Friday 07 August 2020 05:16 PM IST

ചുറ്റികയ്ക്കു തലയ്ക്കടിക്കും പോലുള്ള പൊളിറ്റിക്‌സ്! ബക്കുറോ ഒരേസമയം ത്രില്ലറും വെസ്റ്റേണും

Sreerekha

Senior Sub Editor

ama (1)

മൈ മോസ്റ്റ് ഫേവറിറ്റ് മൂവി 

അമൽ നീരദ് (സംവിധായകൻ) 

‘ബക്കുറോ’  

ഏറ്റവും പ്രിയപ്പെട്ടതായി കരുതുന്ന ഒരേയൊരു സിനിമ തിരഞ്ഞെടുക്കുകയെന്നത് എന്നെ സംബന്ധിച്ച് വളരെ ബുദ്ധിമുട്ടേറിയതാണ്. കാരണം, എല്ലാ ഭാഷയിലുമുള്ള വളരെയധികം ഫിലിം മേക്കേഴ്സിന്റെയും സിനിമകളുെടയും ഫാൻ ആണു ഞാൻ. 

സിനിമ കാണാൻ പോകാൻ അന്നും ഇന്നും എനിക്കൊരു സുഹൃത്തിനെ ആവശ്യമില്ല. മറ്റെല്ലാ കാര്യത്തിനും എനിക്ക് സുഹൃത്തുക്കളെ വേണം. സുഹൃത്തുക്കളെ നമുക്ക് അവരുടെ സമയമനുസരിച്ചേ കിട്ടൂ; പക്ഷേ, നമ്മുടെ സമയമനുസരിച്ച്  എത്തിപ്പിടിക്കാവുന്ന സുഹൃത്താണ് എന്നെ സംബന്ധിച്ച് സിനിമ. നമ്മുടെയുള്ളിലെ സന്തോഷമോ സങ്കടമോ ഏകാന്തതയോ ഒക്കെ ഡീൽ ചെയ്യാനായി സിനിമയെന്ന കൂട്ട് മതി. ഒരുപാട് സുഹൃത്തുക്കളുടെ കൂട്ടത്തിൽ നിന്ന് ഒരു സുഹൃത്തിനെ എടുത്തു പറയാൻ ബുദ്ധിമുട്ടല്ലേ? അതുപോലെയാണ് ഇപ്പോഴെനിക്കു തോന്നുന്നതും.   

സമീപകാലത്ത് കണ്ടതിലെ പ്രിയസിനിമ ‘ബക്കുറോ’

സമീപകാലത്ത് കണ്ടതിലെ വളരെയിഷ്ടപ്പെട്ട ഒരു സിനിമയെക്കുറിച്ചാണു ഞാൻ പറയുന്നത്. 2019ൽ റിലീസ് ചെയ്ത   ബ്രസീലിയൻ ചിത്രമായ ‘ബക്കുറോ’(Bacurau). രണ്ട് സംവിധായകർ ചേർന്നാണ് ഈ സിനിമ എഴുതുകയും സംവിധാനം ചെയ്യുകയും ചെയ്തിരിക്കുന്നത്. ക്ലീബെർ മെൻഡോകാ ഫിൽഹോ, ജൂലിയാനോ ഡോർണെൽസ്. ‘ബക്കുറോ’ കാൻ ഫിലിംഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള ജൂറി പുരസ്കാരം നേടിയിരുന്നു.  

കാനിൽ അംഗീകാരം കിട്ടിയെന്നതല്ല, എന്നെ സംബന്ധിച്ച് ഈ സിനിമ ആവേശമുണർത്താൻ കാരണം. അതേ സമയത്തു തന്നെ ഇത് ബ്രസീലിലെ വലിയ ബ്ലോക്ക് ബസ്റ്റർ സൂപ്പർ ഹിറ്റ് ആയി എന്നതാണ്. പലപ്പോഴും നമ്മുടെ നാട്ടിൽ ഹിറ്റ് ആകുന്ന സിനിമകൾ അവാർഡ് കിട്ടുന്ന സിനിമകളാവില്ല. അതു പോലെ നേരേ മറിച്ചും. ‘ബക്കുറോ’ അതിൽ നിന്ന് തികച്ചും വിഭിന്നമാണ്. പരമ്പരാഗത രീതിയിൽ ഒരു പ്രത്യേക ജോനറിൽ പെട്ടതെന്ന് വിശേഷിപ്പിക്കാവുന്ന സിനിമയും അല്ല. ഒ രേ സമയം ത്രില്ലറും വെസ്റ്റേണും ഒക്കെയാണ്. ‘ത്രില്ല‍ർ വെസ്റ്റേൺ’ എന്നു പറയാം.   

ഒരു നാടിന്റെ കഥ പറയുന്ന സിനിമ; ആ നാട്ടിലെ ജനങ്ങ ൾ ആഘോഷിച്ചിട്ടുള്ള സിനിമ എന്ന ഘടകമാണ് ‘ബക്കുറോ’യെ എന്റെ പ്രിയപ്പെട്ടതാക്കുന്നത്. അവാർഡ് പടത്തിനു വേണ്ടി എടുത്തതെന്ന പോലെയുള്ള ഇമേജും ഇമേജറിയും ഒ ന്നുമില്ല ഈ സിനിമയിൽ. ബുദ്ധിജീവികൾക്കു മാത്രം പറ്റുന്നതെന്ന തോന്നലും ഉണ്ടാക്കുന്നില്ല. ലോകത്തിന്റെ ഏതു കോണിലും ഇരുന്ന് ഏതു പ്രേക്ഷകനും കാണാനാവുന്ന സിനിമയാണ്. വളരെ ആകർഷകമായ സിനിമയായി തോന്നിയതിനാൽ ഞാൻ ഇതിന്റെ സംവിധായകരുടെ അഭിമുഖങ്ങൾ ഇന്റർനെറ്റിൽ കണ്ടിരുന്നു. ഇറ്റാലിയൻ ഫിലിം മേക്കർ സർജിയോ ലിയോണി, അമേരിക്കൻ ഫിലിം മേക്കർ സാം പെക്കിൻ പാ എന്നീ രണ്ട് വിഖ്യാത സംവിധായകരോടും ‘ബക്കുറോ’യുടെ സംവിധായകർ കടപ്പാടു രേഖപ്പെടുത്തുന്നുണ്ട്. ആ രണ്ടു സംവിധായകരുടെയും സിനിമകളിൽ നിന്നു പ്രചോദനമുൾക്കൊണ്ടതും അവരുടെ സിനികളോടുള്ള ട്രിബ്യൂട്ട് ആയും ആണ് ‘ബക്കുറോ’യെ അതിന്റെ സംവിധായകർ വിശേഷിപ്പിക്കുന്നത്. എന്റെ വളരെ പ്രിയപ്പെട്ട സംവിധായകരാണ്  സർജിയോ ലിയോണിയും സാം പെക്കിൻ പായും. 

അങ്ങേയറ്റം പൊളിറ്റിക്കലായ സിനിമ

‘ബക്കുറോ’ അങ്ങേയറ്റം രാഷ്ട്രീയപരമായൊരു സിനിമയാണ്. ആ രാജ്യത്തെ സാമൂഹിക രാഷ്ട്രീയ സാഹചര്യം ആണ് സിനിമ സംസാരിക്കുന്നതെങ്കിലും നമുക്കതു വേഗം ഉൾക്കൊള്ളാനാകും. കാരണം, ബ്രസീൽ നമുക്ക് വളരെയെളുപ്പം  കണക്ട് ചെയ്യാൻ സാധിക്കുന്ന രാജ്യമാണ്. നമ്മുടെ നാട്ടിലേതു പോലുള്ള രാഷ്ട്രീയക്കാരും ഇവിടുത്തേതു പോലെ ദാരിദ്ര്യവുമാെക്കയുള്ള ജനതയാണ് ബ്രസീലും. ദരിദ്രരായ, കപ്പയൊക്കെ കഴിക്കുന്ന മനുഷ്യരാണ് അവിടെയും. അടുത്ത കാലത്തൊന്നും ഇത്രയും പൊളിറ്റിക്കലായൊരു സിനിമ ഞാൻ ക ണ്ടിട്ടില്ല. ഭയങ്കര സ്ട്രോങ്  ഹാർഡ് ഹിറ്റിങ് ആയ, ചുറ്റികയ്ക്കു തലയ്ക്കടിക്കും പോലുള്ള പൊളിറ്റിക്സ് സംസാരിക്കുന്ന സിനിമ! അതേ സമയം, എല്ലാ രീതിയിലും ബ്രില്യന്റ് ആയ ചിത്രം. 

bac-2

മാപ്പുകളിൽ നിന്ന് മാഞ്ഞു പോകുന്ന ഗ്രാമം  

സിനിമ തുടങ്ങുന്നത് തന്റെ അമ്മൂമ്മ കാർമെലിറ്റയുടെ മരണവുമായി ബന്ധപ്പെട്ട് ബക്കുറോ എന്ന നാട്ടിലേക്ക് അവരുടെ കൊച്ചു മകൾ തെരേസ വരുന്നതോടെയാണ്. ‘ബക്കുറോ’ വടക്കു കിഴക്കൻ ബ്രസീലിെന്റ ഉൾപ്രദേശത്തെ  സാങ്കൽപികമായ ചെറുഗ്രാമമാണ്. ബക്കുറോയിലേക്കു വന്നെത്തുന്ന തേരേസ തന്റെ പെട്ടിയിൽ ഗ്രാമത്തിലെ ആളുകൾക്കായി കുറേ വാക്സിനുകളും കൊണ്ടു വന്നിട്ടുണ്ട്. കഥയിലെ ഇത്തരം സൂക്ഷ്മമായ സംഭവങ്ങൾ പോലും രസകരവും ഫ്യൂച്ചറിസ്റ്റിക്കുമായി തോന്നുന്നു. തേരേസയുടെ വരവിനു ശേഷം ബക്കുറോയിലുണ്ടാകുന്ന ചില സംഭവവികാസങ്ങളാണ് സിനിമയുടെ പ്രമേയം. 

മാട്രിയാർക്കി സമ്പ്രദായം പിന്തുടരുന്ന ആ ഗ്രാമത്തിലെ വൃദ്ധമാതാവാണ് മരണപ്പെട്ട കാർമെലിറ്റ. അമ്മൂമ്മയുടെ മരണാനന്തര ചടങ്ങിൽ പ്രസംഗിക്കുമ്പോൾ തെരേസയുടെ  അച്ഛൻ പറയുന്നു:

‘എന്റെ അമ്മയ്ക്ക് മക്കളും െകാച്ചുമക്കളും ഒക്കെയുണ്ട്. നമ്മുെട കുടുംബത്തിൽ എൻജിനീയർമാരും ഡോക്ടർമാരും ആൺ പെൺ വേശ്യകളും ഒക്കെയുണ്ടായിട്ടുണ്ട്. പക്ഷേ, ഒരിക്കലും കള്ളന്മാരും ചതിയന്മാരും നമ്മുടെ കുടുംബത്തിൽ ഉണ്ടായിട്ടില്ല...’’ ഈ രീതിയിലാണ് ചരമ പ്രസംഗം മുന്നോട്ട് പോകുന്നത്. 

അത്രയും തുറന്ന മൊറാലിറ്റിയിലാണ് സിനിമ നിലകൊള്ളുന്നത്. സിനിമ തുടങ്ങുമ്പോൾ, ഈ സിനിമ നടക്കുന്ന സമയമായി സംവിധായകർ പറഞ്ഞിരിക്കുന്നത് ‘കുറച്ചു നാളുകൾക്കു ശേഷം ’ എന്നാണ്. ആ രീതിയിൽ ഒരു ഫ്യൂച്ചറിസ്റ്റിക് പടമാണെങ്കിലും സിനിമയിലെ സംഭവവികാസങ്ങൾ സമീപകാല സാമൂഹികാന്തരീക്ഷവുമായും പൊളിറ്റിക്കൽ വയലൻസുമായും പ്രേക്ഷകർക്കു കണക്ട് െചയ്യാവുന്നവയാണ്. 

bac-1

ബക്കുറോ എന്ന തങ്ങളുടെ ഗ്രാമം ഒാൺ ലൈൻ മാപ്പുകളിൽ നിന്ന് ആരോ മായ്ച്ചു കളഞ്ഞതു പോലെ അപ്രത്യക്ഷമാകുന്നതായി അവിടുത്തെ ആളുകൾ തിരിച്ചറിയുന്നു. ഗ്രാമത്തിന്റെ ആകാശത്തിലൂടെ ഫ്ളൈയിങ് സോക്കർ പോെല ഒരു ‍‍ഡ്രോൺ ചുറ്റിപ്പറക്കുന്നു. അപരിചിതരായ യാത്രക്കാർ അവിടെ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്നു...! അസാധാരണവും നിഗൂഢവുമായ കൊലപാതകങ്ങൾ നാട്ടിൽ ഭീതി വിതയ്ക്കുകയാണ്! 

അകലെയെവിടെയോ നിന്നു ബക്കുറോയിലെത്തുന്ന ധ നികരായ പാശ്ചാത്യ ടൂറിസ്റ്റുകൾ ഗ്രാമത്തിലെ മനുഷ്യരെ വെറും രസത്തിനായി കൊല ചെയ്യുന്നതും ഗ്രാമീണരുടെ ഗോറില്ലാ സ്റ്റൈൽ തിരിച്ചടികളും രക്തരൂക്ഷിതമായൊരു രാഷ്ട്രീയ സാഹചര്യം തുറന്നു കാട്ടുകയാണ്. വെടിയൊച്ചകളും ചോരപ്പുഴകളും, ഇനിയും കൂടുതൽ  ഭയാനകമായതെന്തോ  വരാൻ പോകുന്നതിന്റെ പ്രതീതിയും ബക്കുറോയുടെ ഗ്രാമീണാന്തരീക്ഷത്തെ കലുഷമാക്കുന്നു. സമൂഹത്തിന്റെ അതിർവരമ്പുകളിലേക്കു തള്ളപ്പെട്ടവരുടെയും രാഷ്ട്രീയപരമായി അവഗണിക്കപ്പെടുന്നവരുടെയും ജീവിതത്തിലേക്ക്  ഒരു കറുത്ത കണ്ണാടി തിരിച്ചു വച്ചതു പോലെയാണീ ചിത്രം. 

ഇന്ത്യൻ ആയി അനുഭവപ്പെടും ബക്കുേറാ

ബോൾസൊനാരോ പ്രസിഡണ്ട് ആയ ബ്രസീൽ പോലൊരു രാജ്യത്തു നിന്ന് ഈ രീതിയിലുള്ളൊരു കടുത്ത പൊളിറ്റിക്കൽ സിനിമ വരുന്നതിൽ അത്ഭുതമല്ല. ബ്രസീലിയൻ വടക്കുകിഴക്കൻ ഉൾപ്രദേശങ്ങളുടെ പ്രാദേശികചരിത്രം, വിയറ്റ്നാം യുദ്ധം, 1970 കളിലെ ഹോളിവുഡ് സിനിമകൾ തുടങ്ങിയവ തങ്ങളുെട സിനിമയ്ക്ക് പ്രചോദനമായിട്ടുണ്ടെന്ന് ‘ബക്കുറോ’യുടെ സംവിധായകർ പറഞ്ഞിട്ടുണ്ട്. എല്ലാ രീതിയിലും വളരെ ‘ഇന്ത്യൻ’ ആയി അനുഭവപ്പെടുന്ന സിനിമയാണ്  ബക്കുറോ. അഭിനയിച്ചിരിക്കുന്ന താരങ്ങളും സിനിമ സംസാരിക്കുന്ന സാമൂഹിക രാഷ്ട്രീയ സാഹചര്യവും ഗ്രാമീണമായ ഭൂപ്രകൃതി പോലും. ഇന്ത്യൻ അവസ്ഥയുമായും നമുക്ക് കണക്ട് ചെയ്യാനാകും.  

എന്റെ സിനിമയിലായാലും, ഇനി ഇവിെട വരാൻ പോകുന്ന ഏതു സിനിമകളിലായായും ഇത്തരം തുറന്ന സമീപനമുള്ള ചിത്രങ്ങളാണ് ഞാൻ ഭാവിയുടെ പ്രതീക്ഷയായി മുന്നിൽ കാണുന്നത്. ∙

Tags:
  • Celebrity Interview