ADVERTISEMENT

പൊതുവെ അൽപം ദേഷ്യക്കാരനാണ് അല്ലു അർജുൻ. എന്നാൽ പെട്ടന്നൊന്നും നടൻ ദേഷ്യം പ്രകടിപ്പിക്കാറുമില്ല. കഴിഞ്ഞ ദിവസം സഹികെട്ട് അല്ലു അർജുന് ദേഷ്യപ്പെടേണ്ടി വന്നു. മുംബൈയില്‍ തന്റെ സിനിമയ്ക്കായി എത്തിയ മോഡലുകളോടാണ് അല്ലുവിന് ദേഷ്യപ്പെടേണ്ടി വന്നത്. പുതിയ ചിത്രമായ ദുവുഡാ ജഗന്നാഥം എന്ന സിനിമയുടെ സെറ്റിൽവച്ചാണ് സംഭവം.സിനിമയിലെ ഗാനരംഗത്തിനായി മുംബൈയിൽ നിന്നും കുറച്ചുമോഡലുകളെ അണിയറപ്രവർത്തകര്‍ കൊണ്ടുവന്നിരുന്നു. സെറ്റിലെ ഇവരുടെ പെരുമാറ്റമാണ് നടനെ ചൊടിപ്പിച്ചത്.

ചിത്രീകരണത്തിനിടെ നടനൊപ്പം സെൽഫിയും ഗ്രൂപ്പ് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയുമായിരുന്നു മോഡലുകൾ ചെയ്തുകൊണ്ടിരുന്നത്. കൂടാതെ സെറ്റിന്റെ ചിത്രങ്ങളും ഇവർ മൊബൈലിൽ പകർത്തുകയുണ്ടായി. ഷൂട്ടിങ് സെറ്റിലെ ചിത്രങ്ങൾ ഫെയ്സ്ബുക്ക്, വാട്സാപ്പ് തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാൻ തുടങ്ങിയതോടെ നടൻ ഇവരുടെ അടുത്തെത്തി ക്ഷുഭിതനാകുകയായിരുന്നു. സെറ്റിലെ ചിത്രങ്ങളെല്ലാം ഫോണിൽ നിന്നും നീക്കം ചെയ്യണമെന്നും സിനിമയെ തന്നെ ഇത് ബാധിച്ചേക്കുമെന്നും ഇവർക്ക് മുന്നറിയിപ്പ് നൽകി.

കൂടുതൽ സിനിമാ വാർത്തകൾ അറിയാം

ADVERTISEMENT
ADVERTISEMENT
ADVERTISEMENT