Tuesday 23 February 2021 11:18 AM IST

ഡാൻസ് പെർഫോമൻസിനിടയിൽ പെട്ടെന്ന് പാന്റ് ‘കിർ... ’എന്നു കീറി, ഒടുവിൽ സംഭവിച്ച ചിരിനിമിഷം

Lakshmi Premkumar

Sub Editor

dayne-meena ചിത്രങ്ങൾ: ബേസിൽ പൗലോ

എന്താ മീനാക്ഷിയ്ക്ക് പഴേ പോലെ ഒരു ബ ഹുമാനം ഇല്ലാത്തത് ? ഞാൻ ഒന്ന് മാറി നിന്നപ്പോൾ ഇതാണല്ലേ സ്ഥിതി? ’

നേരം വൈകിയെത്തിയ ഡെയിനിനെ മൈൻഡ് ചെയ്യാതെ മേക്കപ്പിന്റെ തിരക്കിലിരിക്കുന്ന മീനാക്ഷിയോട് ഡെയിനിന്റെ ചോദ്യം.

‘ഇത്തിരി ബഹുമാനം നന്നായി കലക്കിയെടുക്കട്ടെ ചേട്ടാ...’ ഡെയിൻ ചോദ്യം അവസാനിപ്പിക്കും മുന്നേ ത ന്നെ ഉത്തരം റെഡി. ‘‘കുറച്ചു കാലമായല്ലോ ചേട്ടൻ മുങ്ങി നടക്കുന്നു. സോഷ്യൽ മീഡിയയിലൊക്കെ ചർച്ചയാകാൻ വേണ്ടിയുള്ള നമ്പറായിരുന്നില്ലേ ആ അപ്രത്യക്ഷമാകൽ.’’ മീനാക്ഷി എന്നിട്ടും വിടാൻ ഒരുക്കമല്ല.

ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി പറഞ്ഞും അഭിനയിച്ചും ചിരിച്ചും കൂട്ടു കൂടിയും മീനാക്ഷിയും ഡെയിനും ഉടൻ പണത്തിൽ നിന്നു നേരെ പ്രേക്ഷക ഹൃദയത്തിലേക്കാണ് ട്രാക്ക് ഇട്ടത്. അതുകൊണ്ടു തന്നെ ഡെയിൻ ചില ‘സാങ്കേതിക’ കാരണങ്ങൾ കൊണ്ട് കുറച്ചു ദിവസം ഷോയിൽ നിന്ന് മാറി നിന്നപ്പോൾ അതും വലിയ ചർച്ചകൾക്ക് വഴിവച്ചു. മീനാക്ഷിയെ തനിച്ചാക്കി ഡെയിൻ എവിടെപ്പോയെന്ന് അറിയാൻ എല്ലാവർക്കും ആകാംക്ഷ. ഇതാ താരങ്ങൾ ഇവിടെയുണ്ട്. ഉടൻ പണത്തിലേക്ക് വീണ്ടും സജീവമായി ഡെയിനും എത്തിയിട്ടുണ്ട്.

സ്റ്റേജിലെ കെമിസ്ട്രി

മീനാക്ഷി : ഞങ്ങൾ തമ്മിൽ നല്ലൊരു വൈബ് കിട്ടുന്നതാണ് സ്റ്റേജിൽ കയറുമ്പോൾ ഏറ്റവും സൗകര്യമുള്ള കാര്യം. ഒരാൾ പെട്ടെന്ന് സൈലന്റ് ആയി പോയാലും മറ്റേയാൾ രക്ഷപ്പെടുത്തും. ഈ പ്രോഗ്രാമിന്റെ 90 ശതമാനം ക്രെഡിറ്റും സംവിധായകൻ ഉൾപ്പെടെയുള്ള ടീമിനാണ്. മേക്കപ്പിനും കോസ്റ്റ്യൂമിനുമൊക്കെ ഇതിൽ വലിയ പ്രാധാന്യമുണ്ട്.

ഡെയിൻ : സ്ക്രിപ്റ്റ് പഠിച്ചിട്ടൊന്നുമല്ല സ്റ്റേജിൽ കയറുന്നത്. കയ്യിൽ നിന്ന് ഇടുക എന്ന ആശയത്തിനാണ് പ്രാധാന്യം. അതിനുള്ള സ്വാതന്ത്ര്യം തരുന്നതാണ് പരിപാടിയുടെ ഏറ്റവും വലിയ ഗുണം. ചില സമയത്ത് നമുക്ക് വാക്കുകൾ തെറ്റിപോകാം, പറയുന്നത് അങ്ങോട്ടും ഇങ്ങോട്ടും മാറി പോകാം. പക്ഷേ, അന്നേരമൊന്നും കട്ട് പറഞ്ഞ് റീ ടേക്ക് എടുക്കേണ്ട ആവശ്യ മില്ല. അടുത്തയാൾ അതറിഞ്ഞ് ഡയലോഗ് പറഞ്ഞാൽ മതി. പിന്നെ, ‍ഞങ്ങൾ വളരെ സീരിയസായി ഒരു കാര്യം പറ‍ഞ്ഞാലും ആളുകൾക്ക് ചിരിയാണ്.

മീനാക്ഷി : ചിരി മാത്രമല്ല, പലപ്പോഴും ചില ജീവിതങ്ങൾ കാണുമ്പോൾ അറിയാതെ കണ്ണ് നിറയാറുമുണ്ട്. അവരുടെ ജീവിതത്തിലെ പ്രശനങ്ങളും ദുഃഖങ്ങളും കേൾക്കുമ്പോൾ നമ്മൾ സ്റ്റേജിലാണ് നിൽക്കുന്നതെന്നൊക്കെ മറന്നു പോകും.

ഡെയിൻ : ജോസ് പ്രകാശിന്റെ കാരക്ടർ ചെയ്ത സ്റ്റേജിൽ ഞാനും മീനാക്ഷിയും കരഞ്ഞു പോയി. പിന്നെ, എപ്പിസോഡ് വന്നപ്പോഴതാ, ജോസ് പ്രകാശിന്റെ വേഷമൊക്കെയിട്ട് കൊമ്പൻ മീശയൊക്കെ വച്ച് ഞാൻ കുടുകുടാ കരയുന്നു. അന്ന് തീരുമാനിച്ചു ഇനി മാക്സിമം സഹിച്ച് നില്‍ക്കുമെന്ന്.

ഫോട്ടോ: ബേസിൽ പൗലോ