പുതിയതായി രൂപം കൊണ്ട നടിമാരുടെ താരസംഘനയെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്ന് നടി ആശ ശരത്ത്. താൻ മറ്റൊരു രാജ്യത്താണ് താമസിക്കുന്നതെന്നും സിനിമ ചെയ്യാൻ മാത്രമാണ് കേരളത്തിൽ എത്തുന്നതെന്നും പറഞ്ഞു.
"സിനിമ ഷൂട്ടിങ് കഴിഞ്ഞാൽ വീട്ടിലേക്ക് തിരിച്ചുപോകാറാണ് പതിവ്. പക്ഷെ, ഒരിക്കൽ ഒരു പ്രശ്നം വന്നപ്പോൾ സഹായിച്ചത് സിനിമയിലെ ’അമ്മ’ സംഘടനയാണ്. ഒപ്പമുണ്ട് ധൈര്യമായി കേസുമായി മുന്നോട്ടു പോകാൻ പറഞ്ഞതും ’അമ്മ’യാണ്. അങ്ങനെയാണ് പ്രതികളെ പിടികൂടിയത്." ആശാ ശരത്ത് പറഞ്ഞു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ആശ ശരത്ത് ഇങ്ങനെ പ്രതികരിച്ചത്.