മൈ മാറ്റേഴ്സ്
പേഴ്സണലായിട്ട് പറയുവാണെങ്കിൽ ഞാൻ അടൂരുകാരിയാണ്, കംപ്യൂട്ടർ എൻജിനീയറാണ്, മോഡലാണ്. മോഡലിങ്ങും ആക്റ്റിങ്ങും ഞാൻ പ്ലാൻ ചെയ്തതേയല്ല. അതെന്നിലേക്ക് വരികയായിരുന്നു. ചെയ്തു നോക്കിയപ്പോൾ എനിക്ക് ഇഷ്ടമായി. തമിഴിലും കന്നഡയിലും ഫീമെയിൽ ഓറിയന്റഡ് ലീഡ് റോളുകൾ ചെയ്തു. മലയാളത്തിലെ മികച്ച അവസരമാണ് ‘നീരാളി.’
ഹോം സീക്രട്സ്
വീട്ടിലെ എന്റെ കട്ട ഫാ നും ഫ്രണ്ടും ആരാന്നറിയുമോ? എന്റെ ചേട്ടൻ ശങ്കർ. മുംബൈയിൽ സ്റ്റാർ സ്പോർട്സിൽ ജോലി ചെയ്യുന്നു. അച്ഛ ൻ വേണുഗോപാൽ എൻജിനീയറായി അബുദാബിയിൽ എത്തി ബിസിനസ് മാൻ ആയി മാറിയ ആളാണ്. അമ്മ ലേഖ അധ്യാപികയായിരുന്നു. ഇ പ്പോ സ്വസ്ഥം ഗൃഹഭരണം. സിനിമയുടെ കാര്യത്തിൽ അച്ഛനും അമ്മയും ആദ്യം അത്ര സപ്പോർട്ട് ആയിരുന്നില്ലെങ്കിലും ഇപ്പോൾ ഡബിൾ ഓകെ.
ഫുട്ബോൾ ഫീവർ
ഇപ്പൊ എനിക്ക് നല്ല പനിയാ കേട്ടോ... ഫുട്ബോൾ ഫീവർ. കഴിയുന്നതും എല്ലാ മാച്ചസും കാണും. ടെൻഷനടിച്ച് ഗോളിനായി കാത്തിരിക്കുമ്പോഴുള്ള ത്രില്ലുണ്ടോല്ലോ, അതു വേറൊരു ഫീലാണ്. എന്റെ പേഴ്സണൽ ഫേവറിറ്റ് ഇംഗ്ലണ്ടാണ്. ഈ സീസണിൽ ഇതുവരെ കണ്ട കളികളിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ടത് ഇംഗ്ലണ്ടും പനാ മയും തമ്മിലുള്ള മാച്ചായിരുന്നു. 6–1 സൂപ്പർ സ്കോറല്ലേ..
ലവ് സ്റ്റോറീസ്
ഏതു ഭാഷയിലുള്ള സിനിമകളായാലും ലവ് സ്റ്റോറികളോടാണ് എനിക്കിഷ്ടം. ‘ഹം ദിൽ ദേ ചുകേ സനം’ പോലെയുള്ള പക്കാ ലവ് സ്റ്റോറികൾ. ഇതുവരെ മുഴുനീള ലവ് സ്റ്റോറി അഭിനയിക്കാൻ എനിക്കവസരം ലഭിച്ചിട്ടില്ല. വരും വരാതിരിക്കില്ല. ജീവിതത്തി ലും ആരെങ്കിലും ചെയ്സ് ചെയ്ത് ചെയ്സ് ചെയ്ത് എന്റെ സ്നേഹം പിടിച്ചു വാങ്ങണം എന്നാണ് ആഗ്രഹം.
മോഡലിങ് ഡെയ്സ്
മോഡലിങ് എന്റെ ലക്ഷ്യമല്ലായിരുന്നെങ്കിലും ഞാൻ പത്താം ക്ലാസ് മുതൽ ബ്യൂട്ടി പേജന്റുകളിൽ പങ്കെടുത്തിട്ടുണ്ട്. ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞ് ജയിക്കാനുള്ള ക്രെയ്സ് കൊണ്ട്. അന്നൊക്കെ ‘ബോയിഷ്’ ആയിരുന്നു എന്റെ പ്രകൃതം. നേവി കട്ട് മുടിയും ചാടി ചാടിയുള്ള നട ത്തവും. ബ്യൂട്ടി പേജന്റ്സിലെ ഗ്രൂമിങ് സെഷനിൽ നിന്ന് ഞാൻ പെൺകുട്ടിയായി ഒരുങ്ങാനും നടക്കാനുമൊക്കെ പഠിച്ചു.
ഫസ്റ്റ് അറ്റംപ്റ്റ്
സ്കൂളിൽ പഠിക്കുമ്പോഴാണ് ആദ്യമായി സിനിമചെയ്യുന്നത്.വി.കെ.പ്രകാശിന്റെ ‘പോപ്പിൻസ്.’ കൊച്ചു റോളായിരുന്നെങ്കിലും വലിയ സന്തോഷം തന്നു ആ സിനിമ. ഇതുവരെ ചെയ്ത സിനിമകളിലെ എന്റെ ഇഷ്ട കഥാപാത്രം തമിഴിലെ എന്റെ ആദ്യ സിനിമയായ ‘ഉത്തമ വില്ലനി’ലെ സ്കൂൾ കുട്ടിയുടെ കഥാപാത്രമാണ്. കമലാഹാസന്റെ മകന്റെ പെയർ ആയിട്ടായിരുന്നു കഥാപാത്രം. വളരെ ക്യൂട്ട് ആയ റോൾ.
ഫിലിം ബീറ്റ്സ്
സിനിമയ്ക്കായി ഒരു പ്രമോഷനും ചെയ്യാതെയാണ് തമിഴിലും കന്ന ഡയിലും മലയാളത്തിലും എനിക്ക് അവസരം ലഭിച്ചത്. നിമിർ, എന്നൈ അറിന്താൽ, എങ്കിട്ടേ മോതാതേ, കോഡിട്ട, ബാവ ലോഡ്ജ് എന്നിവയാണ് തമിഴിലും തെലുങ്കിലും ചെയ്ത ചിത്രങ്ങൾ. മലയാളത്തിൽ നീ കോ നാ ചാ, ജെയിംസ് ആൻഡ് ആലീസ്. നീരാളിയിൽ അവസരം വന്നപ്പോൾ ഞാൻ ശരിക്കും എക്സൈറ്റഡായി. മോഹൻലാലിനും നദിയ മൊയ്തുവിനും ഒപ്പം ഒരു റോൾ ! നീരാളിയിൽ വളരെ പ്രാധാന്യം ഉള്ളതും വ്യത്യസ്തവും ആയ റോളാണ് എന്റേത്. നീരാളിയിൽ ലാലേട്ടൻ പാടുന്ന, ഞാനും ലാലേട്ടനും അഭിനയിക്കുന്ന അഴകേ... അഴകേ... എ ന്ന പാട്ട് ട്രെൻഡിങ് ആയതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ. സിനിമയോടൊപ്പം സ്വന്തം ബിസിനസ് എന്ന ലക്ഷ്യവും എനിക്കുണ്ട്.