Thursday 13 December 2018 04:49 PM IST

ഇസയുടെ ക്രെയ്സി ഡാഡ്! കുടുംബത്തോടൊപ്പം െടാവിേനാ തോമസ്

Nithin Joseph

Sub Editor

tovino01
ഫോട്ടോ: ശ്യാം ബാബു

ഉച്ചയുറക്കം കഴിഞ്ഞ് ഇസ കണ്ണു തുറന്നതേയുള്ളൂ. പ തിയെ കട്ടിലിൽ നിന്ന് ഊർന്നിറങ്ങി, അമ്മ ശ്രദ്ധിക്കുന്നുണ്ടോ എന്ന് ഇടങ്കണ്ണിട്ടൊന്ന് നോക്കി. പിന്നെ, ഒരു പാച്ചിലാണ്. അമ്മയ്ക്ക് പിടികൊടുക്കാതെ, കുഞ്ഞിക്കൈകൾ വീശി അങ്ങോട്ടുമിങ്ങോട്ടും ഓടുമ്പോൾ ഇസ തേടുന്നത് അപ്പയെ. മകളുടെ വിളി ദൂരെ നിന്ന് കേട്ടിട്ടെന്ന പോലെ ടൊവിനോ എത്തി. ദിവസം മുഴുവൻ നീണ്ട ഷൂട്ടിങ്ങിന്റെ ക്ഷീണമെല്ലാം മ റക്കാൻ ‘അപ്പ’ എന്ന വിളിയും അവളുടെ കുസൃതികളുംധാരാളം. വന്ന പാടേ മകളെ കോരിയെടുത്ത് മടിയിലിരുത്തുമ്പോൾ മലയാള സിനിമയിലെ തിരക്കേറിയ യുവതാരത്തിന്റെ അടയാളങ്ങളൊന്നും കാണുന്നതേയില്ല. ഇപ്പോൾ ടൊവിനോ ഇ സയെന്ന ഒന്നര വയസ്സുകാരിയുടെ അപ്പ മാത്രമാണ്.
മലയാളം കടന്ന് അന്യഭാഷാ ചിത്രങ്ങളിലും ചുവടുറപ്പിക്കാനൊരുങ്ങുമ്പോള്‍ ആത്മവിശ്വാസത്തോടെ ടൊവിനോ പ റയുന്നു, ആകാശമാണ് അതിര്.

മലയാളത്തിലെ മുൻനിര നായകൻ എന്നു പ്രേക്ഷകർ വിളിക്കുന്നത് കേൾക്കുന്നില്ലേ?

നായകനെന്നതിലുപരി, ഒരു നടൻ ആയിട്ടാണ് ഞാൻ എന്നെത്തന്നെ കാണുന്നത്. ഓരോ സിനിമ കഴിയുമ്പോഴും നടനെന്ന നിലയിൽ മെച്ചപ്പെടുന്നുണ്ടെന്നാണ് വിശ്വാസം. മൾട്ടിഹീറോ, വില്ലൻ, കോമഡി, സോളോ എന്നിങ്ങനെ എല്ലാത്തരത്തിലുമുള്ള സിനിമകൾ ചെയ്തിട്ടുണ്ട്.
കഥ കേൾക്കുമ്പോൾ ശ്രദ്ധിക്കുന്നത് നായകനോ വില്ലനോ എന്നതല്ല. ചെയ്യുന്ന കഥാപാത്രം പ്രാധാന്യം ഉള്ളതാണോ, അ ല്ലെങ്കിൽ എനിക്ക് പെർഫോം ചെയ്യാനുള്ള സാധ്യത ഉണ്ടോ, എന്നതാണ്. നായകനാകാൻ വേണ്ടി എല്ലാ സിനിമയിലും ഒരേ അച്ചിൽ വാർത്ത തരത്തിലുള്ള കഥാപാത്രങ്ങൾ ചെയ്യാൻ താൽപര്യമില്ല. എല്ലാറ്റിനുമുപരി, എന്റെ ജോലി നന്നായി ചെയ്യാനുള്ള സ്വാതന്ത്ര്യം വേണം. കൂടെ അഭിനയിക്കുന്നവരുടെ പ്രാധാന്യം വെട്ടിക്കുറച്ച്, എന്നെ മാത്രം ഫോക്കസ് ചെയ്യണമെ ന്ന വാശിയും ഇല്ല.

സിനിമ സ്വപ്നം കണ്ടിരുന്ന കാലത്ത് ഇങ്ങനൊരു വളർച്ച പ്രതീക്ഷിച്ചിരുന്നോ?

ആഗ്രഹമുണ്ടായിരുന്നു എന്ന് പറയുന്നതാകും ശരി. അത് യാഥാർഥ്യമാക്കാൻ പരിചിതരും അപരിചിതരുമായ ഒരുപാടു പേർ സഹായിച്ചിട്ടുണ്ട്. അഭിനയമോഹം തലയ്ക്ക് പിടിച്ച കാ ലത്ത് ഒരുപാടു സിനിമകളുടെ കാസ്റ്റിങ് കോളുകൾ കണ്ട് ഫോട്ടോ അയയ്ക്കുമായിരുന്നു. പലരും ഒാഡിഷനു പോലും വിളിച്ചിട്ടില്ല. എനിക്ക് ഒരു നോർത്ത് ഇന്ത്യൻ മുഖവും രൂപവുമാ ണുള്ളതെന്നും മലയാള സിനിമയ്ക്ക് പറ്റില്ല എന്നുമൊരു ധാരണ പലർക്കുമുണ്ടായിരുന്നു. ഇപ്പോൾ, ആ കാഴ്ചപ്പാട് മാറിയിട്ടുണ്ട്. ഞാനൊരു തനി മലയാളിയാണ്. പിന്നെ, ലുക്കിനേ ക്കാൾ ഉപരി, പ്രേക്ഷകർ നമ്മളെ അംഗീകരിക്കുന്നതിലല്ലേ കാ ര്യം. അതിന് കഴിവും പരിശ്രമവുമാണ് വേണ്ടത്.


സംവിധായകന്റെ  പരിചയ സമ്പത്തിനേക്കാൾ പ്രധാനം കഥയും സിനിമയോടുള്ള സമീപനവുമാണെന്ന് ഞാൻ കരുതുന്നു. എന്റെ അടുത്തു വരുന്ന കഥകളിൽനിന്ന് ഇഷ്ടപ്പെട്ടവ തിരഞ്ഞെടുക്കുന്നു. ഏതൊരു സംവിധായകനും കഥയുമായി എന്നെ സമീപിക്കാം. പല സംവിധായകരുടേയും കരിയറിന്റെ ആദ്യഘട്ടത്തിലുള്ള സിനിമകളുടെ ഭാഗമാകാൻ കഴിഞ്ഞു.
മാർട്ടിൻ പ്രക്കാട്ടിന്റെ രണ്ടാമത്തെ സിനിമയായിരുന്നു ‘എ ബിസിഡി’. രൂപേഷ് പീതാംബരന്റെ രണ്ടാമത്തെ സിനിമയായിരുന്നു ‘യൂ ടൂ ബ്രൂട്ടസ്’. ശ്യാംധറിന്റേയും ടോം ഇമ്മട്ടിയുടേയും ജോൺ പോള്‍ ജോർജിന്റേയും ആദ്യ സിനിമയിലാണ് ഞാൻ അഭിനയിച്ചത്.

tovino4

ഇനി അഭിനയിക്കാനിരിക്കുന്ന പത്ത് പ്രൊജക്ടുകളിൽ പകുതിയും പുതുമുഖ സംവിധായകരുടേതാണ്. നടൻ ധനുഷ് മലയാളത്തിൽ നിർമിക്കുന്ന ആദ്യത്തെ സിനിമയാണ് ‘തരംഗം’. സംവിധായകൻ ഡൊമിനിക് അരുണിന്റെ ആദ്യചിത്രമാണത്. രണ്ടിലധികം സിനിമകൾ ചെയ്തിട്ടുള്ള ഒരു സംവിധായ കന്റെ സിനിമയിൽ ഞാൻ ആദ്യമായി അഭിനയിക്കുന്നത് ആഷിക് അബുവിന്റെ ‘മായാനദി’യിലാണ്.

തമിഴിലും സജീവമാകുകയാണല്ലേ?

ഒരേ സമയം തമിഴിലും മലയാളത്തിലും റിലീസാകുന്ന ചിത്രമാണ് ബി.ആർ. വിജയലക്ഷ്മി സംവിധാനം ചെയ്ത ‘അഭിയും അ നുവും’. എൻജിനീയറിങ് പഠിച്ചത് കോയമ്പത്തൂരിലും ജോലി ചെയ്തത് ചെന്നൈയിലുമാണ്. അതുകൊണ്ട് തമിഴ് മാനേജ് ചെയ്യാൻ പറ്റുമെന്ന ആത്മവിശ്വാസം ഉണ്ട്. ലോകസിനിമയ്ക്ക് മുന്നിൽ മലയാളത്തെ പ്രതിനിധാനം ചെയ്യാനാണ് ഞാൻ ആ ഗ്രഹിക്കുന്നത്. മലയാളത്തിൽ കാലുറപ്പിച്ചു നിന്നുകൊണ്ട് കഴിയുന്നത്ര വളരണം. ഹോളിവുഡ് സിനിമയിലാണെങ്കിൽ പോലും ഒരു മലയാളിയുടെ കഥാപാത്രം ഉണ്ടെങ്കിൽ അത് ചെയ്യാനാണ് ഇഷ്ടം.

പൃഥ്വിരാജ് എന്ന നടന് ജീവിതത്തിൽ സ്വാധീനമുണ്ട്?

സ്നേഹവും ബഹുമാനവും കലർന്നൊരു അസൂയയാണ് എ നിക്ക് പൃഥ്വിരാജിനോടുള്ളത്. എന്റെ തലയിൽ സിനിമാമോ ഹം കയറുന്ന കാലത്ത് പ്രേക്ഷകർ അംഗീകരിച്ചിട്ടുള്ള ഒരേ യൊരു യുവനടൻ അദ്ദേഹമാണ്. ഇന്ത്യൻ സിനിമയിൽ പൃഥ്വി രാജിന് അദ്ദേഹത്തിന്റേതായ ഒരു സ്പേസുണ്ട്. മലയാളസിനി മ മുന്നോട്ടു നീങ്ങണമെങ്കിൽ നല്ല സിനിമകൾ വരണമെന്നും, വ്യത്യസ്തമായ പരീക്ഷണങ്ങൾ നടത്തണമെന്നും വിശ്വസിച്ച് അതിനു വേണ്ടി നിലകൊള്ളുന്നുണ്ട് പൃഥ്വിരാജ്. സെൽഫ് സെന്റേർഡ് ആകാതെ, കൂടെ ജോലി ചെയ്യുന്ന ആളുകളെ ഒരു തരത്തിലും ഒതുക്കി നിർത്താതെ, അവർക്ക് ജോലി ചെയ്യാ നുള്ള സ്പേസ് കൊടുത്തുകൊണ്ട് ഒരുമിച്ച് വളരുകയാണ് അദ്ദേഹം ചെയ്യുന്നത്.

ഒതുക്കപ്പെടുന്ന അവസ്ഥ നേരിടേണ്ടി വന്നിട്ടുണ്ടോ?

നേരിട്ട് അത്തരം അനുഭവങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. ചുറ്റുമുള്ള പലരും അങ്ങനെ പറഞ്ഞ് കേട്ടിട്ടുണ്ട്. അതിന്റെ പേരിൽ വേവലാതിപ്പെട്ട് നടന്നിട്ട് പ്രത്യേകിച്ച് ഗുണമൊന്നും കിട്ടാനില്ല. ഞാൻ എന്റെ ജോലി ചെയ്യുന്നു, അതിന്റെ ഫലം തിയറ്ററിൽ കിട്ടുന്നു. നല്ല സിനിമകൾ സംഭവിക്കുന്നതിനൊപ്പം തന്നെ, കൂടുതൽ പുതുമുഖങ്ങള്‍ സിനിമയിലേക്ക് വരണമെന്ന് ആഗ്രഹിക്കുകയും അതിൽ സന്തോഷിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ഞാൻ.

വളരെയധികം സെൻസിറ്റീവാണോ ടൊവിനോ?

ഞാനൊരു സാധാരണ മനുഷ്യനാണ്. സെൻസിറ്റീവും സെൻസിബിളുമാണ്. സിനിമാനടൻ ആണെന്ന കാരണം കൊണ്ട് വികാരങ്ങളെ മൂടിക്കെട്ടി റോബോട്ടിനെപ്പോലെ ജീവിക്കാനൊന്നും സാധിക്കില്ലല്ലോ. സ്േനഹവും സ്േനഹം പങ്കുവയ്ക്കലു മൊക്കെ എനിക്കിഷ്ടമാണ്. എന്നാൽ, അതിന്‍റെ പേരില്‍ ആേരയും േവദനിപ്പിക്കുന്നതു ശരിയല്ല. എല്ലാ േവദികളിലും വളരെ നല്ല രീതിയിൽ പെരുമാറിയിട്ടുള്ള ഞാൻ എപ്പോഴെങ്കിലും പ്രകോപിതനായെങ്കിൽ അതിന്റെ കാരണമെന്താണെന്ന് കോമൺസെൻസുള്ള ആർക്കും മനസ്സിലാകും.

അഭിപ്രായപ്രകടനങ്ങള്‍ മനഃപൂർവം നിയന്ത്രിച്ചതാണോ?

ഞാനെപ്പോഴും എന്റെ ചുറ്റുമുള്ള, എന്നെ അറിയാവുന്ന ആ ളുകളുടെ മുന്നിൽ നിലപാടുകളും അഭിപ്രായങ്ങളും തുറന്നു പറയാറുണ്ട്. ഓരോ വാക്കിലും കുറ്റം കണ്ടെത്താൻ ശ്രമിക്കുന്ന വരുടെ മുന്നിൽ പറഞ്ഞിട്ടെന്ത് കാര്യം. ആളുകളുടെ ശ്രദ്ധ കിട്ടാൻ വേണ്ടിയാകാം, ചിലർ എന്തിലും തെറ്റുകൾ കണ്ടെത്തി വിമർശനം ഉന്നയിക്കുന്നത്. മറ്റുള്ളവരെ ആക്രമിച്ച് സന്തോഷം കണ്ടെത്തുന്ന നിരവധിപ്പേരുണ്ട് സോ ഷ്യൽ മീഡിയയിൽ. നല്ല ഉദ്ദേശത്തോടെ പറയുന്ന കാര്യങ്ങളിൽ ഞാൻ ഉദ്ദേശിക്കാത്ത അർഥങ്ങൾ കണ്ടെത്തി വാക്കു കളെ വളച്ചൊടിക്കുന്ന അവസ്ഥകൾ ഉണ്ടായപ്പോഴാണ് പി ൻവലിഞ്ഞത്. ഈ സമൂഹത്തെ മൊത്തത്തിൽ ബാധിക്കുന്ന കാര്യങ്ങളെക്കുറിച്ചാണ് ഞാൻ സംസാരിച്ചത്. പക്ഷേ, സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കാത്ത വിമർശനങ്ങൾ നേരിടേണ്ടി വന്നു. ഞാൻ പറയുന്ന വാക്കുകളെ അതേ അർഥത്തിൽ മനസ്സിലാക്കാൻ പറ്റുന്ന ഒരു സമൂഹം ഉണ്ടെന്ന് തോന്നുമ്പോൾ തീർച്ചയായും അഭിപ്രായ പ്രകടനങ്ങൾ നടത്തും.

‘ഗപ്പി’യുടെ പരാജയത്തെ ഇപ്പോൾ എങ്ങനെ കാണുന്നു?


‘ഗപ്പി’യിലെ കഥാപാത്രത്തിനായി അഞ്ച് മാസം കൊണ്ടാണ് ഞാൻ താടി വളർത്തിയത്. കുട്ടികളുടെ സിനിമയാണെന്ന ഇമേജാണ് ‘ഗപ്പി’യെ പരാജയപ്പെടുത്തിയതെന്ന് പലരും പറ ഞ്ഞു കേട്ടു. മറ്റ് ചിലർ പറഞ്ഞത്, പോസ്റ്ററിൽ തല വയ്ക്കാനുള്ള മാർക്കറ്റ് വാല്യൂ ഉള്ള താരങ്ങൾ ആരും ഉണ്ടായിരുന്നില്ല എന്നതാണ്.  
‘ഗപ്പി’ റിലീസായപ്പോൾ ഒരു നെഗറ്റിവ് റിവ്യൂ പോലും വന്നിട്ടില്ല. എന്നിട്ടുമെങ്ങനെ പരാജയപ്പെട്ടു? ഡിവിഡി ഇറങ്ങിയതിനു ശേഷം സിനിമയെ വാഴ്ത്തിയവരെല്ലാം തിയറ്ററിൽ പോയി കണ്ടിരുന്നെങ്കിൽ എത്ര നന്നായിരുന്നു. നിർമാതാക്കൾക്ക് ഉണ്ടായ നഷ്ടം നികത്തിയത് ‘ഗോദ’യെന്ന സിനിമയാണ്. തി യറ്ററിൽ അർഹിച്ച വിജയം നേടാതെ പോകുന്ന നല്ല സിനിമക ളെ പൊതുവായി വിളിക്കുന്ന പേരായി ‘ഗപ്പി’ മാറിയിട്ടുണ്ട്. അ തായിരിക്കാം ആ സിനിമയുടെ ദൗത്യം. ‘ഒരു മെക്സിക്കൻ അപാരത’യുടെ ഉയർന്ന ഫസ്റ്റ്ഡേ കലക്‌ഷനിൽ പോലും ‘ഗപ്പി’യുടെ പരാജയത്തിനു വലിയൊരു പങ്കുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു.

താങ്കളുടെ രാഷ്ട്രീയ നിലപാട് എന്താണ്?

സാധാരണക്കാരായ ജനങ്ങളെ വലുപ്പചെറുപ്പമില്ലാതെ പരിഗ ണിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതെന്താണോ, അതാണ് എന്റെ രാഷ്ട്രീയം. ഏതെങ്കിലുമൊരു പ്രത്യേക രാഷ്ട്രീയ പാർട്ടിയെയോ സംഘടനയെയോ പിൻതാങ്ങി പ്രവർത്തിക്കുന്ന ആളല്ല ഞാൻ. പാർട്ടിക്കും സംഘടനക്കും ജാ തിക്കും  മതത്തിനും  ലിംഗത്തിനും അതീതമായിട്ട് മനുഷ്യന് വില കൽപിക്കണം.

tovino2


ക്യാമറയ്ക്കു മുന്നിൽ ചുംബിക്കുന്നത് വളരെ ബുദ്ധിമുട്ടു ള്ള കാര്യമാണെന്ന് ഒരിക്കൽ പറഞ്ഞിരുന്നല്ലോ?


ഒരു സിനിമയെ മാർക്കറ്റ് ചെയ്യാൻ വേണ്ടി അതിൽ ലിപ്‌ലോക്ക് പോലെയുള്ള രംഗങ്ങൾ തിരുകിക്കയറ്റിയാൽ അതിനു ഞാ നൊരിക്കലും നിന്നുകൊടുക്കില്ല. അത്തരമൊരു രംഗം സിനി മയ്ക്ക് കൂടിയേ തീരൂ എന്ന അവസ്ഥ വന്നാൽ ചെയ്യാതിരി ക്കാൻ സാധിക്കില്ല. കാരണം കഥാപാത്രത്തിന്റെ പൂർണത നടനെന്ന നിലയിലുള്ള ഉത്തരവാദിത്തമാണ്. എന്റെ ജോലിയോട് ഞാൻ നൂറു ശതമാനം ആത്മാർഥത കാണിക്കണം.

തിരക്കുകൾ കുടുംബത്തെ ബാധിക്കാറില്ലേ?


ജീവിതത്തിൽ ഞാൻ പ്രാധാന്യം കൊടുക്കുന്ന കാര്യങ്ങളാണ് കുടുംബം, സിനിമ, സുഹൃത്തുക്കൾ. ഇവയ്ക്കു വേണ്ടി ഞാൻ എന്നെത്തന്നെ മറന്ന് എന്തും ചെയ്യും. പ്ലസ് വണ്ണിൽ പഠിക്കുമ്പോഴാണ് ലിഡിയ എന്റെ ജീവിതത്തിലേക്ക് വരുന്നത്. എന്റെ ക്ലാസ്മേറ്റായിരുന്നു അവൾ. കത്തുകളിലൂടെയായിരുന്നു ഞങ്ങൾ പ്രണയിച്ചത്. പത്തു വർഷം നീണ്ട പ്രണയത്തിനൊടുവിൽ ഞങ്ങൾ വിവാഹം കഴിച്ചു. സിനിമയോട് എനിക്കുള്ള പ്രണയം അവൾ മനസ്സിലാക്കി. ആ ധൈര്യത്തിലാണ് ഞാ ൻ ജോലി ഉപേക്ഷിച്ചതും സിനിമയുടെ പുറകെ പോയതും അസിസ്റ്റന്റ് ഡയറക്ടറായതുമെല്ലാം. ഒരിക്കലും എന്റെ ഇ ഷ്ടങ്ങൾക്ക് അവൾ നോ പറഞ്ഞിട്ടില്ല. വിവാഹത്തോടെയാണ് സിനിമയിൽ എന്റെ ജാതകം തെളിഞ്ഞതെന്ന് ലിഡിയ ഇടയ്ക്ക് തമാശയ്ക്ക് പറയാറുണ്ട്. അവളുടെ മുന്നിൽ വച്ച് ഞാ ൻ സമ്മതിച്ചു കൊടുക്കാറില്ലെങ്കിലും എന്റെ ജീവിതത്തില്‍ ഭാ ഗ്യം കൊണ്ടുവന്നത് അവളാണ്.

അച്ഛന്റെ ഭാഗ്യദേവതയാണോ മകൾ ഇസ?

മകൾ ജനിച്ച ദിവസം ഞാൻ ആശുപത്രിയിൽ നിൽക്കുമ്പോ ഴാണ് സംവിധായകൻ ജോൺ പോൾ ‘ഗപ്പി’യുടെ കഥ പ റ യാൻ വിളിക്കുന്നത്. തിയറ്ററിൽ പരാജയമായിരുന്നിട്ടു കൂടി ആ സിനിമ എനിക്ക് തന്ന നേട്ടങ്ങൾ ചെറുതല്ല. എന്നെ പ്രേ ക്ഷകർ ഇത്രയധികം സ്നേഹിക്കുന്നത് ആ സിനിമയിലെ ക ഥാപാത്രത്തിലൂടെയാണ്. മകളുടെ ജനനവും എന്റെ കരിയറി ലെ വളർച്ചയും സംഭവിച്ചത് ഒരേ ദിവസമാണെന്നത് ഒരു നി മിത്തമാകാം.


കുട്ടികളെ പൊതുവെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. പ ക്ഷേ, മറ്റെല്ലാവരെക്കാളും കൂടുതലായി അവരെന്നെ സ്നേഹി ക്കണം എന്ന കുശുമ്പും ഉണ്ട്. ടൊവിനോ എന്ന അച്ഛൻ എത്രത്തോളം വിജയമാണെന്ന് എനിക്കറിയില്ല. എന്നാൽ, എന്റെ ജീവിതം ഇസയെ ചുറ്റിപ്പറ്റിയാണ്. ഷൂട്ടിങ്ങിന്റെ തിര ക്കുകൾ കാരണം ഇപ്പോൾ അവളുമായി അധികം സമയം ചെ ലവഴിക്കാൻ സാധിക്കാറില്ല. എങ്കിലും വീട്ടിലുള്ള സമയമത്രയും ഞാൻ അവൾക്കൊപ്പമാണ്. എത്ര തിരക്കുണ്ടെങ്കിലും ദി വസവും ഒരു വട്ടമെങ്കിലും അവളുടെ മുഖം കാണാതിരിക്കാൻ പറ്റില്ല. ദൂരെയാണെങ്കിൽ വിഡിയോ കോൾ വഴി അവളോട് സംസാരിച്ചിട്ടേ ഉറങ്ങാറുള്ളൂ.

tovino3


ഒരിടത്ത് അടങ്ങി ഇരിക്കാൻ താൽപര്യമില്ലാത്ത ടൈപ്പാണ് ഇസ. എപ്പോഴും എന്തെങ്കിലുമൊക്കെ ചെയ്തുകൊണ്ട് ഓടിച്ചാടി നടക്കും, വാഡ്രോബിൽ കയറി എന്തെങ്കിലും പരതും, എന്നോട് വഴക്കുണ്ടാക്കും. എന്നാൽ ചില സമയത്ത് പൂച്ചക്കുട്ടിയെപ്പോലെ എന്റെയടുത്ത് വന്ന് കൊഞ്ചും. ചെറുപ്പത്തിൽ ഞാൻ എങ്ങനെയായിരുന്നോ, അതിന്റെ ഫോട്ടോകോപ്പിയാണ് മകൾ എന്ന് ഇപ്പോൾ എല്ലാവരും പറയാറുണ്ട്. ‘ഇസ’ എന്ന അറബി പേരിന്റെ അർഥം ‘അഭിമാനം’ എന്നാണ്. ഉടനെ ഇസ ഓടിയെത്തി, അപ്പയുടെ തോളിൽ കയറാൻ. പിന്നങ്ങോട്ട് അവളുടേത് മാത്രമാണ് ടൊവിനോ. ഗപ്പിയുടെ ക്ലൈമാക്സിൽ പറയുന്നതു പോലെ, ‘അയാൾക്കു മാത്രം മനസ്സിലാകുന്ന അയാളുടേതു മാത്രമായ ഭ്രാന്തമായ ഇഷ്ടം.’