Saturday 29 June 2019 03:31 PM IST

സ്വാതിയുടെ സംശയങ്ങൾക്ക് മനീഷ് ഉത്തരം പറയുമോ? അതറിയാൻ ഈ ‘എപ്പിസോഡ് ’വായിക്കുക...

Unni Balachandran

Sub Editor

manesh-hhaet ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

ഒരുപാട് സംശയങ്ങളും കുസൃതികളുമുള്ള നായിക. അതിനെല്ലാം ഉത്തരം അന്വേഷിച്ച് ഒടുവിൽ ഓടി രക്ഷപ്പെടാൻ കൊതിക്കുന്ന നായകൻ. ഈ സീൻ നടക്കുന്നത് മഴവിൽ മനോരമയിൽ ‘ഭ്രമണം’ സീരിയൽ സെറ്റിലാണ്.  നായിക ഹരിതയെ അവതരിപ്പിക്കുന്ന സ്വാതിയുടെ ഡ‍ൗട്ട്സിനു മുന്നിൽ കറങ്ങി നിൽക്കുകയാണ് നായകൻ ശരത്താകുന്ന മനീഷ്. ‘അതേയ്... ഞാനൊരു കാര്യം’ എന്ന് പറഞ്ഞ് സ്വാതി ചോദിച്ചു തുടങ്ങുമ്പോഴേ മനീഷ് കൈകൂപ്പും.

സ്വാതി : ആദ്യം ചോദ്യമൊന്നു കേൾക്കൂ... ചുമ്മാ തിരഞ്ഞെടുപ്പ് കാലത്തെ ചില രാഷ്ട്രീയക്കാരെ പോ ലെ മിണ്ടുന്നതിനു മുൻപേ കൈകൂപ്പേണ്ട കാര്യമുണ്ടോ?

മനീഷ് : ഭക്തി, വിനയം ഇതൊക്കെ എ ല്ലാവർക്കും നല്ലതാണല്ലോ. അതുകൊണ്ട് തൊഴുന്നത് ആരോഗ്യത്തിനുനല്ലതാണ്.

സ്വാതി : അങ്ങനെയാണെങ്കിൽ ഓകെ. എ ന്റെ സംശയം സിംപിളാണ്. കല്യാണത്തിനു മുൻപ് താലി കെട്ടുന്നത് ശരിയാണോ? അത് ക്യാമറയ്ക്കു മുന്നിലാണെങ്കിൽ പോലും. കെട്ടുന്ന പോലെ അഭിനയിച്ചാൽ പോരെ. കെട്ടേണ്ട കാര്യമുണ്ടോ? ഏതു പെണ്ണിനും ഉണ്ടാകില്ലേ  താലി കെട്ടുന്ന നിമിഷത്തെ കുറിച്ചുള്ള സ്വപ്നം.

മനീഷ് : പിന്നെ, അത് കറക്ടാണ്. താലി യെന്ന് പറയുന്നതൊക്കെ നമ്മൾ അത്രയും ബ ഹുമാനിക്കുന്ന കാര്യമല്ലേ.

സ്വാതി : എന്നിട്ടാണോ നിങ്ങളങ്ങനെ ചെയ്തത്?

മനീഷ് : എന്തു ചെയ്തത്?

സ്വാതി : എന്റെ കഴുത്തിൽ ചേട്ടൻ താലികെട്ടിയത് ഭയങ്കര മോശമായിപ്പോയി.

മനീഷ് : ഈശ്വരാ, ഒരു വാക്ക് പറഞ്ഞിരുന്നെങ്കിൽ റീടേക് എടുക്കാമായിരുന്നു.

സ്വാതി: ഇനി അതൊന്നും പറഞ്ഞിട്ടു കാര്യമില്ല. എന്റെ കഴുത്തിൽ താലികെട്ടുന്നയാൾ ശരിക്കും എന്റെ ഭർത്താവാകേണ്ടേ?

മനീഷ് : അയ്യോ, ഞാൻ വേറെ കല്യാണമൊക്കെ കഴിച്ചയാളാ.

haromaneesh4435

സ്വാതി : അതെനിക്കറിയാം.

മനീഷ് : ഇതൊക്കെ അഭിനയമായി കണ്ടാൽ പോരേ?

സ്വാതി :  പക്ഷേ, താലി വല്യ സംഭവം ആണെന്ന് ചേട്ടൻ ത ന്നെ പറഞ്ഞില്ലേ. ഞാനാണെങ്കിൽ ചെറിയൊരു പെൺകുട്ടിയും. എനിക്ക് നല്ല ‘മനസ്സ് വിഷമം’ ഉണ്ട്. ഇതിന് എന്താണ് പരിഹാരം എന്നു പറയൂ...

മനീഷ് : ഞാൻ മാപ്പ് പറയാം. അത് മതിയോ?

സ്വാതി : അത് ചേട്ടൻ തന്നെ കയ്യിൽ വച്ചോ. എനിക്കൊരു ചിക്കൻ ബിരിയാണി വാങ്ങി തരുമോ. അങ്ങനെയാണെങ്കിൽ ക്ഷമിക്കാം. അല്ലെങ്കിൽ സ്ത്രീശാപം കിട്ടും.

മനീഷ് :  ബിരിയാണി ശാപം എന്നു പറയുന്നതാണ് കറക്ട്. ചിക്കൻ ബിരിയാണി മോഹിച്ച പെൺകുട്ടിയുടെ ശാപം. ഞാനീ താലികെട്ട് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. സീരിയലി            ൽ ഞാൻ താലികെട്ടിയ പെൺകുട്ടികളെല്ലാം വളരെ വല്യ നിലയിൽ എത്തിയിട്ടുമുണ്ട്.

സ്വാതി : അത് ഞാൻ വിശ്വസിക്കില്ല.

മനീഷ് : സത്യമായിട്ടും എത്തിയിട്ടുണ്ട്.

സ്വാതി : പക്ഷേ, ശരിക്കും താലികെട്ടിയ ചേട്ടന്റെ ഭാര്യ പെട്ടുപോയല്ലോ?

മനീഷ് : ഓഹോ, അങ്ങനെ... ഈ ബുദ്ധി നീ പരീക്ഷയ്ക്കു കാണിച്ചെങ്കിൽ എവിടെ എത്തിയേനെ?

സ്വാതി : ആഹാ, അതറിഞ്ഞില്ല അല്ലേ... എനിക്ക് നല്ല മാർക്കുണ്ട്, ഒന്നിനും തോറ്റില്ല. ഇല്ലെങ്കിൽ ചേട്ടൻ മാർ ഇവാനിയോസ് കോളജിലെ ഇംഗ്ലിഷ് ഡിപാർട്മെന്റിൽ ഒന്നു വന്നു ചോദിച്ചു നോക്ക്.

മനീഷ് : ഷൂട്ടിങ് കാരണം പേരിനു മാത്രം കോളജിൽ പോയ നീ എല്ലാ വിഷയത്തിനും ജയിച്ചെന്നോ?  കോപ്പി അടിച്ചില്ലേ?

സ്വാതി : പഠിച്ചെഴുതിയാലും ആർക്കും വിശ്വാസമില്ല.

മനീഷ് : നീ പറയുമ്പോൾ ആരും സംശയിക്കും.

സ്വാതി : അതെന്താ, എന്നെപ്പോലെയുള്ള ആരെങ്കിലും ചേട്ടനെ പറഞ്ഞ് പറ്റിച്ചിട്ടുണ്ടോ?

മനീഷ് : ഞാൻ മനസ്സമാധാനത്തോടെ ജീവിക്കുന്നത് നി നക്ക് തീരെ സഹിക്കുന്നില്ല അല്ലേ.

സ്വാതി : എനിക്ക് ലവ് സ്റ്റോറി കേൾക്കാൻ വലിയ ഇ ഷ്ടാ. അതുകൊണ്ട് ചോദിച്ചതാണേ. പറ്റുമെങ്കിൽ പറയൂ.

മനീഷ് :  അയ്യോ, ആ സൈസ് കഥ എന്റെ പോക്കറ്റിൽ ഇല്ല.

സ്വാതി : പ്രണയനായകന്റെ ‘ലുക്’ മാത്രമേ ഉള്ളൂ അല്ലേ.

മനീഷ് : ‘ലുക്’ എങ്കിലും ഉണ്ടെന്ന് സമ്മതിച്ചല്ലോ.

സ്വാതി : ഒരു മനുഷ്യനും  ഇങ്ങനെ ‘തോൽവി’ ആകരുത് ചേട്ടാ. പ്രേമം എന്നു കേൾക്കുമ്പോഴെ പേടിക്കുന്ന നായകൻ.

മനീഷ് : ഒാ ആക്കിയതാരുന്നല്ലേ, ഒരു നിമിഷം നീ ഒരു സത്യസന്ധ ആണെന്ന് ഞാൻ തെറ്റിധരിച്ചു.

സ്വാതി : വെറുപ്പിക്കരുത്, പ്ലീസ്. ലവ് സ്റ്റോറി വല്ലതും തുറന്നു പറയുമെങ്കിൽ കേൾക്കാം. പുതിയ തലമുറയ്ക്ക് പ്രചോദനമാകട്ടെ.

മനീഷ് :  കോളജിൽ പഠിക്കുന്ന സമയത്ത് കിട്ടിയൊരു പണിയാണ്. ഫസ്റ്റ് ഇയറിൽ ഞങ്ങൾക്ക് നല്ല രീതിയിൽ റാഗിങ് കിട്ടി. പുതിയ വർഷം പിള്ളേര് വന്നപ്പൊ  എല്ലാറ്റിനെയും ചുറ്റിക്കണമെന്ന് ഞങ്ങളും തീരുമാനിച്ചു. പിള്ളേരെയൊക്കെ ഓടിനടന്ന് പേടിപ്പിച്ചു. ഇനിയാണ് ട്വിസ്റ്റ്.

സ്വാതി : കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട. കാര്യം പറയൂ.

haritha6667nnn

മനീഷ് :  സുന്ദരികൾ മാത്രമുള്ള ഒരു ക്ലാസ് റൂമിലേക്ക് ഞങ്ങൾ ചെല്ലുന്നു. ഞാൻ ജാഡയിൽ വാതിൽ പടിയിൽ തന്നെ നിന്നു. കൂട്ടൂകാരൻ ഒരു പെൺകുട്ടിയുടെ അടുത്തേക്ക് നീങ്ങി. മറ്റുള്ളവർ ക്ലാസിലുള്ളവരെ കൊണ്ട് പാട്ട് പാടിക്കുകയും ഡാൻസ് ചെയ്യിക്കുകയുമൊക്കെ ചെയ്യുന്നു. പക്ഷേ, എനിക്കിട്ടുള്ള പണിയാണ് ആ ‘പാഷാണത്തിൽ കൃമി’ ഒരുക്കുന്നതെന്ന് ഞാൻ അറിഞ്ഞില്ല.

സ്വാതി : എന്ത് പണി?

മനീഷ് : അവൻ പുറത്ത് നിൽക്കുന്ന എന്നെ ചൂണ്ടി കാണിച്ചിട്ട് ആ പെൺകുട്ടിയോട് പറഞ്ഞു എനിക്ക് അവളെ ഭയങ്കര ഇഷ്ടമാണ്. ഒരു ‘നോ’ കേൾക്കാൻ ശക്തിയില്ലാത്തതു കൊണ്ട് നേരിൽ വന്ന് പറയുന്നില്ല എന്നേയുള്ളൂ. എന്തായാലും കുട്ടി ക്യാംപസ് കാലം കഴിയും വരെയെങ്കിലും അവനെ തിരിച്ചും പ്രേമിച്ചേക്കണേ എന്ന്.

സ്വാതി : ചേട്ടന്റെ കൂട്ടുകാരൻ സൂപ്പറാ...

മനീഷ് : ഹും. റാഗിങ് തിരിച്ച് എന്റെ നെഞ്ചത്തോട്ട് തന്നെ വന്നു വീണെന്ന് പറഞ്ഞാൽ മതിയല്ലോ?

സ്വാതി : ആ കുട്ടിക്ക് ചേട്ടനെ ഇഷ്ടമാന്ന് പറഞ്ഞോ?

മനീഷ് : ബെസ്റ്റ്. അവളുടെ കണ്ണിൽ ഭീഷണിപ്പെടുത്തി പ്രേമം കൊള്ളയടിക്കാൻ വന്ന ‘നരാധമൻ’ അല്ലേ ഞാൻ. അവള് പേടിച്ച് ആദ്യം വീട്ടിൽ പറഞ്ഞു. അവര് വന്ന് കോളജിൽ പറഞ്ഞു. കേട്ടറിഞ്ഞവർ പറഞ്ഞ് നാട്ടുകാരും അറിഞ്ഞു.

സ്വാതി : നൈസായിട്ട് സ്വയം വെള്ളപൂശുവായിരുന്നല്ലേ. ആ പെൺകുട്ടി തന്നെയാണോ ചേട്ടന്റെ ആത്മസഖി ആയത്.

മനീഷ് : പൊയ്ക്കോണം അവിടുന്ന്. ഇത് സിനിമയല്ല, ജീവിതമാണ്

സ്വാതി : ക്ഷമിക്കൂ, ഒരു നിമിഷം എന്റെ ഉള്ളിലെ സാഹിത്യ വാസന അറിയാതെ ഉണർന്നു പോയതാ...

മനീഷ് :  എങ്ങനെയെങ്കിലും സോറി പറഞ്ഞ് പ്രശ്നം തീർക്കാമെന്ന് കരുതിയാണ് കോളജിലെത്തിയത്. അപ്പോൾ കടുത്ത ആത്മാർഥതയുമായി കാത്തു നിൽക്കുന്നു ഒരു ചങ്ക് ബ്രോ. എ ന്നെ കുറിച്ച് പരാതി പറഞ്ഞതിനു അവളെ നന്നായി വിരട്ടിയെന്ന് അവൻ പറയുന്നത് കേട്ട് ഞാൻ പേടിച്ചു. അതോടെ സീൻ കോൺ‍‍ഡ്ര ആയെന്ന് ഉറപ്പായി. വൈകിട്ട് അവളുടെ ബന്ധു  ക്കളും പരിചയക്കാരുമെല്ലാം എന്നെ കാത്ത് കൂത്തുപറമ്പ നി ർമലഗിരി കോളജിനു മുന്നിൽ നിൽക്കുന്നു.

സ്വാതി : അടി കിട്ടിയോ? അതോ കാല് പിടിച്ച് രക്ഷപ്പെട്ടോ.

മനീഷ് : ഇല്ല, ഞാൻ നടന്നെതെല്ലാം വള്ളി പുള്ളി വിടാതെ അവരോട് പറഞ്ഞു. കരഞ്ഞ പോലെയുള്ള എന്റെ മുഖഭാവം കണ്ടപ്പോഴെ അവരുടെ മനസ്സലിഞ്ഞു കാണണം.

സ്വാതി : അഭിനയം അന്നേ തുടങ്ങിയാരുന്നു അല്ലേ?

മനീഷ് : എന്റെ പാവം ലുക് കണ്ടിട്ട് എങ്ങനെയോ അവരെന്നെ വെറുതെ വിട്ടു.

sril

സ്വാതി : ഇപ്പോഴാണ് കണ്ടിരുന്നെങ്കിൽ രണ്ട് ഇടി തന്നേനെ. ഒടുക്കത്തെ ജാടയല്ലേ.

മനീഷ് : എനിക്കോ?

സ്വാതി : നമ്മൾ ‘ഭ്രമണത്തിൽ’ പരിചയപ്പെടുന്നതിനു മുൻപ് ഒരു വട്ടം കണ്ടിട്ടുണ്ട് ? ഓർമയുണ്ടോ...?

മനീഷ് : നമ്മളോ, ഏയ് തനിക്കു തോന്നുന്നതായിരിക്കും

സ്വാതി :  ‘ചെമ്പട്ട്’ സീരിയലിൽ ഞാനാണ് ദേവിയായി അഭി നിയിച്ചിരുന്നത്. അന്ന് ചേട്ടൻ ലൊക്കേഷനിൽ വന്ന ആദ്യ ദി വസം ഞാൻ ചിരിച്ചു കാണിച്ചു. പക്ഷേ, മൈൻഡ് ചെയ്തില്ല. ഒടുക്കത്തെ ജാട.

മനീഷ് : ഞാൻ കണ്ടില്ല. അല്ലാതെ ‍ജാട ഒന്നും അല്ല. എന്തെങ്കിലും ആലോചിച്ചു നടന്നു പോയതാരിക്കും.

സ്വാതി : എന്താണ് ഭവാന്റെ ചിന്താമണ്ഡലത്തിൽ അപ്പോൾ ഉടലെടുത്തത്?

മനീഷ്: ദേവി കഥാപാത്രത്തിന്റെ കാര്യം പറഞ്ഞപ്പോഴേ നീ ദൈവഭാഷയിലേക്ക് മാറിയോ?

സ്വാതി : ആ കാലത്ത് വെറുതേ വർത്തമാനം പറഞ്ഞാലും അറിയാതെ ഈ സ്റ്റൈൽ കയറി വരും. ഇപ്പോഴും ഡബ് ചെയ്യാൻ നിന്നാൽ  എനിക്ക് ദൈവഭാഷ വ രും. അതു കൊണ്ടാണ് ‘ഭ്രമണം’ സീരിയലിൽ ഡബ് ചെയ്യാൻ പറഞ്ഞിട്ടും ഞാൻ വേണ്ടെന്നു വച്ചത്.

മനീഷ്: ദൈവത്തിന്റെ വേറെ ഹോബികളെന്തൊക്കെയാ? ദൈവത്തിന് ഉണ്ണിമുകുന്ദനെ ഇഷ്ടമാന്ന് കേട്ടിട്ടുണ്ടല്ലോ?

സ്വാതി : ദൈവത്തിന് ഉണ്ണി മുകുന്ദനുമായി ഒരു ബന്ധവുമില്ലായേ... വേറെ ഒന്നും ചോദിക്കാനില്ല അല്ലേ.

മനീഷ് : അച്ഛൻ ഷെഫ് ആയതുകൊണ്ടാണോ ഭക്ഷണത്തോട് ഇത്ര സ്നേഹം?

സ്വാതി :  അതും ഉണ്ട്, വിശപ്പും ഉണ്ട്. ഞാനും തരക്കേടില്ലാതെ കുക്ക് ചെയ്യും. ചിക്കൻ കറി ആണ് എന്റെ സ്പെഷൽ ഐറ്റം.

മനീഷ് : അയ്യേ, ചിക്കൻ കറിയോ. അതിവിടത്തെ പിള്ളേർക്കു വരെ ഉണ്ടാക്കാൻ അറിയാവുന്ന ഐറ്റമല്ല. ഇതാണോ ഒ രു ഷെഫിന്റെ മകൾടെ പ്രധാന ഐറ്റം?

സ്വാതി : ഇത് തന്നെ എങ്ങനെ പഠിച്ചെന്ന് എനിക്കറിയില്ല.  എ നിക്കിതൊക്കെ പേടിയാ. ചേട്ടൻ ഭക്ഷണമുണ്ടാക്കുമോ?

മനീഷ് : ഭാര്യ എന്റെ നാടായ കണ്ണൂരിലേക്കു പോയപ്പോൾ കുറച്ചു കാലം ഞാൻ തിരുവനന്തപുരത്ത് ഒറ്റയ്ക്കായിരുന്നു. ആ സമയത്ത് ദോശ പോലുള്ള ഐറ്റങ്ങൾ പരീക്ഷിച്ചിട്ടുണ്ട്.

സ്വാതി : കോളജിൽ പഠിക്കുമ്പോൾ ആരെങ്കിലും    ചേട്ടനെ പൂച്ചക്കണ്ണാ എന്നു വിളിച്ചു കളിയാക്കിയിട്ടുണ്ടോ?

മനീഷ് : പിന്നെ, ഇഷ്ടം പോലെ. ഈ കണ്ണിന്റെ കളറൊന്നു മാറ്റാൻ പറ്റുവോ എന്ന് അന്വേഷിച്ച് കുറെ അലഞ്ഞതാണ് ഞാൻ.

സ്വാതി :  ഈ മനോഹരമായ പൊസിറ്റിവ് കണ്ണൊ? എന്തിന്?

മനീഷ് : ഈശ്വരാ, ബാറ്ററിയിൽ മാത്രമല്ല, കണ്ണിലുമുണ്ടോ, പൊസിറ്റിവും നെഗറ്റിവും. എന്നെ സംബന്ധിച്ച് കരിയറിന്റെ തുടക്കത്തിൽ അതൊരു നെഗറ്റീവായിരുന്നു. പാവപ്പെട്ട വീട്ടിലെ കഥാപാത്രങ്ങൾ അഭിനയിക്കാൻ പൂച്ചക്കണ്ണ് പറ്റില്ലെന്ന് ഒരുപാട് പേർ പറഞ്ഞു. അത് പരിഹരിക്കാൻ ലെൻസ് വച്ചു. പക്ഷേ, അത് ഒരു കണ്ണിൽ ചെറിയ പ്രശ്നങ്ങൾ ഉ ണ്ടാക്കി. അങ്ങനെ ആ ശ്രമം ഉപേക്ഷിച്ചു. പൂച്ചക്കണ്ണുള്ള പാവപ്പെട്ടവരുടെ റോൾ മാത്രം മതിയെന്ന് തീരുമാനിച്ചു.

സ്വാതി : അത് നന്നായി, പൂച്ചക്കണ്ണും  കൂടെയല്ലായിരുന്നെങ്കി ൽ എന്റെ ഭർത്താവായി അഭിനയിക്കാൻ ഞാൻ സമ്മതിക്കില്ലായിരുന്നു, വഴക്കും ഉണ്ടാക്കിയേനെ.

മനീഷ് : അതെന്താ?

സ്വാതി : പൂച്ചക്കണ്ണുള്ള ആളുകൾ പാവമാന്നാ എനിക്കുണ്ടായിട്ടുള്ള അനുഭവം.

മനീഷ് : അത് സത്യം തന്നെ, പക്ഷേ, പൂച്ചക്കണ്ണുള്ള വേറെ ആരെയൊക്കെ അറിയാം?

സ്വാതി: അങ്ങനെ ഇപ്പോ, കേൾക്കണ്ട. എപ്പോഴും എന്നോട് പറയാറുള്ള വാചകം തന്നെ അങ്ങോട്ട് പറയാം. സംശയം ആ രോഗ്യത്തിനു ഹാനികരം.