ADVERTISEMENT

സിനിമയില്‍ നിന്ന് തന്നെ ആരോ ബ്ലോക്ക് ചെയ്യാന്‍ ശ്രമിക്കുന്നതായി യുവനടി ദൃശ്യ രഘുനാഥിന്റെ വെളിപ്പെടുത്തൽ. താൻ അഭിനയം നിര്‍ത്തിയെന്ന് പ്രചരിപ്പിച്ച് വരുന്ന അവസരങ്ങളെല്ലാം ഇല്ലാതാക്കുന്നതായാണ് നടിയുടെ പരാതി. ഒരു സിനിമാവാരികയ്‌ക്ക് നൽകിയ അഭിമുഖത്തിലാണ് ദൃശ്യയുടെ വെളിപ്പെടുത്തൽ.

’ഹാപ്പി വെഡ്ഡിങ്’ എന്ന സിനിമയിലൂടെയാണ് ദൃശ്യ അഭിനയരംഗത്തേക്ക് എത്തുന്നത്.  പിന്നീട്  ’മാച്ച് ബോക്‌സി’ൽ നായികയായി. സിനിമയില്‍ അഭിനയിക്കുന്നതിനെ ഇപ്പോഴും മറ്റൊരു കണ്ണിലൂടെ കാണുന്നവരാണ് സമൂഹത്തിൽ കൂടുതലെന്നും. ’ഹാപ്പി വെഡ്ഡിങ്ങി’നു തന്നെ നിരവധി പേര്‍ പേടിപ്പിച്ചിരുന്നു എന്നും ദൃശ്യ പറയുന്നു. "എന്നാൽ അതൊക്കെ വെറും തെറ്റിധാരണകളാണ്. വീട്ടില്‍ അച്ഛനും അമ്മയും അനിയനും നല്ല സപ്പോര്‍ട്ടീവാണ്." ദൃശ്യ വ്യക്തമാക്കി.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT