Saturday 21 December 2019 01:12 PM IST

‘അമ്മ നല്ല കുക്കാണ്! വീട്ടിൽ എല്ലാവരുമുള്ളപ്പോൾ അമ്മയുടെ ബിരിയാണി മസ്റ്റാണ്’; വിശേഷങ്ങൾ പറഞ്ഞ് ചക്കി

Lakshmi Premkumar

Sub Editor

parvathichakki987tubjh
ഫോട്ടോ: സതീഷ് ചെന്നൈ, ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

മലയാളികൾ മനസ്സിൽ എപ്പോഴും താലോലിക്കുന്ന രണ്ട് പേരുകളാണ് കണ്ണനും ചക്കിയും. ജയറാമിന്റെയും പാർവതിയുടെയും പൊന്നോമനകൾ. നായകനായി കണ്ണൻ (കാളിദാസൻ) സിനിമയിലേക്കു വന്നതിനു പിന്നാലെ ഗ്ലാമർ ലോകത്തേക്ക് ചക്കിയും (മാളവിക) ചുവട് വച്ചു കഴിഞ്ഞു. മോഡലിങ്ങിലേക്കുള്ള മാളവികയുടെ മെഗാ എൻട്രി സോഷ്യൽ മീഡിയ ആഘോഷമാക്കി. ‘ആ ചെറിയ കുട്ടിയാണോ ഇതെന്ന്’ അതിശയത്തോടെ ചോദിച്ചവരും, ‘വാട് എ മാസ് ലുക്ക്’ എന്ന് കമന്റ്  ചെയ്തവരും അറിയണം. മാളവിക ഒരു ചെറിയ പുലിക്കുട്ടി തന്നെ. പുലി മടയിലെ ‘ചിന്നപുലി’

ഹോം സിക്നെസ് കൂടുതലുള്ള ആളാണല്ലേ ?

വീട്ടിൽ അമ്മ നല്ല ഫൂഡ് ഉണ്ടാക്കും. അപ്പയും കണ്ണനുമുണ്ടെങ്കിൽ എപ്പോഴും തമാശയാണ്. ലോകത്ത് വേറെവിടെ പോയാലും എനിക്ക് എന്റെ വീട് മിസ് ചെയ്യും. ചെന്നൈ എന്റെ സിറ്റിയാണ്. ഓരോ കോർണറും എനിക്ക് പരിചിതമാണ്. അതുപോലെ തന്നെ വീടും.

എനിക്കേറ്റവും ഇഷ്ടം വീട്ടിലിരിക്കാനാണ്. എനിക്ക് രണ്ട് പെറ്റ്സ് ഉണ്ട്. ബെൻജിയും മെസ്സിയും. ഏറ്റവും വലിയ ടൈംപാസ് ആണവർ. ബെൻജി ഗ്രേറ്റ്ഡെയ്ൻ ഇനത്തിലുള്ള നായ ആണ്. എട്ടു വയസ്സായി  ഇപ്പോള്‍. ബെൻജി എന്ന പേര് ഞങ്ങളെല്ലാവരും ചേർന്ന് ഇട്ടതാണ്. മെസ്സിക്ക് മൂന്ന് വയസ്സേയുള്ളൂ. വൈറ്റ് റിട്രീവർ ഇനമാണ്. അവന് പേര് തിരഞ്ഞെടുത്തത് ഞാനാണ്.

കുക്കിങ് റേഞ്ച് എത്രയന്ന് പറയാമോ?

അമ്മ നല്ല കുക്കാണ്. വീട്ടിൽ എല്ലാവരുമുള്ളപ്പോൾ അമ്മയുടെ ബിരിയാണി മസ്റ്റാണ്. അമ്മയെപ്പോഴും പറയും പണ്ട് ഒന്നും അറിയില്ലായിരുന്നു. എല്ലാം ചെയ്തു ചെയ്ത് പഠിച്ചതാണെന്ന്. ഞാനും ആ വഴി തന്നെയാണ് ഫോളോ ചെയ്യുന്നത്. ഭക്ഷണം ഉണ്ടാക്കുന്നത് എനിക്കിഷ്ടമാണ്. ചിലപ്പോൾ ആദ്യത്തെ ഒന്ന് രണ്ട് വട്ടം പാളിപോകും. പക്ഷേ, മൂന്നാമത്തെ വട്ടം വിജയിക്കും. കണ്ണനാണ് എന്റെ സ്ഥിരം ഇര.

ഡയറ്റ്, വ്യായാമം ഒക്കെ കാര്യമായി ശ്രദ്ധിക്കാറുണ്ടോ?

വ്യയാമം, ചെറുപ്പം മുതൽ ഞങ്ങളുടെ ദിനചര്യയിലുണ്ട്. അമ്മയ്ക്കത് നിർബന്ധമായിരുന്നു. ഇപ്പോൾ നിത്യവും ഒന്നര മണിക്കൂർ ജിമ്മിൽ പോകുന്നുണ്ട്.

ഹെവി ഡയറ്റ് ഒന്നും എടുക്കാറില്ല. ഇഷ്ട ഭക്ഷണം കൂടുതൽ കഴിച്ചാൽ വർക് ഒൗട്ട് കൂട്ടും.  ജങ്ക് ഫൂഡ്, ഫാസ്റ്റ് ഫൂഡ് ഇവയൊന്നും തൊടാറേയില്ല. ഞാൻ പണ്ട് നല്ല ചബ്ബി കുട്ടിയായിരുന്നു. അങ്ങനെയുള്ളവർ ഭാരം കൺട്രോൾ ചെയ്തില്ലെങ്കിൽ പെട്ടെന്ന് പഴയ രൂപത്തിലേക്ക് പോകും. അതുകൊണ്ട് എന്റെ ഭാരത്തിൽ എനിക്ക് എപ്പോഴും കൺട്രോളുണ്ട്.

സ്പോർട്സ് തലയ്ക്കുപിടിച്ചത് എങ്ങനെയാണ് ?

വീട്ടിൽ അപ്പയും കണ്ണനും ഫുട്ബോൾ പ്രിയരാണ്. അതു കണ്ടിട്ടാകണം  ഞാനും പതുക്കെ ഫുട്ബോളിനെ സ്നേഹിച്ചത്. പിന്നെ ഞാൻ അവരേക്കാൾ വലിയ ഫുട്ബോൾ പ്രാന്തിയായി. ലാ ലീഗ് ലൈവ് മത്സരങ്ങൾ അലാം വച്ച് എഴുന്നേറ്റ് കാ ണും.  ലയണൽ മെസിയാണ് ഇഷ്ടതാരം. എല്ലാവരും ഒരുമിച്ച് കാണുന്നത് ഫുട്ബോൾ വേൾഡ് കപ്പ് മത്സരങ്ങളാണ്. ഞാൻ സ്പാനിഷ് ലീഗിലെ  ഒരു ലൈവും   മിസ്സാക്കില്ല. സ്കൂളിലും കോളജിലും ഫുട്ബോൾ ടീമിൽ ഉണ്ടായിരുന്നു.  

സിനിമയിൽ അപ്ഡേറ്റഡ് ആണോ ?

ഞാനൊരു മൂവി ബഫ് അല്ല. വീട്ടിൽ ബാക്കി മൂന്നു പേരും അ പ്ഡേറ്റഡാണ്. ഇറങ്ങുന്ന സിനിമകൾ  ഏതാണെന്നും നല്ലതാണോ എന്നൊക്കെ അവർക്കറിയാം. സിനിമയിൽ ഞാൻ അ ത്രയും അപ്ഡേറ്റഡ് അല്ല. നല്ല സിനിമയാണെങ്കിൽ ഞങ്ങൾ നാലു പേരും കൂടി പോയി കാണും. അപ്പയുടെയും കണ്ണന്റെയും സിനിമകളുടെ ഏറ്റവും വലിയ ക്രിട്ടിക് ഞാൻ തന്നെ. ഫ്രണ്ട്സ്, തൂവൽ കൊട്ടാരം, തിരുവമ്പാടി തമ്പാൻ അങ്ങനെ അപ്പയുടെ ഇഷ്ട സിനിമകൾ കുറെയുണ്ട്.

കണ്ണൻ അഭിനയിച്ച സിനിമകളിൽ ‘പൂമരം’ ആണ് ഏറ്റവും ഇഷ്ടം. കണ്ണൻ ആ സിനിമയ്ക്കു വേണ്ടിയെടുത്ത കഷ്ടപ്പാട് എത്രത്തോളമെന്ന് എനിക്കറിയാം. ഞാനും കണ്ണനും ചെന്നൈയിലാണ് സ്കൂളിങ് മുഴുവൻ. വീട്ടിൽ മാത്രമേ മലയാളമുള്ളൂ. അതുകൊണ്ടു തന്നെ ഫ്ലുവന്റായ മലയാളം പാടായിരുന്നു. കണ്ണൻ സിനിമയ്ക്ക് മുൻപേ  മാസങ്ങളോളം വീടു വിട്ട് ഒ റ്റയ്ക്ക് കൊച്ചിയിൽ ചെന്ന്  മഹാരാജാസിലെ കുട്ടികൾക്കൊപ്പം താമസിച്ച്, സംസാരിച്ചൊക്കെയാണ് സെറ്റായത്.

Tags:
  • Celebrity Interview
  • Movies