ADVERTISEMENT

കായലിറമ്പില് ചാഞ്ഞ കൊമ്പില് കാത്തിരിക്കണ പൊന്നാണേ...നാടൻ പാട്ടിന്റെ ചേലോടെ  മലയാള സിനിമയിലേക്ക് ഒരു പാട്ടു കൂടി എത്തിയിരിക്കുകയാണ്.  പൈപ്പിന്‍ ചുവട്ടിലെ പ്രണയം  എന്ന പുതിയ സിനിമയ്ക്ക് വേണ്ടി മനോഹരമായ വരികള്‍ എഴുതിയത്  സന്തോഷ് വർമയാണ്. റീബാ മോണിക്കയും നീരജ് മാധവുമാണ് ഗാന രംഗത്തിൽ അഭിനയിച്ചിരിക്കുന്നത്. ഡോമിൻ‌ ഡിസിൽവ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഉടൻ പ്രദർശനത്തിനെത്തും.

ബിജിബാലും ആന്‍ ആമിയും ചേർന്നാണ് പാടിയിരിക്കുന്നത്. സംഗീതത്തിന്രെ തന്മയത്വമുള്ള ബിജിബാൽ ടച്ച് ഇവിടെയും കാണാം.


തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലെ കണ്ണിലെ പൊയ്കയില് എന്ന പാട്ടിനു ശേഷം ബിജിബാല്‍ സംഗീതത്തിൽ കേൾ‌ക്കുന്ന മണ്ണിന്റെ മണമുള്ള പാട്ടാണിതെന്നാണ് സോഷ്യല്‍മീഡിയ പങ്കുവയ്ക്കുന്നത്.


ADVERTISEMENT
ADVERTISEMENT
ADVERTISEMENT