ചിത്രത്രശലഭങ്ങളെ മൈക്കിൾ ജാക്സൻ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു. അതുകൊണ്ടാണ് അ ദ്ദേഹത്തിന്റെ പ്രണയഗാനങ്ങളിൽ പലപ്പോഴും ചിത്രശലഭങ്ങൾ പാറിപ്പറന്നത്.
അദ്ദേഹത്തിന്റെ പ്രണയാർദ്രമായ നൃത്തച്ചുവടുകളെ ആരാധനയോടെ നോക്കി നിന്ന ഒരു കുട്ടിയുണ്ടായിരുന്നു. വളർന്നപ്പോൾ മൈക്കിൾ ജാക്സനെ മാനസഗുരുവായി സ്വീകരിച്ച അയാൾ യുട്യൂബിന്റെ സഹായത്തോടെ ഡാൻസ് പഠിച്ചു. പറഞ്ഞുവരുന്നത് ഋഷിയെക്കുറിച്ചാണ്. മുടി സ്വന്തം കിരീടമാക്കി മാറ്റിയ ഋഷി കുമാ ർ കെ. എസ്.
മഴവിൽ മനോരമയിലെ ഡി.ഫോർ ഡാൻസ് എന്ന പരിപാടിയിലൂടെയാണ് ഋഷിയെ പ്രേക്ഷകർ ശ്രദ്ധിക്കാൻ തുടങ്ങിയത്. ഉപ്പും മുളകും എന്ന സീരിയലിലൂടെയും ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയും പ്രിയങ്കരനായ ‘മുടിയൻ’ ഈ അടുത്തു വിവാഹിതനായി. വധു ഡോ. ഐശ്വര്യ ഉണ്ണി. സിനിമയിലൂടെയും ജനപ്രിയ സീരിയലുകളിലൂടെയും ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയാണു ഐശ്വര്യയും.
‘‘വിവാഹത്തിനുശേഷം ഒന്നിച്ചൊരു അഭിമുഖവും ഫോട്ടോഷൂട്ടും ആദ്യമായിട്ടാണ്. അതു വ നിത’യ്ക്കു വേണ്ടിയായതിൽ സന്തോഷം. ഈശ്വരാ മിന്നിച്ചേക്കണേ....’’ എന്നു പറഞ്ഞാണ് ഋഷി തുടങ്ങിയത്.
‘ആറു വർഷമായി ഞങ്ങൾ പ്രണയത്തിലായിരുന്നു. അടുത്ത സുഹൃത്തുക്കൾ പോ ലും അറിഞ്ഞില്ല. വിവാഹനിശ്ചയ ശേഷം അറിഞ്ഞാൽ മതിയെന്നു തന്നെയായിരുന്നു ആഗ്രഹവും തീരുമാനവും.’ ഐശ്വര്യയും കൂ ടെ ചേർന്നു.
ഋഷി: ഞാൻ പാറുവിനെ (ഋഷി അങ്ങനെയാണു ഐശ്വര്യയെ വിളിക്കുന്നത്. തിരികെ നന്ദു എന്നും. രണ്ടുപേരുടെയും വീട്ടിലെ വിളിപ്പേരാണ്) കണ്ടെത്തിയത് ഒരു ഓഡിഷനിലൂടെയാണ്. ആറു വർഷം മുമ്പ് ഞാനൊരു ആൽബം സോങ് ചെയ്തു. ഞാൻ തന്നെ എഴുതിയ സോങ്ങായിരുന്നു അത്. ‘ബോധം പോയി’ എന്നാണു പേര്. അതിൽ അഭിനയിക്കാൻ കുറച്ചുപേരെ കണ്ടു. അതിൽ ഒരാളായിരുന്നു പാറു. ഓഡിഷന് വന്നവരിൽ എനിക്ക് ഇഷ്ടപ്പെട്ട ആളും ഞാൻ െസലക്റ്റ് ചെയ്ത ആളും പാറുവായിരുന്നു.
ഐശ്വര്യ: അതിനുശേഷം ഞങ്ങളുടെ സൗഹൃദം മുറിഞ്ഞതേയില്ല. അധികം വൈകാതെ അത് പ്രണയത്തിലേക്കു മാറി. എനിക്കറിയാമായിരുന്നു നന്ദുവിന് പ്രണയമുണ്ടെന്ന്. എങ്കിലും കുറേനാൾ കൂടി ഞങ്ങൾ സുഹൃത്തുക്കൾ മാത്രമായി അഭിനയിച്ചു. പിന്നീടാണ് പ്രണയം തുറന്നു പറയുന്നത്.

ഞാൻ കാണുമ്പോഴൊക്കെ ഋഷി ഡാൻസ് കളിച്ചു നടക്കുകയാണ്. എനിക്ക് ഒരുപാടു സുഹൃത്തുക്കളുണ്ടെങ്കിലും അവരിൽ നിന്നു വളരെ വ്യത്യസ്തനായതുകൊണ്ടാണ് ഞാൻ ഇയാളെ പ്രണയിച്ചത്. പിന്നെ ആ മുഖത്തു നോക്കിയാൽ പ്രായം പറയാൻ പറ്റില്ലല്ലോ?
ഋഷി: റിയാലിറ്റി ഷോയ്ക്കിടയിൽ ലാലേട്ടൻ എന്നോടു ചോദിച്ചു. എത്ര വയസ്സാെയന്ന്. ഞാൻ വയസ്സു പറഞ്ഞിട്ടും ലാലേട്ടന് വിശ്വാസം വരുന്നില്ല.
ഐശ്വര്യ: വിവാഹത്തിനു മുൻപ് ഞങ്ങൾ കാമുകീകാമുകന്മാർ മാത്രമല്ല നല്ല സുഹൃത്തുക്കൾ കൂടിയായിരുന്നു. ഇപ്പോൾ ഭാര്യാഭർത്താക്കന്മാർ ആയെങ്കിലും നല്ല സുഹൃത്തുക്കൾ തന്നെയാണ്. ആ വൈബാണ് ഞങ്ങളെ മുന്നോട്ടു നയിക്കുന്നത്. ജീവിതകാലം മുഴുവൻ അത് ഉണ്ടാകണേ എന്നാണു പ്രാർഥന.
ഋഷി: സുഹൃത്തുക്കളായിരിക്കുക എന്നതിന് വേറൊരു സൗന്ദര്യമുണ്ട്.
ഐശ്വര്യ: നന്ദു ബിഗ് ബോസ് റിയാലിറ്റി ഷോയിൽ പങ്കെടുക്കുമ്പോൾ ഞങ്ങൾ കടുത്ത പ്രണയത്തിലാണ്. ഞാൻ നന്ദുവിനോട് ഒരു കാര്യമേ പറഞ്ഞുള്ളൂ; ‘ഈ ഷോയ്ക്കിടയിൽ മറ്റൊരാളുമായി ഇമോഷണൽ അറ്റാച്ച്മെന്റ് പറ്റില്ല. എനിക്ക് അതു സഹിക്കാനാകില്ല.’
ഋഷി : ഇവൾ പറഞ്ഞതിന്റെ പൊരുൾ ആദ്യം എനിക്കു മനസ്സിലായില്ല. പക്ഷേ, ഷോ കുറച്ചുദിവസം മുന്നോട്ടു പോയപ്പോൾ എനിക്ക് അതു മനസ്സിലായി. അവിടെ നമ്മൾ മറ്റൊരു മാനസികാവസ്ഥയിലാണു ജീവിക്കുന്നത്. അതുകൊണ്ടുതന്നെ കൂടെയുള്ള ഒരാളിനെ ഇമോഷണലായും അല്ലാതെയും ആശ്രയിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അവസാനദിവസം വരെ ആ ഷോയിൽ ഞാൻ ഉണ്ടായിരുന്നു. അപ്പോഴൊക്കെ പാറുവിന്റെ വാക്കുകൾ ഞാൻ മനസ്സിൽ സൂക്ഷിച്ചിരുന്നു.
ഐശ്വര്യ: എന്റെ അച്ഛൻ സത്യസായി ബാബയുടെ അനുയായിയാണ്. അതുകൊണ്ടാണ് ഋഷിയെ കണ്ടപ്പോ ൾ അച്ഛന് പെട്ടെന്നു തന്നെ ഇഷ്ടമായത്. ബാബയുടെ തലമുടിയും ഏകദേശം ഇതുപോലെ തന്നെയാണല്ലോ? അച്ഛന് പക്ഷാഘാതം ഉണ്ടായശേഷം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരമാണ് ഞങ്ങളുടെ വിവാഹം പെട്ടെന്നു നടത്തിയത്. ഋഷി ചാനൽ റിയാലിറ്റി ഷോയിൽ നിന്ന് ഇറങ്ങി ഒരാഴ്ച കഴിഞ്ഞപ്പോൾ ഞങ്ങൾ കല്യാണതീയതി കുറിച്ചു. ഒരുക്കങ്ങളൊക്കെ പൂർത്തിയാക്കാൻ കുറച്ചു സമയമേ കിട്ടിയുള്ളൂ. പക്ഷേ, എങ്ങനെയൊക്കെയോ അതു നന്നായി നടന്നു.
ഋഷി: മൂന്നു കല്യാണചടങ്ങുകൾ ഉണ്ടായിരുന്നു. ഹൽദി, കല്യാണം, റിസപ്ഷൻ. കോതമംഗലത്തിനടുത്ത് തൃക്കാരിയൂർ മഹാദേവക്ഷേത്രത്തിൽ വച്ചായിരുന്നു ഞങ്ങളുടെ താലികെട്ട്. പിന്നെ വല്ലാർപാടത്ത് റിസപ്ഷൻ. ഞങ്ങൾക്ക് എത്രയും വേണ്ടപ്പെട്ടവർ മൂന്നു ചടങ്ങിനും ഉണ്ടായിരുന്നു. അതാണു സന്തോഷം. പലരും ചോദിക്കുന്നുണ്ട് എന്തായിരുന്നു കല്യാണത്തിന്റെ ഹൈലൈറ്റ് എന്ന്.‘ സിംപിൾ ബട്ട് എലഗന്റ്...’ അല്ലേ പാറൂ?
ഐശ്വര്യ: കല്യാണത്തിനു ഗോൾഡൻ കളറിലുള്ള കാഞ്ചിപുരം സാരിയാണു ഉടുത്തത്. എറണാകുളത്തു നിന്നാണ് വാങ്ങിയത്. അതിൽ അൻപത്തിയൊന്നു സ്ഥലത്ത് ഐശ്വര്യ – ഋഷി എന്നതിന്റെ ചുരുക്കപ്പേര് ‘എ. ആർ’ എന്ന് സിഗ്നേച്ചർ തുന്നിച്ചേർത്തതു തിരുവനന്തപുരത്തെ ആല ഡിസൈനേഴ്സ് ആണ്.
രണ്ടാമത്തെ കല്യാണസാരി ഓറഞ്ച് നിറത്തിലുള്ളതായിരുന്നു. സാരി നന്നായി എന്ന് എല്ലാവരും പറഞ്ഞു. അതു സന്തോഷം. ഹൽദിക്ക് എനിക്ക് ഒരു ലാവൻഡർ ലഹങ്കയായിരുന്നു നന്ദുവിന് കോട്ടും സ്യൂട്ടുമായിരുന്നു. പ്രണയവിവാഹമായിരുന്നു എങ്കിലും ഞങ്ങളെ രണ്ടുവീട്ടുകാരും ഹൃദയം കൊണ്ടു സ്വീകരിച്ചു. അതാണു ഞങ്ങളുടെ ഭാഗ്യവും.
ഋഷി: ഉപ്പും മുളകും സീരിയലിൽ എന്റെ അച്ഛനും അമ്മയും ബിജു സോപാനവും നിഷാ സാരംഗുമാണ്. സീരിയലിൽ മാത്രമല്ല ജീവിതത്തിലും എനിക്ക് അവർ അച്ഛനും അമ്മയും തന്നെയാണ്. അവരെ അങ്ങനെ തന്നെയാണു വിളിക്കുന്നതും. അവരെ മാത്രമല്ല എന്റെ സഹോദരങ്ങളെയും അങ്ങനെ തന്നെയാണു കാണുന്നത്. അങ്ങനെ മൂന്നു കുടുംബങ്ങൾ ചേർന്നാണ് ഞങ്ങളുടെ കല്യാണം നടത്തി തന്നത്.

ഐശ്വര്യ: നന്ദു എപ്പോഴും അതു പറയും. ലോകത്ത് മറ്റൊരു സീരിയലിലും അഭിനയിക്കുന്നവർ തമ്മിൽ ഇത്രയും മനസ്സടുപ്പം ഉണ്ടാകില്ല.
ഋഷി: ഞങ്ങൾ പലപ്പോഴും അഭിനയിക്കുകയായിരുന്നില്ല. വീട്ടിലിരുന്ന് വെറുതെ വർത്തമാനം പറയുകയായിരുന്നു.
ഐശ്വര്യ: പഠനത്തിനിടയിൽ ചില സിനിമകളിൽ ചെറിയ വേഷങ്ങളിൽ ഞാൻ അഭിനയിച്ചിരുന്നു. മെഡിക്കൽ സ്റ്റുഡന്റ് ആയിരുന്നെങ്കിലും അഭിനയം തന്നെയായിരുന്നു എനിക്ക് ഇഷ്ടം. എന്നുവച്ച് പഠനം ഉഴപ്പിയൊന്നുമില്ല കേട്ടോ. നന്നായി പഠിച്ചു. ഡോക്ടറായി.
ഋഷി: ഡോക്ടർ ജോലിയും അഭിനയവും െഎശ്വര്യ എങ്ങനെയാണ് ഒരുമിച്ചുകൊണ്ടുപോകുന്നതെന്ന സംശയം പലരും എന്നോടു ചോദിക്കുന്നുണ്ട്.
ഐശ്വര്യ: അലോപ്പതിയിൽ തന്നെ വ്യത്യസ്തമായ ഒരു കോഴ്സാണ് ഞാൻ പഠിച്ചത്. ഫാം – ഡി. (Pham- D) വിദേശരാജ്യങ്ങളിൽ രോഗനിർണ്ണയം നടത്തുന്ന ഡോക്ടർമാരല്ല മരുന്ന് കുറിക്കുന്നത്. ഫാം. – ഡി കഴിഞ്ഞ ഡോക്ടർമാരാണ്. അവർക്കേ അതിനുള്ള അധികാരമുള്ളു. ഇന്ത്യയിൽ ഈ സിസ്റ്റം നടപ്പിലായി വരുന്നതേയുള്ളു. അതാണ് ഇപ്പോൾ എന്റെ പ്രശ്നം. പഠിച്ച കോഴ്സിന് അനുസരിച്ചുള്ള ജോലി വേണമെങ്കിൽ വിദേശത്തു പോകണം. വിദേശത്ത് പോയാൽ അഭിനയം നടക്കില്ല. തൽക്കാലം ഇങ്ങനെ മുന്നോട്ടു പോകാം എന്നാണു ഞങ്ങളുടെ തീരുമാനം.
ഋഷി: ഞാൻ റാപ്പ് സോങ്സ് എഴുതാറുണ്ട്. വ്ലോഗ്, റീൽസ്, ആൽബങ്ങൾ – സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. റിയാലിറ്റി ഷോയിൽ ചാനലുമായുള്ള കരാറുണ്ട്. അതുകഴിഞ്ഞാൽ ഈ രംഗത്ത് കൂടുതൽ സജീവമാകും.
(എറണാകുളം കാക്കനാടാണ് ഋഷിയുടെ വീട്. അ ച്ഛൻ സുനിൽ കുമാറിന് ബിസിനസാണ്. അമ്മ പുഷ്പലത. രണ്ടു സഹോദരന്മാരുണ്ട്, റിതു, റിഷേക്.
കോതമംഗലത്താണ് ഡോ. ഐശ്വര്യ ഉണ്ണിയുടെ വീട്. ഫോറസ്റ്റ് ഓഫീസറായിരുന്നു ഐശ്വര്യയുടെ അച്ഛൻ ഉണ്ണികൃഷ്ണൻ. അമ്മ ഉഷ. ഒരു സഹോദരിയുണ്ട് നവ്യാ ഉണ്ണി. ഹൈക്കോടതിയിൽ അഡ്വക്കേറ്റ് ആയിരുന്നു. ഇ പ്പോൾ എൽ.എൽ.എമ്മിനു പഠിക്കുന്നു.
ഐശ്വര്യ വളരെ ചെറുപ്പത്തിലേ ക്ലാസിക്കൽ ഡാൻസ് പഠിക്കുന്നുണ്ടായിരുന്നു. ഭരതനാട്യത്തിൽ അരങ്ങേറി. പഠനത്തോടൊപ്പം കലാപ്രവർത്തനങ്ങളിലും സജീവമായിരുന്നു. വീടിനടുത്തു വച്ച് ചിത്രീകരിച്ച ‘അലമാര’യാണ് ആദ്യം അഭിനയിച്ച സിനിമ. പിന്നീട് ലക്ഷ്യ, ക്യൂബൻ കോളനി, സകലകലാശാല, പൂഴിക്കടകൻ, തല്ലുമാല നമുക്ക് കോടതിയിൽ കാണാം എന്നീ സിനിമകളിലും അഭിനയിച്ചു. കുടുംബവിളക്ക്, സുഖമോ ദേവീ. എന്നീ ജനപ്രിയ സീരിയലുകളിലും സജീവസാന്നിധ്യമാണ് ഐശ്വര്യ.)
ഐശ്വര്യ: കല്യാണം കഴിഞ്ഞെങ്കിലും ഞങ്ങൾ ഇനിയും പരസ്പരം ഗേൾഫ്രണ്ടും ബോയ് ഫ്രണ്ടും ആയിരിക്കും. ഋഷി: ‘ഡാൻസും മുടിയുമാണ് എന്റെ രണ്ടു പ്രിയങ്ങൾ. ആ ലിസ്റ്റിലേക്ക് ഇപ്പോൾ ഒരാൾ കൂടി കടന്നുവരുന്നു; എന്റെ പ്രിയപ്പെട്ട ബൂബൂ..... പാറൂനെ സ്നേഹം കൂടുമ്പോൾ ഞാൻ ബൂ...ബൂ.... എന്നും വിളിക്കും.
കല്യാണശേഷം ഋഷി കുമാർ തന്റെ ഇൻസ്റ്റാ പേജിൽ ഇങ്ങനെ എഴുതി;
So its finally all mine now my boo boo
എന്റെ മുടിയുടെ രഹസ്യം
കുട്ടിക്കാലത്തേതന്നെ എന്റെ തലമുടി വ്യത്യസ്തമായിരുന്നു. നന്നായി ചുരുണ്ട്, കുറുകി... പക്ഷേ, എ നിക്ക് ആ മുടി ഇഷ്ടമായിരുന്നു. അതുകൊണ്ട് നീട്ടിവളർത്താൻ തുടങ്ങി. പിന്നെപ്പിന്നെ അത് എന്റെ ഐഡന്റിറ്റിയായി മാറി. മറ്റുള്ളവർ എന്റെ മുടി ശ്രദ്ധിക്കുന്നുണ്ട്, മുടിയൻ എന്ന് സഹപാഠികളും സുഹൃത്തുക്കളുമൊക്കെ വിളിക്കുന്നുണ്ട്... അതൊക്കെ ഞാൻ ആസ്വദിച്ചു തുടങ്ങി. ഇത്തിരി മുടിക്ക് വേണ്ടി പലരും ലക്ഷങ്ങൾ ചെലവിടുന്ന ഈ കാലത്ത് ഇതൊരു അനുഗ്രഹമായാണ് കരുതുന്നത്.
പലരും ചോദിക്കാറുണ്ട് എന്താണ് ഈ മുടിയുടെ രഹസ്യമെന്ന്. രഹസ്യം പുറത്തുവിടാൻ പറ്റില്ല എന്നൊക്കെ ഞാൻ പറയും. എങ്കിലും ഇതിലൊരു രഹസ്യവും ഇല്ല. ശുദ്ധമായ വെളിെച്ചണ്ണ മാത്രമാണു രഹസ്യം.
മുൻപൊക്കെ രാത്രി കിടക്കുമ്പോൾ മുടി കെട്ടിവയ്ക്കാറുണ്ടായിരുന്നില്ല. അതുകൊണ്ടുള്ള പ്രശ്നം എന്താണെന്നു ചോദിച്ചാൽ മുടിയിൽ പെട്ടെന്നു ജട പിടിക്കും. എന്നാലും മുടി വെട്ടിക്കളയുന്നത് എനിക്ക് ഇഷ്ടമല്ല. ഇത്തരം മുടി അപൂർവം അല്ലേ?.
വി. ആർ. ജ്യോതിഷ്.
ഫോട്ടോ: ശ്യാം ബാബു