ADVERTISEMENT

ഇതൊരു മനോഹരമായ സ്നേഹബന്ധത്തിന്റെ കഥയാണ്. ചില വ്യക്തികൾ നമ്മുടെ വാക്കിലും പ്രവൃത്തിയിലും എത്രയധികം സ്വാധീനം ചെലുത്തുന്നുണ്ടെന്നു മനസ്സിലാക്കിത്തരുന്നു ചില സന്ദർഭങ്ങൾ. ആരെയും ഉപാധികളില്ലാതെ സ്നേഹിക്കുന്നതിനും സ്നേഹിക്കപ്പെടുന്നതിനും ഭാഗ്യം ലഭിച്ചതിനു ദൈവത്തോടു നന്ദിപറയുന്നു...

അതു ജീവിതത്തിന്റെ ഒരു ട്രാൻസിഷൻ കാലഘട്ടമായിരുന്നു. ഏറെ പ്രിയങ്കരമായ അധ്യാപക ജോലിയിൽനിന്ന് ഒട്ടും പ്രിയമല്ലാതിരുന്ന സർക്കാർ ജോലിയിലേക്കും തടാകത്തിലേക്കു തുറക്കുന്ന ബാൽക്കണികളുണ്ടായിരുന്ന പ്രിയ അപാർട്മെന്റ്  വിട്ടു പുതിയതിലേക്കു മനസ്സില്ലാമനസ്സോടെ  ചേക്കേറാനും തീരുമാനിച്ച കാലം.പുതിയ ഫ്ലാറ്റിന്റെ ഇന്റീരിയർ പണികൾ പുരോഗമിക്കുന്നു .രാവിലെ പോയി വൈകുന്നേരം വരെ പണികൾ ചെയ്യിച്ചു ഞാൻ തിരികെ വരും. പുതുസു ഫ്ലാറ്റിന്റെ തൊട്ടപ്പുറമുള്ള ഡോർ എപ്പോഴും അടഞ്ഞു തന്നെ കിടക്കും. അങ്ങനെയിരിക്കെ ഒരു ദിവസം അവിടെനിന്നും ഒരാൾ തല നീട്ടി. നല്ല ചുന്ദരി ഒരു ഉമ്മ!"

mammootty-remya-2.png.image.784.410
ADVERTISEMENT

ഉമ്മയെക്കണ്ടപ്പോഴേ എനിക്കു ബോധിച്ചു. എന്റെ അച്ഛമ്മയുടെ ഒരു വിദൂര ഛായ. എന്നാൽ അച്ഛമ്മയുടെ മുഖത്തുള്ള തന്റേടമോ താൻ പോരിമയോ ഒട്ടില്ല താനും. മിണ്ടിയും പറഞ്ഞും ഞങ്ങൾ പെട്ടെന്നു കൂട്ടായി. പിന്നെ പണിക്കാർക്കു പൈസ കൊടുക്കാനും താഴെ എത്തുന്ന പുതിയ ഫർണിച്ചർ കലക്ട്  ചെയ്യാനും ഒക്കെ ഉമ്മ എന്നെ സഹായിച്ചും തുടങ്ങി.

രണ്ടു ദിവസം കഴിഞ്ഞപ്പോഴാണ് ഉമ്മച്ചി ആ ബോംബ് പൊട്ടിച്ചത്. എവിടെയാ വീട് എന്ന് ചോദിച്ചപ്പോ "ചെമ്പ് "എന്നു കേട്ടു ഞാനൊന്നു ശ്രദ്ധിച്ചു. 'വൈക്കം' എന്നോ 'ചെമ്പ് 'എന്നോ കേട്ടാൽ ഏതു മലയാളിയും ഒന്നു കാത് കൂർപ്പിക്കുമല്ലോ . ഉമ്മ ഉദാസീനമായി പിന്നെയും തുടർന്നു. "മകൻ സിനിമയിലുണ്ട് ". ഞാൻ ചെറുതായി ഒന്നൂടെ ഞെട്ടി .പിന്നെയാണ് പദ്മശ്രീ മമ്മുക്കയുടെ ഉമ്മയാണ് എന്റെ മുന്നിൽ നിൽക്കുന്നതെന്ന് എനിക്കു തിരിഞ്ഞത്. (പുരുഷു എന്നെ അനുഗ്രഹിക്കണം.)

പൂർണ്ണമായും വായിക്കാം

ADVERTISEMENT
ADVERTISEMENT
ADVERTISEMENT