Wednesday 28 April 2021 03:04 PM IST

‘കുറേപേർ ചോദിച്ചു എന്താണ് കല്യാണം രഹസ്യമാക്കി വച്ചതെന്ന്’: കാത്തിരുന്ന കല്യാണക്കഥ പങ്കുവച്ച് ശ്രീലയ–റോബിൻ ജോഡി

Lakshmi Premkumar

Sub Editor

sreelaya-robin-wed

‘കുറേപേർ ചോദിച്ചു എന്താണ് കല്യാണം രഹസ്യമാക്കി വച്ചതെന്ന്’: കാത്തിരുന്ന കല്യാണക്കഥ പങ്കുവച്ച് ശ്രീലയ–റോബിൻ ജോഡി

ആഘോഷപ്പൂരങ്ങളായി മാറേണ്ട താര വിവാഹ ചടങ്ങുകൾ കോവിഡ് കാലത്ത് തികഞ്ഞ അച്ചടക്കത്തോടെ നടക്കുന്ന കാഴ്ചകളാണ് നമ്മൾ കാണുന്നത്. ‘ഇവർക്ക് കുറച്ചു കൂടി കാത്തിരുന്നിട്ട് പോരായിരുന്നോ വിവാഹം’ എന്ന് ചോദിച്ചവരോട് ‘എല്ലാറ്റിനും അതിന്റേ തായ സമയമുണ്ട് ദാസാ...’ എന്ന് പറഞ്ഞ് കൂൾ ആയി കല്യാണവും നിശ്ചയവുമൊക്കെ നടത്തി ചിലർ. സീരിയൽ താരം ശ്രീലയ –റോബിൻ ജോഡി മറുപടി പറയുന്നു...

സ്ക്രീനിലെ താരം പെട്ടെന്നൊരു ദിവസം സോഷ്യൽ മീഡിയയിൽ വിവാഹ ചിത്രങ്ങൾ ഷെയർ ചെയ്താൽ ആരാധകർ ഞെട്ടാതിരിക്കുമോ?

‘‘കുറേപേർ ചോദിച്ചു എന്താണ് കല്യാണം രഹസ്യമാക്കി വച്ചതെന്ന്. പക്ഷേ, രഹസ്യമാക്കിയതല്ല. കൊറോണ കാലത്ത് കൃത്യമായ ചട്ടങ്ങളോട് കൂടി മാത്രമല്ലേ കല്യാണം നടത്താൻ സാധിക്കൂ’’ സീരിയലിലെ പ്രിയതാരം ശ്രീലയ പറയുന്നു. ‘‘ജനുവരി മൂന്നിനായിരുന്നു ചങ്ങനാശ്ശേരിക്കാരൻ റോബിൻ ചെറിയാനുമായുള്ള വിവാഹം. ആ ദിവസത്തിനൊരു പ്രത്യേകത കൂടിയുണ്ട്. ആ ഡേറ്റിൽ തന്നെയായിരുന്നു എന്റെ അനിയത്തി ശ്രുതി ലക്ഷ്മിയും വിവാഹിതയായത്.

റോബിന്റെ വീട്ടുകാർ വിദേശത്ത് സെറ്റിൽഡാണ്. റോബി ൻ ജനിച്ചതും വളർന്നതുമെല്ലാം ബഹ്ൈറനിലാണ്. അതുകൊ ണ്ടു തന്നെ എനിക്ക് ഈ വിവാഹ ആലോചന വന്നപ്പോൾ ചെറിയ ടെൻഷനൊക്കെയുണ്ടായിരുന്നു. ഞാൻ ഇപ്പോഴും മനസ്സുകൊണ്ട് കണ്ണൂരിലെ ചെറിയ ഗ്രാമത്തിലെ പെൺകുട്ടി തന്നെയാണ്. മെലഡി പാട്ടുകൾ ഇഷ്ടപ്പെടുന്ന, ചെറിയ കാര്യങ്ങളിൽ പോലും സന്തോഷം കണ്ടെത്തുന്ന സാധാരണ പെൺകുട്ടി. റോബിനുമായുള്ള ആദ്യ സംസാരത്തിൽ തന്നെ എനിക്ക് നല്ല യോജിപ്പ് തോന്നി. ഞങ്ങൾക്കിടയിലെ പാട്ടുകൾ പോലും ഒരേ ചോയ്സായിരുന്നു.

വിഷമമുണ്ട്, എങ്കിലും...

വേണ്ടപ്പെട്ട പലർക്കും വിവാഹത്തിന് എത്താൻ കഴി‍ഞ്ഞില്ല. റോബിൻ അച്ചാച്ചന്റെ ചേച്ചി അമേരിക്കയിലാണ്. അവരൊന്നും വിവാഹത്തിൽ പങ്കെടുത്തില്ല. കോവിഡിന്റെ എല്ലാ പ്രോട്ടോകോളും സ്വീകരിച്ചു തന്നെയായിരുന്നു കല്യാണം. ചുരുക്കം പേരെ വിവാഹത്തിനുണ്ടായിരുന്നുള്ളൂ. ബോൾഗാട്ടി പാലസിലായിരുന്നു റിസപ്ഷൻ.

മക്കളും ഭർത്താവുമൊക്കെയായി നല്ലൊരു കുടുംബജീവിതമാണ് ഏറ്റവും വലിയ ആഗ്രഹം. അതുകൊണ്ട് റോബിൻ അച്ചാച്ചന്റെ കൂടെ ബഹ്റൈനിലേക്കു പോകാനാണ് പ്ലാൻ.’’