ചന്ദനം തൊട്ട് നിന്നത്, ചട്ടയും മുണ്ടും ധരിച്ചത്, തട്ടമിടാത്ത ഫോട്ടോ! വിവാദങ്ങൾക്ക് മറുപടി പറഞ്ഞ് ആസിഫ് അലി

Rakhy Raz

Sub Editor

_C2R0732 copy copy ഫോട്ടോ : ശ്യാം ബാബു

ലേബലുകൾ ധാരാളമുണ്ട് ആസിഫ് അലിക്ക്. വിളിച്ചാൽ ഫോണെടുക്കാത്ത വില്ലൻ, പൊട്ടുന്ന സിനിമകൾ ത ന്നെ തേടിപ്പിടിച്ച് അഭിനയിക്കുന്ന നായകൻ, അഭിനയിക്കുമ്പോൾ പിൻ ഡ്രോപ് സൈലൻസിനായി വഴക്കിടുന്ന നിർബന്ധ ബുദ്ധി. ഇതൊക്കെയാണെങ്കിലും ആസിഫിന്റെ പ്രണയം ഒളിച്ചിരിക്കുന്ന കണ്ണുകൾക്കും കുസൃതിച്ചിരിക്കും വലം കയ്യിൽ വാച്ച് കെട്ടുന്ന സ്റ്റൈലിനും വരെ ആരാധകരുണ്ട്. പടം പൊട്ടി നിൽക്കുമ്പോഴും ആളുകൾ ഇഷ്ടനായകനായി എണ്ണുന്നുണ്ട്. രണ്ട് കുട്ടികളുടെ അ ച്ഛനായിട്ടും പക്വത അടുത്തു കൂടെ പോലും പോകാത്ത ആ സ്വാഭാവം ഇഷ്ടപ്പെടുന്നവരുണ്ട്.

‘‘ഏഴെട്ട് വർഷമായില്ലേ ഭായ് ഫോണെടുക്കുന്നില്ല എന്ന അതേ പരാതി തന്നെ എന്നെക്കുറിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നു. പരാതിയാണെങ്കിലും ഒരു ചെയ്ഞ്ച് വേണ്ടേ...’’ ആസിഫ് പൊട്ടിച്ചിരിച്ചു കൊണ്ടു ചോദിക്കുന്നു. ‘‘ഫോണെടുക്കുന്ന സ്വഭാവം പണ്ടേ ഇല്ല. ഇപ്പോഴും ഇല്ല. എനിക്കതിൽ ശ്രദ്ധയില്ല. ഞാനെവിടെയെങ്കിലും പോയാൽ സമയ്ക്ക് ടെൻഷനാണ്. എത്തേണ്ടയിടത്ത് എത്തിയോ എന്നോർത്ത്. കാരണം, വിളിച്ചാൽ കിട്ടില്ലല്ലോ.’’ ആസിഫ് പറഞ്ഞുതുടങ്ങി.

‘‘പൊട്ടുന്ന കഥാപാത്രങ്ങൾ മാത്രം നോക്കി ആരെങ്കിലും സിനിമ ചെയ്യുമോ? നല്ലതെന്ന് തോന്നുന്ന കഥാപാത്രങ്ങൾ തന്നെയാണ് തിരഞ്ഞെടുക്കാറ്. ‘വെള്ളിമൂങ്ങ’യിലെ വില്ലൻ കഥാപാത്രം പോലെ ന ല്ലതെന്ന് തോന്നിയ ഗസ്റ്റ് അപ്പിയറൻസ് വരെ ഞാൻ ചെയ്തിട്ടുണ്ട്.

ഞാനൊരു വലിയ നടനൊന്നും അല്ലായിരിക്കാം, പക്ഷേ, അഭിനയിക്കുമ്പോൾ എനിക്ക് ക്യാരക്ടറിൽ പൂർണമായി ശ്രദ്ധിക്കണമെങ്കി ൽ സൈലൻസ് വേണം. അതെന്റെ ഒരാവശ്യമാണ്. അഭിനയിക്കുന്ന സമയത്ത് അനാവശ്യമായി തിക്കും തിരക്കും ബഹളവും ഉണ്ടാകുമ്പോൾ അത് ബുദ്ധിമുട്ടാണ്

ഞാനൽപം സെന്റിമെന്റലാണ്. ഡിഫറന്റ്ലി സെന്റിമെന്റൽ എ ന്നു പറയാം. പെട്ടെന്ന് ഫീൽ ചെയ്യും. പ്രതികരിക്കുകയും ചെയ്യും. പ ക്ഷേ, നെഗറ്റീവ് അല്ല. നെഗറ്റീവ് കാര്യങ്ങൾ പലതും എന്റെ പ്രതികരണങ്ങളുടെ വ്യാഖ്യാനങ്ങളിൽ ഉണ്ടാകുന്നതാണ്.’’

I am not Negative

പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇടുമ്പോൾ തന്നെ ‘പടക്കം വന്നു’ എന്ന് കമന്റ് ചെയ്യുന്നത് വിഷമിപ്പിക്കാറുണ്ടോ?

ഒരു സിനിമ വിജയിച്ചു എന്നറിഞ്ഞാൽ ഫാമിലിയുടെയും ഫ്രണ്ട്സിന്റെയും കൂടെ നന്നായി ആഘോഷിക്കും. അതുപോലെ ഒരു സിനിമ മോശമാകുമ്പോൾ ഭയങ്കര സങ്കടമായിരിക്കും, അസ്വസ്ഥത പെരുകും, ദേഷ്യം വരും. എല്ലാവരിൽ നിന്നും മാറി നിൽക്കും. കുറെ നാളത്തേക്ക്... പതിയെ പതിയെ കൗൺസലിങ് ചെയ്യുന്ന പോലെയാണ് റിക്കവർ ചെയ്തു വരിക.

‘ഒരു പനി വന്നാലും ഇങ്ങനെയാണ്, പിന്നെയാണോ സിനി മയുടെ കാര്യം.’ സമ കളിയാക്കി. ‘നീയിതൊക്കെ പറഞ്ഞ് എന്നെ കുഴപ്പത്തിലാക്കും’ എന്ന് ആസിഫ്.

_C2R0782 ഫോട്ടോ : ശ്യാം ബാബു

‘‘ഇച്ചയ്ക്ക് ഒരു കുഞ്ഞിപ്പനി വന്നാൽ തന്നെ ആകെ ഇറി റ്റേറ്റഡ് ആകും. ഭക്ഷണം വാരി കൊടുത്താലേ കഴിക്കൂ. ഇടയ്ക്ക് നമ്മൾ ചെന്ന് നെറ്റിയിൽ തൊട്ടു നോക്കണം. ചെല്ലാൻ ഇത്തിരി വൈകിയാൽ പിണങ്ങിക്കളയും. ഇച്ച ആത്മാർഥമായി ചെയ്യുന്ന കാര്യങ്ങളെ ഡിസ്റ്റർബ് ചെയ്താൽ ദേഷ്യം വരും. തലവേദന ഉള്ളപ്പോൾ എന്തെങ്കിലും പറഞ്ഞുകൊണ്ടു ചെന്നാൽ ചിലപ്പോൾ പൊട്ടിത്തെറിച്ചേക്കാം. മറ്റുള്ളവർ ഇ തൊക്കെ മനസ്സിലാക്കണം എന്നില്ലല്ലോ. ‍ഞാൻ കൂടെയുള്ളപ്പോൾ ദേഷ്യം വരുന്നുവെന്നു തോന്നുമ്പോൾ കയ്യിൽ പിടിച്ച് അമർത്തും. അപ്പോ കുറച്ച് തണുക്കും.’’ സമയുടെ കണ്ണുകളിൽ സ്നേഹം തുളുമ്പി.

സിനിമ തിരഞ്ഞെടുക്കുന്നതിൽ മാറ്റം വന്നിട്ടുണ്ട് ?

തീർച്ചയായും. നന്നായി സംസാരിക്കാൻ സാമർഥ്യം ഉള്ള ഒ രാൾ, അതിമനോഹരമായി തിരക്കഥ വിവരിച്ചു തന്നാൽ പിന്നെ, മറ്റൊന്നും നോക്കാതെ ഞാൻ അത് ചെയ്യുമായിരുന്നു. ഈ കഥപറച്ചിലിന്റെ മികവ് സ്ക്രീനിലേക്ക് എത്തിക്കാൻ പ ലർക്കും കഴിയുന്നില്ലെന്ന് പിന്നീടാണ് മനസ്സിലായത്. ഈ തിരിച്ചറിവില്ലായ്മ കൊണ്ടാകാം എനിക്ക് ചെയ്യാൻ പറ്റാത്ത കഥാപാത്രങ്ങൾ ഞാൻ കയറി ഏറ്റിട്ടുണ്ട്.

ഒരു സിനിമാ ബാക്ക്ഗ്രൗണ്ടുമില്ലാതെ സിനിമയിൽ വന്ന ആ ളാണ് ഞാൻ. അതുകൊണ്ടായിരിക്കാം ഇത് സംഭവിച്ചത്. സിനിമയെന്തെന്ന് ഫീൽഡിൽ നിന്നു പഠിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ ത്രെഡ് കേട്ടാൽ അത് വൺ ലൈൻ ആകുന്നത് വരെ കാത്തിരിക്കാനും അതിന്റെ തിരക്കഥ വായിക്കാനും ഒരാഴ്ച അതിൽ വർക്ക് ചെയ്ത് എനിക്കു തന്നെ ഉറപ്പു വന്ന ശേ ഷം മുന്നോട്ട് പോകാനും ശ്രമിക്കുന്നു. എങ്കിലും ചിലത് പാളിപ്പോകാറുണ്ട്. കാരണം സിനിമയുടെ ശരിയായ ജഡ്ജ്മെന്റ് തിയറ്ററിൽ എത്തുമ്പോൾ മാത്രമെ നമുക്ക് ലഭിക്കുകയുള്ളു.

ഫോൺ എടുക്കാതിരിക്കുന്നത് മികച്ച അവസരങ്ങൾ നഷ്ടപ്പെടുത്തുന്നുണ്ടാകില്ലേ ?

ഒരുപാട് ഉണ്ട്. ‘ഹിറ്റ് ആയി മാറിയ പല സിനിമകളിലും നിങ്ങളെ കാസ്റ്റ് ചെയ്യാനാണ് തീരുമാനിച്ചിരുന്നത് . വിളിച്ചു, മെസേജ് അയച്ചു, ഒരു മറുപടിയും കിട്ടാതായപ്പോൾ വേറെ ആളെ ആലോചിച്ചു’ എന്നു കേൾക്കേണ്ടി വന്നിട്ടുണ്ട്. നിരാശ കൂടി പലവട്ടം ഞാൻ ഫോൺ എടുക്കാൻ ശീലിച്ചു തുടങ്ങി. രണ്ടു മൂന്നു ദിവസം കഴിയുമ്പോൾ വീണ്ടും പഴയ പടിയാകും.

Not a Safe Zone Actor

ഇപ്പോഴും സേഫ് സോൺ ആക്ടറാകാൻ താൽപര്യമില്ല ?

അതുകൊണ്ടാണ് എന്റെ നല്ല സിനിമകൾ വളരെ നല്ലതും മോശമാകുന്നവ വളരെ മോശവും ആയി പോകുന്നത്. ഈയിടെ ചെയ്തതിൽ ‘മന്ദാരം’ വിചാരിച്ച ഫലം തന്നില്ല, ‘ബി ടെക്’ കാസർകോട് ഒരു തിയറ്ററിൽ 100 ദിവസം നാല് ഷോ വച്ച് ഓടി. ‘ഇബ്‌ലിസ്’ വ്യത്യസ്ത സിനിമ എന്ന അഭിപ്രായം നേടി.

ഒരു സിനിമയും ഞാൻ ഉഴപ്പി ചെയ്യാറില്ല. ‘ഇബ്‌ലിസി’ നുവേണ്ടി 12 കിലോ കുറച്ചു. രാവിലെ മധുരക്കിഴങ്ങ്, മുട്ടവെള്ള, ഉച്ചയ്ക്ക് ചീര, ബീറ്റ്റൂട്ട്, മുട്ടവെള്ള, ഏത്തപ്പഴം, വൈകുന്നേരം കുറച്ച് ചിക്കൻ ഇങ്ങനെയായിരുന്നു നാലു മാസത്തെ ഡയറ്റ്. എക്സ്പിരിമെന്റൽ ആയ സിനിമകൾ ചെയ്യുന്നത് അതൊക്കെ 100 ദിവസം ഓടും എന്നു കരുതിയാണ്. പരാജയപ്പെടുന്നത് സങ്കടകരമാണ്. പക്ഷേ, വിജയം ആയാലും പരാജയം ആയാലും എല്ലാ സിനിമയും എന്റെ തീരുമാനം ആണ് എന്നതാണ് സന്തോഷം.

പുതിയ ആളുകളുടെ കൂടെയാണ് 99 ശതമാനം സിനിമകളും ചെയ്യുന്നത് . അതുകൊണ്ട് സിനിമയുടെ വിജയ പരാജയങ്ങളുടെ ഉത്തരവാദിത്തം സ്വാഭാവികമായി എന്റെ തലയിലാകും. അതുകൊണ്ട് പരാജയപ്പെട്ട സിനിമകൾ എന്റെ പരാജയമായി കരുതുന്നില്ല.

റൊമാന്റിക് ഹീറോ പരിവേഷം ആഗ്രഹിക്കുന്നുണ്ടോ ?

സിനിമയിൽ വരുമ്പോൾ പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ, ചാക്കോച്ചൻ ഇവരൊക്കെ വേണ്ടെന്ന് വയ്ക്കുന്ന സ്ക്രിപ്റ്റുകളായിരുന്നു കിട്ടിയിരുന്നത്. അവയിൽ പലതും ചോക്‌ലേറ്റ് ബോയ് സ്ക്രിപ്റ്റുകളായിരുന്നു. അത്തരമൊരു ഇമേജിൽ പെട്ടു പോകാതിരിക്കാൻ മനഃപൂർവം നടത്തിയ ശ്രമംകൊണ്ടാ ണ് ‘ഓർഡിനറി’ പോലുള്ള സിനിമകൾ ചെയ്തത്. ഇപ്പോൾ റൊമാന്റിക് സിനിമകൾ വളരെ കുറവാണ്. എന്നിട്ടും ഇപ്പോഴും എല്ലാരും പറയുന്നത് എനിക്കൊരു കള്ളക്കാമുകന്റെ ലക്ഷണം ആണെന്നാണ്. ചിലപ്പോൾ കമൽഹാസന്റെ കട്ടഫാൻ ആയിരുന്നതുകൊണ്ടാകാം.‌

_C2R0764 ഫോട്ടോ : ശ്യാം ബാബു

തൊടുപുഴയിൽ ഞങ്ങൾക്കൊരു പെട്രോൾ പമ്പ് ഉണ്ട്. ചെറുപ്പത്തിൽ ഇടയ്ക്ക് വാപ്പയുടെ കൂടെ പമ്പിൽ പോയി ഇരിക്കും. ബോറടിച്ചു തുടങ്ങുമ്പോ ശല്യമുണ്ടാക്കാതിരിക്കാൻ വാപ്പ ഒരാളെ വിട്ട് തൊട്ടടുത്തുള്ള ശ്രീകൃഷ്ണ തിയറ്ററിൽ ഫസ്റ്റ് ഷോയ്ക്ക് ടിക്കറ്റെടുത്ത്, എന്നെ ബാൽക്കണിയിൽ ഇരുത്തും. സിനിമ കണ്ടു കമൽഹാസൻ സിനിമകളോട് ഭയങ്കര താൽപര്യമായി. കമൽഹാസൻ തമാശ പറഞ്ഞാൽ ഞാൻ ചിരിച്ച് ചാകും, കമൽഹാസൻ കരഞ്ഞാൽ പൊട്ടിക്കരയും, ഫൈറ്റ് കാണുമ്പോൾ രോമാഞ്ചം കൊണ്ട് എഴുന്നേറ്റ് നിൽക്കും... അതായിരുന്നു അവസ്ഥ.

Friends are Forever

‘ബിടെക്ക്’ സിനിമയ്ക്ക് ശേഷം സപ്ലിയുടെ ഉസ്താദ് എ ന്ന ലേബൽ കൂടി വീണല്ലോ ?

‘ബിടെക്കി’ലെ എന്റെ കഥാപാത്രം ഏറക്കുറെ ഞാൻ തന്നെയാണ്. പഠിക്കുന്ന കാര്യത്തിൽ ഞാനൊരു ഉഴപ്പൻ ആയിരുന്നു. പ്ലസ്ടു കഴിഞ്ഞപ്പോൾ എന്തെങ്കിലും പഠിക്കണമല്ലോ എ ന്ന് വിചാരിച്ചാണ് ബിബിഎ ചെയ്യുന്നത്. കുട്ടിക്കാനത്ത് മരിയൻ കോളജിൽ. മൂന്നു കൊല്ലം കൊണ്ട് എടുക്കേണ്ട ബിബിഎ ഞാൻ നാലര വർഷം കൊണ്ടാണ് തീർത്തത്. ഏകദേശം 22 പേപ്പർ സപ്ലി ഉണ്ടായിരുന്നു. ഇയർ ഔട്ട് ആയതോടെയാണ് വാപ്പ കാര്യം അറിയുന്നത്. ആ സമയത്ത് പ്രൊജക്ട് ഉണ്ടെന്നൊക്കെ പറഞ്ഞ് ഞാൻ എറണാകുളത്ത് ചാനലിൽ ജോലിക്ക് കയറി.

‘എന്തെങ്കിലും പഠിക്കണ്ടേ’ എന്നു കരുതി ബിബിഎ പഠിച്ചയാൾ പക്ഷേ, ബിസിനസിലേക്കും വന്നല്ലോ ?

അതിനു കാരണം എന്റെ ഫ്രണ്ട്സ് ആണ്. അവരുടെ കൂടെ കോഫി ഷോപ്പുകളിൽ പോയിരുന്ന് കമ്പനിയടിക്കാനുള്ള ഇഷ്ടം കൊണ്ടാണ് ‘വാഫിൾ സ്ട്രീറ്റ്’ എന്ന കോഫി ഷോപ്പ് പനമ്പിള്ളി നഗറിൽ തുടങ്ങുന്നത്. പിന്നെ, അത് നിർത്തി. പകരം കോഴിക്കോട് ആദാമിന്റെ ചായക്കട ഫ്രണ്ട്സിനൊപ്പം തുടങ്ങി. ദുബായിലും ആദാമിന്റെ ചായക്കട തുടങ്ങിയിട്ടുണ്ട്.

ഇതിനൊക്കെ സമയുടെ സപ്പോർട്ട് ഉണ്ടോ ?

അടുത്തയിടെ ഞാനവളോട് ഒരു യാത്ര പോയാലോ എന്ന് ചോദിച്ചു. യാത്രയ്ക്കുള്ള ഒരുക്കങ്ങൾ എപ്പോഴും സമയാണ് ചെയ്യാറ്. ഇറങ്ങിയപ്പോൾ എന്റെ നാലു ഫ്രണ്ട്സും, അവരുടെ ഫാമിലിയുമൊക്കെ ദാ, നിൽക്കുന്നു. അപ്പോ തോന്നിയ സന്തോഷം എത്രയാണെന്നോ? അവൾക്കറിയാം എനിക്ക് ഫ്രണ്ട്സിനോടൊത്ത് യാത്ര പോകുന്നതാണ് ഇഷ്ടം എന്ന്.

സമ:‘‘ഇച്ച പണ്ട് മുതലേ പറയും യാത്ര പോകുമ്പോൾ ഫ്രണ്ട്സിനെ കൂട്ടി വേണം പോകാൻ എന്ന്. വീട്ടിൽ നമ്മൾ ഒന്നിച്ചുണ്ടല്ലോ. യാത്രയിലും നമ്മൾ മാത്രമായാൽ പുതിയ സ്ഥലങ്ങൾ കാണുന്നു എന്നതിനപ്പുറം വ്യത്യസ്തമായ അനുഭവങ്ങൾ ഒന്നും ഉണ്ടാകില്ല. ഇച്ച പറയുന്നത് ശരിയാണെന്ന് തോന്നിയത് കൊണ്ടാണ് ഫ്രണ്ട്സിനെയാക്കെ വിളിച്ചത്. ഇച്ചയ്ക്ക് ഒരു സർപ്രൈസും ആകുമല്ലോ. ’’

ആഡംസ് വേൾഡ് ഓഫ് ഇമാജിനേഷൻ തുടങ്ങുന്നത് ബിസിനസിനോടുള്ള ഇഷ്ടം കൊണ്ടാണോ ?

സമയോട് ഞാൻ എപ്പോഴും പറയും, എന്റെ ചുറ്റും എപ്പോഴും സിനിമ ഉണ്ടായിരിക്കണം എന്നാണ് ആഗ്രഹമെന്ന്. ആ ഇഷ്ടം ആണ് പ്രൊഡക്‌ഷൻ കമ്പനിയിലേക്ക് എത്തിച്ചത്. ഞാനും എന്റെ ഫ്രണ്ട് ഡോ. സജിനും ചേർന്നാണ് തുടങ്ങിയിരിക്കുന്നത്. സിനിമയോട് ഭയങ്കര പാഷനേറ്റായിട്ടുള്ള ഒരുപാട് പുതിയ സംവിധായകർ ഉണ്ട്. അവരോടൊപ്പം ചെറിയ ബജറ്റിലുള്ള സിനിമകൾ ചെയ്യണം എന്നാണ് മനസ്സിൽ.

ആദ്യം ‘ആസിഫ് അലി പ്രൊഡക്ഷൻസ്’ എന്ന അറുബോറൻ പേരാണ് നിശ്ചയിച്ചത്. പിന്നെ, ആലോചിച്ചപ്പോൾ അ തിലൊക്കെ എത്ര വലുതാണ് കുടുംബം എന്നു തോന്നി. അ ങ്ങനെയാണ് മകന്റെ പേര് ചേർത്ത് ‘ആഡംസ് വേൾഡ് ഓഫ് ഇമാജിനേഷൻ’ എന്ന സ്റ്റൈലൻ പേര് വന്നത്.

Madly in love with Family

മകന്റെ വരവോടെ ആസിഫിന്റെ പുതിയ മുഖം കണ്ടു. മകളുടെ വരവ് എന്ത് മാറ്റം വരുത്തി?

‘‘വിവാഹശേഷം ഗിഫ്റ്റ് കൊടുക്കലും സർപ്രൈസുകളും ഒക്കെയായുള്ള ഫാന്റസി പിരിയഡ് സാവധാനം മങ്ങി തുട ങ്ങുന്ന ഒരു സമയമുണ്ട്. ആ സമയത്ത് കറക്ടായി ആദു വ ന്നു. അതോടെ മറ്റൊരു സ്റ്റേജ് തുടങ്ങി. ഞങ്ങൾ ഭയങ്കര എ ക്സൈറ്റഡ് ആയി.’’

ആദു വന്നപ്പോൾ സത്യത്തിൽ ഞെട്ടിയത് ഞാനാണ് എന്ന് സമ. ‘‘കുഞ്ഞിനെ നോക്കാൻ വന്ന ആയയെ മൂന്നാം ദിവസം ഇച്ച പറഞ്ഞു വിട്ടു. പിന്നെ, ഇച്ച ആദുവിനെ ഏറ്റെടുക്കുകയായിരുന്നു. ഉമ്മുമ്മമാർ ചെയ്യുന്നതു പോലെ കാലിൽ കിടത്തി എണ്ണ തേച്ചു കൊടുക്കുക, കുളിപ്പിക്കുക, കുഞ്ഞിന്റെ വസ്ത്രങ്ങൾ കഴുകുക അങ്ങനെ എല്ലാം ചെയ്തു. കുഞ്ഞുങ്ങളെയും കൊണ്ട് പുറത്ത് പോകുന്നത് എനിക്കൊരു പ്രശ്നമേയല്ല. കാരണം എനിക്ക് ഒന്നും നോക്കേണ്ട.’’

ആസിഫ്: ‘‘ആദു ഉണ്ടാകും മുൻപ് ഡോക്ടർ പറഞ്ഞു പ്രസവ സമയത്ത് ഭർത്താവിന് കൂടെ നിൽക്കാൻ ഓപ്ഷൻ ഉണ്ട് എന്ന്. ഞാനത് ചെയ്തു. എന്റെ ജീവിതത്തിലെ ഏറ്റവും നല്ല തീരുമാനങ്ങളിൽ ഒന്നായിരുന്നു അത്. അതോടെ സമയോടുള്ള ആറ്റിറ്റ്യൂഡ് മാറിപ്പോയി. എത്ര വേദന ആണ് അനുഭവിച്ചത്? പ്രസവിപ്പിക്കുകയല്ലാതെ മറ്റു വല്ലതും ചെയ്ത് സമയെ രക്ഷിക്കാൻ പറ്റുമോ എന്നു വരെ ഒരു ഘട്ടത്തിൽ തോന്നി എനിക്ക്. ആ കാഴ്ചയാകാം ഞാൻ കുഞ്ഞുങ്ങളെ ഇത്രയ്ക്ക് നോക്കുന്നതിന് കാരണം.

_C2R0732 copy_1 ഫോട്ടോ : ശ്യാം ബാബു

ആദം അലി, ഞങ്ങളുടെ ആദു ഇപ്പോൾ എൽകെജിയിൽ ആയി. ഹയ മസ്റീൻ എന്ന ഹയയ്ക്ക് ഒന്നര വയസ്സ്. ഹയ ജ നിച്ച സമയത്തും ഞാൻ നാലു മാസം ബ്രേക്ക് എടുത്ത് കൂടെ നിന്നിരുന്നു. ഒരു പെൺകുട്ടിയെ വല്ലാതെ ഞാൻ ആഗ്രഹിച്ചിരുന്നു. മകൾക്കു വേണ്ടി ഷോപ്പ് ചെയ്യുക, മകളുടെ സ്നേഹം അനുഭവിക്കുക ഒക്കെ ഞാൻ ആസ്വദിക്കുന്നുണ്ട്. വന്നു വന്ന് ‘ഡാഡാ’ എന്ന വിളി അവൾ സ്റ്റൈൽ ആക്കി ‘ഡാ...’ എന്നാക്കുന്നില്ലേ എന്നൊരു സംശയമില്ലാതില്ല.

മൂകാംബികയിൽ ചന്ദനം തൊട്ട് നിന്നത്, ചട്ടയും മുണ്ടും ധരിച്ചത്, തട്ടമിടാത്ത ഫോട്ടോ. ഇവയൊക്കെ വിമർശിക്കപ്പെട്ടിരുന്നല്ലോ ?

സമ: ഞങ്ങൾ വളരെ റിലിജിയസ് ആണ്. വിശ്വാസം ഉള്ളിലല്ലേ, മറ്റുള്ളവരെ കാണിച്ച് ബോധ്യപ്പെടുത്തേണ്ടതില്ല എന്നാണ് ഇച്ച പറയാറ്. ഞങ്ങൾ ചെയ്യുന്ന കാര്യങ്ങൾ ഞങ്ങളും അ ല്ലാഹുവും അറിയുന്നുണ്ട് എന്ന് വിചാരിക്കാനാണ് ഇഷ്ടം.

ആസിഫ്: ട്രിപ് പോയപ്പോഴാണ് മൂകാംബിക സന്ദർശിച്ചത്. കൂടെയുള്ളവർ ചെയ്യും പോലെ ഞങ്ങളും കുറി തൊട്ട് ഫോട്ടോ എടുത്തു. വാർത്ത വന്നത് ‘ആസിഫ് അലി ഇഷ്ട ദേവിയെ തൊഴാൻ മൂകാംബികയിൽ’ എന്നായിരുന്നു. എന്തിനാണങ്ങനെ എഴുതി വിട്ടത് എന്നറിയില്ല. ലാൽ സാറിന്റെ മകളുടെ കല്യാണത്തിന് അവരുടെ തീമിനൊപ്പം ചട്ടയും മുണ്ടും ധരിച്ചു. മറ്റുള്ളവരുടെ സന്തോഷത്തോടൊപ്പം ചേരുക എന്നല്ലാതെ വിശ്വാസവുമായി ഇതിനൊന്നും ബന്ധം ഇല്ല. അനാവശ്യ വിമർശനങ്ങൾ കേൾക്കുമ്പോൾ ഒരു കാര്യത്തിൽ സന്തോഷമുണ്ട്. നമ്മളെ ഇത്രയധികം ആളുകൾ ശ്രദ്ധിക്കുന്നുണ്ടല്ലോ...