Tuesday 17 August 2021 05:42 PM IST

‘വിവാഹ നാളിൽ സാരിയിലും ഗൗണിലും ഒളിപ്പിച്ചു വച്ച രഹസ്യം’: കാത്തു കാത്തിരുന്ന നിമിഷത്തെക്കുറിച്ച് ദുർഗ

Lakshmi Premkumar

Sub Editor

durga-krish-insta

ആളുകൾ കുറവാണെങ്കിലും ആരവങ്ങൾക്കു കുറവേതുമില്ല. ഇതാണ് വിവാഹവേദിയിലെ ഇപ്പോഴത്തെ ട്രെൻഡ്. പ്രിയപ്പെട്ട ഒരുപാട് പേർ എന്നതിനപ്പുറം ഏറെ പ്രിയപ്പെട്ട കുറച്ചു പേരിലേക്ക് വിവാഹം ഒതുങ്ങി.

സാഹചര്യങ്ങൾ മാറിയപ്പോൾ എന്നും ഒാർമയിൽ സൂക്ഷിക്കാവുന്ന മനോഹരമുഹൂർത്തമായി തന്നെയാണ് വിവാഹങ്ങൾ ഇപ്പോഴും നടക്കുന്നത്. ആഘോഷങ്ങളും അ വ മനസ്സിൽ നിറയ്ക്കുന്ന സന്തോഷവും ഒട്ടും കുറഞ്ഞുപോയിട്ടില്ല. ഹൽദിയും സംഗീത് നൈറ്റും വിവാഹവും റിസപ്ഷനുമെല്ലാം നിറപ്പകിട്ട് കൂട്ടിയ, സിനിമയെ വെല്ലുന്ന വിവാഹങ്ങൾ‌ തന്നെയായിരുന്നു താരങ്ങളും നടത്തിയത്. കോവിഡ് കാലത്ത് വിവാഹിതയായ മലയാള സിനിമ യിലെ പ്രിയ നായിക ദുർഗ കൃഷ്ണ പറയുന്നു.

ഈ ചെറുക്കനെ തന്നെ എനിക്ക് വിവാഹം കഴിക്കണം’ എന്നാണ് എന്റെ വിവാഹ കാര്യത്തിൽ ഏറ്റവും കൂടുതൽ നിർബന്ധം പിടിച്ചിട്ടുള്ള കാര്യം. അർജുൻ രവീന്ദ്രൻ എന്നാണ് അദ്ദേഹത്തിന്റെ പേര്. നിർമാതാവും ബിസിനസുകാരനുമാണ് അർജുൻ.നാല് വർഷത്തെ പ്രണയ സാഫല്യമാണ് ഈ വിവാഹം. സോഷ്യൽ മീഡിയ പേജിൽ പലപ്പോഴും ഞാൻ അർജുന്റെ ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ എന്റെ ചെക്കൻ ഒരു സർപ്രൈസൊന്നുമായിരുന്നില്ല.

നാല് ദിവസം കല്യാണം

തറവാട്ടിലെ ഏക പെൺകുട്ടിയാണ് ഞാൻ. വീട്ടിൽ സ്വാ ഭാവികമായും എന്റെ കല്യാണം എല്ലാവരും കാത്തിരുന്ന നിമിഷം തന്നെയാണ്. ചെറുപ്പം മുതൽ ഞാൻ എല്ലാം ആഘോഷിക്കാൻ ഇഷ്ടമുള്ളയാളാണ്. വീട്ടിൽ എല്ലാവ ർക്കും സർപ്രൈസൊക്കെ നൽകും. പക്ഷേ, എന്റെ പിറന്നാൾ വരുമ്പോൾ വളരെ സാധാരണമായി അതങ്ങ് കടന്നു പോകും. അന്നേ മനസ്സിൽ ഉറപ്പിച്ചിരുന്നു, എന്റെ കല്യാണം ഞാനൊരു ഉത്സവമാക്കും എന്ന്. കല്യാണം കഴിക്കാൻ പോകുന്നതാരാണെന്ന് അറിയില്ല, ഏതു നാട്ടുകാരനാണ്, എന്താണ് രൂപം എന്നു പോലും അറിയില്ല. പക്ഷേ, ഒന്ന് മാത്രമറിയാം. കല്യാണം ഞാൻ പൊടിപൊടിക്കും.

ബാച്ചിലർപാർട്ടി, ഹൽദി, വിവാഹം, കൊച്ചിയിലൊരു റിസപ്ഷൻ, കോഴിക്കോട് റിസപ്ഷൻ ഇത്രയുമായിരുന്നു വിവാഹത്തിന്റെ പദ്ധതികൾ. ഈ അഞ്ചു പരിപാടിക ൾക്കും കുറച്ച് വ്യത്യസ്തത കൊണ്ടുവരണമെന്നായിരുന്നു. ഭാഗ്യം കൊണ്ട് കോവിഡിന്റെ പ്രശ്നങ്ങൾ കുറച്ച് കുറഞ്ഞ സമയത്തായിരുന്നു ഞങ്ങളുടെ വിവാഹം.

ഹൽദി പഞ്ചാബി സ്‌റ്റൈലാണ് പരീക്ഷിച്ചത്. ഹൽദിക്ക് പങ്കെടുത്തവരെല്ലാം വിവിധ നിറത്തിലുള്ള തലപ്പാവുകൾ അണിഞ്ഞിരുന്നു. കല്യാണം എന്റെ ആഗ്രഹം പോലെ തമിഴ് സ്‌റ്റൈൽ. ഗുരുവായൂർ നടയിൽ വച്ചാണ് താലി കെട്ടിയത്. കൊച്ചിയിലെ റിസപ്ഷൻ വെസ്‌റ്റേൺ സ്‌റ്റൈലും കോഴിക്കോട് റിസപ്ഷൻ ഇൻഡോ വെസ്‌റ്റേണും പരീക്ഷിച്ചു. ഞങ്ങളുടെ കോസ്റ്റ്യൂംസ്, ചടങ്ങുകൾ എല്ലാം അതത് തീമിലായിരുന്നു.

കളർഫുൾ ഹൽദി വേണം

ഹൽദി എന്ന് പറയുമ്പോൾ തന്നെ മനസ്സിലേക്ക് വരുന്ന നിറം വേണ്ടെന്ന് ആദ്യമേ തീരുമാനിച്ചു. അങ്ങനെ പരമ്പരാഗത മഞ്ഞ നിറം വിട്ട് കളർഫുൾ ഹോളി തീം തിരഞ്ഞെടുത്തു. എങ്ങോട്ട് നോക്കിയാലും നിറങ്ങളുടെ ആഘോഷമായിരിക്കണം. വന്ന എല്ലാവരും പല നിറത്തിലുള്ള തലപ്പാവ് അണിഞ്ഞു. എന്റെ എല്ലാ ആഘോഷങ്ങളും നടപ്പിലാക്കി തന്നത് എന്റെ മേക്കപ് ആർട്ടിസ്റ്റ് വികാസ് ഏട്ടനാണ്. ഞാൻ പ്ലാനുകൾ ഇടും എന്നല്ലാതെ അതിനു മുൻകൈ എടുത്ത്, പരീക്ഷിച്ച്, അതു പ്രാവർത്തികമാക്കി തരുന്നത് അദ്ദേഹമാണ്.

ജ്വല്ലറി, ആർട്, ഈവന്റ് തുടങ്ങി എല്ലാക്കാര്യങ്ങളും മൂത്ത സഹോദരനെ പോലെ നിന്ന് വികാസ് ഏട്ടൻ ചെയ്തു തന്നു. കോസ്റ്റ്യൂം പാരീസ് ബുട്ടീക്കായിരുന്നു. ജ്വല്ലറിയെല്ലാം ലക്ഷ്മി ജ്വല്ലറിയിൽ നിന്ന്. ആഭരണങ്ങളിലെല്ലാം ദൈവീകമായി ഒരു ടച്ച് വേണമെന്ന് എന്റെയാഗ്രഹമായിരുന്നു. അതുപോലെ തന്നെ പണിതു കിട്ടി. വധുവായി നിൽക്കുമ്പോൾ ഒരു ഡിവൈൻ ലുക്ക് വേണമെന്നായിരുന്നു എന്റെ മനസിൽ. കാഞ്ചീപുരത്തിൽ നെയ്തെടുത്ത ചുവന്ന പട്ടുസാരിയായിരുന്നു ആഗ്രഹം. അർജുന്റെ അമ്മയും എന്നോട് ചുവന്ന സാരി ഉടുത്തൂടെ എന്ന് ചോദിച്ചിരുന്നു.

ചില രഹസ്യങ്ങൾ കൂടി സാരിയിലും ഗൗണിലും ഒളിപ്പിച്ചിരുന്നു. എന്റെയും അർജുന്റെയും നക്ഷത്രം രേവതി യാണ്. പക്ഷി മയിലും. എന്റെ സാരിയിലും ബ്ലൗസിലും അതുകൊണ്ട് തന്നെ മയിലുകളെ ഹാൻഡ് വർക് ചെയ്തിരുന്നു. നർത്തകി എന്ന നിലയിൽ വിവാഹ ദിവസം ഞാൻ കയ്യിൽ മൈലാഞ്ചിക്കു പകരം അൾട്ടയാണ് അണിഞ്ഞത്. നൃത്തത്തിന് മുന്നേ വിരലുകളിൽ ചുവന്ന നിറം നൽകുന്ന രീതിയാണത്. മൂക്കിൽ മുല്ലാക്ക് അണിഞ്ഞു. നൃത്തത്തിന്റെ സൗന്ദര്യം കൂടി വിവാഹത്തിൽ വേണമെന്ന് കാലങ്ങളായി മനസിൽ ഒളിപ്പിച്ച ആഗ്രഹമായിരുന്നു.

ലക്ഷ്മി പ്രേംകുമാർ