Wednesday 24 March 2021 01:06 PM IST

‘ചിന്താവിഷ്ടയായ ശ്യാമള ചെയ്യുമ്പോൾ ജീവിതത്തിലും പ്രശ്നങ്ങൾ തുടങ്ങി, ആ ശബ്ദം നൽകിയത് ഞാനായിതന്നെ’

Sreerekha

Senior Sub Editor

bhagya-l

വികാരഭരിതവും സങ്കടകരവുമായ രംഗങ്ങൾക്കാണ് കഴിഞ്ഞ ദിവസം ബിഗ്ബോസ് മലയാളം സീസൺ ത്രീ വേദിയായത്. ബിഗ് ബോസിലെ മത്സരാർഥിയും ഡബ്ബിങ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മിയുടെ മുൻ ഭർത്താവ് രമേശ് കുമാറിന്റെ മരണവാർത്തയാണ് ബിഗ്ബോസ് ഹൗസിനെ വേദനയിലാഴ്ത്തിയത്.

ഭാഗ്യലക്ഷ്മിയെ കൺഫെഷൻ റൂമിൽ വിളിച്ചു വരുത്തിയാണ് ഭർത്താവിന്റെ വിയോഗത്തെ കുറിച്ച് അറിയിച്ചത്. കരച്ചിലോടെയാണ് ഈ ദുഖവാർത്തയോട് താരം പ്രതികരിച്ചതും. ജീവിതത്തിൽ പലവിധ പരീക്ഷണങ്ങൾ നേരിട്ട ഭാഗ്യ ലക്ഷ്മി ഒരിക്കൽ വനിതയോട് മനസു തുറന്നു സംസാരിച്ചിരുന്നു. തന്നെ കരയിപ്പിച്ച നിമിഷങ്ങളെ കുറിച്ച്... ധീരമായെടുത്ത തീരുമാനങ്ങളെ കുറിച്ച്, ഒറ്റയ്ക്കായി പോയ നിമിഷത്തെ കുറിച്ചെല്ലാം വനിത 2015 നവംബർ ലക്കത്തിന് അനുവദിച്ച അഭിമുഖത്തിലാണ് മനസു തുറന്നത്.

അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങൾ വായിക്കാം ചുവടെ

പ്രണയനഷ്ടത്തെ എങ്ങനെ അതിജീവിച്ചു?

അതിനാണ് ഞാൻ ആ പുസ്തകം എഴുതാൻ നാലു വർഷക്കാ ലമെടുത്തത്. നമുക്ക് ഒരു പ്രശ്നം വന്നാൽ അതിജീവിക്കണ മെങ്കില | ഒരു ഡെവർഷൻ വേണം. ആദ്യത്തെ ഒന്നു രണ്ടു വ ർഷം ഞാൻ യാത്ര ചെയ്തുകൊണ്ടേയിരുന്നു. കാറെടുത്ത് ത നിയെ ഡ്രൈവ് ചെയ്തുപോകും. പുറത്തേക്കിറങ്ങുമ്പോൾ ന മ്മൾ ജീവിതം കാണും. റോഡുകൾ, പ്രകൃതിദൃശ്യങ്ങൾ, ഭിക്ഷ ക്കാർ... ആളുകൾ പരക്കം പായുന്നത്, ജീവിതത്തിൻറ പ്ര വാഹം, ഇവിടുന്ന് നാഗർകോവിൽ, തിരുനെൽവേലി, മധുര, തഞ്ചാവൂർ... അങ്ങനെ എങ്ങോട്ടെന്നില്ലാത്ത യാത്രകൾ... യാ ത ചെയ്ത ചെയ്ത്, രണ്ടു വർഷമൊക്കെ ആയപ്പോ.. പതു ക്കെ ആ മുറിവ് മായാൻ തുടങ്ങി. എല്ലാ മുറിവുകളും കാലം മായ്ക്കുമെന്ന് പറയാറില്ലേ? മരണം പോലും കാലം മായ്ക്ക ന്നു. പിന്നെയല്ലേ പ്രണയം.

മാത്രമല്ല, ഞങ്ങൾ പരസ്പരം ശത്രുക്കളായി പിരിഞ്ഞവര ല്ലല്ലോ. ഉള്ളിൽ ആ സ്നേഹം അടക്കി വച്ചുകൊണ്ട് തന്നെ പിരിഞ്ഞവരാണ്. ഇപ്പോഴും എന്റെ നന്മ ആഗ്രഹിക്കുന്ന വ്യ ക്തിയാണദ്ദേഹം. അദ്ദേഹത്തിന്റെ നന്മ ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാൻ. എന്റെ ജീവിതത്തിലെ ഏറെ ഭംഗിയുള്ള മുഹൂർത്തങ്ങളായിട്ടാണ് പ്രണയത്തിലൂടെ ഞാൻ കടന്നു പോയ ആ പത്തു വർഷങ്ങളെ കാണുന്നത്. എനിക്ക് എന്നെ കാ ണിച്ചു തന്നത് ആ കാലഘട്ടമാണ്, ആ വ്യക്തിയാണ്.

ഇപ്പോഴും ഞങ്ങൾ വിളിക്കലും കാണലും ഒക്കെയുണ്ട്. വളരെ ഫോർമൽ ആയി ചിരിക്കും പോകും. അതിനപ്പുറത്തേ ക്കൊന്നും ഇല്ല. രണ്ടുപേരും കുറച്ചുടെ മർഡ് ആയി. പ്രണ യിക്കുന്ന കുട്ടികൾ ഇന്ന് എന്നെ കാണാൻ വരുമ്പോൾ ഞാ ൻ പറയും: പ്രണയിച്ചോളൂ. പക്ഷേ, ഒരു പരിധിയിൽ കൂടുതൽ അത് ഉള്ളിലോട്ട് എടുക്കേണ്ട. എല്ലാ ബന്ധങ്ങളും ഒരുപക്ഷേ, നാളെ ഇല്ലാതെയും ആകാം. ഒരു ചെറിയ ഡിറ്റാച്ച്മെൻറ് എ ല്ലാ ബന്ധങ്ങളിലും ഇടുന്നത് നല്ലതാണ്. അമ്മ- മക്കൾ ബന്ധ മാണെങ്കിൽ പോലും. ഇപ്പോ, എന്റെ മക്കൾ പത്തിരുപത് ദിവസത്തേക്ക് ചിലപ്പോൾ വിളിക്കാതിരിക്കും. ഞാ ൻ വിളിച്ചി ല്ലെന്ന് പറഞ്ഞ് അവർക്കും അമിതമായി സങ്കടമില്ല.

സിനിമയിൽ കണ്ടതിലെ എറ്റവും പ്രിയപ്പെട്ട പ്രണയം?

"പക്ഷേ' എന്ന സിനിമയിലെ പ്രണയം. അന്നത് ഡബ്ബ് ചെയ്യു മ്പോൾ അത്തരം അനുഭവങ്ങളൊന്നും എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ലായിരുന്നു. എങ്കിൽ കൂടി അതിലെ ഡയലോഗുക ൾ എന്നിൽ വേദനയുണർത്തി. ആ സിനിമയിൽ മൂന്ന് പ്രാവ ശ്യം നായകനും നായികയും തമ്മിൽ പിരിയുന്നുണ്ട്. അതിൽ ശോഭനയുടെ കഥാപാത്രം എപ്പോഴും പറയുന്നൊരു ഡയ ലോ ഗ് ഉണ്ട്. നമുക്ക് മാത്രമല്ലേ ബാലേട്ടാ ഇങ്ങനെ ചെയ്യാൻ പ് ളൂ. അത്തരം പ്രണയം ഒരിക്കലും മരിക്കില്ല.

നാലായിരത്തോളം സിനിമകൾ ഡബ്ബ് ചെയ്തല്ലോ. ഏറ്റ വും പൂർണത സ്വയം തോന്നിയ സിനിമകൾ?

നാലായിരം സിനിമകൾ ചെയ്തതിൽ ഒരു 100 സിനിമകൾ എ നിക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഇന്നും ഞാൻ ആസ്വദിച്ചു കാ ണുന്നതാണ് ചിന്താവിഷ്ടയായ ശ്യാമള, പരിണയം, തലയണ മന്തം, വടക്കുനോക്കിയന്ത്രം, മഴവിൽക്കാവടി ഇതൊക്കെ. ഈയിടെ "24 x 7' എന്ന സിനിമയിൽ സുഹാസിനിക്ക് ഡബ്ബ് ചെയ്തു. മധ്യവയസ്സിലെ പ്രണയമാണ് ഈ ക്യാരക്റ്ററിന്റേ ത്. അതും ആസ്വദിച്ചു ചെയ്ത സിനിമയാണ്.

ഏതെങ്കിലും കഥാപാത്രത്തിന് ഡബ് ചെയ്യുമ്പോൾ ജീവിതത്തില്‍ കടന്നുപോയ വഴികളെന്ന് തോന്നിയോ?

എന്റെ ഏറ്റവും വലിയ ഭാഗ്യം അന്നൊക്കെ വർഷത്തിൽ ചെ യ്തിരുന്ന 120 - 130 സിനിമകൾ ആയിരുന്നു. അപ്പോ എനിക്ക് എന്നെ കുറിച്ച് ആലോചിക്കാനൊന്നും നേരമില്ല. ഫുൾ ടൈം ഡബ്ബ് ചെയ്തുകൊണ്ടിരിക്കുന്നു. രാത്രി വന്ന് ക്ഷീണിച്ച് കി ടന്നുറങ്ങുന്നു. ഒരിക്കൽ പോലും സിനിമയും ജീവിതവും കു ട്ടിക്കലർത്തി ചിന്തിക്കാനുള്ള നേരമില്ലായിരുന്നു. കാരണം, ഞാൻ അത്രമാത്രം ആസ്വദിക്കുകയായിരുന്നു ഈ പ്രഫഷൻ.

പിന്നെ ഒട്ടും പ്രതീക്ഷിക്കാതെ ദാമ്പത്യത്തിൽ ഒരു വലിയ പ്രശ്നം വരുന്നു. നമ്മളതിൽ നിന്ന് ഇറങ്ങി വരുന്നു. സ്വാഭാ വികമായിട്ടും ഭയം മനസ്സിലുണ്ട്. ഒരു സ്ത്രീക്ക് ഒറ്റയ്ക്ക് രണ്ടു കുട്ടികളെ വച്ച് ജീവിക്കാൻ പറ്റുമോയെന്ന്. ആ സമയ ന് മ്മൾ നമ്മളിലേക്ക് ഒന്നു തിരിഞ്ഞു നോക്കുന്നു; തുടക്കം മുത ൽ. ഒരിക്കലും ഫിലിം ഇൻഡസ്ട്രിയിൽ ആരോടും ഞാൻ പ റഞ്ഞിട്ടില്ലായിരുന്നു ഞാൻ വളർന്നത് ഓർഫനേജിലായിരു ന്നുവെന്നോ ഒന്നും. കാരണം, എനിക്ക് എന്നെക്കുറിച്ച് ഒരു സെൽഫ് സിംപതി ഒന്നും തോന്നേണ്ട കാര്യമില്ലായിരുന്നു.

പിന്നെ, ഒറ്റയ്ക്ക് മക്കളുമായി താമസിക്കുന്ന സമയം. പൊ തുവെ ഒറ്റയ്ക്ക് ഒരു സ്ത്രീക്ക് ജീവിക്കാൻ പറ്റില്ലെന്ന് നമ്മുടെ സമൂഹം ഒരു പെണ്ണിനെ പറഞ്ഞു പഠിപ്പിച്ചുവച്ചിരിക്കുന്നു. അങ്ങനെയാണെങ്കിൽ എന്റെ ജീവിതത്തിൽ ഞാൻ ഇവിടെ വരെ എത്തിയത് ആരുടെയും സഹായം ഇല്ലാതെയല്ലേ എന്ന് ചിന്തിച്ചു. അച്ഛനുണ്ടാവേണ്ട പ്രായത്തിൽ അച്ഛനുണ്ടാ യിട്ടില്ല. സഹാദരങ്ങളുണ്ടാവണ8 സമയത്ത് സഹോദരങ്ങ ളുണ്ടായിട്ടില്ല. ആരും ഉണ്ടായിരുന്നില്ല. എന്നിട്ടും ഞാൻ ഇവിടം വരെ എത്തിയില്ല. അങ്ങനെയാണ് ഞാൻ പുസ്തകം എന്ന സംഗതിയിലേക്ക് വരുന്നത്. പക്ഷേ, ചിന്താവിഷ്ടയായ ശ്യാമ ള ചെയ്യുന്ന സമയം - കുടുംബ ജീവിതത്തിൽ സംഘർഷം തുട Srിയ സമയമായിരുന്നു. ആ സിനിമയിലെ ഒരുപാട് (ഡയലോ ഗുകൾ പറയുമ്പോൾ മനസ്സിൽ തട്ടിയാണ് ഞാൻ പറഞ്ഞിട്ടു ള്ളത്. അത് ഒരു പരിധി വരെ ഞാൻ ഞാനായിട്ട് നിന്നു തന്നെ ശബ്ദം കൊടുത്ത സിനിമയാണ്.

അഭിമുഖത്തിന്റെ പൂർണരൂപം പിഡിഎഫ് രൂപത്തിൽ വായിക്കാം:

1.

Bhagyalakshmi.indd

2.

Bhagyalakshmi.indd

3.

Bhagyalakshmi.indd

4.

Bhagyalakshmi.indd