Friday 22 May 2020 02:10 PM IST

‘ദയ ഇല്ലാതെ ട്രോൾ ചെയ്യപ്പെട്ട ആളാണ് ഞാൻ; എന്റെ ആരോഗ്യപ്രശ്നം വരെ പരിഹസിക്കപ്പെട്ടു’; മനസ്സു തുറന്ന് അഭിരാമി സുരേഷ്

Rakhy Raz

Sub Editor

abhirami-suresh66777 ഫോട്ടോ: ഡെയ്സി ഡേവിഡ്

ട്രെൻഡി ഗേൾ അഭിരാമിയുടെ ഇഷ്ടങ്ങൾ...

ഞാൻ എബ്ബി ടൂട്ട്

ഞാൻ അഭിരാമി സുരേഷ്. എബ്ബി ടൂട്ട് എന്നാണ് ഞാൻ എന്നെ  തന്നെ വിളിക്കുന്നത്. ഇൻസ്റ്റഗ്രാമിലൊക്കെ ഞാൻ ഈ പേര് ഉപയോഗിക്കുന്നുണ്ട്. എനിക്ക് ഇഷ്ടപ്പെട്ട എന്റെ മറ്റൊരു പേരാണത്. സ്കൂളിൽ കൂട്ടുകാർ അഭിരാമി എന്ന പേര് ചുരുക്കി എബ്ബി ആക്കി. ചേച്ചി അമൃത സുരേഷ് കുഞ്ഞിലേ എനിക്ക് ഇ ട്ട ഓമന പേരാണ് ടൂട്ടാ. രണ്ടും കൂടി ചേർത്തു ഞാൻ ഇട്ട പേരാണ് എബ്ബി ടൂട്ട്.

എന്റെ പാട്ട്

‘അമൃതം ഗമയ’ എന്ന ഞങ്ങളുടെ ബാൻഡിന് വേണ്ടി മിക്ക പാട്ടുകളും എഴുതുന്നതും കംപോസ് ചെയ്യുന്നതും ഞാ നാണ്. സിനിമകൾക്ക് വേണ്ടിയും പാട്ട് എഴുതി കംപോസ് ചെയ്തു. അതിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ട പാട്ട് എ ന്റെ ബാൻഡിന് വേണ്ടി ഞാൻ എഴുതി, കംപോസ് ചെയ്തു ഞാൻ തന്നെ പാടിയ ‘മൂവാണ്ടൻ’ എന്ന പാട്ടാണ്. തേപ്പ് കിട്ടിയ കാട്ടുറുമ്പിന്റെ കഥ ആണ് ആ പാട്ടിൽ.

എന്നെ ട്രോളി കഴിഞ്ഞോ 

ദയ ഇല്ലാതെ ട്രോൾ ചെയ്യപ്പെട്ട ആളാണ് ഞാൻ. താടിയെല്ല് അൽപം മുന്നോട്ട് ഇരിക്കുന്ന പ്രോഗ്‌നാത്തിസം എന്ന എന്റെ ആരോഗ്യപ്രശ്നം വരെ പരിഹസിക്കപ്പെട്ടു. 18 വയസ്സു വരെ അത്തരം കാര്യങ്ങൾ കേൾക്കുമ്പോൾ വിഷമിപ്പിച്ചെങ്കിലും അതെന്നെ പരുവപ്പെടുത്തി. ഇപ്പോൾ അത്ര ട്രോളുകൾ ഇല്ല. താടിയെല്ലിന്റെ പ്രശ്നം കറക്റ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നുമില്ല.

എന്റെ ഗാ‍ഡ്‌ജറ്റ്സ് എന്റെ പെർഫ്യൂംസ്

ഞാൻ ഏറ്റവും ആസ്വദിക്കുന്ന കാര്യം ആണ് നല്ല സുഗന്ധം. പെർഫ്യൂംസിന്റെ വലിയ കളക്‌ഷൻ തന്നെയുണ്ട്. ഗാഡ്‌ജറ്റ്സ് ഞാൻ ചുമ്മാ വാങ്ങി കൂട്ടാറില്ല. ആവശ്യം ഉള്ള ഗാഡ്‌ജറ്റ്സ് അപ്ഡേറ്റഡ് ആക്കി വയ്ക്കാറുണ്ട് എന്നു മാത്രം. സ്പീക്കറുകളുടെ ഒരുപാട് മോഡൽസ് എന്റെ കയ്യിൽ ഉണ്ട്. മ്യൂസിഷ്യൻ എന്ന നിലയ്ക്ക് അത് അത്യാവശ്യം ആണല്ലോ.

_MG_0772

എന്റെ പരീക്ഷണങ്ങൾ

ഞാൻ ഏറ്റവും കൂടുതൽ പരീക്ഷണങ്ങൾ നടത്തുന്നത് മുടിയിൽ ആണ്. കളർ ചെയ്യും, വീണ്ടും കറുപ്പിക്കും, നീട്ടും ചുരുട്ടും. കെയർ ചെയ്യാൻ ഇത്തിരി പാടാണ് ഈ മുടി. രണ്ടു മൂന്നു ദിവസം കൂടുമ്പോൾ മാത്രമേ മുടി കഴുകൂ. ഇല്ലെങ്കിൽ മുടി കൊഴിയും. കുളി കഴിഞ്ഞാൽ കെട്ടുകൾ കളയാൻ മടി ആണ് എന്ന ഒരൊറ്റ കുഴപ്പമേയുള്ളൂ.

എന്റെ ആദ്യ അവാർഡ്

‘സുല്ല്’ എന്ന സിനിമയ്ക്ക് വേണ്ടി ഞാൻ പാട്ട് കംപോസ് ചെയ്തിരുന്നു. ഗിറ്റാറും വോയ്‌സും മാത്രം ഉപയോഗിച്ചു ചെയ്ത പാട്ട് ഞാനും ചേച്ചിയും, നിരഞ്ജ് എന്ന ഗായകനും പാടിയ വേർഷൻ ഉണ്ട്. ആ ഗാനത്തിന് രാമു കാര്യാട്ട് സ്‌പെഷൽ ജൂറി അവാർഡ് കിട്ടി എനിക്ക്. മ്യുസിഷ്യൻ എന്ന നിലയിൽ ആദ്യമായി കിട്ടിയ ആ അംഗീകാരം എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്.

എന്റെ വിളക്കാണ് ചേച്ചി

ഇതുവരെ എബ്ബി എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അതെല്ലാം എന്റെ കുടുംബം എനിക്ക് സമ്മാനിച്ചതാണ്. മടിച്ചി ആയ എന്നെ ഇത്രയൊക്കെ ചെയ്യിച്ചത് ചേച്ചി ആണ്. അച്ഛൻ പി. ആർ. സുരേഷ് മ്യൂസിഷ്യൻ ആണ്. അമ്മ ലൈല പാട്ട്, നൃത്തം, മിമിക്രി, അഭിനയം എല്ലാം ചെയ്യുന്ന കലാകാരി. അന്ന് സോഷ്യൽമീഡിയ ഇല്ലാത്ത കൊണ്ട് അധികം ആർക്കും അറിയില്ലെന്നേയുള്ളൂ.

Tags:
  • Celebrity Interview
  • Movies