ADVERTISEMENT

എല്ലാവരും കരുതുന്നത് ഞങ്ങളുടേത് പ്രണയ വിവാഹമാണെന്നാണ്. പക്ഷേ, സത്യത്തിൽ ഇ തൊരു അറേഞ്ച്ഡ് മാരേജ് ആണ്.’’ യുവ കൃഷ്ണയുടെ ഹൃദയം കവർന്ന നടി മൃദുല പറയുന്നു.

‘‘യുവ പാലക്കാട്ടുകാരനാണ്. എന്റെ നാട് തിരുവനന്തപുരവും. ഉണ്ണികൃഷ്ണൻ എന്നാണ് യുവയുടെ ഒഫീഷ്യൽ പേര് എന്റേത് ശ്രീലക്ഷ്മി എന്നും.

ADVERTISEMENT

ഒരു വർഷമായി ഞങ്ങൾ നല്ല സുഹൃത്തുക്കളായിരുന്നു. സീരിയലിൽ എന്റേയും യുവയുടേയും അമ്മയായി രേഖ ചേച്ചി വേഷമിടുന്നുണ്ട്. വീട്ടിൽ വിവാഹം ആലോചിക്കുന്നു എന്നു പറഞ്ഞപ്പോൾ ചേച്ചിയാണ് ചോദിച്ചത്. ‘എങ്കിൽ പിന്നെ, നിങ്ങൾക്ക് രണ്ടു പേർക്കും വിവാഹിതരായിക്കൂടെ’ എന്ന്.

അങ്ങനെ ‍ഞങ്ങൾ തീരുമാനിച്ചു

ADVERTISEMENT

അതുവരെ ഞങ്ങളുടെ രണ്ടു പേരുടേയും മനസ്സിൽ അങ്ങനെയൊരു ആഗ്രഹമോ ചിന്തയോ ഒന്നുമില്ല. ‘നമുക്ക് സംസാരിക്കാം, ആദ്യം വീട്ടിൽ പറയാം. ജാതകം ചേരണമല്ലോ’ എന്നൊക്കെ ഞങ്ങൾ പരസ്പരം പറഞ്ഞു. പതിയെ പതിയെ മനസ്സിലായി ഒന്നിച്ച് പോകാൻ കഴിയുമെന്ന്. ഏറ്റവും പ്രധാനപ്പെട്ടത് മാനസിക പൊരുത്തമല്ലേ. അതു ഞങ്ങൾക്ക് ഉണ്ടെന്നു തോന്നി.

യുവ പെണ്ണ് കാണാൻ വന്നു. പിന്നെ, നിശ്ചയം നടന്നു. കോവിഡിന്റെ പശ്ചാത്തലത്തിലായതു കൊണ്ട് വളരെ ചുരുക്കം പേരെ ഉണ്ടായിരുന്നുള്ളൂ. ഞങ്ങൾ അഭിനയിക്കുന്ന സീരിയലിലെ മുഴുവൻ ആളുകളെ പോലും വിളിക്കാൻ കഴിഞ്ഞില്ല. പക്ഷേ, വിവാഹം ഈ കോവിഡിന്റെ പ്രശ്നങ്ങളൊക്കെ ഒന്ന് മാറിയിട്ട് എല്ലാവരേയും വിളിച്ച് അടിച്ചുപൊളിക്കാമെന്നാണ് കരുതുന്നത്. ഇപ്പോൾ യുവ തിരുവനന്തപുരത്തും ഞാൻ കൊച്ചിയിലുമാണ്. എന്റെ ഷൂട്ട് കഴിയുന്ന ദിവസമായിരിക്കും ചേട്ടന് തുടങ്ങുന്നത്. വിവാഹത്തിന് മുന്നേ ഈ മിസ്സിങ് ഒക്കെ രസമല്ലേ...’’

ADVERTISEMENT
ADVERTISEMENT