Friday 09 June 2023 03:03 PM IST

‘കയ്യിൽ ബ്ലേഡ് കൊണ്ടു വരയും, മരിക്കണമെന്ന് ഓർത്തായിരുന്നില്ല കൈ മുറിച്ചത്’: ജീവിതത്തിലെ വലിയ പരീക്ഷണം: അതിജീവനകഥ പറഞ്ഞ് ഗൗരി

Chaithra Lakshmi

Sub Editor

goury

ഗായിക, ഗാനരചയിതാവ്, കംപോസർ തുടങ്ങി പല ഭാവങ്ങൾ ചേരുന്നതാണു ഗൗരിലക്ഷ്മി എന്ന പേര്. മുറിവ് എന്ന ആൽബം സംഗീതപ്രേമികളുടെ ശ്രദ്ധ നേടിയ സന്തോഷത്തിലാണു ഗൗരി. ‘‘മുറിവിലെ പാട്ടുകളുടെ വരികളും ഈണവും കൊറിയോഗ്രഫിയും മാത്രമല്ല, അതിൽ പറയുന്ന അനുഭവങ്ങളും എന്റേതാണ്.’’ ഗൗരി തുറന്നു പറയുന്നു.

പെണ്ണായതു കൊണ്ട് നേരിടേണ്ടി വന്ന ദുരനുഭവങ്ങളാണ് ‘മുറിവ്’ എന്ന ആൽബത്തിലെ ആദ്യത്തെ പാട്ടിലൂെട പറയുന്നത്. എട്ടാമത്തെ വയസ്സിൽ ബസ്സിനുള്ളിലും പതിമൂന്നാമത്തെ വയസ്സിൽ ബന്ധുവീട്ടിലും വച്ചു തന്റെ നേരെ നീണ്ട കൈകളെക്കുറിച്ചും ഗൗരി ‘മുറിവി’ലൂടെ പാടുമ്പോൾ സമൂഹത്തിന്റെ നേ ർക്കു കൂടി ആ ചൂണ്ടുവിരൽ നീളുന്നു.

‘‘മുറിവുകൾ മറച്ചു വയ്ക്കാനുളളതല്ല, ശരീരത്തിന്റെ ആരോ ഗ്യം േപാലെ തന്നെ വിലപ്പെട്ടതാണു മനസ്സിന്റെ ആരോഗ്യവും. തെറപ്പിയിലൂടെയാണു ‍ഞാൻ മനസ്സിലെ മുറിവുകളെയെല്ലാം മറികടന്നത്. ബോർഡർ ലൈൻ പേഴ്സണാലിറ്റി ഡിസോർഡർ, പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ തുടങ്ങിയ പ്രശ്നങ്ങൾ നേരിട്ടിരുന്നു. ഇന്ന് അതിന്റെ ലക്ഷണങ്ങൾ മാഞ്ഞുതുടങ്ങി. ജീവിതം ഇത്രയേറെ മെച്ചപ്പെട്ടു എന്നു തുറന്നു പറയുന്നതിൽ അഭിമാനമാണെനിക്ക്.’’ ഗൗരിയുടെ വാക്കുകളിൽ സന്തോഷം നിറയുന്നു.

പേരറിയാത്ത േനാവ്

‘‘കോവിഡിന്റെ സമയത്താണു ബോർഡർ ലൈൻ പേഴ്സണാലിറ്റി ഡിസോർഡർ (ബിപിഡി) ഉണ്ടെന്നു തിരിച്ചറിഞ്ഞത്. ബിപിഡി രോഗമല്ല. വികാരങ്ങൾ നിയന്ത്രിക്കാൻ പറ്റാത്ത അവസ്ഥയാണ്. സ്വയം കുറ്റപ്പെടുത്തുക. തനിച്ചിരുന്നു കരയുക. സ്വയം മുറിവേൽപ്പിക്കുക. ഇതെല്ലാമായിരുന്നു എനിക്കുണ്ടായ ലക്ഷണങ്ങൾ. കയ്യിൽ ബ്ലേഡോ മൂർച്ചയുളള എന്തെങ്കിലും വസ്തുവോ കൊണ്ടു വരയും. മരിക്കണമെന്നോർത്തായിരുന്നില്ല കൈ മുറിച്ചത്. മനസ്സിന്റെ വേദന കുറയാൻ വേണ്ടിയാണ്. ആ സമയത്തു മനസ്സിലെ സമ്മർദവും അസ്വസ്ഥതയുമെല്ലാം ദിശ തിരിച്ചു വിടണമെന്നേ കരുതിയിരുന്നുള്ളൂ.

ബിപിഡി പലതരമുണ്ട്. ഭൂരിഭാഗം പേരും ദേഷ്യവും അസ്വസ്ഥതകളും പുറമേ പ്രകടിപ്പിക്കും. എന്റെ ലക്ഷണങ്ങൾ ഉള്ളിൽത്തന്നെയായിരുന്നു. അതുകൊണ്ടു ഞാൻ നേരിട്ട ബുദ്ധിമുട്ടു വീട്ടിൽ ആരും അറിഞ്ഞിരുന്നില്ല. ഇനി പ്രകടിപ്പിച്ചാലും ‘വെറുതെ തോന്നുന്നതാണ്. ദാ.. അവരെ നോക്ക്. അവിടെ എന്തൊക്കെ പ്രശ്നങ്ങളാ. നിനക്കെന്ത് പ്രശ്നമാ ഉള്ളത്? ’ ഇങ്ങനെയാകും മറുപടി കിട്ടുക.’’

ജീവിതം മാറ്റിെയടുത്ത തെറപ്പി

‘‘ഒന്നര വർഷം മുൻപാണ് ഇപ്പോൾ ഞാൻ കാണുന്ന സൈക്കോളജിസ്റ്റിന്റെ അടുത്തെത്തിയത്. അതോടെ എന്റെ ജീവിതം തന്നെ മാറി. നമ്മൾ പറയുന്നതെല്ലാം മുൻവിധിയില്ലാതെ കേൾക്കാൻ ഒരാളുണ്ടാകുക എന്നതു വലിയ കാര്യമാണ്. ഞാൻ പറയുന്നതെല്ലാം േകട്ട് ഓേരാ പ്രശ്നവും കുരു ക്കഴിച്ചെടുക്കുന്ന രീതി എനിക്കേറെ പ്രയോജനപ്പെട്ടു.

ഒരു വ്യക്തിയെന്ന നിലയിൽ എന്തൊെക്കയാണു ഞാ ൻ അർഹിക്കുന്നത്.. എനിക്കിത്രയും മൂല്യമുണ്ട് എന്നെല്ലാം തിരിച്ചറിയാൻ തുടങ്ങി. ഓേരാ ചെറിയ നേട്ടത്തിലും സ്വയം അഭിനന്ദിച്ചു തുടങ്ങി. മറ്റുള്ളവർ എന്നെ വിലമതിക്കുന്നില്ല എന്നു തോന്നുമ്പോൾ അഭിനന്ദനം, നല്ല വാക്ക് ഇവയെല്ലാം ആവശ്യപ്പെടാനും ‘എന്നെ ഇങ്ങനെയല്ല നിങ്ങൾ വിലമതിക്കേണ്ടത്’ എന്നു പറയാനും പഠിച്ചു.

ബിപിഡി രോഗമല്ല. അവസ്ഥയാണ്. അതുകൊണ്ടു ത ന്നെ ഭേദമാക്കാനാകുമില്ല. ബിപിഡിയുടെ ലക്ഷണങ്ങൾ പ്രകടമാകുമ്പോൾ എങ്ങനെ അതു ഫലപ്രദമായി നേരിടാമെന്നാണു തെറപ്പിയിലൂടെ നമ്മൾ മനസ്സിലാക്കുക. ഇപ്പോൾ എന്തെങ്കിലും അസ്വസ്ഥത തോന്നിയാൽ‍ എന്തു കൊണ്ടാണ് എനിക്ക് ഇങ്ങനെ തോന്നുന്നത് എന്നു മനസ്സിലാക്കാനും മറ്റുള്ളവരോടു പറഞ്ഞു നൽകാനും കഴിയും.

ഒരുപാടു കാലം മുൻപു ജീവിതത്തിലുണ്ടായ ദുരനുഭവം കാരണം പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ എന്ന അവസ്ഥയുണ്ടായിരുന്നു. ഇപ്പോ അതിന്റെ ലക്ഷണങ്ങളെല്ലാം അപ്രത്യക്ഷമായി. മുൻപ് ഇത്തരം ലക്ഷണങ്ങൾ പ്രകടമാകുന്നതിലേക്കു നയിച്ച സാഹചര്യങ്ങളുണ്ടായാലും ഇപ്പോൾ അതൊന്നും എന്നെ ബാധിക്കാറില്ല. വിവാഹശേഷം മോഹിച്ചു ഗർഭിണിയായെങ്കിലും അബോ ർഷൻ ചെയ്യേണ്ടി വന്നിരുന്നു. ആ അവസ്ഥ മാനസികമായി തളർത്തി. കുട്ടികളൊന്നുമായില്ലേ എന്ന േചാദ്യം ഏ റെ ബുദ്ധിമുട്ടിച്ചിരുന്നു. ഇപ്പോൾ അത്തരം സാഹചര്യങ്ങൾ നേരിടാൻ ഞാൻ പഠിച്ചു.

അഭിമുഖത്തിന്റെ പൂർണരൂപം ജൂൺ ആദ്യ ലക്കത്തിൽ

ചൈത്രാലക്ഷ്മി

ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ