പ്രണവിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ’ആദി’ എന്നു പേരിട്ടു. പ്രണവ് നായകനാവുന്ന ആദ്യ ചിത്രത്തിനു ആശംസകൾ നേർന്ന് സംവിധായകൻ പ്രിയദർശൻ. അപ്പു അച്ഛനേക്കാൾ വലുതാവട്ടെ എന്നാണ് പ്രിയൻ ആശംസിക്കുന്നത്. പ്രണവ് മോഹൻലാലിനെ ഏറെ അടുപ്പമുള്ളവർ വിളിക്കുന്നത് അപ്പുവെന്നാണ്.
പ്രിയന്റെ ഫെയ്‌സ്ബുക് പോസ്റ്റിനു താഴെ ഒരു ആരാധകൻ എഴുതിയ കമന്റ് ഇങ്ങനെ,’’ഇന്നലെ വരെ മലയാളക്കരയിൽ ഒരുപാട് യുവതാര മേള ഉണ്ടായിരിക്കാം. പക്ഷേ ഇന്ന് അവതരിച്ചിരിക്കുന്ന ഈ താരം ഒരു ഒന്നൊന്നര താരമാണെന്ന് പറഞ്ഞേക്ക്..’’ മറ്റു ചിലർ പ്രണവിനെ രാജാവിന്റെ മകൻ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.
അടുത്ത ദിവസം ചെന്നൈയിൽ പുതിയ ഡബ്ബിങ് സ്റ്റുഡിയോ തുടങ്ങിയ മുൻ ഭാര്യ ലിസിക്ക് ആശംസകളുമായി പ്രിയദർശൻ എത്തിയിരുന്നു. പ്രമുഖ നടൻ കമലഹാസൻ ആണ് ലിസിയുടെ ഡബ്ബിങ് സ്റ്റുഡിയോ ഉദ്‌ഘാടനം ചെയ്തത്.