Thursday 20 September 2018 10:43 AM IST

സിനിമയിൽ തനി തിരോന്തോരം വർത്തമാനവും പറഞ്ഞ് നായികയായ നിഖിലയുടെ പുത്തൻ വിശേഷങ്ങൾ...

Rakhy Raz

Sub Editor

nikhila ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

ഒാരോ ചിത്രത്തിനു ശേഷവും ‘ഷോർട് ബ്രേക്’ എടുക്കുന്നതു കൊണ്ടാകും നിഖിലയെ ഒാരോ വരവിലും കൂടുതൽ സുന്ദരിയായി തോന്നുന്ന ത്. ‘ഭാഗ്യദേവത’ എന്ന സിനിമയിൽ ജയറാമിന്റെ അനിയ ത്തിക്കുട്ടിയായ നിഖിലയെക്കണ്ടാൽ ഒരു പാവം മിന്നാമിനുങ്ങ്. പിന്നെ, ‘ലവ് 24x7’ എന്ന സിനിമയിലൂടെ തനി തിരോന്തോരം വർത്തമാനവും പറഞ്ഞ് നായികയായി. മൂന്നാം വരവിൽ ‘അരവിന്ദന്റെ അതിഥി’കളിലെ വരദയായി അതിസുന്ദരിയായി നിഖിലയെത്തി. ഈ സിനിമയിലെ ‘രാസാത്തി എന്നെ വിട്ട് പോകാതെടീ...’ എന്ന മധുരമുള്ള പാട്ട് പോലെ...

നർത്തകിയായ കലാമണ്ഡലം വിമലാ ദേവിയുടെയും സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്മെന്റിൽ നിന്നു വിരമിച്ച പവിത്ര ന്റെയും ഇളയ മകൾ പക്ഷേ, അഭിനയം സ്വപ്നം കണ്ടിരുന്നില്ല.

‘‘ഞാനാദ്യമായി അഭിനയിച്ചത് സെന്റ് അൽഫോൻസ എ ന്ന പരമ്പരയിൽ അൽഫോൻസാമ്മയായിട്ടാണ്. അത് ഒരദ്ഭുതം പോലെ സംഭവിച്ചതാണ് കേട്ടോ. കണ്ണൂരുകാരിയാണെങ്കിലും ഞാൻ ആറാം ക്ലാസ് മുതൽ പത്തു വരെ ഭരണങ്ങാനത്ത് സെന്റ് അൽഫോൻസാമ്മയുടെ സ്കൂളായ സേക്രഡ് ഹാർട്ട് സ്ക്കൂളിലാണ് പഠിച്ചത്. പരമ്പരയുമായി ബന്ധപ്പെട്ട് അതിന്റെ സംവിധായകനും ക്രൂവും അവിടെ സന്ദർശിക്കാൻ വരുമ്പോൾ എനിക്കൊരു ഫോൺ കോൾ വന്നു. ഹോസ്റ്റലിൽ നിന്നിരുന്ന എന്നെ അമ്മ വീട്ടിൽ നിന്ന് വിളിച്ചതാണ്.

കോളെടുക്കാനായി പ്രിൻസിപ്പലിന്റെ മുറിയിലെത്തിയ എ ന്നെ അൽഫോൻസാമ്മയുടെ സംവിധായകൻ കാണുന്നു. അങ്ങനെയാണ് ആ കഥാപാത്രം ചെയ്യാൻ എനിക്ക് അവസ രം ലഭിച്ചത്. അന്ന് ഞാൻ എട്ടാം ക്ലാസിൽ പഠിക്കുകയാണ്. സ്കൂളിലെ സിസ്റ്റർമാരും അച്ഛനും അമ്മയും ഒക്കെ പ്രോത്സാഹിപ്പിച്ചപ്പോൾ കണ്ണുമടച്ച് ആ റോൾ ചെയ്തു. എന്റെ അച്ഛന് കലയോട് വലിയ ആരാധനയും സ്നേഹവുമാണ്. അമ്മ നൃത്തം കരിയറാക്കിയതും നൃത്തവിദ്യാലയം തുടങ്ങിയതും അച്ഛന്റെ സപ്പോർട്ട് കൊണ്ടാണ്.

സീരിയൽ ചെയ്ത ആവേശത്തിൽ ‘ഭാഗ്യദേവത’യുടെ ഒഡീഷന് പോയി. സെലക്റ്റ് ആകുകയും ചെയ്തു. അത് ഒ ൻപതാം ക്ലാസിൽ പഠിക്കുമ്പോഴാണ്. പക്ഷേ, പത്താം ക്ലാസ് പാസാകണല്ലോ... തൽകാലം സിനിമ വേണ്ടെന്നു വച്ചു. കുറേ നാൾ കഴിഞ്ഞപ്പൊ ഞാൻ ഫെയ്സ് ബുക്കിൽ പുതിയ പ്രൊഫൈൽ ഫോട്ടോസ് ഒക്കെ അപ്‌ലോഡ് ചെയ്തു. അത് കണ്ടിട്ടാണ് ബാലേച്ചി (ശ്രീബാല കെ. മേനോൻ) എന്നെ ‘ലവ് 24x7’ ലവിലേക്ക് വിളിക്കുന്നത്.

ആ കുട്ടിയല്ല ഈ കുട്ടി. എന്നിട്ടും ചോദിക്കുന്നു, എവിടെയായിരുന്നു ഇതുവരെ എന്ന്....

‘ലവ് 24x7’ ൽ വരുമ്പോൾ ഞാൻ തരക്കേടില്ലാത്തൊരു തടിച്ചിയായിരുന്നു. അതുകൊണ്ട് ‘അരവിന്ദന്റെ അതിഥി’കളിലേക്ക് എന്നെ സജസ്റ്റ് ചെയ്തപ്പോൾ സംവിധായകൻ മോഹൻ സർ ആ കുട്ടി വേണ്ടെന്നാണ് പറഞ്ഞത്. അവസാനം നേരിട്ടു വന്ന് കണ്ട ശേഷമാണ് എന്നെ സെലക്റ്റ് ചെയ്യുന്നത്. ഇപ്പോഴും അതോർക്കുമ്പോൾ എനിക്ക് സങ്കടം വരും, എ ന്നെ അന്ന് അവർ ഒഴിവാക്കിയിരുന്നെങ്കിൽ എത്ര കഷ്ടമായേനേ എന്നോർത്ത്...

‘ലവ് 24x7’ എന്ന ചിത്രത്തിനു മുൻപ് ഒരു തമിഴ് സിനിമയുടെ ഓഫർ വന്നു. അതിലെ കഥാപാത്രത്തിന് തടി വേണം. അതുകൊണ്ട് ഞാൻ കഷ്ടപ്പെട്ട് ഭക്ഷണം കഴിച്ചുണ്ടാക്കിയ തടിയായിരുന്നു. ബാലേച്ചി വിളിച്ചപ്പൊ ‘എനിക്ക് വണ്ണമുണ്ടല്ലോ അപ്പൊ ശരിയാകുമോ’ എന്ന് ഞാൻ ചോദിച്ചു. ‘ഈ ക ഥാപാത്രത്തിന് വണ്ണമുള്ളത് പ്രശ്നമല്ല’ എന്നായിരുന്നു മറുപടി. 2016 ലാണ് ആ സിനിമ ചെയ്യുന്നത്. പിന്നീട് ‘അരവിന്ദൻ’ വരുന്നതു വരെ മലയാളം സിനിമകളൊന്നും ചെയ്തില്ല.

nikk ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

മലയാളികൾ എന്നെ മറന്നു കാണും എന്നാണ് ഞാൻ ക രുതിയത്. പക്ഷേ, പലരും ചോദിച്ചത്, സ്വന്തം വീട്ടിലെ കുട്ടി യോടെന്നപോലെ, എവിടെയായിരുന്നു ഇതുവരെ എന്നാണ്. 24x7 ലെ കഥാപാത്രത്തിന് നല്ല റീച്ച് കിട്ടിയിരുന്നു. അതുകൊണ്ടാകും... എന്നെ തടി വയ്പ്പിച്ച സിനിമയെക്കുറിച്ച് അറിയണ്ടേ? ആ സിനിമ റിലീസേ ആയിട്ടില്ല. ഇപ്പോഴും... പക്ഷേ, ഞാ ൻ തടിയൊക്കെ കുറച്ച് പഴയ പോലെ ആയി. ‘അരവിന്ദന്റെ അതിഥികൾ’ ഹിറ്റായ സ്ഥിതിക്ക് ഇനി ആരും ചോദിക്കില്ലായിക്കും, ‘എവിടെയായിരുന്നു ഇതുവരെ?’ എന്ന്..

നൃത്തത്തെക്കുറിച്ച് എന്നോടൊന്നും പറയരുത്... എനിക്ക് പറ്റില്ല

ആദ്യം വേണ്ടെന്ന് വച്ച കുട്ടിയെ നേരിട്ട് കണ്ടപ്പോൾ സംവി ധായകന് ഒാകെ. പക്ഷേ, അപ്പോഴാണ് അടുത്ത പ്രശ്നം. സംവിധായകന് വേണ്ടത് പാട്ടും ന‍ൃത്തവും കടക്കണ്ണിലെഴുതിയ പെൺകുട്ടിയെ ആണ്. മൂന്നു വയസ്സ് മുതൽ നൃത്തം പഠിച്ച നിഖില കഥാപാത്രത്തിന് ഏറ്റവും ഇണങ്ങും എന്ന് സംവിധായകൻ മനസിൽ കണക്ക് കൂട്ടിയപ്പോഴാണ് നിഖില അടുത്ത ബോംബ് പൊട്ടിച്ചത്. ‘ഡാൻസ് ഒന്നും ചെയ്യേണ്ടി വരിലല്ലോ അല്ലേ.. അതെനിക്ക് പറ്റില്ല.’

സംവിധായകൻ ഞെട്ടിയെങ്കിലും നിഖിലയെ അറിയുന്നവർ തിരുത്തിക്കൊടുത്തു. ‘ഇങ്ങനെയൊക്കെ പറയുമെന്നേയുള്ളു. തുടങ്ങിയാൽ ആള് അടിപൊളിയാണ്’.

‘‘ചെറുപ്പം മുതൽ നൃത്തം പഠിക്കുകയും മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. ആദ്യം അമ്മയാണ് എന്നെയും ചേച്ചിയെയും നൃത്തം പഠിപ്പിച്ചിരുന്നത്. ചേച്ചി അഖില കലാമണ്ഡലത്തിലും പഠിച്ചു. ഇപ്പൊ ഡൽഹി യൂണിവേഴ്സിറ്റിയിൽ തീയറ്റർ ആർട്സിൽ റിസർച്ച് ചെയ്യുകയാണ്. ചേച്ചിയാണ് എന്നെക്കാൾ നന്നായി ഡാൻസിലെ ബേസിക്സ് ഒക്കെ പഠിച്ചത്. അമ്മയുടെ അടുത്ത് പഠിക്കാനുള്ള മടി കാരണം പിന്നെ ഞാൻ പല അധ്യാപകരുടെ അടുത്താണ് നൃത്തം പഠിച്ചത്. മത്സരങ്ങൾക്കായി പല നൃത്തരൂപവും പഠിച്ചു. മോഹിനിയാട്ടം, കേരളനടനം, ഭരതനാട്യം, കുച്ചിപ്പുടി ഒക്കെ. കൂടെ മോണോ ആക്ടും മിമിക്രിയും പഠിച്ചു.

പക്ഷേ, ‘അരവിന്ദന്റെ അതിഥി’കൾ വരുന്നതിന് മൂന്നു വർഷം മുൻപ് മുതൽ പ്രാക്ടീസ് നന്നെ കുറഞ്ഞു. തമിഴിലും തെലുങ്കിലും തിരക്കായതുകൊണ്ടാണ്. അതോടെ നൃത്തം ചെയ്യാൻ പേടിയും മടിയും ഒക്കെ തോന്നിത്തുടങ്ങി. മാത്രല്ല, അമ്മ പേരുള്ളൊരു നൃത്താധ്യാപികയാണല്ലോ. ഞാൻ നൃത്തം ചെയ്ത് അമ്മയുടെ പേര് കളഞ്ഞ് കുളിക്ക്യോന്ന് എ നിക്ക് പേടി... അരവിന്ദന്റെ അതിഥികളിൽ നൃത്തം ചെയ്യേണ്ട പാട്ടുണ്ടായിരുന്നു. ‘എന്തേ... കണ്ണാ... വന്നേയില്ല’ എന്ന പാട്ട്. അതൊക്കെ ചെയ്തപ്പോ മടിയൊക്കെ ദൂരെ പോയി. ഇനി പ്രാക്ടീസ് വീണ്ടും തുടങ്ങണം.

ഞാൻ ഒരു സെൽഫ് മെയ്ഡ് ഗേൾ ആണ് കേട്ടോ...

അവസരങ്ങളാണ് എന്നെ ബോൾഡ് ആക്കിയത്. ആറാം ക്ലാസ് മുതൽ തനിയേ യാത്ര ചെയ്തു തുടങ്ങി. സ്വന്തം കാര്യങ്ങ ൾ തനിയേ ചെയ്യാൻ പഠിച്ചു. ഞാൻ ആറാം ക്ലാസ്സിൽ ആയ സമയത്താണ് ചേച്ചിക്ക് കണ്ണിന് ഒരു പ്രശ്നം കണ്ടെത്തുന്നത്. അതിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് അച്ഛനും അമ്മയ്ക്കും യാത്ര ചെയ്യേണ്ടതായി വന്നു. എന്നെ കൂടെ കൂട്ടാൻ പറ്റില്ല. ഒറ്റയ്ക്ക് നിർത്താനുമാകില്ല. അങ്ങനെയാണ് ഹോസ്റ്റലിലാക്കുന്നത്. ചെറുപ്രായത്തിലേ കോട്ടയത്ത് നിന്ന് പ ഠിച്ചതുകൊണ്ടാകും സംസാരത്തിൽ കണ്ണൂർ രീതി കാര്യമായി ഇല്ലാത്തത്. പക്ഷേ, നാട്ടിൽ ചെന്നാൽ തനി കണ്ണൂർ ഭാഷ തന്നെയാണ്.

nik

സാധാരണ കണ്ണൂർകാർക്ക് മറ്റൊരു സ്ലാങ് പറയേണ്ടി വ ന്നാൽ വലിയ പ്രശ്നമാണ്. 24x7 എന്ന ചിത്രത്തിൽ ഞാൻ ‘തിരുവന്തോരം’ ഭാഷയാണ് പറയേണ്ടത്. ഏറ്റവും വലിയ വെല്ലുവിളി അതായിരുന്നു. ഒാരോ വരിയും തിരുത്തി തിരുത്തിയാണ് ഡബ്ബിങ് പൂർത്തിയാക്കിയത്. മിമിക്രി ആർട്ടിസ്റ്റ് കൂടിയായതുകൊണ്ടാണ് വലിയ കുഴപ്പമില്ലാതെ അത് ചെയ്തതെന്ന് തോന്നുന്നു.

തമിഴിന്റെ കാര്യവും അങ്ങനെ തന്നെയാണ്. പണ്ടു മുത ലേ തമിഴ് സിനിമയോട് വലിയ ഇഷ്ടമുണ്ടായിരുന്നു. എം. ശ ശികുമാറിന്റെ വെട്രിവേൽ സിനിമയിൽ അവസരം വരുമ്പോ ൾ ഞാൻ 24x7 ചെയ്യുകയാണ്. എങ്കിലും ആ അവസരം എനിക്ക് തന്നെ കിട്ടി. തൊട്ടു പുറകേ അതേ പ്രൊഡക്‌ഷൻ ഗ്രൂപ്പിന്റെ ‘കിടാരി’യും ചെയ്തു. ഡബ് ചെയ്യുന്ന സമയത്താണ് ത മിഴ് നന്നായി പഠിക്കുന്നത്.

അതിനിടെ ‘വടക്കൻ സെൽഫി’യുടെ തെലുങ്ക് റീമേക് വ ന്നു. ‘മേട മൂത അബ്ബായി’ എന്നാണ് സിനിമയുടെ പേര്. തമിഴിൽ ‘ഗായത്രി’, ‘ഒൻപതു കുഴി സമ്പത്ത്,’ ‘രംഗ’ എന്നീ സിനിമകളും അഭിനയിച്ചു. തമിഴും തെലുങ്കും ചെയ്തുകൊണ്ടിരുന്നതിനാൽ സിനിമയിൽ ഗ്യാപ് വന്നിട്ടേയില്ല എനിക്ക്.

മലയാളത്തിൽ നല്ല അവസരത്തിനായി ഞാൻ ക്ഷമയോ ടെ കാത്തിരുന്നു. ഒടുവിൽ അരവിന്ദൻ വന്നു. തമിഴിൽ വിജയ് സേതുപതിയാണ് എന്റെ ഇഷ്ട നടൻ. പിന്നെ, പ്രകാശ് രാജും, നാസറും. പ്രകാശ് രാജിന്റെയും നാസറിന്റെയും ചിത്രങ്ങളൊക്കെ തേടി നടന്ന് കണ്ടു പിടിച്ച് ഞാൻ കണ്ടിട്ടുണ്ട്.

പ്രേമത്തെക്കുറിച്ച് ചോദിച്ചോളൂ... അതുകേൾക്കാൻ നല്ല രസമല്ലേ...

പ്രേമിക്കാൻ നേരം കിട്ടിയില്ല എന്നാതാണ് സത്യം. എട്ടാം ക്ലാസ് മുതൽ സിനിമയുമായി നടന്ന എന്നെ ആര് പ്രേമിക്കാനാണ്? പ്ലസ്ടുവിന് പഠിക്കുമ്പോൾ എന്റെ കൂടെ പഠിക്കുന്ന ആൺകുട്ടികൾ പറയുമായിരുന്നു. ‘നീ ആള് സുന്ദരി തന്നെയാ. പക്ഷേ, നടിയായിപ്പോയില്ലേ? ഇനിയിപ്പൊ ഞങ്ങൾക്ക് പ്രേമിക്കാൻ പറ്റില്ല’ എന്ന്.

കണ്ണൂർ സർ സെയ്യിദ് കോളജിലാണ് ഞാൻ ഡിഗ്രി പഠിച്ചത്. അപ്പോഴും പ്രേമത്തിന്റെ സ്ഥിതി കഷ്ടം തന്നെ. എങ്കിലും ഇടയ്ക്കൊക്കെ ഉള്ളിന്റെയുള്ളിൽ ആരോ പാടും പോലെ തോന്നാറുണ്ട്, ‘രാസാത്തീ... എന്നെ വിട്ട് പോകാതെടീ’ എന്ന്.

വിമൻ സ്റ്റഡീസിൽ പിജി നേടിയെടുക്കാനുള്ള ശ്രമത്തിലാ ഞാനിപ്പോൾ. പിന്നെ, സിനിമയിൽ ഇപ്പോഴും ട്രെയിനി സ്റ്റേജിലാണ്. തുടക്കത്തിൽ തന്നെ സുഹാസിനി, ഉർവ്വശി, ശ്രീനിവാസൻ, ലെന, തുടങ്ങിയ മുതിർന്ന നടീനടന്മാരുമായി അഭിനയിക്കാൻ അവസരം കിട്ടിയതുതന്നെ ഭാഗ്യമാണ്. സിനിമയിൽ കൂടുതൽ ശ്രദ്ധിക്കണം.

ഇനി പറയുന്ന കാര്യം കേട്ട് ആരും ചിരിക്കരുത്... നൃത്തം ഉണ്ടെങ്കിൽ അഭിനയിക്കാൻ പറ്റില്ല എന്നു പറഞ്ഞ ആ ഞാനിപ്പോൾ കാത്തിരിക്കുന്നത് എന്തിനാണെന്നോ? ‘മണിച്ചിത്രത്താഴ്’ പോലെ നർത്തകി പ്രധാന കഥാപാത്രമായി വരുന്ന, നൃത്തവും പാട്ടും ആടിത്തിമിർക്കുന്ന ഒരു സുന്ദരമായ സിനിമയ്ക്കുവേണ്ടി....

nik_1