ADVERTISEMENT
യുവതാരം സനുഷ വാഹനാപകടത്തില്‍ മരിച്ചെന്ന് സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം. വാട്സപ്പിലും ഫെയ്‌സ്ബുക്കിലും അപകടമുണ്ടായ വാഹനത്തിന്റെ ചിത്രം സഹിതമാണ് വ്യാജവാര്‍ത്ത പ്രചരിച്ചത്. ജഗതി ശ്രീകുമാറിനേയും മാമുക്കോയയേയും സലിം കുമാറിനെയും കൊന്ന സോഷ്യല്‍ മീഡിയയുടെ ഒടുവിലത്തെ ഇരയാണ് സനുഷ. ഇന്നലെ വൈകീട്ടോടെയായിരുന്നു അപകടത്തില്‍ പൂര്‍ണമായും തകര്‍ന്ന കാറിന്റെ ചിത്രം സഹിതം സനുഷ മരിച്ചുവെന്ന് പ്രചരിപ്പിച്ചത്.  

വാര്‍ത്ത വ്യാപകമായതോടെ സനുഷയെ നിരവധി ആളുകളാണ് ഫോണിലും മറ്റും ബന്ധപ്പെട്ടത്. സത്യാവസ്ഥ വെളിപ്പെടുത്താന്‍ താരം നേരിട്ട് ഫെയ്‌സ്ബുക് ലൈവില്‍ എത്തുമെന്ന് അറിയിച്ചിരുന്നു. ഇതിനു മുന്‍പും നിരവധി താരങ്ങള്‍ക്കെതിരെ ഇത്തരം വാര്‍ത്തകള്‍ പ്രചരിച്ചിട്ടുണ്ട്.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT